Skip to content Skip to sidebar Skip to footer

ഇന്ത്യ വീണ്ടും ദരിദ്രരാജ്യമായി മാറുകയാണ്

കോവിഡ് കാരണം കഴിഞ്ഞ ഒരു വർഷമായി ഗ്രാമീണ മേഖലയിലെ കരാർ തൊഴിലാളികളിൽ ഭൂരിഭാഗവും ക്രമരഹിതമായ ജീവിതമാണ് നയിക്കുന്നത്. തൊഴിലില്ലായ്മ തന്നെയാണ് അവരുടെ പ്രധാന പ്രശനം. മാത്രമല്ല, കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലനച്ചെലവും ഗണ്യമായി വർധിക്കും. അതിനാൽ ആളുകളുടെ വരുമാനത്തിന്റെയോ, സമ്പാദ്യത്തിന്റെയോ വലിയൊരു ഭാഗം ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ഇതവരെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നു.

നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ  മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നാണ്. 2019-20നും 2020-21നും ഇടയിൽ ഇന്ത്യൻ ജി.ഡി.പി 10.56 ലക്ഷം കോടിയോളം രൂപയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഇത് -7.3 ശതമാനം നെഗറ്റീവ് വർധനവാണ് കാണിക്കുന്നത്. അവശ്യസാധന വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് സമ്പദ്‌വ്യവസ്ഥയുടെ ഇത്തരത്തിലുള്ള മാന്ദ്യത്തിന്റെ പ്രധാന കാരണമായി പറയുന്നത്. 2019-20ൽ ആളുകളുടെ പ്രതിശീർഷ വാർഷിക വരുമാനം 62,056 രൂപയായിരുന്നു. എന്നാൽ 2020-21ൽ എത്തിയപ്പോൾ ഇത് 55,783 രൂപയായി കുറയുകയായിരുന്നു. ഉപഭോഗവസ്തുക്കളുടെ അമിതമായ വിലവർധനവാണ് സാമ്പത്തിക മാന്ദ്യത്തിന്റെ മറ്റൊരു കാരണം.

കൊറോണ പകർച്ചവ്യാധിയുടെ ആദ്യവർഷത്തിൽ, എല്ലാവരും പ്രതീക്ഷിച്ചതുപോലെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും മന്ദഗതിയിലായിരുന്നു. എന്നാൽ പിന്നീട് കൊറോണ വ്യാപനവും ലോക്‌ഡോണും കാരണം വരുമാന മാർഗ്ഗങ്ങൾ ഇല്ലാതാവുകയും അതുമല്ലങ്കിൽ അവരുടെ ജോലി ക്രമരഹിതമാവുകയും ചെയ്തു. ഇത്തരം സമയങ്ങളിൽ മിക്ക ആളുകളും അവരുടെ ഉള്ള സമ്പാദ്യം നിത്യവൃത്തിക്ക് ഉപയോഗിക്കുന്നു. ജി.ഡി.പി കണക്കുകൾ പ്രകാരം കഴിഞ്ഞ പാദത്തിൽ തൊഴിൽമേഖല വളരാത്തതുകൊണ്ടുതന്നെ തൊഴിലവസരങ്ങൾ എവിടെയുമില്ല.

ഏപ്രിൽ മാസത്തിൽ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചപ്പോൾ, കൊറോണയുടെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിലും അതിന്റ തിരമാല അതിവേഗം പടർന്നു. തൽഫലമായി, പല മേഖലകളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിലെ 500 ദശലക്ഷം ആളുകൾക്ക് കോവിഡ് വലിയ ദുരന്തമായി മാറിയിട്ടുണ്ട്.

മെയ് ഒന്നിനും ഇരുപത്തിനാലിനും ഇടയിൽ ഏകദേശം 78 ലക്ഷം പുതിയ കോവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന സംഖ്യയാണ്. ലോകത്തിലെ എല്ലാ പുതിയ കോവിഡ് വകഭേദങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തൽഫലമായി, ലോകത്തിലെ ഓരോ മൂന്നാമത്തെ മരണവും ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ പുതിയ കോവിഡ് കേസും ഒരു ഗ്രാമപ്രദേശത്തുനിന്നാണ് എന്നത് മറ്റൊരു വസ്തുതയാണ്.

കോവിഡിൻ്റെ ആദ്യ തരംഗം ഗ്രാമപ്രദേശങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. ഇതൊരു നഗര രോഗമാണെന്നായിരുന്നു പരക്കെ വിശ്വസിക്കപ്പെട്ടത്. എന്നാൽ രണ്ടാംതരംഗം ഗ്രാമപ്രദേശത്തെ മുഴുവൻ ബാധിക്കുകയായിരുന്നു. അതിൻ്റെ സ്ഥിതിവിവരക്കണക്കുകൾ നമ്മെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ വർഷത്തേക്കാൾ സ്ഥിതി മോശമാണ്

ഈ വർഷമെന്നാണ് സൂചന. ഗ്രാമീണ മേഖലകളിലേക്കും എത്തിച്ചേർന്ന രണ്ടാമത്തെ തരംഗം ഇതിനകംതന്നെ പാവപ്പെട്ട ജനങ്ങൾക്ക് വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. കൂടാതെ രാജ്യത്തെ 50 ദശലക്ഷത്തിലധികം ഗ്രാമീണ ജനങ്ങളെ ഈ പകർച്ച വ്യാധി ബാധിക്കുമെന്നും വിദഗ്ദർ കണക്ക്കൂട്ടുന്നുണ്ട്.

കോവിഡ് കാരണം കഴിഞ്ഞ ഒരു വർഷമായി ഗ്രാമീണ മേഖലയിലെ കരാർ തൊഴിലാളികളിൽ ഭൂരിഭാഗവും ക്രമരഹിതമായ ജീവിതമാണ് നയിക്കുന്നത്. തൊഴിലില്ലായ്മ തന്നെയാണ് അവരുടെ പ്രധാന പ്രശനം. മാത്രമല്ല, കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലനച്ചെലവും ഗണ്യമായി വർധിക്കും. അതിനാൽ ആളുകളുടെ വരുമാനത്തിന്റെയോ, സമ്പാദ്യത്തിന്റെയോ വലിയൊരു ഭാഗം ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ഇതവരെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നു. 

ഈ വർഷത്തെ ലോക്ക്ഡൗൺ ഓരോ സംസ്ഥാനത്തും, ജില്ലയിലും വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ സ്ഥിരമായ വരുമാന മാർഗ്ഗമില്ലാത്തവർ കടുത്ത സാമ്പത്തിക അനിശ്ചിതത്വത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്.

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ (CMIE) ജൂണിലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് “രാജ്യവ്യാപകമായ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കാരണം തൊഴിലില്ലായ്മ രാജ്യത്തെ എക്കാലത്തെയും താഴ്ന്ന നിലയിലായന്നും മേയ് രണ്ടാംവാരത്തിൽ നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് 14.71 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 14.34 ശതമാനവുമായി മാറിയിട്ടുണ്ടന്നുമാണ്. 

2017-18 ലെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ്. കോവിഡ് പകർച്ചവ്യാധി സ്ഥിതി കൂടുതൽ വഷളാക്കി. ദാരിദ്ര്യവും കുറഞ്ഞ വരുമാനവും കാരണം, ഗ്രാമപ്രദേശങ്ങളിൽ കോവിഡിൻ്റെ ആരോഗ്യ ഫലങ്ങൾ അങ്ങേയറ്റം ദോഷകരമായി മാറിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തിന്റ മൊത്തം വരുമാനത്തിന്റെ 46 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് ഉണ്ടാകാറുള്ളത്. കഴിഞ്ഞ വർഷംവരെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചിരുന്നു. കാർഷിക മേഖലയിലെ ഗണ്യമായ വളർച്ചയും ഗ്രാമീണ പദ്ധതികൾക്കുള്ള സർക്കാർ ചെലവുകളുമാണ് ഇത്തരത്തിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചത്. എന്നാൽ ഈ വർഷം അതും നിലച്ചു. കാർഷിക മേഖലയിലെ തൊഴിൽ മൂന്ന് ശതമാനമാണ് ഈ വർഷം വളർന്നത്. ദശലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയതാണ് പ്രധാന കാരണം. പക്ഷേ, അവർക്ക് മറ്റൊരു തൊഴിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അസംഘടിത മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ വർഷം മുതൽ അവർക്ക് സ്ഥിരമായ ജോലിയില്ല. വില വർധനവ് കാരണം ആളുകൾ പയർവർഗ്ഗങ്ങൾ കഴിക്കുന്നത് നിർത്തി. തുച്ഛമായ വരുമാനത്തിലാണ് പലരും ജീവിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ ഈ മോശം ഘട്ടം അവസാനിപ്പിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ഇതാണ്, അതിന് എന്തെങ്കിലും ഗുണപരമായ ഫലമുണ്ടോ?

ലോകബാങ്ക് പറയുന്നതനുസരിച്ച്, പ്യൂ റിസർച്ച് സെന്റർ കണക്കാക്കുന്നത് കൊറോണയ്ക്ക് ശേഷമുള്ള മാന്ദ്യം കാരണം രാജ്യത്ത് വരുമാനം നേടുന്നവരുടെ എണ്ണം ആറ് ദശലക്ഷത്തിൽ നിന്ന് 1,34,000 ആയി കുറഞ്ഞന്നാണ്. 45 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണ്ടുമൊരു’സഞ്ചിത ദരിദ്രരാജ്യം’ (collective poor country) ആയി മാറുകയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

1970 മുതൽ ദാരിദ്ര്യ നിർമാർജനത്തിലേക്കുള്ള രാജ്യത്തിന്റെ നിർവിഘ്നമായ യാത്രയും തടസ്സപ്പെട്ടു. സ്വാതന്ത്ര്യത്തിനുശേഷമുള്ള 25 വർഷങ്ങളിൽ ദാരിദ്ര്യത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. പാവപ്പെട്ട ആളുകളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 47% ൽ നിന്ന് 56% ആയി വർധിക്കുകയാണ് ചെയ്തത്. 2011 മുതൽ രാജ്യത്ത് ദരിദ്രരുടെ കണക്കെടുപ്പ് നടന്നിട്ടില്ല. എന്നിരുന്നാലും, യു.എൻ കണക്കനുസരിച്ച്, 2019ൽ രാജ്യത്ത് ഏകദേശം 364 ദശലക്ഷം ദരിദ്രർ ഉണ്ടായിരുന്നു, ഇത് മൊത്തം ജനസംഖ്യയുടെ 28 ശതമാനമാണ്. കൊറോണ കാരണം ആളുകൾ ചെലവുകൾ വെട്ടിക്കുകയും, അത്‌ വഴി അവരുടെ വാങ്ങൽ ശേഷി കുറയുകയും ചെയ്തു. ഇത്തരം ഭയാനകമായ സമയങ്ങളിൽ സർക്കാർ ജനങ്ങൾക്ക് കിറ്റുകളുടെ രൂപത്തിലും മറ്റും അവർക്ക് ആശ്വാസം നൽകുന്നുണ്ട്. എന്നാലും സാമ്പത്തിക മാന്ദ്യം ഇനിയും കുറച്ചു കാലം കൂടി ഉണ്ടാകും

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.