Skip to content Skip to sidebar Skip to footer

ലൗ ജിഹാദ് കെട്ടുകഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ റിപ്പോർട്ട്!

ഗുജറാത്തിലെ ‘ലൗ ജിഹാദ്’ നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലെ കള്ളക്കഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇരയുടെ യഥാര്‍ഥ പരാതിയും ഗുജറാത്ത് പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പ്രതിക്കുമേല്‍ ചുമത്തിയ വകുപ്പുകളും തമ്മിലുള്ള അവിശ്വസനീയമായ അന്തരം വിശദീകരിക്കുന്നതാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഗവൺമെൻ്റിൻ്റെ, ‘നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് ‘ വിവാദ നിയമത്തിലെ ആറ് വകുപ്പുകൾ 2021 ഓഗസ്റ്റിൽ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഗുജറാത്തിലെ ‘ലൗ ജിഹാദ്’ നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലെ കള്ളക്കഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇരയുടെ യഥാര്‍ഥ പരാതിയും ഗുജറാത്ത് പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പ്രതിക്കുമേല്‍ ചുമത്തിയ വകുപ്പുകളും തമ്മിലുള്ള അവിശ്വസനീയമായ അന്തരം വിശദീകരിക്കുന്നതാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.ഗുജറാത്ത് ഗവൺമെൻ്റിൻ്റെ, ‘നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് ‘ വിവാദ നിയമത്തിലെ ആറ് വകുപ്പുകൾ 2021 ഓഗസ്റ്റിൽ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തില്‍ ഈയിടെ കൊണ്ടുവന്ന ഭേദഗതി, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മിശ്രവിവാഹങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമവുമായി സാമ്യമുള്ളതാണ്.മിശ്രവിവാഹവുമായി ബന്ധപ്പെട്ട പ്രസ്തുത ഭേദഗതി ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നു. 
ഈ നിയമം പാസാക്കി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ, വഡോദരയില്‍ പ്രിയ (പേര് യഥാര്‍ഥമല്ല) എന്ന യുവതിയെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് സമീര്‍ ഖുറേഷി എന്ന മുസ്‌ലിം യുവാവിനെ, പുതിയ നിയമം ചുമത്തി അറസ്റ്റുചെയ്യുകയുണ്ടായി. കോടതിയില്‍ പ്രിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ സ്വതാല്‍പ്പര്യപ്രകാരമാണ് സമീറിനെ വിവാഹം ചെയ്തത് എന്നു സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കുറ്റപത്രത്തില്‍ സമീര്‍ പ്രിയയെ നിര്‍ബന്ധപൂര്‍വ്വം മതംമാറ്റുകയും വിവാഹം കഴിക്കുകയും ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. കേസിൻ്റെ വസ്തുതകൾ അന്വേഷിച്ചു കണ്ടെത്താന്‍ സാമൂഹിക പ്രവര്‍ത്തകരടങ്ങിയ ഒരു സംഘം ബുനിയാദിലെ എന്‍.ജി.ഒയുടെ കീഴില്‍ വഡോദരയിലെത്തുകയും അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

കുറ്റപത്രപ്രകാരം പോലീസിന്റെ വ്യാഖ്യാനം

ഗുജറാത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ വഡോദര ഈയിടെയായി വര്‍ഗീയ കലാപങ്ങള്‍ക്കും കോലാഹലങ്ങളുടെയും പേരില്‍ കുപ്രസിദ്ധമാണ്. ഗുജറാത്ത് മതസ്വാതന്ത്ര്യനിയമം (2021ല്‍ ഭേദഗതി വരുത്തിയത്), പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നീ നിയമങ്ങളുടെ പത്തോളം വകുപ്പുകള്‍ ഒരുമിച്ചു ചുമത്തിയിരിക്കുകയാണ് ഗുജറാത്ത് പോലീസ് സമീര്‍ ഖുറേശിയുടെ മേല്‍. ഇരുപത്തഞ്ചുകാരിയായ പ്രിയ എന്ന ദലിത് സ്ത്രീയുമായി ക്രിസ്ത്യാനിയായി നടിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു സമീര്‍ ഖുറേഷി എന്ന ഇരുപത്തൊന്നുകാരന്‍. പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തതായി ആരോപിക്കുന്നു. മൂന്നു തവണ നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭം അലസിപ്പിച്ചതായും, ശേഷം മതംമാറ്റി വിവാഹം ചെയ്തതായും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. വിവാഹശേഷം ശബ്‌നം എന്നു പേര് മാറ്റിയ പ്രിയയെ ഇസ്‌ലാം മതം അനുഷ്ഠിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ജാതീയമായി അധിക്ഷേപിക്കുകയും സ്വമതം അനുഷ്ഠിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായും പറയുന്നു.

സത്യവാങ്മൂലത്തിലെ വസ്തുതകള്‍

ജൂണ്‍ 24ന് പ്രിയ സമര്‍പ്പിച്ച സത്യവാങ്മൂലം, യഥാർത്ഥ വസ്തുതകള്‍ ഈ കുറ്റപത്രത്തില്‍ നിന്നും ഏറെ വിഭിന്നമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. സമീര്‍ ഖുറേഷി മുസ്‌ലിം സ്വത്വം മറച്ചു വെച്ചിട്ടില്ലെന്നും തങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രണയത്തിലായതെന്നും പ്രിയ പറയുന്നു. പരസ്പരസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്, തന്റെ സമ്മതപ്രകാരം തന്നെയാണ് രണ്ടുതവണ ഗര്‍ഭം അലസിപ്പിച്ചത്, ബലാല്‍സംഗ ആരോപണങ്ങളെല്ലാം തന്നെ കെട്ടിച്ചമച്ചതാണ്, കുറ്റപത്രത്തിലേത് തികച്ചും കള്ളമാണ്, അവയെല്ലാം ഞാൻ തള്ളിക്കളയുന്നു – പ്രിയ സത്യവാങ്മൂലത്തില്‍ എഴുതിയിരിക്കുന്നു. 

തന്റെ കുടുംബത്തിന്റെ അറിവോടും സമ്മതത്തോടും കൂടി ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ആദ്യം നികാഹ് നടത്തുകയും, തന്റെ മാതാപിതാക്കള്‍ കൂടി സാക്ഷികളായിക്കൊണ്ട് ശേഷം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കോടതിയില്‍ വെച്ച് വിവാഹിതരാവുകയും ചെയ്തതായി പ്രിയ കൂട്ടിച്ചേര്‍ക്കുന്നു.

പ്രിയ സമീറിനെ സ്‌നേഹിക്കുന്നതായും അയാളോടൊത്ത് ജീവിക്കാനാഗ്രഹിക്കുന്നതായും കോടതിയെ അറിയിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും മേല്‍ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കീഴ്‌ക്കോടതി സമീറിന്റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്, എഫ്.ഐ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രിയ.

വിവാഹവുമായി ബന്ധപ്പെട്ട് പ്രിയ സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളെല്ലാം ശരിയാണെന്ന് നികാഹ് സര്‍ട്ടിഫിക്കറ്റും രണ്ട് പേരും ഒപ്പുവെച്ച വിവാഹകരാറും തെളിയിക്കുന്നു. പ്രിയയുടെ പിതാവും സമീറിന്റെ മാതാവുമാണ് സാക്ഷികളായി രേഖകളില്‍ ഒപ്പുവെച്ചിട്ടുള്ളത്.

ഈ വസ്തുതകളെല്ലാം ഫെബ്രുവരി 19 ലെ മറ്റൊരു സത്യവാങ്മൂലത്തിലും കാണാം. പ്രിയയുടെ പിതാവ് ഏപ്രില്‍ 3ന് ചില മുസ്‌ലിം നേതാക്കളുമായി ഒപ്പുവെച്ച കരാറിലും പ്രിയ സ്വതാല്‍പ്പര്യപ്രകാരമാണ് മുസ്‌ലിം വിവാഹാചാരപ്രകാരം സമീറിനെ വിവാഹം ചെയ്തതെന്നും, രണ്ടു വര്‍ഷമായി അവര്‍ തമ്മില്‍ അടുപ്പത്തിലാണെന്നും നിര്‍ബന്ധപൂര്‍വ്വമല്ല മതപരിവര്‍ത്തനമെന്നും സാക്ഷ്യപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ യുവതി സ്വയം തീരുമാനങ്ങളെടുത്തതാണെന്നും രേഖയിലുണ്ട്.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

കുറ്റപത്രത്തിലെ വകുപ്പുകളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് പ്രിയയുടെ സത്യവാങ്മൂലത്തിലൂടെ തെളിയുന്നത്. ഭര്‍ത്താവില്‍ നിന്നേറ്റ ശാരീരിക-മാനസിക അതിക്രമത്തിന്റെ പേരില്‍ പരാതിപ്പെടാനാണ് പ്രിയ പോലീസ് സ്‌റ്റേഷനിലെത്തിയത്, അതിനാല്‍ ‘ലൗ ജിഹാദ്’ അല്ല ഗാര്‍ഹിക പീഡനമാണ് കേസ്.

‘ആദ്യത്തെ ലൗ ജിഹാദ് കേസ്’ എന്ന പേരില്‍ മുഖ്യധാര പത്രങ്ങളില്‍ തലക്കെട്ടുകളായ വാര്‍ത്തയില്‍ പക്ഷേ, പ്രിയ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെക്കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല. മാധ്യമങ്ങളുടെ പക്ഷപാതപരമായ സമീപനം വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍, മാധ്യമ, ഹിന്ദുത്വ പ്രഭൃതികള്‍ വിദ്വേഷപ്രചരണങ്ങള്‍ക്കു ശക്തിപകരുകയാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഗുജറാത്ത് മത സ്വാതന്ത്ര്യ ഭേദഗതി ബില്‍ ജൂണ്‍ 15ന് പ്രാബല്യത്തില്‍ വന്നു. രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് കേസ് ഫയല്‍ ചെയ്തത്. എന്നിരുന്നാലും, എഫ്‌.ഐ.ആറിൽ കുറ്റകൃത്യത്തിന്റെ സമയം 2019 ജൂണ്‍ ആണ്. അതായത് നിയമം മുന്‍കാലാടിസ്ഥാനത്തില്‍ പ്രയോഗിച്ചു എന്നർഥം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20 (1) പ്രകാരം ഇത് ശിക്ഷാർഹമാണ്.

തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് ഈ കേസില്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഖംഭത് കലാപത്തിലെ പ്രതികളിലൊരാളായ നീരജ് ജെയിന്‍, സമീര്‍ ഖുറേഷിക്കെതിരായ കേസ് സജീവമായി പിന്തുടരുന്നുണ്ട്. ദുരുദ്ദേശ്യപരമായ ലൗ ജിഹാദ് പ്രചാരണം ശക്തിപ്പെടുത്തുന്നതിനായി ഇത്തരം വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതില്‍ തീവ്രഹിന്ദു സംഘടനകളുടെ പങ്കാണ് ഇത് വെളിപ്പെടുത്തുന്നത്.

‘ലൗ ജിഹാദു’മായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ഇസ്ലാമോഫോബിയയെ മാത്രമല്ല, പുരുഷാധിപത്യ മനോഭാവത്തെയും സ്ത്രീകള്‍ ജീവിതത്തില്‍ തിരഞ്ഞെടുപ്പുകൾ നടത്താന്‍ സ്വയം പ്രാപ്തരല്ലെന്ന് ധാരണകളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടിൻ്റെ ഉപസംഹാരത്തിൽ എഴുതുന്നു. ഈ ആഖ്യാനം മനപൂര്‍വ്വം സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി ചുരുക്കുകയും സ്ത്രീകളുടെ ലൈംഗികതയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത്തരം നിയമങ്ങളെക്കുറിച്ച ചര്‍ച്ചകളില്‍ ഇക്കാര്യവും അടിവരയിട്ടു മനസിലാക്കണം.

Source:

  1. The Leaflet

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.