Skip to content Skip to sidebar Skip to footer

കേന്ദ്രസർക്കാറിൻ്റെ പ്രതികാര നടപടികൾ; ആംനസ്റ്റി ഇന്ത്യ വിടുന്നു

കേന്ദ്രസർക്കാറിൻ്റെ പ്രതികാര നടപടികളെത്തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരായതായി ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. സെപ്റ്റംബർ 20ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. 2018ലും 2019ലുമായി ഓഫീസുകളിൽ റെയ്ഡ്. 2016ൽ രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിരുന്നു.

രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ ബി.ജെ.പി ഭരണകൂടത്തിൻ്റെ പ്രതികാര നടപടികളെ തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. സെപ്റ്റംബർ 10ന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ അന്യായമായി മരവിപ്പിച്ചതിനെത്തുടർന്നു പ്രവർത്തനം നിർത്തിവെക്കുകയാണെന്നും ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമാണ് ആംനസ്റ്റി ഇന്ത്യ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാറിനെ വിമർശിച്ച് റിപ്പോർട്ടുകൾ നൽകിയതിന്റെ പേരിലാണ് ഈ വേട്ടയാടലുകളെന്നും ആംനസ്റ്റി വ്യക്തമാക്കി. വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന മുസ്‌ലിം വംശഹത്യയിൽ ഡൽഹി പോലീസ് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കശ്‍മീരിൽ തടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാനും ഇന്റർനെറ്റ് സേവനങ്ങൾ പുനരാരംഭിക്കാനും ആംനസ്റ്റി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിനെ ഉൾപ്പെടെ ഉപയോഗിച്ചു പ്രതികാര നടപടി ആരംഭിച്ചത്.

ആംനസ്റ്റി ഇന്ത്യയുടെ അക്കൗണ്ട് മരവിപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തെ 15 അന്താരാഷ്ട്ര സംഘടനകൾ അപലപിച്ചു. International Commission of Jurists, International Federation for Human Rights, CIVICUS: World Alliance for Citizen Participation, Front Line Defenders, Asian Forum for Human Rights and Development, Foundation the London Story, Hindus for Human Rights, Human Rights Watch, International Service for Human Rights, Minority Rights Group, Odhikar, South Asians for Human Rights, and World Organisation Against Tortur തുടങ്ങിയ സംഘടനകളാണ് കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നത്.

കേന്ദ്രസർക്കാർ പാസാക്കിയ വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം മൂലം പൗരാവകാശ സംഘടനകളും എൻ.ജി.ഒകളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. സർക്കാറുകളിൽ നിന്നോ, സർക്കാർ സംഘടനകളിൽ നിന്നോ പണം ആംനസ്റ്റി സംഭാവനയായി സ്വീകരിയ്ക്കാറില്ല. സ്വന്തം അംഗങ്ങളിൽ നിന്നുള്ള വരിസംഖ്യയും മറ്റു സംഘടനകളിൽ നിന്നുമുള്ള സംഭാവനകളുമാണ് ആംനസ്റ്റിയുടെ പ്രധാന വരുമാനം. പുതിയ വിദേശ വിനിമയ ഭേദഗതി ആംനസ്റ്റി പോലുള്ള സംഘടനകൾക്കെതിരെ പ്രവർത്തിക്കും എന്ന് ആശങ്കയുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ സർക്കാർ ഏജൻസികളുടെ പരിശോധനയ്ക്ക് സംഘടന വിധേയരായിരുന്നു. 2016 ആഗസ്റ്റിൽ ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 2018 ഒക്ടോബറിൽ, ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡ്‌ നടത്തി. 2019ൽ വീണ്ടും റെയ്‌ഡ്‌ ചെയ്യപ്പെട്ടു. സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആന്റ് പീസ് (സി.ജെ.പി), ആംനസ്റ്റി ഇന്ത്യ, ലോയേഴ്‌സ് കളക്റ്റീവ്, ഗ്രീൻ പീസ് എന്നിവയ്‌ക്കെതിരായ റെയ്‌ഡുകൾ തുടരുന്നുണ്ട്. പൗരാവകാശപ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തനം നടത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ മുൻ ഡയറക്റ്റർ ആക്കർ പട്ടേൽ പറഞ്ഞു.

മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക്  1977ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ആംനസ്റ്റിയെ തേടിയെത്തിയിരുന്നു. ആംനസ്റ്റി  70 രാജ്യങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായത് 2016ൽ റഷ്യയിൽ മാത്രമാണ്.

ആംനസ്റ്റിക്കെതിരെയുള്ള നീക്കം സംഘപരിവാറിൻ്റെ പ്രഖ്യാപിത നയത്തിൻ്റെ ഭാഗമാണെന്ന് ബി.ജെ.പി നേതാക്കളുടെ പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. ഇടതു തീവ്രവാദികളെയും, ഇസ്‍ലാമിക തീവ്രവാദികളെയും, നക്‌സലൈറ്റുകളെയും, അരാജകവാദികളെയും, ഭീകരവാദികളെയുമെല്ലാം പിന്തുണച്ചു പോന്നിട്ടുള്ള പാരമ്പര്യമാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന് ഉള്ളതെന്ന് ബി.ജെ.പി ദേശീയ വക്താവ് രാജീവ് ചന്ദ്രശേഖര്‍ എം.പി പറഞ്ഞു.

Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.