Skip to content Skip to sidebar Skip to footer

hate crimes

ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ കടുത്ത ഭീതിയിലാണ്
ചത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന പേരിലാണ് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്ക് നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യിലെ മുതിർന്ന ആളുകളാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഛത്തീസ്ഗഢിലെ ലഖോലി ജില്ലക്കാരനായ തമേഷ് വാർ സാഹ് അഞ്ച് വർഷം മുമ്പാണ് ക്രിസ്തുമതം സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു ദിവസം ഉച്ചക്കു ശേഷം, ഒരു സംഘം ആളുകൾ അദ്ദേഹത്തിൻ്റെ വീട് വളയുകയും അലമാരയിൽ നിന്നും ബൈബിൾ എടുത്ത് വലിച്ചെറിയുകയും സാഹുവിന്റെ ഭാര്യയോട് വധഭീഷണി…
വിദ്വേഷ പ്രചാരണം വർഗീയ ധ്രുവീകരണം
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഭാവി ഇരുളടഞ്ഞതായിട്ടാണ് അനുഭവപ്പെടുന്നത്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ നേടാനും ദലിതരെയും ആദിവാസികളെയും ഉപയോഗിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞാൽ, മതഭ്രാന്തന്മാർ യാതൊരു ദയയുമില്ലാതെ അവരെ അവഗണിക്കുകയും ചെയ്യുന്നു. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളും ഒത്തുചേർന്ന് പ്രക്ഷോഭം പ്രക്ഷോഭം സംഘടിപ്പിച്ചാൽ മാത്രമെ ഈ ദുരവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകൂ. ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‍ലിംകൾ അക്രമിക്കപ്പെടുന്ന ഒന്നിലധികം വാർത്തകൾ എല്ലാദിവസവും നാം കേൾക്കാറുണ്ട്. ചെറുകിട കച്ചവടങ്ങൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്താൻ പോലും അവരെ അനുവദിക്കുന്നില്ല എന്നതാണ് പലയിടങ്ങളിലെയും…
ക്രൈസ്തവർക്കെതിരായ വംശീയ ആക്രമണങ്ങൾ പെരുകുന്നു.
2014 ജനുവരി മുതൽ 2021 ജൂലൈ ആദ്യ ആഴ്ചവരെയുളള കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട 1219 വംശീയ ആക്രമണ കേസുകളിൽ 200 എണ്ണം ക്രിസ്ത്യാനികൾക്കെതിരെ നടന്നവയാണ്. ആക്രമിക്കപ്പെട്ട 23069 പേരിൽ 1471 പേര് കൃസ്ത്യൻ സമൂഹത്തിൽ നിന്നുള്ളവരാണ്. ക്രിസ്ത്യൻ സമൂഹത്തിലെ 9 പേരാണ് വിവിധ സ്ഥലങ്ങളിൽ നടന്ന വംശീയ ആൾകൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട 200 കേസുകളിൽ 83 എണ്ണവും ബിജെപി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ സംഭവിച്ചതാണ്. ഇന്ത്യയിൽ ക്രൈസ്തവരുടെ ജീവിതം അപകടകാരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന്, ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ പഠനം സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദികളുടെ ക്രിസ്ത്യൻ വേട്ടകളെ കുറിച്ച്,  വിശദമായ റിപ്പോർട്ട് പുറത്തു…
ക്രൈസ്‌തവർക്കെതിരെയുള്ള പീഡനങ്ങളിൽ വൻ വർധനവ്
ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളിൽ വൻ വർധനവ്. 2016ൽ ബി.ജെ.പി അധികാരത്തിലേറിയ ശേഷം 1400ഓളം പീഡന/അക്രമ സംഭവങ്ങൾ. ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിൽ. പള്ളി കത്തിക്കൽ, പ്രാർഥന ശുശ്രൂഷകൾ തടസ്സപ്പെടുത്തൽ, പ്രാർഥനകൾക്ക് അനുമതി നിഷേധം, നിർബന്ധിത മതപരിവർത്തനം, പാസ്റ്റർമാർക്കെതിരെയുള്ള ആക്രമണം തുടങ്ങിയ നിരവധി സംഭവങ്ങൾ. 2019ൽ 366 വംശീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ. ബി.ജെ.പി അധികാരത്തിലേറിയ ശേഷം 1400ഓളം പീഡന/അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അലയൻസ് ഡിഫന്റിങ് ഫ്രീഡം. 2019ൽ ഏറ്റവും…
‌മുസ്‌ലിംവിരുദ്ധ കലാപങ്ങളുടെ ചരിത്രവും സംഘപരിവാര്‍ ആസൂത്രണങ്ങളും
ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായിരിക്കുമ്പോഴും ഇന്ത്യയിലെ മുസ്‌ലിംകൾ കാലങ്ങളായി അനുഭവിച്ചു വരുന്ന ശക്തമായ അരക്ഷിതാവസ്ഥ നിലനിര്‍ത്തുന്നതില്‍‍ അവരെ ലക്ഷ്യം വെച്ചുകൊണ്ട് ഇടക്കിടെ സൃഷ്‌ടിക്കപ്പെടുന്ന കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വലിയ പങ്കുണ്ട്. കോളനിയാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാക്കുന്ന ഒരുപാട് കലാപ ചരിത്രങ്ങള്‍ നമുക്കു കാണാന്‍ കഴിയും. പൊതുവെ ഭരണകൂടത്തിനെതിരെയോ പോലീസിനെതിരെയോ നടക്കുന്ന ജനമുന്നേറ്റങ്ങളെയാണ് കലാപങ്ങള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് സമുദായങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടുകൊണ്ടാണ് പൊതുവെ വീക്ഷിക്കാറുള്ളത്. ചരിത്രകാരനായ ഗ്യാനേന്ദ്ര പാണ്ഡേ നീരിക്ഷിക്കുന്നതുപോലെ, അനേകമായ എന്നാല്‍…
വംശീയവിദ്വേഷ കുറ്റകൃത്യങ്ങളിൽ വന്‍ വര്‍ധനവ്
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങള്‍ 64%വും മുസ്‌ലിംകള്‍ക്കെതിരെ.  ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 2019ലെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദശകത്തില്‍ 90 ശതമാനം മതത്തിന്റെ പേരിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 66 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. മിക്ക കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ പോകുന്നതായും നിരീക്ഷണം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങളില്‍ 64 ശതമാനം മുസ്‌ലിംകള്‍ക്കെതിരെയെന്ന് ഹേറ്റ് ക്രൈം വാച്ച്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.