Skip to content Skip to sidebar Skip to footer

ഇവർ പട്ടിണിയിലാണ്!

“2014 ൽ സർക്കാർ മൂന്നാം ലിംഗത്തെ അംഗീകരിച്ചു. പക്ഷേ, അതിനുശേഷം എന്താണ് സംഭവിച്ചത്? ഞങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല. ലോക്ക്ഡൗൺ സമയത്ത് മാത്രമാണ് സർക്കാർ, ഞങ്ങളും ഭക്ഷണം കഴിക്കാൻ അർഹരാണെന്ന് മനസ്സിലാക്കിയത്.  അതിനുശേഷം മാത്രമാണ് അവർ ഞങ്ങളിൽ ചിലർക്ക് റേഷൻ കാർഡുകൾ നൽകിയത്. പക്ഷെ, ഭൂരിപക്ഷം പേർക്കും ഇതുവരെ കാർഡ് ലഭിച്ചിട്ടില്ല”- ട്രാൻസ്ജെൻഡറായ തപൻ ഡേ പറയുന്നു.

പശ്ചിമ ബംഗാളിലെ കൂച്ച്  ഗ്രാമത്തിലെ  ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഇരുപത്തിയഞ്ചോളം പേർ അവസാനമായി നല്ല ഭക്ഷണം കഴിച്ചത് ആദ്യ ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പാണ്. കൊച്ച് രാജ്ബോൺഷി എന്ന പുരാതന ഗോത്രത്തിൽ പെട്ടവരാണ് ഇവിടെയുള്ളവർ. ഒരുകാലത്ത് കൂച്ച്ബിഹാർ പട്ടണം ഭരിക്കുകയും വികസിപ്പിക്കുകയും ചെയ്ത കുച്ച് രാജ്യ കാലത്തിന്റെ വേരുകൾ ഇവർക്കുണ്ട്. തലമുറകളായി അവർ ജാത്ര (ഒരു ബംഗാളി, അസമീസ് നാടോടി നാടകം) അവതരിപ്പിക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിഷോഹര, സത്യാപീർ (ഭക്തിഗാനങ്ങൾ) ആലപിക്കുകയും ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ, ഇപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനായി ഇവർ അലഞ്ഞുതിരിയുകയാണ്. “ഒരു ലോക്ക്ഡൗണിനു ശേഷം പെട്ടെന്നു തന്നെ അടുത്ത ലോക്ക്ഡൗൺ വന്നതോടെ ഞങ്ങളുടെ ജീവിതം വഴിമുട്ടി. വെള്ളം മാത്രം കഴിച്ച ദിവസങ്ങളുണ്ട്. അയൽക്കാരോട് യാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടായിരുന്നു പല സമയത്തും കഴിഞ്ഞു പോന്നത്. എന്നാൽ, ഇത്തവണ എല്ലാവരും നിസ്സഹായരാണ്. ചിലപ്പോൾ അയൽക്കാർ പച്ചക്കറി മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ ഞങ്ങൾ അതടുത്ത് കഴിക്കും” മറ്റൊരു ട്രാൻസ്ജെൻഡറായ ബാർമാൻ പറഞ്ഞു.

“2014 ൽ സർക്കാർ മൂന്നാം ലിംഗത്തെ അംഗീകരിച്ചു. പക്ഷേ, അതിനുശേഷം എന്താണ് സംഭവിച്ചത്? ഞങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല. ലോക്ക്ഡൗൺ സമയത്ത് മാത്രമാണ് സർക്കാർ, ഞങ്ങളും ഭക്ഷണം കഴിക്കാൻ അർഹരാണെന്ന് മനസ്സിലാക്കിയത്.  അതിനുശേഷം മാത്രമാണ് അവർ ഞങ്ങളിൽ ചിലർക്ക് റേഷൻ കാർഡുകൾ നൽകിയത്. പക്ഷെ, ഭൂരിപക്ഷം പേർക്കും ഇതുവരെ കാർഡ് ലഭിച്ചിട്ടില്ല” ബാർമാനോടൊപ്പം താമസിക്കുന്ന തപൻ ഡേ പറഞ്ഞു. “എന്റെ മാതാപിതാക്കൾ ആഗ്രഹിക്കുന്നതുപോലെ ഞാൻ എന്നെത്തന്നെ മാറ്റിയിരുന്നെങ്കിൽ, വോട്ടർ ഐഡന്റിഫിക്കേഷൻ, ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, റേഷൻ കാർഡ്, സ്വാസ്ഥ്യ സതി കാർഡ് എന്നിങ്ങനെയുള്ള സർക്കാർ രേഖകൾ എനിക്ക് എളുപ്പത്തിൽ ലഭിക്കുമായിരുന്നു” ഡേ കൂട്ടിച്ചേർത്തു.

2015 ജൂലൈയിൽ, സംസ്ഥാന വനിതാ ശിശു വികസന സാമൂഹിക ക്ഷേമ വകുപ്പ്, പശ്ചിമ ബംഗാൾ ട്രാൻസ്ജെൻഡർ ഡെവലപ്മെന്റ് ബോർഡ് സംഘടനകൾ എന്നിവർ കൂടിച്ചേർന്ന് ട്രാൻസ്ജെൻഡേഴ്സിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാനും, അവർക്ക് എല്ലാ വികസന പദ്ധതികളുടെയും  ഗുണം ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, “ഇന്നുവരെ, സമൂഹത്തിൽ ഒരു സെൻസസ് ഉണ്ടായിട്ടില്ല” പശ്ചിമ ബംഗാളിലെ ട്രാൻസ്‌ജെൻഡർ / ഹിജഡ അസോസിയേഷന്റെ ഉപദേശകനും മുൻ ട്രാൻസ്‌ജെൻഡർ ഡെവലപ്‌മെന്റ് ബോർഡ് അംഗവുമായ രഞ്ജിത സിൻഹ പറഞ്ഞു .

പ്രായപൂർത്തിയാകാത്തവർക്കും ആശുപത്രി കിടക്കകൾക്കുമായി ട്രാൻസ് ഫ്രണ്ട്‌ലി വീടുകളുടെ അഭാവം ഇല്ലാത്തത് മറ്റൊരു പ്രശ്‌നമാണ് . “താൻ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന് തിരിച്ചറിയുന്ന ഒരു കൗമാരക്കാരന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലാണ്.അതിനാൽ അവരെ വീട്ടിൽ പാർപ്പിക്കാൻ പറ്റില്ല .എന്നാൽ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഇതുവരെ ഇത്തരം അടിസ്ഥാനകാര്യങ്ങൾ നൽകുന്നില്ല.എല്ലാ കുട്ടികളെയും ആൺകുട്ടികളോ പെൺകുട്ടികളോ ആയി തരംതിരിക്കാനാവില്ല. ഈ വിഷയത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് ഞാൻ കത്തുകൾ എഴുതിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല” സിൻഹ പറഞ്ഞു.

കഴിഞ്ഞ വർഷം കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ആശുപത്രികളിൽ ട്രാൻസ്ജെൻഡറുകൾക്ക് കിടക്കകൾ അനുവദിക്കണമെന്ന് സിൻഹ ആരോഗ്യ, കുടുംബ ക്ഷേമ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യയോട് ആവശ്യപ്പെട്ടിരുന്നു. കൊൽക്കത്തയിലെ എം.ആർ ബംഗൂർ ആശുപത്രിയിലെ ശ്വാസകോശ രോഗ വിഭാഗത്തിലെ വനിതാ വാർഡിൽ പുരുഷ വാർഡിലെ ട്രാൻസ്മെൻമാർക്ക് നാല് കിടക്കകളും ട്രാൻസ് വുമൺസിന് നാല് കിടക്കകളും മന്ത്രി ഉടൻ അനുവദിക്കുകയുണ്ടായി. എന്നിരുന്നാലും, ഇത് പര്യാപ്തമല്ലെന്നും സേവനങ്ങൾ ബംഗാളിന്റെ എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ച് പകർച്ചവ്യാധി സമയത്ത് എത്തണമെന്നും അവർ പറഞ്ഞു.West Bengal transgender people at times of COVID

ബിർപാറയിലെ ദാൽഗാവ് ബസ്തിയിലെ തേയിലത്തോട്ടത്തിനടുത്ത് താമസിക്കുന്ന മധുസൂദൻ സർക്കാർ 15 കുട്ടികളെയും ഒരു അനാഥനെയും വളർത്തുന്നുണ്ട്. അവരെല്ലാം പത്ത് വയസിൽ താഴെ പ്രായമുള്ളവരാണ്. “കഴിഞ്ഞ വർഷം, ലോക്ക്ഡൌൺ സമയത്ത്, സിലിഗുരിയിലെ ഒരു ആശുപത്രിയിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു; ഒരു ‘ഹിജഡ കുഞ്ഞ്’ ജനിച്ചുവെന്നും അതിനെ വളർത്താൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു സന്ദേശം. ഞാൻ കുഞ്ഞിനെ വീട്ടിൽ കൊണ്ടുവന്നു. ഒരു ‘ഹിജഡ കുഞ്ഞ്’ എങ്ങനെയുണ്ടെന്ന് കാണാൻ ഞങ്ങളുടെ അയൽക്കാർ നിരവധി തവണയാണ് സന്ദർശിച്ചത്. കുഞ്ഞിന്റെ വൈദ്യപരിശോധനക്കായി അവർ വസ്ത്രങ്ങൾ, പാൽ, ഭക്ഷണം, കുറച്ച് പണം എന്നിവ വാഗ്ദാനം ചെയ്തു” സർക്കാർ പറഞ്ഞു. 

ഒരു എൽ.പി.ജി സിലിണ്ടർ ഇവർക്ക് വളരെ ചെലവേറിയതാണ്. അതിനാൽ അടുപ്പിലാണ് ഭക്ഷണം പാകം ചെയുന്നത്. അതിനു വേണ്ടിയുള്ള വിറക് കാട്ടിൽ നിന്നാണ്  ശേഖരിക്കുന്നത്. ആനകളുടെ ആക്രമണ ഭീഷണി കാരണം അത് ഏറെ അപകടകരമാണ്. പാചകം ചെയ്യാൻ മാർഗ്ഗമില്ലാത്തതിനാൽ അവർ ഉപ്പ്, അരി എന്നിവ ഉപയോഗിക്കുന്നില്ല. “ചില ദിവസങ്ങളിൽ ഞാൻ  അരി ചതച്ച് വെള്ളത്തിൽ കലർത്തി കുട്ടികൾക്ക്  കൊടുക്കാറുണ്ട്. അവർക്കത് ഇഷ്ടമില്ല. പക്ഷേ, എനിക്ക് മറ്റ് ഭക്ഷണമൊന്നും കിട്ടാറില്ല. ഞങ്ങളെല്ലാവരും മെലിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഭാരം കുറഞ്ഞവരാണ്”സർക്കാർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം പട്ടിണി ഇത്ര കഠിനമായിരുന്നില്ല. അയൽവാസികളിൽ നിന്നാണ് ഭക്ഷണം കിട്ടിയിരുന്നത്. സർക്കാരിന്റെ വീടിനടുത്തുള്ള ക്ഷേത്ര കവാടത്തിൽ പണം നിക്ഷേപിക്കാൻ ഒരു പെട്ടി വെച്ചു. അതിൽ നിന്നും കിട്ടുന്ന പൈസ ഭക്ഷണം വാങ്ങാൻ ഉപയോഗിച്ചു. അവരുടെ പ്രധാന വരുമാന സ്രോതസ്സുമായി താരതമ്യപ്പെടുത്തുമ്പോൾ സംഭാവനകൾ വളരെ തുച്ഛമായിരുന്നു. 

ഫൂൾ ബഗാൻ, ടാൻഗ്ര, ധാപ്പ, കടപ്പാറ, ബെലേഘട്ട എന്നിവിടങ്ങളിൽ നിന്ന് സഹായം തേടി എനിക്ക് ദിവസവും 100 കോളുകൾ വരെ വരാറുണ്ട്. ഞങ്ങൾ അവർക്ക് വേണ്ടി അഭയകേന്ദ്രങ്ങൾ ഒരുക്കുന്നു. ഫൂൽ ബഗാനിലെ കടപ്പാറയിൽ നിന്നുള്ള ആനന്ദം എന്ന ട്രാൻസ്ജെൻഡർ ഗ്രൂപ്പിന്റെ സെക്രട്ടറി രാജ്കുമാർ ദാസ് പറഞ്ഞു. 

കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിപ്പോയ ഇതുപോലെ കുറേ മനുഷ്യരുണ്ട് നമുക്ക് ചുറ്റും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.