Skip to content Skip to sidebar Skip to footer

കോടതി വിധികളുടെ രാഷ്ട്രീയ പ്രാധാന്യം

ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ സവിശേഷം രേഖപ്പെടുത്തേണ്ട കോടതി വിധികൾക്കാണ് നമ്മുടെ രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ ജുഢീഷ്വറിയുടെ യശസ്സുയർത്തിയ വിധികൾ എന്നും ഇവയെ വിശേഷിപ്പിക്കാം.

ജനാധിപത്യത്തിൻ്റെ നെടുംതൂണുകളിൽ ഒന്നായ കോടതികൾ, പരിമിതമായ അർത്ഥത്തിലാണെങ്കിലും ജനാധിപത്യത്തിന് കാവലാകുന്ന വിധികൾ പുറപ്പെടുവിക്കുന്നത് സമകാലിക ഇന്ത്യയിൽ  രാഷ്ട്രീയ പ്രാധാന്യമുള്ളതു തന്നെയാണ്. ഭരണനിർവഹണ മേഖലകളിൽ പലതും കാവിവൽകരണത്തിന്റ പിടിയിൽ അമർന്ന് തീരുകയാണന്ന യാഥാർഥ്യം നമ്മെ അസ്വസ്ഥരാക്കുമ്പോഴാണ്, ജനാധിപത്യത്തെക്കുറിച്ച പ്രതീക്ഷകൾ സജീവമാക്കുന്ന വിധികൾ വരുന്നത്.

ഇവയാണ് ആ കോടതി വിധികൾ!

1. മാധ്യമങ്ങളുടെ എത്ര കടുത്ത വിമർശനവും രാജ്യദ്രോഹമല്ല

‘അക്രമത്തിനു പ്രേരകമല്ലെങ്കിൽ, എത്ര കടുത്ത ഭാഷയിൽ സർക്കാരിനെ വിമർശിച്ചാലും രാജ്യദ്രോഹമല്ലെന്നും,1962ലെ വിധിയുടെ സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നും’  പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി, പ്രമുഖ മാധ്യമപ്രവർത്തകനായ വിനോദ് ദുവക്കതിരെയുള്ള രാജ്യദ്രോഹ കുറ്റം റദ്ദാക്കിയത്.TN-vinod-dua-20

ഹിമാചൽപ്രദേശിലെ ഷിംലയിൽ കുമാർസേൻ പൊലീസ് സ്റ്റേഷനിൽ ശ്യാം എന്ന ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മേയ് ആറിനാണു പൊലീസ് വിനോദ് ദുവയ്ക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സർക്കാരിന്റെ കോവിഡ് നിയന്ത്രണ നടപടികളെയും വിമർശിച്ച് ദുവ രാജ്യദ്രോഹം ചെയ്തെന്നായിരുന്നു ആരോപണം. തുടർന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് എഫ്. ഐ. ആർ ഇടുകയായിരുന്നു. ഇതിനതിരെ ഹൈകോടതിയിൽ സമർപ്പിച്ച അപ്പീലിലാണ്  കോടതിയുടെ ഈ വിധി ഉണ്ടായിരിക്കുന്നത്.

2. സമാധാനം തകർത്തില്ല.

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ ഉത്തർപ്രദേശ് പോലീസ്  ആരോപിച്ച കുറ്റം ഒഴിവാക്കികൊണ്ടുള്ള വിധിയാണ് ജൂൺ പതിനാറിന് കോടതി പുറപ്പെടുവിച്ചത്. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന, ക്രിമിനൽ നടപടി ചട്ടം 116(6) പ്രകാരമുള്ള കുറ്റമാണ് മഥുര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഒഴിവാക്കിയത്. ആറ് മാസം കഴിഞ്ഞിട്ടും ഈ കുറ്റത്തിന്മേലുള്ള അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കഴിയാത്തതിനെ തുടർന്നാണ് നടപടി.barandbench_2020-11Siddique_Kappan_with_Supreme_Court

ഹാഥറസിലെ പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട്‌ ചെയ്യാൻ പോകുമ്പോഴായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ സിദ്ദീഖ് കാപ്പനെ മഥുര പൊലീസ്, സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന പേരിൽ അറസ്റ്റ് ചെയ്തത്. പിന്നീടാണ് രാജ്യദ്രോഹക്കുറ്റം, യുഎ. പി. എ, നിയമപ്രകാരമുള്ള ഭീകരവാദ കുറ്റകൃത്യങ്ങൾ ചേർക്കുന്നത്. ക്രിമിനൽ നടപടി ചട്ടം 116(6) പ്രകാരം സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്ന കുറ്റം എടുത്ത് ഒഴിവാക്കിയാലും, മറ്റു കുറ്റങ്ങൾ നിലനിൽക്കുന്നതിനാൽ  സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകില്ല. എന്നാൽ, ഈ കേസിൽ കാപ്പൻ നൽകിയ ജാമ്യ ഹർജി ഈ മാസം 22ന് കോടതി പരിഗണിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ആരും ശിക്ഷിക്കപ്പെടുന്നത് അനിവാര്യമാണ്. എന്നാൽ, നിരപരാധികളോട് അനീതി ചെയ്യുന്നത് അപരാധമാണല്ലോ.

3. വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം

പൗരത്വ പ്രക്ഷോഭത്തിന്റ മുൻ നിരയിൽ നിന്നുവെന്നതിന്റ പേരിൽ ഡൽഹി കലാപക്കേസിൽ യു. എ. പി. എ ചുമത്തപ്പെട്ട് ഒരു വർഷമായി ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി വിധി ജനാധിപത്യവാദികളെ ആഹ്ലാദിപ്പിക്കുന്നതാണ്.

മുസ്ലികളെ രണ്ടാംകിട പൗരന്മായി മാറ്റാനുള്ള ഔദ്യോകിക പദ്ധതിയായിരുന്നു പൗരത്വ ഭേദഗതി നിയമം. രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും വരെ പകച്ചു നിന്ന സന്ദർഭത്തിലായിരുന്നു പ്രതിശബ്ദം ഉയർത്തികൊണ്ട് ജാമിഅയിലെയും, അലീഗഡിലെയും വിദ്യാർത്ഥികൾ പ്രതിഷേധത്തിന്റ ജ്വാല തെളിയിച്ചത്. രാജ്യം അത് ഏറ്റടുക്കുകയായിരുന്നു.

സംഘപരിവാർ നേരിട്ട ശക്തമായ വെല്ലുവിളിയായിരുന്നു ഈ പ്രക്ഷോഭം. സാർവദേശീയ തലത്തിൽ തന്നെ ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്രക്ഷോഭത്തെ അടിച്ചമർത്താനും അപകീർത്തിപ്പെടുത്താനും തൽപ്പരകക്ഷികൾ പലവിധത്തിൽ  ശ്രമിക്കുകയുണ്ടായി. കലാപാനന്തരം അക്രമണത്തിന് കാരണക്കാരായവരെ പിടികൂടുന്നതിനു പകരം സമരക്കാരെ വ്യാപകമായി വേട്ടയാടാനാണ് ഡൽഹി പോലീസ് തുനിഞ്ഞത്. പൗരത്വ പ്രക്ഷോഭത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെയും വേട്ടയാടാൻ തുടങ്ങി. ആസിഫ് ഇഖ്‌ബാൽ തൻഹ, ദേവം ഗന കലിത, നതാഷ നർവാൾ, സഫൂറ എന്നിവരെല്ലാം ഇതിൻ്റെ ഇരകളായി മാറുകയും, അവരെയെല്ലാം യു. എ. പി. എ, രാജ്യ ദ്രോഹ കുറ്റം എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തി  അറസ്റ്റ് ചെയ്യുകയുമുണ്ടായി. Riots Bail

ഒരു വർഷമായി ജയിലിൽ കഴിയുന്ന ഈ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഡൽഹി ഹൈകോടതി വിധി വന്നത്  ജൂൺ 15 ചൊവ്വാഴ്ച്ചയായിരുന്നു. വിധിന്യായത്തിൽ കോടതി പറയുന്നത് ഇങ്ങനെയാണ് “പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ല. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ സി. എ. എ വിരുദ്ധ സമര രീതി എന്ന നിലക്കേ കാണാനാവൂ. പ്രതിഷേധിക്കാനും, വിയോജിപ്പ് പ്രകടിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എതിർപ്പുകൾ അടിച്ചമർത്താൻ യു. എ. പി. എ ഉപയോഗിക്കരുത്; സർവകശാലയിലെ ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിക്ഷേധം നടത്തിയാൽ ഉലഞ്ഞു പോകുന്നതല്ല രാജ്യത്തിന്റെ അടിത്തറ” – ഇങ്ങനെ നീളുന്നു കോടതിയുടെ പ്രസ്താവം.

ഫാഷിസത്തിനെതിരായ പോരാട്ടവും മർദ്ദക ഭരണകൂടങ്ങൾക്കെതിരായ ശബ്ദങ്ങളും രാജ്യത്തുടനീളം ഉയരുന്ന സന്ദർഭത്തിൽ തന്നെയാണ്, ആ വികാരത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ കോടതി വിധികളും ഉണ്ടാകുന്നത്. അതിനാൽ തന്നെ, ജനാധിപത്യ പോരാട്ടങ്ങളുടെ തെരുവ് വിളക്കുകൾ കെട്ടുപോകാതിരിക്കാനാണ് ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടത്. ഇന്ത്യയുടെ മതനിരപേക്ഷതയും, സമുദായ സൗഹാർദ്ദവും സമാധാന അന്തരീക്ഷവും കാത്തു സൂക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ജനാധിപത്യത്തിൻ്റെ സ്തംഭങ്ങളോടൊപ്പം പൊതുജനങ്ങളും ഒരുമിച്ച് പൊരുതേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.