Skip to content Skip to sidebar Skip to footer

ഇതാണ് നമ്മുടെ കേരളം; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഈ കോവിഡ് കാലത്തും നമ്മുക്ക് എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത്ര ചുരുങ്ങുവാനും വിദ്വേഷത്തിന്റെയും പകയുടെയും സംസാരം പുറത്തെടുക്കുവാനും കഴിയുക? പ്രളയ കാലത്ത് നാം തിരിച്ചുപിടിച്ച മാനവികത നാം വീണ്ടും വിട്ടുകളയുകയാണോ? മതമല്ല മനുഷ്യനാണ്, മനുഷ്യത്വമാണ് വലുത്! ഈ പാഠം നാം ഒരിക്കലും മറക്കരുത്. നമ്മുടെ മുഖമുദ്രയായ മാനവികതയും മത സൗഹാർദ്ദവും കണ്ണിലെ കൃഷ്ണമണി പോലെ ഇനിയുള്ള കാലത്തും കാത്ത് പരിപാലിക്കാം.

വേദനയോടെയാണ് ഈ ചെറിയ സന്ദേശം ഞാൻ നിങ്ങളുമായി പങ്ക് വെക്കുന്നത്. മതമൈത്രിക്ക് പേര് കേട്ടിരുന്ന നമ്മുടെ ഈ കൊച്ചു കേരളം, വർഗീയതയുടെയും മതവിദ്വേഷത്തിന്റെയും ഭൂമികയായി മാറുകയാണ്. ശരവേഗത്തിലാണ് സാമുദായിക ധ്രുവീകരണത്തിന്റെയും മത സ്പർധയുടേയും വിത്തുകൾ നമ്മുടെ മണ്ണിലും രൂഢമൂലമാകുന്നത്. എന്തു വിലകൊടുത്തും നാം ഈ അപകടം ചെറുത്തേ മതിയാകു. നമ്മുടെ നാടിന്റെ മാനവികതയും സമഭാവനയും മതനിരപേക്ഷതയും തകർക്കാൻ നാം അനുവദിക്കരുത്. 

നാം അഭിമാനിച്ചിരുന്ന മതമൈത്രിയുടെ ചില ഉദാഹരണങ്ങൾ മാത്രം ഞാൻ പങ്കുവെക്കുകയാണ്. ഞാൻ പഠിച്ചത് ചങ്ങനാശ്ശേരിയിലായിരുന്നു. എൻ്റെ വിദ്യാർത്ഥി കാലത്തെ വളരെ പ്രശസ്തമായ ബസ് സർവീസ് ആയിരുന്നു, സെന്റ് ജോൺ മോട്ടോഴ്സ്. പീന്നീടാണ് അതിന്റെ ചരിത്രം അൽപം അറിയുന്നത്. ചങ്ങനാശ്ശേരിക്കാരായിരുന്ന വർമ്മ സാറും റാവുത്തർ സാഹിബും ചേർന്ന് നടത്തിയൊരു വ്യവസായമായിരുന്നു സെന്റ് ജോൺ മോട്ടോഴ്സ്. ഒരമ്മക്ക് പിറന്ന രണ്ട് മക്കളായിരുന്നില്ലെങ്കിലും അങ്ങനെയാണവർ ജീവിച്ചത്. ഒരു ചായക്കടയിൽ ചായ കുടിക്കാൻ പോയാൽ രണ്ട് ചായ അവർ വാങ്ങില്ലായിരുന്നു. ഒരു ചായ വാങ്ങി പകുത്ത് കഴിക്കുന്നതായിരുന്നു അവരുടെ ശീലം. അത്രക്ക് സ്നേഹമായിരുന്നു ആ ചങ്ങാതിമാർക്ക്. അവർ ഒരുമിച്ച് ആരംഭിച്ച ബിസിനസിന് അവർ പേരിട്ടത് സെന്റ് ജോൺ മോട്ടോഴ്സ്! ഇതാണ് നമ്മുടെ കേരളം. ഇങ്ങനെയേ ആകാവൂ നമ്മുടെ കേരളം. 

പ്രശസ്തനായ ഓങ്കോളജിസ്റ്റ് വി. പി ഗംഗാധരന്റെ അനുഭവ കുറിപ്പുകൾ  പുസ്തക രൂപത്തിൽ ഡി. സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ജീവിതം എന്ന മഹാത്ഭുതം’ ഇതാണ് പുസ്തകതിന്റെ പേര്. അതിലെ ആദ്യ അധ്യായത്തിൽ ബഷീർ എന്ന് പേരുള്ള തന്റെയൊരു രോഗിയെ പരിചയപ്പെടുത്തുന്നുണ്ട് ഡോക്ടർ. ലുക്കീമിയ ബാധിച്ച് ചികിഝയിലായിരുന്ന ബഷീർ തന്റെ ജീവിതാവസാനം അടുത്തു എന്ന് മനസ്സിലാക്കിയപ്പോൾ താൻ ജീവന് തുല്യം സ്നേഹിച്ച ഡോ. ഗംഗാധരന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിക്കുന്നു. ആ സമ്മാനം വാങ്ങി അത് പാക്ക് ചെയ്ത് അതുമായിട്ട് അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്ന് ചെല്ലുന്ന ബഷീർ ഡോക്ടറോട് പറയുന്നു: ഞാൻ ഇനി അധികനാൾ ജീവിച്ചിരിക്കില്ല. ഈ ലോകത്തോട് വിടപറയുന്നതിന് മുമ്പ് ഞാൻ ദൈവത്തെ പോലെ സ്നേഹിക്കുന്ന അങ്ങക്ക് ഒരു സമ്മാനം തരുവാൻ ആഗ്രഹിക്കുന്നു. അങ്ങ് ഇത് സ്വീകരിക്കണം! അങ്ങയുടെ സ്വീകരണ മുറിയിലെ അലമാരയിൽ ഇത് വെക്കണം. ഇത് കാണുമ്പോഴൊക്കെ അങ്ങ് എന്നെ ഓർത്ത് ഒരു വാക്ക് പ്രാർത്ഥിക്കണം. ഇത് പറഞ്ഞ് ബഷീർ ആ സമ്മാന പൊതി ഡോക്ടറുടെ കയ്യിലേക്ക് കൊടുക്കുകയാണ്. അദ്ദേഹം അത് അഴിച്ച് നോക്കിയപ്പോൾ  ഗുരുവായൂരപ്പന്റെ മനോഹരമായ വർണ്ണചിത്രം! ഇതാണ് നമ്മുടെ കേരളം. ഇങ്ങനെയേ  ആകാവൂ നമ്മുടെ കേരളം.

എന്റെ പ്രിയ സുഹൃത്തും കേരളത്തിലെ പ്രശ്സ്തനായ ഫിലിം മേക്കറുമായ ബാബു തിരുവല്ല സാർ സംവിധാനം ചെയ്ത, നാഷ്ണൽ അവാർഡ് ലഭിച്ച ‘തനിച്ചല്ല ഞാൻ’ എന്ന സിനിമയുടെ ഇതിവൃത്തം യഥാർത്ഥ ജീവിത കഥയാണ്. ചെല്ലമ്മ അന്തർജനം എന്ന് പറയുന്നൊരു മുത്തശ്ശി ഉറ്റവരാൽ, വിട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട് തനിച്ചായപ്പോൾ നൈരാശ്യം കൊണ്ട് ജീവിതം ഒടുക്കാൻ തീരുമാനിച്ചു. ആത്മഹത്യ ചെയ്യാനായി റെയിൽവേ ട്രാക്കിലൂടെ നടന്ന് നീങ്ങുമ്പോൾ, മരണമുഖത്തു നിന്ന് റസിയ എന്ന് പറയുന്നൊരു മുസ്ലിം സ്ത്രീ, ചെല്ലമ്മ അന്തർജനം എന്ന മുത്തശ്ശിയെ രക്ഷിച്ച്, തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുന്നു. എല്ലാ എതിർപ്പുകളെയും വെല്ലുവിളികളെയും അവഗണിച്ചു കൊണ്ട് സ്വന്തം അമ്മയെ പോലെ, ചെല്ലമ്മ അന്തർജനത്തെ പിന്നീട് സംരക്ഷിക്കുന്നതാണ്, “തനിച്ചല്ല ഞാൻ” എന്ന സിനിമയുടെ ഇതിവൃത്തം. ഇതാണ് നമ്മുടെ സംസ്കാരം. ഇങ്ങനെയേ ആകാവൂ നമ്മുടെ സംസ്കാരം.  

കേരളം ആദരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അച്ഛൻ ഡേവിസ് ചിറമ്മൽ  തന്റെ വൃക്കകളിലൊന്ന് സമ്മാനിച്ചത് ഗോപിനാഥൻ എന്ന് പേരുള്ള ഒരു ഹൈന്ദവ സഹോദരനായിരുന്നു. ജാതിയും മതവും ഒന്നും നോക്കിയല്ല ആ വൃക്ക അദ്ദേഹം ദാനം  ചെയ്തത്. യാക്കോബായ സഭയിലെ, എന്റെ സഭയിലെ എന്റെ വൈദിക സഹോദരങ്ങളിൽ ഒരാളായ ഫാദർ ഷിബു കുറ്റിപറിച്ചൽ. അദ്ദേഹവും ഒരു കിഡ്നി  സംഭാവന ചെയ്തത് വയനാട്ടിലെ മുസ്ലിം സഹോദരിക്കാണ്. ഇതാണ് നമ്മുടെ കേരളീയ സംസ്കാരം. നമ്മുടെ അഭിമാനമായ യുസുഫ് അലി സാർ അടുത്ത കാലത്ത് അബൂദാബിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന, മരണം കാത്ത് കഴിഞ്ഞിരുന്ന കൃഷ്ണൻ എന്ന് പറയുന്ന യുവാവിനെ ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുത്ത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നത് വർഗീയവാദികളൊന്നും കാണുന്നില്ലേ? നമ്മുടെ സംസ്കാരം ഇതാണ്. ഇത് നാം നഷ്ടപ്പെടുത്തരുത്. എന്റെ രക്ഷകനായി ഞാൻ വിശ്വസിക്കുന്ന യേശു ക്രിസ്തുവിനെ കുറിച്ച് മാതൃഭാഷയായ മലയാളത്തിൽ ഞാൻ വായിച്ചിട്ടുള്ള ഏറ്റവും ഹൃദയ സ്പർശിയായ ജീവചരിത്രം കെ. പി കേശവമേനോൻ എഴുതിയ ‘യേശുദേവൻ” എന്ന പുസ്തകമാണ്. ശ്രീ കൃഷ്ണ ഭഗവാനെക്കുറിച്ച് മലയാളികൾ കേട്ടിട്ടുള്ള മനോഹരമാര ഗാനങ്ങൾ രചിച്ചത് ഒരു പക്ഷേ യുസുഫ് അലി കേച്ചേരിയായിരിക്കും. അമ്മയെന്ന ആ വലിയ വികാരത്തെക്കുറിച്ചും ഹിന്ദുമതത്തിന്റെ അധ്യാപനങ്ങളെക്കുറിച്ചും നമ്മുടെയൊക്കെ ഉള്ളിൽ തട്ടുന്ന രീതിയിൽ, ഉള്ളുലക്കുന്ന രീതിയിൽ, കലാഗംഭീരമായി, ഏറ്റവും ആകർഷണീയമായി നമ്മോട് സംവദിച്ചത്, സമദാനി സാഹിബല്ലേ!


‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നുള്ള അനശ്വരമായ അദ്വൈത ദർശനം സമ്മാനിച്ച ശ്രീ നാരായണ ഗുരു ദേവനക്കുറിച്ച് എത്രയോ പ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും മനോഹരമായ പ്രബന്ധങ്ങളിലൊന്നാണ്, ഇന്ന് മാർത്തോമ സഭയുടെ പരമ അധ്യക്ഷനായ ഡോ. തിയോഡാഷ്യസ് മാർത്തോമ മെത്രപോലീത്ത രചിച്ച പുസ്തകമെന്ന് ഈ അവസരത്തിൽ ഓർക്കുകയാണ്. ഇതാണ് നമ്മുടെ സംസ്കാരം. ഇത് നാം കൈവിടരുത്!

എല്ലാ മതങ്ങളെയും സ്നേഹിച്ച് മതമൈത്രിയുടെ അംബാസിഡർ ആയി നമ്മുടെ ഈ കൊച്ചു കേരളത്തിൽ ജീവിച്ച്, എല്ലാ മതസ്ഥരുടെയും മതമില്ലാത്തവരുടെയും പൊതുസ്വത്തായി, നമ്മൾ സ്നേഹിക്കുകയും, നമ്മളെ സ്നേഹിക്കുകയും ചെയ്ത ഈ ലോകത്ത് നിന്ന് അടുത്തകാലത്ത് കടന്ന് പോയ മാർക്കോസ് ക്രിസ്റ്റോസോ വല്യ തിരുമേനിയുടെ നാടാണ് ഇത്. നമ്മളായി ഇത് നഷ്ടപ്പെടുത്തരുത്. വാവര് സ്വാമിയെ വണങ്ങിയിട്ട് ശബരിമലയിലേക്ക് പോകുന്ന വിശ്വാസികളുടെ നാടാണിത്. ഇതാണ് നമ്മുടെ കേരളം.ഇങ്ങനെയേ ആകാവൂ ഇനിയും നമ്മുടെ കേരളം. 

ഉദാഹരണങ്ങൾ ഇനിയുമേറെ പറയാനുണ്ട് ഇപ്പോൾ അതിന് ഞാൻ മുതിരുന്നില്ല. ഈ കോവിഡ് കാലത്തും നമ്മുക്ക് എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത്ര ചുരുങ്ങുവാനും വിദ്വേഷത്തിന്റെയും പകയുടെയും സംസാരം പുറത്തെടുക്കുവാനും കഴിയുക? പ്രളയ കാലത്ത് നാം തിരിച്ചുപിടിച്ച മാനവികത നാം വീണ്ടും വിട്ടുകളയുകയാണോ? മതമല്ല മനുഷ്യനാണ്, മനുഷ്യത്വമാണ് വലുത്! ഈ പാഠം നാം ഒരിക്കലും മറക്കരുത്. നമ്മുടെ മുഖമുദ്രയായ മാനവികതയും മത സൗഹാർദ്ദവും കണ്ണിലെ കൃഷ്ണമണി പോലെ ഇനിയുള്ള കാലത്തും കാത്ത് പരിപാലിക്കാം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.