Skip to content Skip to sidebar Skip to footer

കാവിവൽക്കരിക്കപ്പെടുന്ന വിദേശനയ സ്ഥാപനങ്ങൾ!

പി. രമൺ

2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതൽ രാജ്യത്തിന്റെ വിദേശ നയ രൂപീകരണത്തിലും സ്ഥാപനങ്ങളിലും “കാവിവൽക്കരണം” നടക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

സാധാരണയായി, രാജ്യത്തിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശകാര്യ മന്ത്രാലയം ഒരിക്കലും ഇടപെടാറില്ല. എന്നാൽ, 2017-ൽ വിദേശകാര്യ മന്ത്രാലയം ഭാരതീയ ജനതാ പാർട്ടിയുടെ പ്രത്യയശാസ്ത്രജ്ഞനായ ദീൻദയാൽ ഉപാധ്യായയെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രസിദ്ധീകരണം ‘ഇന്റഗ്രൽ ഹ്യൂമനിസം’ എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. അതിന്റെ ഉള്ളടക്കം വിചിത്രമായിരുന്നു. പ്രസിദ്ധീകരണത്തിൽ, ‘ഇന്ത്യൻ ചിന്ത’യെ ‘ഹിന്ദു ചിന്ത’യുമായി തുലനം ചെയ്യുകയും, “ഹിന്ദു സമൂഹം സ്വയം സംഘടിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചതെങ്ങനെ” എന്ന് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

നെഹ്‌റുവിയൻ സാർവദേശീയതയിൽ നിന്ന് ഹിന്ദുത്വയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന്റെ തെളിവുകൾ നമുക്ക് മുമ്പിലുണ്ടെങ്കിലും, ഈ മാറ്റം അംഗീകരിക്കാൻ ഔദ്യോഗികമായി വിമുഖതയുണ്ട്.

ഇന്ത്യൻ വിശകലന വിദഗ്ദരും ചിന്തകരും ഈ വിഷയം സൗകര്യപൂർവം വിസ്മരിക്കുകയും ഔദ്യോഗികമായി കൊട്ടിഘോഷിച്ച മോദിയുടെ നയതന്ത്ര വിജയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ നയതന്ത്രമാറ്റങ്ങളെ കുറിച്ച മികച്ച വിവര സ്രോതസ്സുകൾ ഇന്ത്യക്ക് പുറത്താണുള്ളത്. യു.കെ ആസ്ഥാനമായുള്ള ‘ഇന്റർനാഷണൽ അഫയേഴ്‌സി’ന്റെ മാർച്ച് ലക്കം ഇന്ത്യൻ നയതന്ത്രത്തിൽ ഹിന്ദു ദേശീയതയുടെ സ്വാധീനത്തെക്കുറിച്ചും, ‘ഇന്ത്യൻ ഫോറിൻ സർവീസ്’ (ഐ എഫ് എസ്) സമൂലമായ പരിവർത്തനത്തോട് എങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ചും വിലപ്പെട്ട വിശദാംശങ്ങൾ നൽകുന്നുണ്ട്.

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി അധ്യാപികയായ കിറ ഹുജൂ എഴുതിയ, 18 പേജുള്ള ഈ ‘കരട് വിശകലനം’ പ്രധാനമായും, സേവനമനുഷ്ഠിക്കുന്നതും വിരമിച്ചതുമായ ഐ.എഫ്‌.എസ് ഉദ്യോഗസ്ഥരുമായും പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ‘ഹിന്ദുത്വവാദി’ ഉദ്യോഗസ്ഥരുമായും നടത്തിയ 85 സ്വകാര്യ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഹുജുവിന്റെ വിശകലനം നെഹ്‌റുവിയൻ സാർവദേശീയത മുതൽ മോദിയുടെ ഹിന്ദുത്വ വരെ, ‘ഹിന്ദുത്വയും ദൈനംദിന നയതന്ത്ര സമ്പ്രദായങ്ങളും’, ‘പൊരുത്തപ്പെടലും ചെറുത്തുനിൽപ്പും’, ‘പ്രത്യയശാസ്ത്രപരമായ വിടവാങ്ങലുകളും സാമൂഹിക പിഴവുകളും’, ‘ആന്തരികമായ കോസ്‌മോപൊളിറ്റൻ വരേണ്യവർഗം’ തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്.

അവരുടെ വിശകലനം ചിലപ്പോഴൊക്കെ പക്ഷപാതപരമാണെന്ന ആരോപണങ്ങളെ നിരുത്സാഹപ്പെടുത്താൻ കാവിവൽക്കരണ പ്രക്രിയയുടെ ഹിന്ദുത്വ വിശദീകരണവും അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ദൈനംദിന നയതന്ത്ര ഇടപെടലുകളെ പറ്റി പറയുമ്പോൾ ഇന്ത്യൻ എംബസികളിൽ നടക്കുന്നതോ അല്ലെങ്കിൽ എംബസി സ്പോൺസർ ചെയ്യുന്നതോ ആയ ഹിന്ദു പരിപാടികളുടെ വ്യാപനത്തെക്കുറിച്ച് പഠനം പരാമർശിക്കുന്നുണ്ട്. ഇവയിൽ പലതും സംഘടിപ്പിച്ചിട്ടുള്ളത് ‘അർധസൈനിക ഹിന്ദുത്വ സംഘടന’യായ ആർ.എസ്.എസോ അല്ലെങ്കിൽ അതിന്റെ അനുബന്ധ സംഘടനകളോ ആണ്.

അത്തരം പക്ഷപാതപരമായ പ്രവർത്തനങ്ങൾ സർവീസിലെ മതനിരപേക്ഷ ചിന്താഗതിക്കാരായ ഹിന്ദു ഓഫീസർമാരിൽ നിന്നും മതന്യൂനപക്ഷങ്ങളിൽ നിന്നും ഉടനടി തിരിച്ചടിക്ക് കാരണമായെന്ന് സേവനത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹുജൂ പറയുന്നു.

ഇത്തരം ഇടപെടലുകൾ എംബസികളിലും ഹൈക്കമ്മീഷനുകളിലും നട്ടുവളർത്തിയ ആർ.എസ്.എസ് പ്രവർത്തകരെ കരുതിയിരിക്കാൻ മുതിർന്ന നയതന്ത്രജ്ഞരെ പ്രേരിപ്പിച്ചുവെന്ന് മുൻ വിദേശകാര്യ ലേഖകൻ ആഷിസ് റേയെ ഉദ്ധരിച്ച് ലേഖിക പറയുന്നു. കൂടാതെ, മോദിയുടെ പ്രാദേശിക വിശ്വസ്തർ “തങ്ങൾക്ക് ഭയപ്പെട്ട് വഴങ്ങുന്ന ദൗത്യ തലവന്മാരെ” ഭരിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ, എംബസികളിലും ഉന്നത കമ്മീഷനുകളിലും ഉൾപ്പെട്ടിട്ടുള്ള ബാഹ്യ ഇടപെടലുകളുടെ തോത് വ്യക്തമാക്കാൻ മതിയായ വിവരങ്ങൾ ലേഖികക്ക് ലഭിച്ചിട്ടില്ല.

നയതന്ത്രജ്ഞരിൽ പ്രബലമായ ഇംഗ്ലീഷ് സംസാരിക്കുന്ന വിഭാഗത്തെ മാറ്റി ഹിന്ദുമതത്തിലും ഹിന്ദി ഭാഷയിലും പ്രാബല്യമുള്ള ഒരു പുതിയ വിഭാഗത്തെ ദേശീയ അഭിമാനത്തിന്റെ കോസ്മോപൊളിറ്റൻ ബോധത്തോടെ വളർത്തിയെടുക്കാൻ തന്ത്രപ്പൂർവം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ച് പഠനം സംസാരിക്കുന്നുണ്ട്.

ഹിന്ദി ഭാഷയെ മുൻനിർത്തിയുള്ള ആക്രമണോത്സുകതയും നയതന്ത്ര ആശയവിനിമയത്തിൽ ഇംഗ്ലീഷിന്റെ പാർശ്വവൽക്കരണവും അടയാളപ്പെടുത്തുന്ന “ആധികാരിക” ഭാരതീയതയുടെ പുതിയ വിവരണത്തിൽ നിന്ന് തങ്ങൾ ഒഴിവാക്കപ്പെട്ടതായി അഭിമുഖങ്ങളിൽ പല നയതന്ത്രജ്ഞരും പറഞ്ഞു. വൈകിപ്പോയെങ്കിലും, ആവശ്യമുള്ള “അപകോളനിവൽക്കരണം” എന്ന നിലയിലാണ് ഇത് വിദേശത്തു അവതരിപ്പിക്കപ്പെടുന്നത്. മോദി ഭരണത്തിനു കീഴിൽ, ഇന്ത്യ അതിന്റെ കോളനിവൽകൃത ഭാഷയെ ഒഴിവാക്കുകയാണ് എന്നാണ്.

2019-ലെ അഭിമുഖത്തിന്റെ സമയത്ത്, ‘ഇന്റർനാഷണൽ അഫയേഴ്‌സ്’ ലേഖനം പറയുന്നതനുസരിച്ച്, ‘ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സി’ന്റെ ആദ്യത്തെ ഹിന്ദി ഭാഷാ പുസ്തകം പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയായിരുന്നു. ആദ്യത്തെ, ഹിന്ദി ഭാഷാ വിദേശ നയ സമ്മേളനം ആസൂത്രണം ചെയ്യപെടുന്നുണ്ടായിരുന്നു. കൂടാതെ പ്രധാനമന്ത്രിയുടെ വിവിധ ദൗത്യ മേധാവികൾക്കായുള്ള കോൺഫറൻസ് ഹിന്ദിയിലാണ് നടന്നത്. ദക്ഷിണേത്യയിൽ നിന്നുമുള്ള, ഹിന്ദി സംസാരിക്കാൻ ബുദ്ധിമുട്ടുന്നവരും കോൺഫറൻസിന്റെ ഭാഗമായിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടർൺബില്ലും അക്ഷർദാം അമ്പലം സന്ദർശിച്ചപ്പോൾ/ BAPS.

തിരഞ്ഞെടുക്കപ്പെട്ട ഐ എഫ് എസ് അപേക്ഷകർ അവരുടെ പോസ്റ്റിംഗിന് മുമ്പ് കടന്നു പോകേണ്ട നയതന്ത്ര പരിശീലനത്തിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുള്ളതായി പഠനം ഉദ്ധരിക്കുന്നു. ഭരണകൂടത്തോട് അനുഭാവമുള്ള ഒരു നയതന്ത്രജ്ഞൻ പറഞ്ഞതുപോലെ ഇവ “ഈ സർക്കാരിന്റെ ഒരു ശാഖയാണ്”. അതനുസരിച്ച്, അവർ ‘ആയുഷ്’ മന്ത്രാലയത്തിന്റെ ഉത്തരവ് പാലിക്കേണ്ടതുണ്ട്. ആയുർവേദവും ഹോമിയോപ്പതിയും യോഗയും കേന്ദ്രീകൃതമാണ്. നയതന്ത്ര പ്രൊബേഷണർമാർ ‘പ്രോട്ടോക്കോൾ അറ്റാച്ച്‌മെന്റുകൾ’ അനുസരിച്ചു സാധാരണയായി അന്താരാഷ്ട്ര ഉച്ചകോടികളിലോ കോൺഫറൻസുകളിലോ പങ്കെടുക്കാറുള്ളപ്പോൾ, 2019 ൽ അവരെ പറഞ്ഞയച്ചത് ‘കുംഭമേള’ എന്ന മതപരമായ ഉത്സവത്തിലേക്കാണ്.

ഇന്ത്യയിലെ ഹിന്ദു ദേശീയത, ഹിന്ദുമതത്തിന്റെ ആത്മീയ ശ്രേഷ്ഠതയെ ഊന്നിപ്പറയുകയും മുസ്‌ലിം എന്ന ആഭ്യന്തര അപരന്റെ കീഴിൽ ഹിന്ദു ഇരയാക്കപെട്ടു എന്ന വിവരണത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നുവെന്ന് പഠനം ചൂണ്ടികാണിക്കുന്നു. ഇന്ത്യയെ വൈവിധ്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന രാജ്യമായി പ്രതിനിധീകരിക്കേണ്ടതിന്റെ ആവശ്യകതയെ തന്നെ ഹിന്ദുത്വ വെല്ലുവിളിക്കുന്നു. “പകരം അത് വാഗ്ദാനം ചെയ്യുന്നത് നാഗരിക മഹത്വത്തിലേക്കുള്ള രാഷ്ട്രീയ നിക്ഷേപം, അന്താരാഷ്ട്ര സുരക്ഷയെക്കുറിച്ചുള്ള അതിപുരുഷ സങ്കൽപ്പങ്ങൾ, ഹിന്ദു നവോത്ഥാനത്തിന്റെ പാശ്ചാത്യ വിരുദ്ധ ആശയങ്ങൾ എന്നിവയാണ്.”

“ഇന്ത്യ ഭരിക്കുന്ന ഉന്നതർക്കിടയിൽ പരമ്പരാഗതമായി നിലനിന്നിരുന്ന വംശീയമോ, മതപരമോ ആയ സ്വഭാവത്തേക്കാൾ നാഗരികമായ ഇന്ത്യൻ കർതൃത്വത്തിന്റെ അവ്യക്തമായ ചിത്രം ഇപ്പോൾ മറ്റൊരു രീതിയിൽ അവതരിപ്പിക്കപ്പെടുകയാണ്. ഇന്ത്യൻ സംസ്കാരത്തെ കുറിച്ച സംസാരങ്ങളൊക്കെയും ഇപ്പോൾ ‘മണ്ണും രക്തവും’ കേന്ദ്രീകരിച്ചാണ്”- ഒരു മുസ്ലിം ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

അങ്ങനെ കാവി വൽക്കരണത്തിന്റെ മൃദുലമായ അന്ത്യം ഇന്ത്യൻ സംസ്‌കാരത്തിന്റെ നിരുപദ്രവമെന്നു തോന്നിക്കുന്ന ആഘോഷത്തോടൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, വിദേശ യാത്രകളിൽ പലപ്പോഴും ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ മോദി നിർബന്ധം പിടിക്കുന്നു. കൂടാതെ വിദേശത്തെ രാഷ്ട്രീയ സുഹൃത്തുകൾക്ക് സമ്മാനമായി ഭഗവദ് ഗീത പോലുള്ളവ തിരഞ്ഞെടുക്കുന്നു.

നയതന്ത്രത്തിൽ ‘കോസ്‌മോപൊളിറ്റനിസത്തി’ന്റെ പ്രാധാന്യം മോദി നിരാകരിക്കുന്നുണ്ട്. 2014-ൽ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി വിദേശ രാജ്യങ്ങളെ ‘അഹങ്കാരിയായ അമ്മായി’യോട് ഉപമിക്കുകയുണ്ടായി.

സേവനത്തിൽ വർദ്ധിച്ചുവരുന്ന ആർ.എസ്.എസ് അനുഭാവികളുടെ എണ്ണം ‘പുനർവിദ്യാഭ്യാസം’ എന്ന സാംസ്കാരിക പദ്ധതിയെ സൂചിപ്പിക്കുന്നുവെന്ന് ഒരു വിരമിച്ച ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പഠനം പറയുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺട്രാക്ടറായി പ്രവർത്തിക്കുന്ന ഒരു ബി.ജെ.പി അനുഭാവി പ്രമോഷൻ പാറ്റേണുകളുടെ മന്ദഗതിയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി, നെഹ്‌റുവിയൻ നയതന്ത്രജ്ഞർ വിരമിക്കുകയും കൂടുതൽ ദേശീയവാദികൾ അവരുടെ സ്ഥാനം നിറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏകദേശം 15 വർഷങ്ങൾ കഴിയുമ്പോൾ പൂർണ്ണമായൊരു മനോഭാവ മാറ്റം സാധ്യമാവും എന്നവർ കണക്ക് കൂട്ടുന്നു.

ഒരു അഭിമുഖത്തിനിടെ, പ്രായമായ ഒരു സിഖ് ഉദ്യോഗസ്ഥൻ തന്റെ സേവനകാലത്തുടനീളം ഉയർത്തിപ്പിടിച്ച വൈവിധ്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ വിവരിച്ചുകൊണ്ട് കരയുകയുണ്ടായി. “അഞ്ച് വർഷം മുമ്പ് നമ്മളെല്ലാം കോസ്മോപൊളിറ്റൻ ആയിരുന്നു”. എന്നാൽ, “ഇന്നത്തെ വർഗീയവത്കരിക്കപ്പെട്ട പരിതസ്ഥിതിയിൽ, സ്വത്വത്തെ സംബന്ധിച്ച ഇടുങ്ങിയ വാദങ്ങൾ ഉപരിതലത്തിലേക്ക് വന്നിരിക്കുന്നു”.

ഒരു റിട്ടയേർഡ് മുസ്ലീം ഓഫീസർ അഭിപ്രായപെട്ടത് “40 വർഷത്തെ സേവനത്തിനിടയിൽ തന്റെ വിശ്വമാനവികതയെയോ ഭാരതീയതയെയോ ന്യായീകരിക്കേണ്ടി വന്നിട്ടില്ല. എന്നാൽ, ‘ഇപ്പോൾ എനിക്ക് സംസ്കാരവും സ്വത്വവും എന്ന വിഷയത്തിൽ പത്ത് പുസ്തകങ്ങൾ സ്വന്തമായുണ്ട്”- അദ്ദേഹം ആശ്ചര്യപെടുന്നു.

ഹിന്ദുത്വ നിർമ്മിതിയിൽ മറ്റ്, പരമ്പരാഗത ഐ.എഫ്.എസ് ഉദ്യോഗസ്ഥർ “ഇന്ത്യക്കകത്തെ കപട-മതേതര, നിയോകൊളോണിയൽ അപരനും നിയമവിരുദ്ധമായി, അപകടകരമായ ന്യൂനപക്ഷങ്ങളുമായി കൂട്ടുകൂടുന്ന, ഇന്ത്യയുടെ ബാഹ്യ ശത്രുക്കളുമായി ബന്ധം സ്ഥാപിക്കുന്ന സ്ഥാപനവുമായാണ് കണക്കാക്കപ്പെടുന്നതെന്ന് ഹുജു പറയുന്നു”. ഈ വിവരണത്തിലൂടെ, ഐ.എഫ്‌.എസിന്റെ കാവിവൽക്കരണം യഥാർത്ഥ ബഹുസ്വരതയെ വിജയിപ്പിക്കാൻ ശ്രമിക്കുന്ന വരേണ്യ വിരുദ്ധ നീക്കമായി ന്യായീകരിക്കപ്പെടുന്നു.

‘ഈ വിദേശനയ രീതി സുരക്ഷിതത്വമോ സാമ്പത്തിക താൽപ്പര്യങ്ങളോ പ്രോത്സാഹിപ്പിക്കുന്നില്ല’

ഹുജുവിന്റെ വിശകലനത്തെ കുറിച്ച് ‘ദി വയർ’ വിരമിച്ച ചില ഐ എഫ് എസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, അവരിൽ ഭൂരിഭാഗവും ഹുജൂ പഠനത്തിൽ വിവരിക്കുന്ന പല പ്രവണതകളും ഇന്നത്തെ ഇന്ത്യൻ നയതന്ത്ര പ്രകൃതിയുടെ ഭാഗമാണെന്ന് ഉടൻ സമ്മതിക്കുകയുണ്ടായി. “ഞങ്ങൾ എല്ലായ്പ്പോഴും ദേശീയ അജണ്ട തന്നെയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്, പക്ഷേ, അത് പ്രത്യയശാസ്ത്രത്തേക്കാൾ കൂടുതൽ രാജ്യത്തിൻ്റെ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു”- ഒരു മുൻ ഇന്ത്യൻ അംബാസഡർ പറഞ്ഞു. “ദൗത്യങ്ങൾ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്നതിൽ സംശയമില്ല. കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രൊഫൈലുകൾ അവതരിപ്പിക്കാൻ സമ്മർദ്ദവും മത്സരവും ഉണ്ട്. ഐ.സി.സി.ആർ (ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം) ഏറ്റെടുത്തതാണ് മറ്റൊരു സുപ്രധാന വിഷയം. ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾ ഇപ്പോൾ നിയന്ത്രിക്കുന്നത് ശക്തമായ രാഷ്ട്രീയ സ്വാധീനവും പ്രതിബദ്ധതയുമുള്ളവരാണ്. ഇവരും ദൗത്യതലവന്മാരുമായി നിരവധി തവണ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്.

ബി.ജെ.പി ആദ്യമായി അധികാരത്തിലേറിയപ്പോൾ നയതന്ത്രം നടത്തിയ രീതിയുമായി ഇപ്പോഴത്തെ രീതിയെ താരതമ്യം ചെയ്യുകയാണ് ഒരു മുൻ ഉദ്യോഗസ്ഥൻ. “എൻ.ഡി.എ -1ന്റെ നയതന്ത്ര ഇടപെടലുകൾ വിദേശ കാര്യാലയത്തെയും ദൗത്യങ്ങളെയും ബാധിചിരുന്നില്ല, എന്തുകൊണ്ടാണ് നിലവിലെ ദേശീയത അതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത്? ഇപ്പോൾ വെറുക്കപ്പെടുന്ന വരേണ്യവർഗത്തിലെ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) ബ്രിജേഷ് മിശ്രയായിരുന്നോ അതിനു കാരണം?”.

ഹുജുവിന്റെ പഠനം “കുറച്ച് ഉദ്യോഗസ്ഥർക്കെങ്കിലും ഇപ്പോൾ സംഭവിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന വസ്തുത സൂചിപ്പിക്കുന്നില്ല – അവർ തൊഴിലിനെ ബാധിക്കുമെന്ന് ഭയന്ന് നിശ്ശബ്ദരായി ഇരിക്കുന്നതാവാം” മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ചൂണ്ടികാണിച്ചു. “കൂടാതെ, ഈ രീതി സുരക്ഷയേയോ സാമ്പത്തിക താൽപ്പര്യങ്ങളേയോ പ്രോത്സാഹിപ്പിക്കുകയോ, അന്താരാഷ്ട്ര വ്യവസ്ഥയെ സംരക്ഷിക്കാൻ കഴിവുള്ള വലിയ ശക്തികളിലൊന്നായി നമ്മുടെ അന്താരാഷ്ട്ര സ്വീകാര്യത വർധിപ്പിക്കുകയോ ചെയ്യുന്നില്ല. ഇന്തോ-യുഎസ് ആണവ കരാറിന്റെ ശ്രദ്ധേയമായ സ്വഭാവം ഓർക്കുക.” അദ്ദേഹം കൂട്ടിച്ചേർത്തു.

പി രമൺ എഴുതി ‘ദി വൈർ’ പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.