Skip to content Skip to sidebar Skip to footer

വർധിക്കുന്ന ജാതി അതിക്രമങ്ങളും കുറഞ്ഞ ശിക്ഷാ നിരക്കും, എൻ.സി ആർ.ബി റിപ്പോർട്ട് പരിശോധിക്കുന്നു

ഇന്ത്യയില്‍ പട്ടികജാതി വിഭാഗത്തിലുള്ളവർക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ കൂടുകയും ശിക്ഷാ നിരക്ക് കുറഞ്ഞുവരികയും ചെയ്യുന്നതായി കണക്കുകൾ. 

2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ ഏകീകരിച്ച് നാഷണൽ ക്രൈം റെകോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട ‘ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട്’, 2011 മുതൽ 2020 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമ കേസുകളുടെ കണക്കുകൾ എന്നിവ സൂചിപ്പിക്കുന്നത് കുറ്റാരോപിതർ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണെന്നാണ്. 

2021ന്‍റെ തുടക്കത്തില്‍ വിചാരണ മുടങ്ങിക്കിടന്നിരുന്ന 2,64,698 കേസുകളില്‍ 10,223 കേസുകളില്‍ മാത്രമാണ് കോടതിയില്‍ തീര്‍പ്പുണ്ടായത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ 3.8% മാത്രമാണിത്. 

2011 മുതൽ 2020 വരെ ഏറ്റവും കൂടുതൽ അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിലാണ്. റിപ്പോർട്ട് ചെയ്ത കേസുകൾ 95751. ശിക്ഷ വിധിച്ച കേസുകൾ 22369. 14422 കേസുകളിൽ കുറ്റാരോപിതരെ/പ്രതികളെ വെറുതെവിട്ടു.

രാജസ്ഥാൻ

റിപ്പോർട്ട് ചെയ്ത കേസുകൾ 58945.

ശിക്ഷ വിധിച്ച കേസുകൾ 7482.

വെറുതെ വിട്ട കേസുകൾ 7620.


മധ്യപ്രദേശ്

റിപ്പോർട്ട് ചെയ്ത കേസുകൾ 44469.

ശിക്ഷ വിധിച്ച കേസുകൾ 8834. 

വെറുതെ വിട്ട കേസുകൾ 15871.


ഗുജറാത്ത്

റിപ്പോർട്ട് ചെയ്ത കേസുകൾ 12388.

ശിക്ഷ വിധിച്ച കേസുകൾ 232. 

വെറുതെ വിട്ട കേസുകൾ 5938


ഹരിയാന

റിപ്പോർട്ട് ചെയ്ത കേസുകൾ 7151.

ശിക്ഷ വിധിച്ച കേസുകൾ 360. 

വെറുതെ വിട്ട കേസുകൾ 2325


ബിഹാർ 

റിപ്പോർട്ട് ചെയ്ത കേസുകൾ 63116.

ശിക്ഷ വിധിച്ച കേസുകൾ 1218. 

വെറുതെ വിട്ട കേസുകൾ 7336.


ഝാർഖണ്ഡ് 

റിപ്പോർട്ട് ചെയ്ത കേസുകൾ 6869.

ശിക്ഷ വിധിച്ച കേസുകൾ 410. 

വെറുതെ വിട്ട കേസുകൾ 1030.


പശ്ചിമ ബംഗാൾ

റിപ്പോർട്ട് ചെയ്ത കേസുകൾ 1198.

ശിക്ഷ വിധിച്ച കേസുകൾ 1. 

വെറുതെ വിട്ട കേസുകൾ 160.


പഞ്ചാബ് 

റിപ്പോർട്ട് ചെയ്ത കേസുകൾ 1306.

ശിക്ഷ വിധിച്ച കേസുകൾ 77. 

വെറുതെ വിട്ട കേസുകൾ 380.


ഹിമാചൽപ്രദേശ്

റിപ്പോർട്ട് ചെയ്ത കേസുകൾ 1382.

ശിക്ഷ വിധിച്ച കേസുകൾ 30. 

വെറുതെ വിട്ട കേസുകൾ 392.


ജമ്മു കശ്മീർ 

റിപ്പോർട്ട് ചെയ്ത കേസുകൾ 14. 

ശിക്ഷ വിധിച്ച കേസുകൾ 0. 

വെറുതെ വിട്ട കേസുകൾ 3


ഡല്‍ഹി

റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 592.

ശിക്ഷ വിധിച്ച കേസുകള്‍ 18.

കുറ്റാരോപിതരെ വെറുതെ വിട്ട കേസുകള്‍ 64.


ഉത്തരാഖണ്ഡ് 

റിപ്പോർട്ട് ചെയ്ത കേസുകൾ 630.

ശിക്ഷ വിധിച്ച കേസുകൾ 126. 

വെറുതെ വിട്ട കേസുകൾ 114.

അസം

റിപ്പോർട്ട് ചെയ്ത കേസുകൾ 90.

ശിക്ഷ വിധിച്ച കേസുകൾ 3. 

വെറുതെ വിട്ട കേസുകൾ 135


ത്രിപുര

റിപ്പോർട്ട് ചെയ്ത കേസുകൾ 200. 

ശിക്ഷ വിധിച്ച കേസുകൾ 7. 

വെറുതെ വിട്ട കേസുകൾ 47.

സിക്കിം

റിപ്പോർട്ട് ചെയ്ത കേസുകൾ 48. 

ശിക്ഷ വിധിച്ച കേസുകൾ 27. 

വെറുതെ വിട്ട കേസുകൾ 10


ഛത്തീസ്ഗഢ് 

റിപ്പോർട്ട് ചെയ്ത കേസുകൾ 3486.

ശിക്ഷ വിധിച്ച കേസുകൾ 612. 

വെറുതെ വിട്ട കേസുകൾ 1031.


ഒഡീഷ

റിപ്പോർട്ട് ചെയ്ത കേസുകൾ 19876.

ശിക്ഷ വിധിച്ച കേസുകൾ 335. 

വെറുതെ വിട്ട കേസുകൾ 5860.


മഹാരാഷ്ട്ര

റിപ്പോർട്ട് ചെയ്ത കേസുകൾ 17616.

ശിക്ഷ വിധിച്ച കേസുകൾ 728. 

വെറുതെ വിട്ട കേസുകൾ 10689.

തെലങ്കാന

റിപ്പോർട്ട് ചെയ്ത കേസുകൾ 11138.

ശിക്ഷ വിധിച്ച കേസുകൾ 200. 

വെറുതെ വിട്ട കേസുകൾ 2261.

ആന്ധ്രപ്രദേശ്

റിപ്പോർട്ട് ചെയ്ത കേസുകൾ 26881.

ശിക്ഷ വിധിച്ച കേസുകൾ 927. 

വെറുതെ വിട്ട കേസുകൾ 9950.


തമിഴ്‌നാട്

റിപ്പോർട്ട് ചെയ്ത കേസുകൾ 14649.

ശിക്ഷ വിധിച്ച കേസുകൾ 1235. 

വെറുതെ വിട്ട കേസുകൾ 8589.

കേരളം

റിപ്പോർട്ട് ചെയ്ത കേസുകൾ 8156 .

ശിക്ഷ വിധിച്ച കേസുകൾ 124. 

വെറുതെ വിട്ട കേസുകൾ 1502

കർണാടക 

റിപ്പോർട്ട് ചെയ്ത കേസുകൾ 19616.

ശിക്ഷ വിധിച്ച കേസുകൾ 409. 

വെറുതെ വിട്ട കേസുകൾ 10455.

ഗോവ

റിപ്പോർട്ട് ചെയ്ത കേസുകൾ 87.

ശിക്ഷ വിധിച്ച കേസുകൾ 5.

വെറുതെ വിട്ട കേസുകൾ 22.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂരിൽ നാലും അരുണാചൽപ്രദേശിൽ രണ്ടും കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മിസോറാം, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2011ലെ സെൻസസ് പ്രകാരം 20% വരെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ എസ്‌സി വിഭാഗത്തിൽപെടുന്നവരുടെ ജനസംഖ്യ. ആദിവാസി, ആദിവാസി കൃസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളാണിവ. 

2014ൽ, 85.3% കേസുകൾ വിചാരണ പൂർത്തിയാകാതെ കെട്ടിക്കിടന്നു. വിചാരണ പൂർത്തിയായ കേസുകളിൽ 28.8% കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടപ്പോൾ 71.2% കേസുകളിൽ പ്രതികളെ വെറുതെവിടുകയാണ് ചെയ്തത്. 2015ൽ വിചാരണ പൂർത്തിയാകാതെ 85.3% കേസുകൾ ഉണ്ടായിരുന്നു. 25.8% കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 74.2% കേസുകളിൽ പ്രതികളെ വെറുതെവിട്ടു. 2016ൽ 89.3% കേസുകൾ വിചാരണ പൂർത്തിയാകാതെ കെട്ടിക്കിടന്നു, 24.9% കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 75.1% കേസുകളിലും പ്രതികൾ കുറ്റവിമുക്തമാക്കപ്പെട്ടു.

ജാതി അതിക്രമ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണങ്ങളായി നിരീക്ഷക്കപ്പെടുന്നത് ഇവയാണ് –
1. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ തയ്യാറാക്കാതിരിക്കുക
2.എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിലുള്ള കാലതാമസം
3.കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യങ്ങള്‍
4.സാക്ഷികള്‍ മൊഴിനല്‍കാന്‍ വിസമ്മതിക്കുക
5. ചാര്‍ജ്ഷീറ്റ് തയ്യാറാക്കുന്നതിന് മുമ്പ് പ്രൊസിക്യൂഷന്‍ കേസ് കെെകാര്യം ചെയ്യുന്നതിലുണ്ടാകുന്ന വീഴ്ചകള്‍
6. കേസില്‍ വിചാരണ നടക്കാതിരിക്കുന്ന അവസ്ഥ
7.തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന സാഹചര്യം
8. വിചാരണയില്‍ വരുന്ന കാലതാമസം

2018ലെ, എസ്.സി.എസ്.ടി അതിക്രമ നിരോധന നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി ദലിത്, ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഈ കേസുകളില്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ നിരക്ക് ചൂണ്ടിക്കാട്ടി, നിയമം നിരപരാധികള്‍ക്ക് നേരെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിക്ക് മുന്നില്‍വെച്ചത്.

വിവരം നൽകാൻ വിസമ്മതിച്ച തമിഴ്‌നാട്ടിലെ ജില്ലകൾ 

2021ൽ മാത്രം തമിഴ്‌നാട്ടിൽ 1,272 ജാതി അതിക്രമങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടന ‘എവിഡൻസി’ന് ലഭിച്ച വിവരാവകാശ മറുപടി. എന്നാൽ സംസ്ഥാനത്തെ 38 ജില്ലകളിൽ, നാമക്കൽ, ദിണ്ടിഗൽ, റാണിപേട്ട്, തിരുവള്ളൂർ എന്നീ ജില്ലകൾ സംഘടനയുടെ സ്ഥാപക ഡയരക്ടറായ എ കതിർ നൽകിയ വിവരാവകാശ അപേക്ഷയോട് പ്രതികരിച്ചില്ല, കുറ്റകൃത്യങ്ങളുടെ സ്വഭാവം സൂചിപ്പിച്ചുകൊണ്ടുള്ള വിവരങ്ങളല്ല മറ്റു ജില്ലകളില്‍ നിന്നും ലഭിച്ചത് എന്നും കതിർ മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച വിവരങ്ങൾ പൂർണമല്ലാത്തതിനാൽ യഥാർത്ഥത്തിൽ ഇതിൽക്കൂടുതൽ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് എവിഡൻസ് അനുമാനിക്കുന്നു. മധുരെെ ജില്ലയിലാണ് 2021ല്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 117 കേസുകള്‍. തഞ്ചാവൂരില്‍ 90 കേസുകളും തൃച്ചിയില്‍ 83 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തില്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകളില്‍ 609 എണ്ണവും പ്രതികള്‍ക്ക് ഏഴ് വര്‍ഷത്തെയോ അതിലധികമോ ശിക്ഷ കിട്ടാവുന്നവയാണ്. ദലിത് സ്ത്രീകള്‍ക്കെതിരെ 70 ലെെംഗിക അതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദലിത് പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ലെെംഗിക അതിക്രമങ്ങളുടെ എണ്ണം 90 ആണ്. 2019ല്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,144 കേസുകളാണ്, 2020ല്‍ 1,274 കേസുകളും. 
2016നും 2020നും ഇടയില്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത 300 ജാതികൊലപാതകങ്ങളില്‍ 13 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2021 സെപ്തംബറില്‍ എവിഡന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ രേഖപ്പെടുത്തല്‍.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.