Skip to content Skip to sidebar Skip to footer

മുഗൾ മ്യൂസിയത്തിന് ശിവജിയുടെ നാമധേയം: പൊതുഇടങ്ങളുടെ കാവിവത്കരണങ്ങളുടെ തുടർച്ചകൾ

നഗരങ്ങളും തെരുവുകളും വിമാനത്താവളങ്ങളും പുനർനാമകരണം നടത്തി ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രവും സ്വത്വവും മായ്ക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന യോഗിയുടെ പ്രഖ്യാപനം. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, കല, പെയിന്റിങ്ങുകള്‍, പാചകം, പുരാവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുഗള്‍ രാജഭരണ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ പ്രദർശിപ്പിക്കുന്നതാണ് മ്യൂസിയം.

“നമ്മുടെ പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്വ മനോഭാവത്തിന്റെ ചിഹ്നങ്ങള്‍ക്ക് സ്ഥാനമില്ല. ശിവജിയാണ് നമ്മുടെ ഹീറോ”. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണിത്. സമകാലീന ഇന്ത്യയിലെ മുഗൾ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വക്താവായ യോഗി ആദിത്യനാഥിൻ്റെ മൂന്നുവർഷത്തെ ഭരണത്തിൽ നിരവധി സ്ഥലങ്ങളുടെ പേരുകൾ ഇതിനോടകം മാറ്റിയിരുന്നു. 2018ൽ തന്റെ സർക്കാർ ശ്രീരാമന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ച് ഫൈസാബാദിനെ അയോധ്യ എന്ന് പുനർനാമകരണം ചെയ്തു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന മുഗൾ രാജഭരണത്തിൻ്റെ പേരിലുള്ള വിവാദങ്ങൾ യോഗി ആദിത്യനാഥിൻ്റെ ഭരണത്തിലെ വീഴ്ച്ചകളെ മറയ്ക്കുന്നതിനുള്ള പുകമറയാക്കുകയാണെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു.

മുഗളന്മാർ അധികാരത്തിൽ നിന്നും മാറി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയം സാംസ്കാരിക സമന്വയത്തിൻ്റെ വക്താക്കളായിരുന്ന മുഗളരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതിൻ്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. 1200 വർഷത്തെ അടിമ മാനസികാവസ്ഥയാൽ ഇന്ത്യ അസ്വസ്ഥരാണെന്ന് 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണവും അതിനു മുമ്പുള്ള മധ്യകാല മുസ്‌ലിം കാലഘട്ടവും കൊളോണിയൽ ഭരണത്തിൻ്റെ ദുരിതങ്ങളുടെ ദീർഘവും അവിഭാജ്യവുമായ ഒറ്റ കാലഘട്ടമായി അദ്ദേഹം വ്യക്തമായി കൂട്ടിച്ചേർക്കുകയായിരുന്നു.

ഈ പകപോക്കൽ രാഷ്ടീയത്തിൻ്റെ പിന്നാമ്പുറത്തെ ഇന്ത്യൻ യാഥാർഥ്യങ്ങൾ നമുക്ക് പരിശോധിക്കാം. മുഗളർ നമ്മുടെ ‘നായകന്മാരാകാൻ’ കഴിയില്ലെന്ന് യോഗി പറയുന്ന ഉത്തർപ്രദേശിൽ മാത്രം 396 ഗ്രാമങ്ങളും പട്ടണങ്ങളും മുഗളരുടെ പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലുടനീളം മുഗൾ ഭരണകൂടം ഉണ്ടാക്കിയ സാമൂഹ്യ- സാംസ്കാരിക മുദ്രകൾ അത്രത്തോളം ശക്തമാണ്. മുഗളരുടെ ഭരണം (1526-1857) ഇന്ത്യയുടെ ചരിത്രവുമായും സംസ്കാരവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ ഉപേക്ഷിച്ച ചരിത്ര സ്മാരകങ്ങൾക്കുപുറമെ, അവരുടെ ഭരണത്തിന്റെ ഏറ്റവും വ്യക്തമായ പാരമ്പര്യം ഇന്ത്യയിലുടനീളമുള്ള വിവിധ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചിതറിക്കിടക്കുന്നു.

1526ൽ പാനിപറ്റിലെ ആദ്യ യുദ്ധത്തിൽ ദില്ലി സുൽത്താനെ പരാജയപ്പെടുത്തിയ ബാബർ ആണ് മുഗൾ രാജവംശം സ്ഥാപിച്ചത്. 1556ൽ അക്ബറിന്റെ അധികാരാരോഹണം മുതൽ 1707ൽ ഔറംഗസീബിന്റെ മരണം വരെയുള്ള കാലഘട്ടത്തിൽ ഈ സാമ്രാജ്യം ഏറ്റവും ശക്തമായിരുന്നു. ഇന്ത്യയിലാകെ 704 നഗരങ്ങളും ഗ്രാമങ്ങളും മുഗൾ ചക്രവർത്തിമാരുടെ നാമധേയത്തിലാണ്. മുഗൾ ചക്രവർത്തി അക്ബറിൻ്റെ പേരിലാണ് ഏറ്റവും കൂടുതൽ സ്ഥലങ്ങൾ ഉള്ളത്. അദ്ദേഹത്തിൻ്റെ പേരിൽ മാത്രം 251 ഗ്രാമങ്ങളും പട്ടണങ്ങളുമുണ്ട്. ഔറംഗസീബിൻ്റെ പേരിൽ 177 സ്ഥലങ്ങളും, ജഹാംഗീറിൻ്റെ പേരിൽ 141ഉം, ഷാജഹാൻ്റെ പേരിൽ 61ഉം ഹുമയൂണിൻ്റെ പേരിൽ 11ഉം സ്ഥലങ്ങളുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ ഹൃദയഭാഗമായിരുന്ന വടക്കൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിലാണ് ഈ സ്ഥലങ്ങളിൽ ഭൂരിഭാഗവും. സംസ്ഥാനങ്ങളിൽ യോഗിയുടെ ഉത്തർപ്രദേശാണ് ഒന്നാമത്- 1 ലക്ഷം ഗ്രാമങ്ങളിൽ 396 എണ്ണവും മുഗളരുടെ പേരിലാണ്. ഉത്തർപ്രദേശിന് പിന്നിൽ മഹാരാഷ്ട്ര 97, ഹരിയാന 50, ബീഹാർ 39 എന്നിങ്ങനെയാണ് കണക്കുകൾ.

2017ൽ അധികാരത്തിൽ വന്നതിനുശേഷം യോഗി സർക്കാർ സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളുടെ പേരുമാറ്റി. പ്രധാനപ്പെട്ട റെയിൽ‌വേ ജംഗ്ഷനായ മുഗൾസാരായിയെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യയ നഗർ, അലഹബാദിനെ പ്രയാഗ് രാജ്, ഫൈസാബാദിനെ അയോധ്യ എന്നിങ്ങനെ പുനർനാമകരണം ചെയ്തു. ഇസ്‌ലാമിക കാലഘട്ടത്തിൽ ഇന്ത്യയുടെ “യഥാർഥത” നഷ്ടപ്പെട്ട മഹത്വം വീണ്ടെടുക്കുന്നതിനുള്ള സംഘപരിവാറിന്റെ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് പുനർനാമകരണം.

SOURCE

https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=true&id=1305812756822515713&lang=en&origin=https%3A%2F%2Ffactsheets.in%2Fyogi-adityanath-renames-mughalpalace&sessionId=a07107d7e06cdc692d731a887e2434df00027d9b&theme=light&widgetsVersion=9fd78d5%3A1638479056965&width=550px

Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.