Skip to content Skip to sidebar Skip to footer

ടിപ്പു സുൽത്താൻ: ദീർഘവീക്ഷണമുള്ള ഭരണാധികാരി

ടിപ്പു സുൽത്താൻ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. തന്‍റെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും അദ്ദേഹം നീതിപൂർവം പരിഗണിച്ചു, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ കൊണ്ടുവന്നു. നിരവധി സാംസ്‌കാരിക മുന്നേറ്റങ്ങളും, വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണകാലയളവിനെ അടയാളപ്പെടുത്തുന്നുണ്ട്. അവയിൽ ചിലത്:

  • ടിപ്പു സുൽത്താൻ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ശക്തമായി പിന്തുണച്ചിരുന്നു. അദ്ദേഹം തന്‍റെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളും ഡിസ്പെൻസറികളും സ്ഥാപിക്കുകയും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്തു.
  • ടിപ്പു സുൽത്താൻ ഒരു ഹിന്ദു വിരോധിയായിരുന്നില്ല. തന്‍റെ രാജ്യത്തിലുടനീളം നിരവധി ക്ഷേത്രങ്ങളും പള്ളികളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ശ്രീരംഗപട്ടണത്തെ പ്രശസ്തമായ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ഉൾപ്പെടെ നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളും അദ്ദേഹം നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്‌തു.
  • ടിപ്പു സുൽത്താൻ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും തത്പരനായിരുന്നു, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരെ അവരുടെ അറിവുകൾ പങ്കിടാൻ അദ്ദേഹം മൈസൂരിലേക്ക് ക്ഷണിച്ചു. അദ്ദേഹം ശ്രീരംഗപട്ടണത്തിൽ ഒരു റോക്കറ്റ്, മിസൈൽ ലബോറട്ടറി സ്ഥാപിക്കുകയും ബ്രിട്ടീഷുകാർക്കെതിരായ തന്റെ യുദ്ധങ്ങളിൽ റോക്കറ്റുകൾ ഉപയോഗിക്കുകയും ചെയ്തു. ടിപ്പു സുൽത്താൻ വികസിപ്പിച്ച റോക്കറ്റുകൾ സംബന്ധിച്ച് ഫാക്റ്റ് ഷീറ്റ്സ് മുൻപ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
  • ഇന്ത്യയിലെ ആദ്യത്തെ ജലവിതരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ മുൻകൈയെടുത്തു. തന്‍റെ പ്രജകൾക്ക് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും വെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കാൻ അദ്ദേഹം നിരവധി ഡാമുകളും കനാലുകളും റിസർവോയറുകളും നിർമ്മിച്ചു.
  • വ്യാപാരവും വാണിജ്യവും സുഗമമാക്കുന്നതിന് റോഡുകളുടെയും പാലങ്ങളുടെയും ഒരു വലിയ ശൃംഖല നിർമ്മിച്ചു. മൈസൂരിൽ നിന്ന് മംഗലാപുരത്തേക്ക് 600 കിലോമീറ്റർ നീളമുള്ള ഹൈവേ അദ്ദേഹം നിർമ്മിച്ചു.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, ഉദ്യാനങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെ നിരവധി പൊതുമരാമത്ത് പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. തന്‍റെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് അദ്ദേഹം ഒരു തപാൽ സംവിധാനവും സ്ഥാപിച്ചു.
  • തന്‍റെ രാജ്യത്ത് വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കി. ഫ്യൂഡൽ സമ്പ്രദായം നിർത്തലാക്കി, കൂടുതൽ നീതിയുക്തവും കാര്യക്ഷമവുമായ പുതിയ നികുതി സമ്പ്രദായം കൊണ്ടുവന്നു.

ടിപ്പുവും വൊക്കലിഗ സമുദായവും:

വൊക്കലിഗ ഉൾപ്പടെയുള്ള കർഷക വിഭാഗങ്ങളുമായി ടിപ്പുവിന്‍റെ ബന്ധം, ഗ്രാമീണ സമൂഹത്തിൽ ടിപ്പു അവതരിപ്പിച്ച സമത്വ പരിഷ്കാരങ്ങളിലേക്കും ടിപ്പു ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ഊഷ്‌മളമായ ബന്ധത്തിലേക്കും വെളിച്ചം വീശുന്നതായിരുന്നു.

പ്രൊഫസർ ബി. ഷെയ്ക് അലി, സാകേത് രാജൻ തുടങ്ങിയ പണ്ഡിതർ രേഖപ്പെടുത്തുന്നതനുസരിച്ച്, ടിപ്പു ഭരണകൂടം കർണാടകയുടെ ചരിത്രത്തിലെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരവും ആദ്യകാല ഫ്യൂഡൽ വിരുദ്ധ- കർഷക അനുകൂല ഭരണകൂടങ്ങളിലൊന്നും ആയിരുന്നു.

സാകേത് രാജന്റെ ‘Making History’ യിൽ, ടിപ്പു മൈസൂർ പ്രവിശ്യയിൽ അവതരിപ്പിച്ച വിപ്ലവകരമായ ഭൂപരിഷ്‌കരണ നയങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്:

ടിപ്പുവിന്റെ ഭൂപരിഷ്‌കരണ നയങ്ങളിലെ 11, 12 വകുപ്പുകൾ ഇങ്ങനെ പറയുന്നു:

“പഴയകാലം മുതൽ എല്ലാ ഗ്രാമങ്ങളിലും ഒരു പട്ടേലുണ്ട്; ഈ പദവി വഹിക്കുന്നയാൾ അതിന് യോഗ്യനല്ലെങ്കിൽ, ‘റയോട്ടു’കളിൽ (Ryots) നിന്ന് കഴിവുള്ള മറ്റൊരാളെ തിരഞ്ഞെടുത്ത് അതിലേക്ക് നിയമിക്കും; അപ്പോൾ പട്ടേലിനെ ഉഴവിൽ പണിയെടുക്കുന്ന റയോട്ടിന്റെ അവസ്ഥയിലേക്ക് താഴ്ത്തുകയും, പട്ടേലിന്റെ ഓഫീസ് ഇടപാടുകൾ പുതിയവർക്ക് കൈമാറുകയും ചെയ്യും.”

ടിപ്പുവിന്റെ ഭൂപരിഷ്‌കരണ നയങ്ങളിലെ അഞ്ചാം വകുപ്പ് പറയുന്നതിങ്ങനെ:

“റയോട്ടുകൾ പട്ടേലുകളുടെ ഭൂമിയിൽ പണിയെടുക്കേണ്ടതില്ല; പട്ടേലുകാർ തന്നെ സ്വന്തം ഭൂമിയിൽ പണിയെടുക്കേണ്ടതാണ്. ഭാവിയിൽ ഏതെങ്കിലും പട്ടേൽ തന്റെ നിലം കൃഷി ചെയ്യാൻ റയോട്ടിനെ നിയമിച്ചാൽ, അവരുടെ മുഴുവൻ വിളവും സർക്കാർ ഏറ്റെടുക്കും. ഷാൻബോഗുകൾ വളരെക്കാലമായി കൃഷിചെയ്തിരുന്ന പട്ടേലിന്റെ ഭൂമി, മറ്റ് റയോട്ടുകൾക്ക് കൃഷിചെയ്യാൻ കൈമാറുകയും ചെയ്യും. അങ്ങനെയുള്ള ഷാൻബോഗുകൾ അവരുടെ കൂലിക്ക് പകരം അവർക്ക് വേറെ ഭൂമി നൽകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, പാഴായി കിടക്കുന്ന ഭൂമി അവർക്ക് നൽകും. അവർ ഭൂമി ആവശ്യപ്പെടുന്നില്ലെങ്കിൽ, നിശ്ചയിച്ച നിരക്കനുസരിച്ച് അവർക്ക് അവരുടെ കൂലി പണമായി ലഭിക്കും.”

ഫ്യൂഡൽ സ്വേച്ഛാധിപത്യത്തിൽ നിന്ന് ഇന്നത്തെ വൊക്കലിഗര്‍ ഉൾപ്പെടെയുള്ള കർഷക ജാതികളെ മോചിപ്പിച്ച ടിപ്പു സുൽത്താന്‍റെ നിരവധി വിപ്ലവകരമായ പരിഷ്കാരങ്ങളിൽ ചിലത് മാത്രമാണിത്. ടിപ്പുവിനെ സ്വേച്ഛാധിപതിയോ മതഭ്രാന്തനോ ആയിട്ടല്ല, മറിച്ച് തങ്ങളുടെ വിമോചകനായിട്ടാണ് കർഷക വിഭാഗങ്ങൾ കണ്ടിരുന്നത്. വാസ്തവത്തിൽ, കർഷകരുടെ ശത്രുക്കളെന്ന് അവർ കരുതിയിരുന്ന, ബ്രിട്ടീഷുകാരോട് പോരാടുന്നതിന് ടിപ്പുവിന്‍റെ സൈന്യത്തിൽ അവർ സ്വമേധയാ ചേർന്നിരുന്നു. ടിപ്പുവിനെ പരിഷ്കാരങ്ങൾ കാരണം തങ്ങളുടെ ആധിപത്യം നഷ്ടപ്പെട്ട ബ്രിട്ടീഷുകാരും, മറ്റ് ഫ്യൂഡലുകളും മാത്രമാണ് ടിപ്പുവിനെ സ്വേച്ഛാധിപതിയായി മുദ്ര കുത്തിയത്.

ടിപ്പുവിനോട് കർഷക വിഭാഗങ്ങൾക്കുണ്ടായിരുന്ന ആദരവിനെ, ടിപ്പു കൊല്ലപ്പെട്ടതിനുശേഷം ബ്രിട്ടീഷുകാർ അദ്ദേഹത്തിന്‍റെ സൈന്യത്തെ കൈകാര്യം ചെയ്ത രീതിയിലും കാണാൻ കഴിയും. സാധാരണ പരാജയപ്പെട്ട സൈന്യങ്ങളെ ബ്രിട്ടീഷ് സൈന്യവുമായി ലയിപ്പിക്കുകയാണ് പതിവ്. എന്നാൽ, യോദ്ധാക്കളുടെ ശക്തമായ ബ്രിട്ടീഷ് വിരുദ്ധ വികാരം കാരണം ടിപ്പുവിന്‍റെ സൈന്യത്തെ കൊളോണിയൽ ഭരണാധികാരികൾ പിരിച്ചുവിട്ടു. ടിപ്പുവിന്‍റെ പതനത്തിനുശേഷവും, അദ്ദേഹത്തിന്റെ സൈന്യത്തിലെ പല കമാൻഡർമാരും, സൈനികരും, കർണാടകയുടെ ചില ഭാഗങ്ങളിൽ പ്രാദേശിക കർഷക ജാതികളുടെ പിന്തുണയോടെ ബ്രിട്ടീഷുകാർക്കെതിരെ ഗറില്ലാ യുദ്ധങ്ങൾ നടത്തിയിരുന്നു.

വൊക്കലിഗരും ടിപ്പുവും തമ്മിലുള്ള ബന്ധം, ഈ മേഖലയിലെ ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള ശക്തമായ സാഹോദര്യത്തിന് വഴിയൊരുക്കി. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മൈസൂർ പ്രവിശ്യ ഭരിച്ചിരുന്ന നൽമാടി കൃഷ്ണരാജ വോഡയാർ ഈ പാരമ്പര്യം പിന്തുടർന്നു. ഭരണത്തിലെ ഫ്യൂഡൽ ആധിപത്യം തകർത്ത്, 1920-കളിൽ മുസ്ലീംകളും വൊക്കലിഗരും ഉൾപ്പെടെയുള്ള ബ്രാഹ്മണേതരർക്കായി വോഡയാർ സംവരണ നയങ്ങൾ കൊണ്ടുവന്നു.

പിന്നീട്, സ്വാതന്ത്ര്യാനന്തരം, വൊക്കലിഗര്‍ മൈസൂർ ഗ്രാമത്തിലെ പ്രബല ജാതിയും സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തവുമായി മാറിയപ്പോഴും, വടക്കൻ കർണാടകയിലെ കൂടുതൽ പ്രബലരായ ലിംഗായത്ത് സമുദായത്തിനെതിരെ മുസ്ലീംകളുമായി അവർ സഖ്യമുണ്ടാക്കി. പിന്നീട് കോൺഗ്രസിന് ബദൽ അന്നേഷിച്ചുകൊണ്ട് അവർ തിരിഞ്ഞത് ജനതാ ദളിലേക്കാണ്. 2019 ലെ രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം, ‘ഹിന്ദു രാഷ്ട്രം’ എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയുള്ള ‘ഹിന്ദുത്വ ഐക്യപ്പെടലി’ലേക്ക് വൊക്കലിഗ സമുദായക്കാരും ആനയിക്കപ്പെട്ടു. ഇപ്പോൾ സംസ്ഥാനം തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടന്നതു മുതൽ, മുസ്‌ലിംകളുമായുള്ള അവരുടെ സാമൂഹിക സഖ്യത്തിൽ നിന്ന് വൊക്കലിഗരെ പുറത്തുകൊണ്ടുവരാനുള്ള തന്ത്രങ്ങളാണ് ബി ജെ പി അഴിച്ചുവിടുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.