Skip to content Skip to sidebar Skip to footer

ഉത്തരം കിട്ടാത്ത ഏറ്റുമുട്ടൽ കൊലകൾ!

“എന്റെ മകൻ ഒരു തീവ്രവാദി ആയിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവനെ സ്വതന്ത്രമായി നാട് ചുറ്റാൻ അനുവദിച്ചത്? അവൻ ഞങ്ങളോടൊപ്പം ഈദ് ആഘോഷിക്കുകയും ബലിയറുത്ത മട്ടൻ വിതരണം ചെയ്യുകയുമുണ്ടായല്ലോ”! പോലീസുകാർ ഒരു മൃതദേഹത്തിന്റെ ഫോട്ടോ എനിക്ക്  കാണിച്ചു തന്നു. ഇമ്രാൻ വീട് വിട്ട് പോയ സമയത്ത് ധരിച്ചിരുന്ന അതേ നീല ഷർട്ടാണ് ഫോട്ടോയിലുള്ള യുവാവ് ധരിച്ചിരുന്നതെങ്കിലും എനിക്ക്  മകനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല”. ഇമ്രാന്റെ പിതാവ് അബ്ദുല്ല പറയുന്നു

ഭൂമിയിലെ സ്വർഗ്ഗമെന്ന്  വിശേഷിപ്പിക്കപ്പെടുന്ന കശ്മീർ കഴിഞ്ഞ ദിവസം ഉണർന്നത് ഒരു യുവാവിന്റ ദാരുണമായ കൊലപാതക വാർത്ത കേട്ടുകൊണ്ടായിരുന്നു. “തീവ്രവാദികളും പോലീസുകാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു” എന്നായിരുന്നു വാർത്ത. 

പ്രമുഖ ഇലക്ട്രിക്കൽ അപ്ലയൻസ് നിർമാണ കമ്പനിയുടെ  മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അംഗമായിരുന്ന ഇമ്രാൻ എന്ന യുവാവാണ് ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച്, അദ്ദേഹത്തിന്റ പിതാവ് അബ്ദുല്ല പറയുന്നത് ഇങ്ങനെയാണ്;  “ജൂലൈ ഇരുപതിന് എന്നോട് വാക്ക്  തർക്കത്തിലേർപ്പെട്ട് മകൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. വീടു വിട്ട് ഇറങ്ങിയ അവനെ അവസാനമായി ഞാൻ കണ്ടത് കശ്മീരിലെ അനന്താഗ് ജില്ലയിൽ വെച്ചാണ്. മകനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും അവൻ നിരസിക്കുകയായിരുന്നു. പിന്നീട് പെരുന്നാളിന് അവൻ വീട്ടിൽ വരികയും ചെയ്തു. അവൻ ഒരിക്കലും തീവ്രവാദി ആവുകയില്ല”.

ഇംറാൻ മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നുവത്രെ! ഇതിനെതിരെ സംസാരിച്ചപ്പോഴാണ് അബ്ദുല്ലയും മകനും തമ്മിൽ തർക്കമുണ്ടായത്. ഇത് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് പോലീസ് സ്റ്റേഷനിൽ നിന്ന് അബ്ദുല്ലക്ക്  ഒരു കോൾ വരുന്നത്; “മകൻ ഇമ്രാനെതിരെ ഹെറോയിൻ, സൈക്കോട്രോപിക് എന്നീ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് രണ്ട് എഫ്.ഐ.ആർ ചുമത്തിയിട്ടുണ്ടന്നും, ശ്രീനഗറിലെ മയക്കുമരുന്ന് ആസക്തി വിരുദ്ധ  കേന്ദ്രത്തിൽ ചികിത്സയിൽ ആണെന്നുമായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ, രണ്ടു ദിവസത്തിന് ശേഷം ഒരു ഉച്ച സമയത്ത് അദ്ദേഹത്തിന് മറ്റൊരു ഫോൺ കാൾ വന്നു. മറുവശത്ത് പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു പുരുഷ ശബ്ദമായിരുന്നു. അനന്ത്നാഗിലെ ഒരു പോലീസ് സ്റ്റേഷനിൽ  വന്ന് മകന്റെ മൃതദേഹം തിരിച്ചറിയാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. “ഞങ്ങളെ പറ്റിക്കാൻ  പോലീസുകാർ  കളിയാക്കുകയാണന്നാണ് എനിക്ക് തോന്നിയത്, ഇമ്രാന്റെ ഇളയ സഹോദരൻ സാഹിദ് പറഞ്ഞു. പിതാവ് ഉടനെ തന്നെ  പ്രദേശത്തെ പ്രമുഖനായ  അബ്ദുൾ റാഷിദ് ദാറിനെയും കൂട്ടി പോലീസ് സ്റ്റേറ്റിനിലേക്ക് പോയി.

Imran
ഇംറാന്‍ ഖയൂം | ഫോട്ടോ : മുനീബുല്‍ ഇസ്‌ലാം

“പോലീസുകാർ ഒരു മൃതദേഹത്തിന്റെ ഫോട്ടോ എനിക്ക്  കാണിച്ചു തന്നു. ഇമ്രാൻ വീട് വിട്ട് പോയ സമയത്ത് ധരിച്ചിരുന്ന അതേ നീല ഷർട്ടാണ് ഫോട്ടോയിലുള്ള യുവാവ് ധരിച്ചിരുന്നതെങ്കിലും എനിക്ക്  മകനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല” അബ്ദുല്ല പറയുന്നു. ഇമ്രാൻ താമസിക്കുന്ന ബോട്ടെൻ‌ഗൂവിനോട് ചേർന്നുള്ള കുൽഗാം ജില്ലയിൽ അജ്ഞാത തീവ്രവാദിയെ വെടിവച്ചുകൊന്നതായി ജമ്മു കശ്മീർ പോലീസ് പിന്നീട് പ്രസ്താവനയിൽ അവകാശപ്പെടുകയും ചെയ്തു. 

ഒരു പോലീസ് വക്താവ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ; “# കുൽഗാം എൻ‌കൗണ്ടർ‌ അപ്‌ഡേറ്റ്: അജ്ഞാത തീവ്രവാദി കൊല്ലപ്പെട്ടു. # തിരച്ചിൽ നടക്കുന്നു. ഈ ട്വീറ്റ് അവർ  പ്രചരിപ്പിച്ചു. ഇതേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്; “തീവ്രവാദിയുടെ സാന്നിധ്യം സംബന്ധിച്ച  വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ, ഓർക്കിഡുകൾക്കിടയിൽ  ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വിവേചനരഹിതമായി വെടിവെക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു, അയാൾ ആരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തു.ഈ വസ്തുക്കളെല്ലാം കൂടുതൽ അന്വേഷണത്തിനും മറ്റ് ഭീകരാക്രമണങ്ങളിൽ ഇവരുടെ പങ്കാളിത്തം അന്വേഷിക്കുന്നതിനും ഉപയോഗിക്കും”.

എന്നാൽ, ജമ്മു കശ്മീർ പോലീസിൻ്റെ വെബ്‌സൈറ്റിൽ ഈ ഏറ്റുമുട്ടലിനെക്കുറിച്ച് പരാമർശിക്കുന്നില്ല എന്നതാണ് വിചിത്രമായ വസ്തുത. അതേ സമയം,  ഇമ്രാന്റെ കുടുംബം പോലീസിന്റെ വാദങ്ങൾ നിരസിക്കുകയാണ്; “എന്റെ മകൻ ഒരു തീവ്രവാദി ആയിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവനെ സ്വതന്ത്രമായി നാട് ചുറ്റാൻ അനുവദിച്ചത്? അവൻ ഞങ്ങളോടൊപ്പം ഈദ് ആഘോഷിക്കുകയും ബലിയറുത്ത മട്ടൻ വിതരണം ചെയ്യുകയുമുണ്ടായല്ലോ”! അബ്ദുല്ല പറഞ്ഞു. ‘ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടതന്നാണ് പോലീസുകാർ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ  അവന്റെ ശരീരമെങ്കിലും ഞങ്ങളക്ക് തിരികെ നൽകണം’ -അദ്ദേഹം കൂട്ടിച്ചേർത്തു.

വീട് വിട്ടിറങ്ങിയ  ശേഷം അവൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു എന്നാണ് കുടുംബം അവകാശപ്പെടുന്നത്. ഇമ്രാന്റെ രണ്ട് അമ്മാവന്മാർ ബോട്ടെൻ‌ഗോ ഗ്രാമത്തിൽ അവരുടെ വീടിനു  സമീപപ്രദേശത്താണ് താമസിക്കുന്നത്. “ഇമ്രാൻ ഞങ്ങളുടെ സ്ഥലത്ത് രണ്ട് രാത്രി ചെലവഴിച്ചിട്ടുണ്ട്. അവൻ സുഹൃത്തുക്കളുമായി പുറത്ത് പോകാറുണ്ടായിരുന്നു, പലപ്പോഴും അവരോടൊപ്പം രാത്രികൾ ചെലവഴിക്കുകയും ചെയ്യാറുണ്ട്. വീട്ടിൽ നിന്ന്  ഇറങ്ങിപ്പോയ  സമയങ്ങളിലെല്ലാം അവനെ പിതാവൊ, സഹോദരനോ, കസിൻസോ പോയി കാണാറുണ്ടായിരുന്നു” എന്നാണ് അമ്മാവൻ പറയുന്നത്.

എൻ‌.ഡി‌.പി‌.എസ് നിയമപ്രകാരം രണ്ട് കേസുകളൊഴികെ, പോലീസ് രേഖകളിൽ ഇമ്രാനതിരെ മറ്റു കേസുകളൊന്നുമില്ലെന്ന് കുടുംബം പറയുന്നു. കുടുംബത്തെ  കാണിച്ച  മൃതദേഹത്തിൻ്റെ ഫോട്ടോയിൽ നെഞ്ചിന്റെ സമീപത്ത് വെടിയേറ്റ അടയാളമുണ്ടെന്ന് ഇമ്രാന്റെ ഇളയ സഹോദരൻ സാഹിദ് സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വെടിവെപ്പിൽ കൊല്ലപ്പെട്ട പ്രാദേശിക തീവ്രവാദികളുടെ മൃതദേഹങ്ങൾ സുരക്ഷാ സേന അവരുടെ കുടുംബങ്ങൾക്ക് കൈമാറാറില്ലായിരുന്നു. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട പ്രാദേശിക തീവ്രവാദികളുടെ ശവസംസ്കാരം തീവ്രവാദ സംഘടനയിലേക്ക്  കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവസരമായി മാറുമെന്നത് കൊണ്ടാണ് മൃതദേഹം നൽകാതിരിക്കുന്നത് എന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്. ഈ തീവ്രവാദികളെ അവരുടെ വീടുകളിൽ നിന്ന് വളരെ അകലെയുള്ള ശ്മശാനങ്ങളിൽ അടക്കം ചെയ്യുകയാണ് ചെയ്യുന്നത്.

ഇമ്രാന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ മുഖം കാണാനോ അവസാന കർമ്മങ്ങൾ ചെയ്യാനോ കുടുംബത്തെ അനുവദിച്ചില്ല. “അവർ എന്റെ സഹോദരനെ കൊന്നു, ഇപ്പോൾ അദ്ദേഹത്തിന്റെ കബറിടത്തിൽ പോയി പ്രാർത്ഥിക്കാൻ പോലും ഞങ്ങളെ സമ്മതിക്കുന്നില്ല” സാഹിദ് പറഞ്ഞു. “അദ്ദേഹം ഒരു തീവ്രവാദിയല്ല. മൂന്നുമാസം മുമ്പാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. ഫോട്ടോയിലെ മൃതദേഹം എന്റെ സഹോദരന്റേതാണോ എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്’ അവൻ കൂട്ടിച്ചേർത്തു.

കൊലപാതകം അന്വേഷിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം സംസ്ഥാന ഗവൺമെൻ്റിന്  കത്തെഴുതിയിട്ടുണ്ട്; “ഇക്കാര്യം വ്യക്തിപരമായി പരിശോധിച്ച് അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കാൻ കുടുംബത്തെ സഹായിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇക്കാര്യം ശരിയായി അന്വേഷിക്കാൻ എഫ്‌.ഐ.ആർ സമർപ്പിക്കണം, അങ്ങനെ ഞങ്ങൾക്ക് നീതി ലഭ്യമാക്കണം”. കത്തിൽ പറയുന്നു.

“അവൻ തീവ്രവാദിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവന്റെ മൃതദേഹം അവകാശപ്പെടാൻ ഞങ്ങൾക്ക് അവകാശമില്ല. പക്ഷേ, അവൻ നിരപരാധിയാണെന്ന് ഞങ്ങൾക്കറിയാം” ഇമ്രാന്റെ സഹോദരിയും, അഭിഭാഷകയുമായ് അംബ്രീൻ ഖയൂം പറഞ്ഞു. “അവർ അവനെ ഒരു ഏറ്റുമുട്ടലിൽ കൊന്നു, അവനെ തിരികെ കൊണ്ടുവരാൻ കഴിയില്ല. എന്നാൽ അവർ അവന്റെ മൃതശരീരമെങ്കിലും തിരികെ നൽകണം. അത് ഞങ്ങളുടെ മൗലികാവകാശമാണ്” സഹോദരി കൂട്ടിച്ചേർത്തു.

ഇത് ഇമ്രാൻ്റെ കുടുംബത്തിന്റ മാത്രം അവസ്ഥയല്ല. സുരക്ഷാ ഏജൻസികൾ തീവ്രവാദത്തിൽ പങ്കാളികളാണെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ നിരവധി കാശ്മീരി  യുവാക്കളുടെ  കുടുംബങ്ങളുണ്ട്.

ജൂൺ 30 ന് കുൽഗാം ജില്ലയിലെ ചിമ്മർ ഗ്രാമത്തിൽ വെടിവയ്പിൽ 17 കാരനായ സാക്കിർ ബഷീർ കൊല്ലപ്പെട്ടു. സക്കീറിന് തീവ്രവാദത്തിൽ പങ്കുണ്ടെന്ന് പോലീസ് അവകാശപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം അവകാശവാദം നിഷേധിച്ചിരുന്നു; “വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയതിന് ശേഷം അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു, മരിക്കുമെന്ന് അവർക്ക് (സുരക്ഷാ സേന) തോന്നിയപ്പോൾ അവർ അവന്റെ തൊണ്ട മുറിച്ച് വെടിവച്ചു” സക്കീറിന്റെ ബന്ധു ഫാറൂഖ് അഹ്മദ് ഭട്ട് ഒരു പ്രാദേശിക വാർത്താ പോർട്ടലിനോട് പറഞ്ഞതാണിത്.

ഡിസംബറിൽ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ 20 കാരനായ ഐജാസ് മക്ബൂൽ കൊല്ലപ്പെട്ടു. ഇയാൾ തീവ്രവാദിയാണെന്ന് പോലീസ് അവകാശപ്പെട്ടപ്പോൾ, ജമ്മു കശ്മീർ പൊലീസിൽ ജോലി ചെയ്യുന്ന പിതാവ് മക്ബൂൽ ഗനി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്; അടുത്ത വർഷം പഞ്ചാബ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിൽ പ്രവേശനം നേടാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു അവൻ. അവനെയാണ് തീവ്രവാദിയായി ചിത്രീകരിച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ഷോപ്പിയൻ ജില്ലയിൽ കാണാതായ ജമ്മുവിലെ രാജൗരിയിൽ നിന്നുള്ള മൂന്ന് തൊഴിലാളികളെ കരസേന നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സായുധ സേനയ്‌ക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിലെ ക്രമപ്രശ്‌നങ്ങൾ കാരണം അത് അവസാനിപ്പിക്കുകയാണുണ്ടായത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.