Skip to content Skip to sidebar Skip to footer

christian community

190 ദിനങ്ങൾ, 400 ആക്രമണങ്ങൾ: ക്രൂശിക്കപ്പെടുന്ന ക്രിസ്ത്യൻ ജനത
രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ആക്രമണങ്ങളും അവകാശ നിഷേധങ്ങളും രൂക്ഷമായികൊണ്ടിരിക്കുന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ. ഓരോ വർഷവും ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. 2023 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 400 ഓളം ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെ നടന്നിട്ടുള്ളത്. ഓരോ ദിവസവും ശരാശരി 2 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2022 ൻ്റെ ആദ്യ പകുതിയിൽ 274 ആക്രമണങ്ങളായിരുന്നു ക്രിസ്ത്യാനികൾക്കെതിരെ റിപ്പോർട്ട്…
ബി.ജെ.പി ഭരണത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ പെരുകുന്നു
AFEEFA E ഉത്തർപ്രദേശ്, ഛണ്ഡീഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മാത്രം കഴിഞ്ഞ 9 മാസത്തിനിടെ 201 ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 300 ഓളം കേസുകളിൽ, 28 എണ്ണം ആരാധനാലയങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടവയാണ്. യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം (യു.സി.എഫ്) പുറത്തു വിടുന്ന കണക്ക് പ്രകാരം 2021ൽ മാത്രം 305 ഓളം അക്രമങ്ങളാണ് ക്രിസ്ത്യൻ സമുദായ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ച് ഇന്ത്യയിൽ നടന്നിട്ടുള്ളത്. സെപ്തംബർ അവസാന വാരം വരെയുള്ള കണക്കാണിത്. സെപ്റ്റംബറിൽ മാത്രം 69…
ഇത് ദുരന്തത്തിലേക്ക്
ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ചില പൊതു പാരമ്പര്യമുണ്ട്. മാര്‍പാപ്പ രണ്ടാം കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു വിശ്വലേഖനത്തിന്‍റെ തലക്കെട്ട് എല്ലാവരും സഹോദരര്‍ എന്നാണ്. അതാണ് ക്രൈസ്തവരുടെ പ്രബോധനം. അത് കേട്ടിട്ട് കേള്‍ക്കാത്തപോലെ പെരുമാറുന്നവര്‍ ഉണ്ടാകുന്നുവെന്നാണ് നമ്മുടെ കാലഘട്ടത്തിന്‍റെ ദുരന്തം. നാസി ഭരണകാലത്ത് ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്നു. അതേ അപകടങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടാകാം. സ്വാര്‍ഥമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി കൂട്ടുചേരുന്നതാണ് ഇതിന് കാരണം. ഇത് ദുരന്തങ്ങളിലേക്ക് നയിക്കും. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാവുക, നന്മയും…
മുസ്ലിംകളെ സഭ ആദരവോടെ കാണുന്നു
മുസ്‍ലിംകളെ സഭ ആദരവോടെയാണ് കാണുന്നത്. അവർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും പ്രവാചകനായി ആദരിക്കുന്നു. കന്യാമർയത്തെ ആദരിക്കുന്നു. ഉയർത്തെഴുന്നേൽപ്പിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രസ്താവനയിൽ നിന്ന് " മുസ്‍ലിംകളെയും സഭ ആദരവോടെ കാണുന്നു. കാരുണ്യവാനും സർവ ശക്തനുമായ, ആകാശഭൂമികളുടെ സ്രഷ്ടാവായ, മനുഷ്യനോട് സംസാരിച്ച ഏകദൈവത്തെ ആരാധിക്കുന്നു. അബ്രഹാമിനെ പോലെ ദൈവത്തിന് സമ്പൂർണമായി സമർപ്പിക്കാൻ അവർ കഠിനമായി പ്രയത്നിക്കുന്നു. അവർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും പ്രവാചകനായി ആദരിക്കുന്നു. കന്യാമർയത്തെ ആദരിക്കുന്നു. ഉയർത്തെഴുന്നേൽപ്പിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. ധാർമിക ജീവിതത്തെ…
നമുക്ക് യേശുവിൻ്റെ മനസ്സുണ്ടോ?
സ്നേഹമുള്ളവരേ, ഇന്നത്തെ കാലത്ത് ദൈവം ചോദിക്കുന്ന ഒരു ചോദ്യമാണിത്. എല്ലാം ഉൾകൊള്ളുന്ന വലിയ മനസ്സ് ദൈവത്തിന് ഉണ്ടാകുമ്പോൾ, ദൈവത്തിന്റ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിന്റ ചിന്തയെ ഉൾകൊള്ളാൻ കഴിയാത്തത്? ഇവിടെ പലപ്പോഴും വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. "കർഷകനല്ലേ മാഡം ഒന്ന് കളപറിക്കാൻ ഇറങ്ങിയതാണ്" ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാലിന്റ വാക്കാണിത്. ഈ ഡയലോഗ് പറയുമ്പോൾ അദ്ദേഹത്തിന്റ ഷർട്ടിൽ മൊത്തം ചോര പുരണ്ടിട്ടുണ്ട് എന്ന് നമുക്ക് കാണാം. എന്നാൽ, ഈ കളപറിക്കൽ…
2020ൽ 506 മതം മാറ്റങ്ങൾ!
ക്രൈസ്തവ സഭകൾ ഇന്ത്യയിൽ നടത്തുന്ന മതപരിവർത്തനങ്ങൾ, അതിനുവേണ്ടി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറി സംഘങ്ങൾ, അവർ ചെലവഴിക്കുന്ന പണം, അവരിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരുടെ എണ്ണം തുടങ്ങിയവ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ക്രൈസ്തവ സഭകൾ സ്വയം തന്നെ ഒരു ധവളപത്രം പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും. 2020ൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത മതം മാറ്റത്തിൻ്റെ വിശദമായ കണക്കുകൾ അറിയാൻ ഈ ലേഖനം വായിക്കുക.... മത പരിവർത്തനത്തെക്കുറിച്ച് സംഘ് പരിവാറും ചില ക്രൈസ്തവ സഭകളും നടത്തുന്നത് കള്ളപ്രചാരണങ്ങൾ ആണെന്ന് കണക്കുകൾ പറയുന്നു. തങ്ങൾ…
ഇത് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രമാണ്!
ജിഹാദ് എന്ന വാക്ക് അറബിയാണ്, വേണ്ടരീതിയിൽ ഉപയോഗിച്ചാൽ സ്വയംശുദ്ധീകരണം എന്നാണത് അർത്ഥമാക്കുന്നത്. ആ വാക്കിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തി യാതൊരു തെളിവുകളുമില്ലാതെ അവതരിപ്പിക്കുന്നത് ശരിയല്ല. സഭയുടെ നേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയുമ്പോൾ അതിന് വലിയ സ്വീകാര്യത കിട്ടും. പക്ഷേ, തെളിവുകളില്ലാതെ പറയരുത്. ഒരിക്കലും ഉപയോഗിച്ചുകൂടാത്ത ഒരു വാക്കാണ് അത്.  കേരളത്തിന്റെ പശ്ചാലത്തിൽ ന്യൂനപക്ഷ സമൂഹങ്ങളെ അവഗണിച്ചുകൊണ്ട് സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല, അതിനുള്ള വഴി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അജണ്ട…
മറ്റുള്ളവരെക്കാൾ തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്?
സോഷ്യൽ മീഡിയയിൽ നമുക്ക് "ക്രിസംഘി" എന്ന പുതിയ പേര് വീണു. നമ്മുടെ സ്വഭാവം കൊണ്ട് നമ്മുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മൾ ഇങ്ങനെ ആയിരുന്നില്ല. മറ്റുള്ളവരെക്കാൾ തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്? 'ഈശോ' എന്ന് പറയുന്നത്, ഒരു പേരിലാണോ, ഒരു സിനിമയിലാണോ, ഒരു പോസ്റ്ററിലാണോ? അങ്ങനെയൊരു പോസ്റ്ററോ, സിനിമയോ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? അല്ല! ഇതിലപ്പുറമാണ് ക്രിസ്തുവെന്ന് മനസ്സിലാക്കുന്ന വിശ്വാസിക്ക് ഇതൊന്നുമല്ല. രണ്ടാഴ്ച്ച മുമ്പാണ് നാദിർഷായുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ…
ജനസംഖ്യാ വർധനവിന് മതാഹ്വാനം മുഴങ്ങുമ്പോൾ!
2020 ലെ കണക്കനുസരിച്ച് ക്രിസ്ത്യൻ ജനസംഖ്യ 6,141,269 ആണ്. ഇത് 2021ൽ 6,378,936 ആയിത്തീരും. അതായത് ക്രൈസ്തവ ജനസംഖ്യയുടെ വളർച്ചയാണ് ഇവിടെ കാണിക്കുന്നത്. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഹിന്ദു ജനസംഖ്യ 79.8% വും മുസ്‌ലിം ജനസംഖ്യ 14.23% വുമാണ്. മുസ്‌ലിം ജനസംഖ്യയുടെ ദശാബ്ദ വളർച്ചാ നിരക്ക് നോക്കുകയാണങ്കിൽ 2011ൽ ഇത് 32.8 ശതമാനമായിരുന്നു. എന്നാൽ, ഇന്നിത് 24.6 ശതമാനമായി കുറയുകയാണ് ചെയ്തത്. ഇത്തരം അന്തരങ്ങൾ സംഭവിക്കുമ്പോൾ തന്നെയാണ് മുസ്‌ലിം ജനസംഖ്യാ വളർച്ചയെക്കുറിച്ച് വിവാദങ്ങൾ അനാവശ്യ വിവാദങ്ങൾ…
കന്യാസ്ത്രീ ജീവിതത്തിൻ്റെ അറിയപ്പെടാത്ത മുഖങ്ങൾ
ആയിരക്കണക്കിന് കത്തോലിക്കാ കന്യാസ്ത്രീകൾ സഭയുടെ കുടക്കീഴിൽ ലൈംഗിക അടിമത്തത്തിൽ കഴിയുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അതിനിരയാകുന്നവർ അത് പുറത്തു പറയുന്നില്ല എന്നതാണ് വസ്തുത. കാരണം അവർക്കറിയാം നീതി ലഭ്യത എത്ര മാത്രം അസാധ്യമാണെന്ന്. അതിൻ്റെ ഉദാഹരണമാണല്ലോ സിസ്റ്റർ ലൂസിയുടെ അനുഭവങ്ങൾ ഇന്ത്യയിലെ ഏതൊരു പൗരനും വ്യക്തിസ്വാതന്ത്ര്യത്തിനും നീതിക്കും അർഹതയില്ലേ? ഒരു കന്യാസ്ത്രീ ആയതു കൊണ്ട് ഇന്ത്യൻ കോടതി അവൾക്ക് നീതി നിഷേധിക്കുമോ? അതോ, അവൾ ഒരു മതത്തിന് വഴിപ്പെട്ടവൾ മാത്രമായതു കൊണ്ട്…
ഇതാണ് നമ്മുടെ കേരളം; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഈ കോവിഡ് കാലത്തും നമ്മുക്ക് എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത്ര ചുരുങ്ങുവാനും വിദ്വേഷത്തിന്റെയും പകയുടെയും സംസാരം പുറത്തെടുക്കുവാനും കഴിയുക? പ്രളയ കാലത്ത് നാം തിരിച്ചുപിടിച്ച മാനവികത നാം വീണ്ടും വിട്ടുകളയുകയാണോ? മതമല്ല മനുഷ്യനാണ്, മനുഷ്യത്വമാണ് വലുത്! ഈ പാഠം നാം ഒരിക്കലും മറക്കരുത്. നമ്മുടെ മുഖമുദ്രയായ മാനവികതയും മത സൗഹാർദ്ദവും കണ്ണിലെ കൃഷ്ണമണി പോലെ ഇനിയുള്ള കാലത്തും കാത്ത് പരിപാലിക്കാം. വേദനയോടെയാണ് ഈ ചെറിയ സന്ദേശം ഞാൻ നിങ്ങളുമായി പങ്ക് വെക്കുന്നത്. മതമൈത്രിക്ക് പേര് കേട്ടിരുന്ന…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.