Skip to content Skip to sidebar Skip to footer

love jihad

മതംമാറ്റം, ലൗ ജിഹാദ്: കാസ പ്രസിഡൻ്റിൻ്റെ ആരോപണം വസ്‌തുത എന്താണ്?
മതം മാറ്റത്തെ സംബന്ധിച്ചും 'ലൗ ജിഹാദി'നെ കുറിച്ചും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ ഈയിടെ ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി. എന്താണ് ഈ ആരോപണത്തിൻ്റെ വസ്തുത? ലൗ ജിഹാദ് ഇല്ല എന്ന കോടതി പ്രസ്താവന നിലനിൽക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത്. PFI Is Guilty of Internationalising the Hijab Row എന്ന തലകെട്ടിൽ ഓർഗനൈസർ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കെവിൻ പീറ്ററിന്റെ പ്രസ്താവന ഉള്ളത് പ്രധാനമായും രണ്ട് ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.…
ലൗ ജിഹാദ് കെട്ടുകഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ റിപ്പോർട്ട്!
ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലെ കള്ളക്കഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇരയുടെ യഥാര്‍ഥ പരാതിയും ഗുജറാത്ത് പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പ്രതിക്കുമേല്‍ ചുമത്തിയ വകുപ്പുകളും തമ്മിലുള്ള അവിശ്വസനീയമായ അന്തരം വിശദീകരിക്കുന്നതാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഗവൺമെൻ്റിൻ്റെ, 'നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് ' വിവാദ നിയമത്തിലെ ആറ് വകുപ്പുകൾ 2021 ഓഗസ്റ്റിൽ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ…
കേരളത്തിലെ മതംമാറ്റത്തിന്റെ കണക്കുകൾ
കേരളത്തിലെ ചാനല്‍ ചര്‍ച്ചകളിലും പത്ര-മാധ്യമങ്ങളിലും തെരഞ്ഞെടുപ്പുകളടക്കം മറ്റു രാഷ്ട്രീയ പരിപാടികളിലും ഇസ്‌ലാം മതത്തിനെ ഭീകരവത്കരിച്ചുകൊണ്ട് ലവ് ജിഹാദ്‌ ചര്‍ച്ചകള്‍ വളരെ തകൃതിയായി നടക്കുമ്പോള്‍ യഥാര്‍ഥ സർക്കാർ കണക്കുകള്‍ വളരെ വ്യത്യസ്‍തമായൊരു ചിത്രമാണ് നമുക്ക് കാണിച്ച് തരുന്നത്. 2020ലെ സര്‍ക്കാര്‍ ഗസറ്റ് പ്രകാരം, ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന മതപരിവര്‍ത്തനങ്ങളില്‍ 47 ശതമാനവും നടന്നത് ഹിന്ദു മതത്തിലേക്കെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മതപരിവര്‍ത്തനം ചെയ്യുന്നതായി സർക്കാറിൽ രജിസ്റ്റര്‍ ചെയ്‌ത 506 പേരില്‍ 241 പേരും ക്രൈസ്‌തവ മതത്തില്‍ നിന്നോ ഇസ്‌ലാമില്‍…
ലവ് ജിഹാദ്: പ്രതികരണങ്ങൾ
കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയമടക്കം നിഷേധിച്ചിട്ടും വിവിധ ക്രൈസ്‌തവ സഭകളും സഭാ നേതാക്കളും പ്രസിദ്ധീകരണങ്ങളും ലവ് ജിഹാദ് വിഷയത്തില്‍ വിവിധങ്ങളായ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പുരോഹിത വൃത്തങ്ങളിൽ നിന്നും വന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും. ഒരിടവേളയ്ക്ക് ശേഷം 2020ല്‍ ലവ് ജിഹാദിന്റെ പേരിലുള്ള ധ്രുവീകരണ ശ്രമങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ക്രൈസ്തവ സഭകളായിരുന്നു ആരോപണങ്ങളുമായി രംഗത്തെത്തിയത്. സീറോ മലബാര്‍ സഭയുടെ സിനഡ് മീറ്റിങ്ങിനു ശേഷം സഭ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലവ് ജിഹാദിനെകുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട്…
ലവ് ജിഹാദ്: കോടതികൾ പറഞ്ഞതെന്ത്?
2009ലാണ് ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ് ആരോപണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത്. മുഖ്യധാര മാധ്യമങ്ങൾ ഈ പ്രചരണം ഏറ്റെടുക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ സ്വാശ്രയ കോളേജില്‍ രണ്ട് വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിൽ കേരള ഹൈകോടതി അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിനോട് അന്വേഷണത്തിന് ഉത്തരവിട്ടു. 'ദഅ്‌വ സ്‌ക്വാഡി'നെക്കുറിച്ചും 'ലവ് ജിഹാദി'നെക്കുറിച്ചും വിവിധ പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷം ഡിസംബര്‍ 2009ന് ഹൈകോടതിക്ക് മുന്നില്‍ ഡി.ജി.പി…
ലവ് ജിഹാദ്: നിയമനിർമ്മാണത്തിൻ്റെ ഇരകൾ കൃസ്ത്യൻ സമൂഹവും
ബി.ജെ.പി സർക്കാറുകൾ ലവ് ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തുന്നതിനിടയിൽ കേരളത്തിൽ വീണ്ടും ലവ് ജിഹാദ് വ്യാജപ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാവുന്നു. ബി.ജെ.പി അനുകൂല ക്രിസ്ത്യൻ ഗ്രൂപ്പുകളാണ് സജീവമായി രംഗത്തുള്ളത്. ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാൻ ലക്ഷ്യമിട്ട് ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന സീറോ മലബാർ സഭയുടെ നേരത്തേയുള്ള പ്രചരണം ഏറ്റുപിടിച്ചാണ് ബി.ജെ.പി അനുകൂല ക്രിസ്ത്യൻ ഗ്രൂപ്പുകൾ പ്രചരണം ശക്തമാക്കുന്നത്. ലവ് ജിഹാദ് നിയമനിർമ്മാണങ്ങൾ മുഖേനെ  ബി.ജെ.പി സർക്കാറുകൾ ക്രിസ്ത്യൻ സമൂഹങ്ങളെയും സഭകളെയും വേട്ടയാടൽ ലക്ഷൃംവെക്കുന്നുണ്ട്. ഉത്തര്‍പ്രദേശിനു പിറകെ ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക,…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.