Skip to content Skip to sidebar Skip to footer

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സ്ഥിതി ദയനീയം: യു.എൻ റിപ്പോർട്ട് പരിശോധിക്കുന്നു.

ലോകാരോഗ്യ സംഘടനയും യു.എന്നും സംയുക്‌തമായി പ്രസിദ്ധീകരിച്ച, ‘പ്രൊട്ടക്ട് ദി പ്രോമിസ്’ 2022 റിപ്പോർട്ട് പ്രകാരം, കാലാവസ്ഥാ വ്യതിയാനം, സംഘർഷങ്ങൾ, കോവിഡ് 19 തുടങ്ങിയവയുടെ പ്രത്യാഘാതങ്ങൾ മൂലം ആഗോളതലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസ്ഥിതി തകർന്നിരിക്കുകയാണ്.

2021-ൽ, ലോകത്താകെ ഏകദേശം 25 ദശലക്ഷം കുട്ടികൾക്ക് മതിയായ വാക്സിനേഷൻ ലഭ്യമായിട്ടില്ല. ഇതിനാൽ, ഇവർക്ക് മാരകമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്നു. കോവിഡ് 19 മൂലം ദശലക്ഷക്കണക്കിന് കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നഷ്‌ടപ്പെട്ടു. 104 രാജ്യങ്ങളിലെ, ഏകദേശം 80% കുട്ടികൾക്ക്, സ്‌കൂൾ അടച്ചുപൂട്ടൽ കാരണം പഠന ശേഷി നഷ്ടപ്പെടുന്ന അവസ്‌ഥയുണ്ടായി. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ, ലോകത്താകെ 10.5 ദശലക്ഷം കുട്ടികൾക്ക്, മാതാപിതാക്കളെയോ പരിപാലകരെയോ നഷ്ടപ്പെട്ടു.

ജന്മസ്ഥലം, സംഘർഷഭരിതമായ സാഹചര്യം, കുടുംബത്തിലെ സാമ്പത്തിക സാഹചര്യങ്ങൾ
എന്നിവയെ അടിസ്ഥാനമാക്കിയാണ് ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും, സ്ത്രീകളുടെയും സാധ്യതകൾ നിലനിൽക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ:

  • കുറഞ്ഞ വരുമാനമുള്ള രാജ്യത്ത് ജനിക്കുന്ന ഒരു കുട്ടിയുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 63 വർഷമാണ്. അതേസമയം ഉയർന്ന വരുമാനമുള്ള രാജ്യത്ത് ഇത് 80 ആണ്. 2021-ൽ യൂറോപ്പിലോ, വടക്കേ അമേരിക്കയിലോ ജനിക്കുന്ന കുട്ടിയുടെ ശരാശരി ആയുർദൈർഘ്യം 77.2 വർഷമാണെങ്കിൽ, സബ്-സഹാറൻ ആഫ്രിക്കയിൽ ഇത് 59.7 വർഷമാണ്.
  • 2020-ൽ, 5 ദശലക്ഷം കുട്ടികളാണ് ലോകത്താകെ 5 വയസ്സിനുമുമ്പ് മരണപെട്ടത്. ഭൂരിഭാഗം മാതൃ, ശിശു, മരണങ്ങളും സംഭവിച്ചിട്ടുള്ളത് സബ്-സഹാറൻ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ്. ശിശുമരണങ്ങളിൽ കൂടുതലും- ന്യുമോണിയ, ഡയേറിയ, മലേറിയ തുടങ്ങിയ, തടയാവുന്നതും ചെലവ് കുറഞ്ഞ ഇടപെടലുകൾ കൊണ്ട് ചികിത്സിക്കാവുന്നതുമായ രോഗങ്ങൾ മൂലം സംഭവിച്ചവയാണ്. സബ്-സഹാറൻ ആഫ്രിക്കയിൽ 37 സ്ത്രീകളിൽ ഒരാൾ പ്രസവ കാലത്ത് മരണപെടാൻ സാധ്യതയുണ്ടെങ്കിൽ, യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 4800 സ്ത്രീകളിൽ ഒരാൾ മാത്രമാണ് പ്രസവ കാലത്ത് മരണപ്പെടാൻ സാധ്യതയുള്ളത്.
  • 2020-ൽ, ലോകത്താകെ 45 ദശലക്ഷത്തിലധികം കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നു. പോഷകാഹാരക്കുറവ് കുട്ടികളുടെ മരണത്തിനും, വളർച്ചാ കാലതാമസത്തിനും, രോഗത്തിനും ഇരയാക്കുന്ന അവസ്‌ഥയാണ്. ഈ കുട്ടികളിൽ മുക്കാൽ ഭാഗവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം വളർച്ച മുരടിപ്പ്, ക്ഷയം അല്ലെങ്കിൽ അമിതഭാരം എന്നീ അവസ്‌ഥകൾ ബാധിച്ച കുട്ടികളിൽ ഭൂരിഭാഗവും ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
  • 2020-ൽ, ലോകത്താകെ149 ദശലക്ഷം കുട്ടികൾക്ക് വളർച്ച മുരടിപ്പ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുരടിപ്പ് വ്യാപനത്തിന്റെ തോത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ 34.6% ആവുമ്പോൾ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 3 .4 % ആണ്. ആഫ്രിക്കയിൽ കഴിഞ്ഞ 20 വർഷത്തിനിടെ വളർച്ച മുരടിച്ച കുട്ടികളുടെ എണ്ണം, 54.4 ദശലക്ഷത്തിൽ നിന്ന് 61.4 ദശലക്ഷമായി വർദ്ധിച്ചിരിക്കുകയാണ്.
  • രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കുട്ടികളുടെ സ്‌കൂൾ വിദ്യാഭാസ പൂർത്തീകരണ നിരക്കിലും വലിയ വ്യത്യാസമുണ്ട്. 2021 ൽ സബ്-സഹാറൻ ആഫ്രിക്കയിൽ പ്രൈമറി, അപ്പർ സെക്കൻഡറി വിദ്യാഭാസം പൂർത്തിയാക്കിയ കുട്ടികളുടെ എണ്ണം 64%, 27.1% എന്നിങ്ങനെയാണെങ്കിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇത് 99.8%, 89.6% എന്നിങ്ങനെയാണ്.
  • ആഭ്യന്തരമായി കുടിയൊഴിപ്പിക്കപെട്ട ആളുകൾ ഏറ്റവും കൂടുതലുള്ള അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, സുഡാൻ, സിറിയൻ അറബ് റിപ്പബ്ലിക്, യെമൻ എന്നീ ആറ് രാജ്യങ്ങൾ ഭക്ഷ്യ അരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിക്കുന്നുണ്ട്.
  • അഫ്ഗാനിസ്ഥാൻ, എത്യോപ്യ, പാകിസ്ഥാൻ, സൊമാലിയ, ഉക്രെയ്ൻ, യെമൻ എന്നിവിടങ്ങളിലെ സംഘർഷഭരിതമായ സാഹചര്യം മൂലം ദശലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്നുണ്ട്. 2021-ൽ, 89.3 ദശലക്ഷം ആളുകളാണ് യുദ്ധം, പീഡനം, വിവിധ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ, എന്നിവ മൂലം തങ്ങളുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടത്.
  • സംഘർഷം മൂലമുള്ള ആന്തരിക കുടിയിറക്കലുകൾ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ കാരണങ്ങളാൽ അതിർത്തി കടക്കാൻ നിർബന്ധിതരായ സ്ത്രീകളും കുട്ടികളും നിരവധി ആരോഗ്യപ്രശ്നങ്ങൾ അഭിമുകീകരിക്കേണ്ടി വരുന്നു.
  • സ്ത്രീകളേയും കുട്ടികളേയും പ്രതികൂലമായി ബാധിക്കുന്ന അസമത്വങ്ങൾ രാജ്യങ്ങൾക്കുള്ളിലും നിലനിൽക്കുന്നുണ്ട്. ഒരു രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളും,വിദൂരവും ഗ്രാമീണവുമായ ക്രമീകരണങ്ങളിലോ, നഗര ചേരികളിലോ താമസിക്കുന്നവരുമാണ് ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതി ഉന്നം വെച്ചുള്ള പ്രവർത്തനങ്ങൾ ത്വരിതപെടുത്തുന്നതിന് റിപ്പോർട്ട് മുന്നോട്ട് വെക്കുന്ന ശുപാർശകൾ:

  • പ്രാഥമിക ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.
  • വിവിധ മേഖലകൾ തമ്മിലെ സഹകരണം മെച്ചപ്പെടുത്തുകയും, അതുവഴി സേവനങ്ങൾ മികച്ച രീതിയിൽ സംയോജിപ്പിക്കുകയും എല്ലാ സ്ത്രീകലേക്കും, കുട്ടികളിലേക്കും, കൗമാരക്കാരിലേക്കും എത്തുന്ന രീതിയിൽ ക്രമീകരിക്കുകയും ചെയ്യുക.
  • സ്ത്രീകളുടെ ശാക്തീകരണം മെച്ചപ്പെടുത്തുകയും സ്ത്രീകളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും നേതൃത്വ അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക.
  • സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്കുള്ള ധനസഹായവും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ-പൊതു പങ്കാളിത്തം മെച്ചപ്പെടുത്തുകയും, പ്രയോജനപ്പെടുത്തുകയും ചെയ്യുക.
  • സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യപരിചരണത്തിനായുള്ള സാമ്പത്തിക നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക.
  • കൂടുതൽ പ്രതിരോധശേഷിയുള്ള ഭക്ഷണ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനൊപ്പം ഭക്ഷ്യവിതരണം സുരക്ഷിതമാക്കുകയും മാനുഷിക സഹായത്തിന് (humanitarian assistance) മുൻഗണന നൽകുകയും ചെയ്യുക.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.