2022 ആഗോള തീവ്രവാദ ഇൻഡക്സ് (ജി.ടി.ഐ) പ്രകാരം പാശ്ചാത്യ രാജ്യങ്ങളിൽ മതഭീകരവാദത്തേക്കാൾ, രാഷ്ട്രീയ ഭീകരവാദ പ്രവർത്തനങ്ങൾ വർധിച്ചിരിക്കുന്നു. 2021-ൽ മതതീവ്രവാദ ആക്രമണങ്ങൾ 82 ശതമാനം കുറഞ്ഞതായി ‘ടെററിസം ട്രാക്കറിൽ’ നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നുമുള്ള കണക്കുകൾ ആധാരമാക്കി ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്’ (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള തീവ്രവാദ ഇൻഡക്സ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, മതതീവ്രവാദ ആക്രമണങ്ങളേക്കാൾ അഞ്ചിരട്ടി രാഷ്ട്രീയ പ്രേരിത ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്. ഈ ആക്രമണങ്ങൾക്ക് കാരണമായ തീവ്ര ഇടതുപക്ഷ – വലതുപക്ഷ തീവ്രവാദ ആശയങ്ങൾ തമ്മിൽ ശ്രദ്ധേയമായ സാമ്യങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. ഇടതുപക്ഷ – വലതുപക്ഷ പ്രത്യയശാസ്ത്രപ്രേരിതമായ മിക്ക ആക്രമണങ്ങളും നടത്തുന്നത് ഔപചാരികമായി സംഘടനാ ബന്ധമില്ലാത്ത വ്യക്തികളോ, ഗ്രൂപ്പുകളോ ആണ്.
രാഷ്ട്രീയ ഭീകരവാദം
പാശ്ചാത്യ രാജ്യങ്ങളിലെ രാഷ്ട്രീയ ഭീകരവാദത്തെ, തീവ്ര ഇടതുപക്ഷ ഭീകരത, തീവ്ര വലതുപക്ഷ ഭീകരത എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ നടന്നിട്ടുള്ള ഭീകരവാദ ആക്രമണങ്ങളിൽ 73 ശതമാനവും രാഷ്ട്രീയ പ്രേരിതമാണ്. ഈ വർധനവിന് കാരണം വളർന്നുവരുന്ന തീവ്ര ഇടതുപക്ഷ ഭീകരതയാണ്.
പാശ്ചാത്യ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങൾ (2015 -2021)- ആശയധാരകളുടെ അടിസ്ഥാനത്തിൽ:
2015
തീവ്ര ഇടതുപക്ഷ ഭീകരാക്രമണങ്ങൾ – 50
തീവ്ര വലതുപക്ഷ ഭീകരാക്രമണങ്ങൾ – 50
മതതീവ്രവാദ ആക്രമണങ്ങൾ – 40 -50
2016
തീവ്ര ഇടതുപക്ഷ ഭീകരാക്രമണങ്ങൾ – 110 -140
തീവ്ര വലതുപക്ഷ ഭീകരാക്രമണങ്ങൾ – 100 -120
മതതീവ്രവാദ ആക്രമണങ്ങൾ – 100
2017
തീവ്ര ഇടതുപക്ഷ ഭീകരാക്രമണങ്ങൾ – 110 -140
തീവ്ര വലതുപക്ഷ ഭീകരാക്രമണങ്ങൾ – 100 -120
മതതീവ്രവാദ ആക്രമണങ്ങൾ – 100
2018
തീവ്ര ഇടതുപക്ഷ ഭീകരാക്രമണങ്ങൾ – 160 -200
തീവ്ര വലതുപക്ഷ ഭീകരാക്രമണങ്ങൾ – 100 -130
മതതീവ്രവാദ ആക്രമണങ്ങൾ – 60 -90
2019
തീവ്ര ഇടതുപക്ഷ ഭീകരാക്രമണങ്ങൾ – 120 – 150
തീവ്ര വലതുപക്ഷ ഭീകരാക്രമണങ്ങൾ – 70 -100
മതതീവ്രവാദ ആക്രമണങ്ങൾ – 50 -55
2020
തീവ്ര ഇടതുപക്ഷ ഭീകരാക്രമണങ്ങൾ – 100 – 120
തീവ്ര വലതുപക്ഷ ഭീകരാക്രമണങ്ങൾ – 60 -70
മതതീവ്രവാദ ആക്രമണങ്ങൾ – 30 -50
2021
തീവ്ര ഇടതുപക്ഷ ഭീകരാക്രമണങ്ങൾ – 60 – 70
തീവ്ര വലതുപക്ഷ ഭീകരാക്രമണങ്ങൾ – 20 -30
മതതീവ്രവാദ ആക്രമണങ്ങൾ – 10 -20
രാഷ്ട്രീയ ഭീകരാക്രമണങ്ങളിൽ ഉപയോഗിച്ച ആയുധങ്ങൾ (2007-2021)
(2015 മുതൽ രാഷ്ട്രീയ തീവ്രവാദികൾ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തിയിട്ടുള്ളത് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ്)
ബോംബ്, മറ്റ് സ്ഫോടക വസ്തുക്കൾ
തീവ്ര ഇടതുപക്ഷം- 85 % ആക്രമണങ്ങൾ
തീവ്ര വലതുപക്ഷം -45 % ആക്രമണങ്ങൾ
കത്തി, മറ്റ് മാരകായുധങ്ങൾ
തീവ്ര ഇടതുപക്ഷം- 10 % ആക്രമണങ്ങൾ
തീവ്ര വലതുപക്ഷം – 16 % ആക്രമണങ്ങൾ
തോക്കുകൾ
തീവ്ര ഇടതുപക്ഷം- 5 % ആക്രമണങ്ങൾ
തീവ്ര വലതുപക്ഷം – 27 % ആക്രമണങ്ങൾ
2007 – 2021 കാലയളവിൽ പാശ്ചാത്യ രാജ്യങ്ങളിൽ നടന്നിട്ടുള്ള തീവ്ര വലതുപക്ഷ ഭീകരാക്രമണമണങ്ങളിൽ 20 ശതമാനത്തിലേറെ മതപുരോഹിതന്മാർക്കെതിരെയും, മതസ്ഥാപനങ്ങൾക്കെതിരെയും നടന്നിട്ടുള്ളവയാണ്. 15 ശതമാനത്തോളം ആക്രമണങ്ങൾ ന്യുനപക്ഷ സമുദായങ്ങൾക്കെതിരെയാണ് നടന്നിട്ടുള്ളത്. തീവ്ര ഇടതുപക്ഷം നടത്തിയിട്ടുള്ള ഭീകരാക്രമണങ്ങളിൽ 20 ശതമാനത്തോളം സർക്കാർ സ്ഥാപനങ്ങൾക്കും, പ്രമുഖ രാഷ്ട്രീയക്കാർക്കും എതിരെ നടന്നിട്ടുള്ളവയാണ്.