Skip to content Skip to sidebar Skip to footer

media

അവർ നുണക്ക് ചെരുപ്പ് അണിയിപ്പിക്കാൻ തിടുക്കം കൂട്ടുകയാണ്
2023 ഫെബ്രുവരി 14ന്, പ്രസാര്‍ ഭാരതി - ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാർ ഒപ്പുവെച്ചതോടെ, ദൂരദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും വരുന്ന വാർത്തകളുടെ സ്രോതസ് ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജൻസി മാത്രമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ സബ്‌സ്‌ക്രിപ്ഷന്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ പ്രസാര്‍ ഭാരതി അവസാനിപ്പിച്ചിരുന്നു. 2017 മുതല്‍ തന്നെ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ വാര്‍ത്താ ഫീഡ് പ്രസാര്‍ ഭാരതി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് പോരുന്നുമുണ്ട്. രണ്ട് വർഷത്തേക്ക് 7.70 കോടി…
പ്രസ് ഇൻഫർമേഷൻ ബ്യൂറോ വസ്തുതാ പരിശോധന നടത്തുന്നതെങ്ങനെ?
ജനുവരി 17ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, ഐ.ടി നിയമത്തിൽ വരുത്താൻ പോകുന്ന ഭേദഗതിയുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകൾക്കുമേൽ നിയന്ത്രണം ശക്തമാക്കാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വിലയിരുത്തലിൽ വ്യാജവാർത്തയെന്ന് കണ്ടെത്തുന്ന റിപോർട്ടുകൾ പിൻവലിക്കാൻ പ്രസിദ്ധീകരിക്കുന്നവരെയും പ്രസിദ്ധീകരണത്തിൽ സാങ്കേതിക പങ്കു വഹിക്കുന്നവരെയും ഉത്തരവാദികളാക്കുന്ന ഭേദഗതിയാണിത്. എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യയും ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജി പബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനും ഈ ഭേദ​ഗതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രസ്താവനകൾ നടത്തിയിരുന്നു. 'സർക്കാർ…
കോടികളുടെ പരസ്യക്കച്ചവടം കൊഴുപ്പിക്കുന്നത് ആരെയൊക്കെയാണ്!?
2014 മുതൽ പരസ്യങ്ങൾക്കായി ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ ചെലവഴിച്ചത് 6491.56 കോടി രൂപ. വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ, സി.പി.ഐ എം.പി മുനിയൻ സെൽവരാജിന്റെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിൽ അവതരിപ്പിച്ചതാണ് ഈ കണക്ക്. ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിനായി 3,260.79 കോടി രൂപ ചെലവഴിച്ചപ്പോൾ, 3,230.77 കോടിയാണ് അച്ചടി മാധ്യമങ്ങൾക്ക് നൽകിയത്. ഇലക്ട്രോണിക് മീഡിയയിൽ ഏറ്റവും കൂടുതൽ ചെലവഴിച്ചത് 2016-17 സാമ്പത്തിക വർഷത്തിലാണ്, 609.15 കോടി രൂപ. 2015-16 സാമ്പത്തിക…
ഖത്തർ ലോകകപ്പ്: വംശീയത പടർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന രണ്ട് കണക്കുകൾക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതിൽ ഒന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്ത 6,500 മരണങ്ങൾ എന്ന കണക്കും, മറ്റൊന്ന് ആംനസ്റ്റി ഇന്റർനാഷണലിന് ഖത്തറിന്റെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ലഭിച്ച 15,000 എന്ന കണക്കുമായിരുന്നു. ഈ കണക്കുകളുടെ കൃത്യതയും, അതിന്റെ സത്യാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വസ്തുതാ പരിശോധനയാണ് ഇത്. ഖത്തറിൽ എന്താണ് സംഭവിക്കുന്നത്…
ആര്യാ രാജേന്ദ്രന്‍റെ കത്ത് പുറത്ത് വിട്ട വാർത്തയിൽ ഖേദം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകൻ: പ്രചരിക്കുന്ന ചിത്രം വ്യാജം.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജോലി നിയമനവുമായി ബന്ധപെട്ട്, സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിനെ തുടർന്നുണ്ടായ വിവാദത്തിൽ, വാർത്ത വ്യാജമാണെന്നും അതിൽ ഖേദിക്കുന്നു എന്നും മാധ്യമ പ്രവർത്തകൻ റഹീസ് റഷീദ് മീഡിയ വൺ ചാനലിലൂടെ പറയുന്നതായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. 'തിരുവനന്തപുരം മേയർ സ്ഥലത്ത് ഇല്ലാത്ത ദിവസം തയ്യാറാക്കി കൊടുത്തു എന്ന് പറഞ്ഞ വ്യാജ ലെറ്റർപാഡ് വിഷയം റിപ്പോർട്ട് ചെയ്തതിൽ ഖേദിക്കുന്നു' എന്നാണ് പ്രസ്തുത ചിത്രത്തിലുള്ള വാർത്ത. മീഡിയ വൺ ചാനലിന്റെ സ്ക്രീൻഷോട്ട് എന്ന…
ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പിഴ ചുമത്തിയ, ന്യൂസ് 18 ചര്‍ച്ചയില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ നിയമ ലംഘനങ്ങള്‍.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെക്കുറിച്ച് ന്യൂസ് 18 ഇന്ത്യ ചാനലില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ ഡിബേറ്റ്, സംപ്രേഷണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ന്യൂസ് ബ്രോഡ് കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി 50,000 രൂപ പിഴ ചുമത്തിയിരുന്നു. 2022 ഏപ്രില്‍ 6ന് സംപ്രേഷണം ചെയ്ത ചര്‍ച്ചയെ കുറിച്ച് ഇന്ദ്രജിത് ഘോര്‍പഡേ നല്‍കിയ പരാതിയിലാണ് എന്‍.ബി.ഡി.എസ്.എ.യുടെ നടപടി. Nilesh Navalakha & Anr. vs. Union of India & Ors (2021) SCC Online BOM 56…
പി.ഐ.ബി അക്രഡിറ്റേഷന്‍ പട്ടികയില്‍ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കി എന്ന പ്രചരണം; യാഥാർഥ്യമെന്ത്?
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കിയെന്നും അതിനാൽ തന്നെ പ്രധാനമന്ത്രിയുടേതടക്കമുള്ളവരുടെ പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യാൻ സാധ്യമല്ലെന്നുമാണ് പ്രചരിക്കുന്നത്. രാജ്യസുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞാണ് വിലക്കിയത് എന്നാണ് കാരണമായി പറയുന്നത്. ഇതിന്റെ യാഥാർഥ്യം എന്താണ്? ഒരു വാർത്ത ചാനലിന്റെ പ്രതിനിധിക്ക് അക്രഡിറ്റേഷന്‍ കിട്ടുക ആ വ്യക്തി പ്രസ്തുത ചാനലിന്റെ ഭാഗമായി ഡൽഹിയിൽ അഞ്ച് വർഷം പൂർത്തീകരിക്കുമ്പോഴാണ്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ പൊതുപരിപാടികൾ അധികവും ഡൽഹിയിൽ നടക്കുന്നു…
‘വ്യാജവാർത്തകളുടെ കാലത്ത്’ ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയൽ.
ഈ ആഴ്ചയിലെ ലക്കത്തിൽ, ഗീബൽസിന്റേതിന് സമാനമായ ഇന്ത്യയിലെ വ്യാജവാർത്താ ഫാക്ടറികളെക്കുറിച്ച് എന്റെ സുഹൃത്ത് ഡോ.വാസു എഴുതിയിട്ടുണ്ട്. ഈ നുണ ഫാക്ടറികളിൽ മിക്കതും നടത്തുന്നത് മോദിയുടെ അനുയായികളാണ്, ഇവയുണ്ടാക്കുന്ന ആഘാതങ്ങളെന്തൊക്കെയെന്ന് വിശദീകരിക്കാനാണ് ഈ പത്രാധിപക്കുറിപ്പിലൂടെ ഞാൻ ശ്രമിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഗണേഷ് ചതുർത്ഥി ആഘോഷം നടന്നത്. അന്ന് സാമൂഹ്യമാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകർ ഒരു നുണ പ്രചരിപ്പിച്ചു. കർണാടക സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ ഗണപതി പ്രതിമ സ്ഥാപിക്കാൻ കഴിയൂ എന്നാണത്. അതിനായി ഒരു വ്യക്തി 10…
സുബൈറിനെ ഭയക്കുന്നതെന്തിന്?
'ആൾട് ന്യൂസ്' സ്ഥാപകരിലൊരാളായ പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ജൂൺ 27നു ഡൽഹി പോലീസിൻ്റെ സൈബർ വിഭാഗം അറസ്റ്റ് ചെയ്യുകയുണ്ടായി. 2018ൽ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം 'മതവികാരം വ്രണപ്പെടുത്തി' എന്നതാണ് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും, സ്റ്റേഷനിൽ എത്തിയതിനു ശേഷം ഈ കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് 'ആൾട് ന്യൂസ്' സഹസ്ഥാപകൻ പ്രതീക് സിൻഹ പറയുന്നു. Please note. pic.twitter.com/gMmassggbx — Pratik Sinha (@free_thinker) June 27, 2022 ട്വിറ്ററിൽ…
നട്ടെല്ല് വളഞ്ഞ ഇന്ത്യൻ മാധ്യങ്ങൾ!
ഹരീഷ് ഖരെ പ്രസിഡന്റ്, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ന്യൂ ഡെൽഹി മാഡം പ്രസിഡന്റ്, സ്വാതന്ത്ര ഇന്ത്യയിൽ ധീരമായ പത്രപ്രവർത്തനം കാഴ്ചവച്ച, അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർത്തിരുന്ന "ദി ഇന്ത്യൻ എക്‌സ്പ്രസ്" കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടിക വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കി എന്ന് പറയപ്പെടുന്ന രാജ്യത്തെ ഏറ്റവും ശക്തരായ 100 പേരുടെ ആ പട്ടിക ഇപ്രകാരമായിരുന്നു. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ…
പത്രപ്രവർത്തകൻ്റെ വായന
വാർത്തകൾ വിവരങ്ങളാണ്. വാർത്തകൾ അറിയാനാണ് നാം പത്രങ്ങൾ വായിക്കുന്നതും ദൃശ്യമാധ്യമങ്ങൾ വീക്ഷിക്കുന്നതും. പത്രങ്ങളിൽ നിന്ന് അന്നന്നത്തെ വിവരങ്ങൾ അറിയാനാകും. ചാനലുകളിൽ നിന്നോ സോഷ്യൽ മീഡിയയിൽ നിന്നോ ഒക്കെ അപ്പപ്പോഴുള്ള വിവരങ്ങളും മനസ്സിലാക്കാം. ഇങ്ങനെ കിട്ടുന്ന 'വിവരങ്ങൾ' അഥവാ ഇൻഫർമേഷൻസ് നമുക്ക് എങ്ങനെ ഉപകാരപ്പെടുമെന്നും ആ വിവരങ്ങളെ നമ്മൾ എങ്ങനെ സമീപിക്കണമെന്നും തീരുമാനിക്കുന്നത് നമ്മുടെ അറിവിനെ ആധാരമാക്കിയാണ്. ആ വിവരങ്ങളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, സർവോപരി ആ വിവരങ്ങൾ സത്യമാണോ, അസത്യമാണോ, രണ്ടും കൂടിക്കലർന്നതാണോ എന്നൊക്കെ തീരുമാനിക്കുന്നതും നമ്മുടെ അറിവിൻ്റെ അടിസ്ഥാനത്തിൽ…
കോടതി വിധികളുടെ രാഷ്ട്രീയ പ്രാധാന്യം
ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ സവിശേഷം രേഖപ്പെടുത്തേണ്ട കോടതി വിധികൾക്കാണ് നമ്മുടെ രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ ജുഢീഷ്വറിയുടെ യശസ്സുയർത്തിയ വിധികൾ എന്നും ഇവയെ വിശേഷിപ്പിക്കാം. ജനാധിപത്യത്തിൻ്റെ നെടുംതൂണുകളിൽ ഒന്നായ കോടതികൾ, പരിമിതമായ അർത്ഥത്തിലാണെങ്കിലും ജനാധിപത്യത്തിന് കാവലാകുന്ന വിധികൾ പുറപ്പെടുവിക്കുന്നത് സമകാലിക ഇന്ത്യയിൽ  രാഷ്ട്രീയ പ്രാധാന്യമുള്ളതു തന്നെയാണ്. ഭരണനിർവഹണ മേഖലകളിൽ പലതും കാവിവൽകരണത്തിന്റ പിടിയിൽ അമർന്ന് തീരുകയാണന്ന യാഥാർഥ്യം നമ്മെ അസ്വസ്ഥരാക്കുമ്പോഴാണ്, ജനാധിപത്യത്തെക്കുറിച്ച പ്രതീക്ഷകൾ സജീവമാക്കുന്ന വിധികൾ വരുന്നത്. ഇവയാണ് ആ കോടതി വിധികൾ! 1. മാധ്യമങ്ങളുടെ എത്ര കടുത്ത വിമർശനവും…
ജീവഹാനി, അറസ്റ്റ്, യു.എ.പി.എ: 2020ല്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട ഭരണകൂടവേട്ടകള്‍
2020 വർഷം ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ട വര്‍ഷമാണെന്ന് ഫ്രീ സ്‌പീച് കളക്റ്റീവ്. 2020ലാണ് കഴിഞ്ഞ ദശകത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വേട്ടകളില്‍ 40 ശതമാനം അതിക്രമങ്ങളുമുണ്ടായത്. മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി. 2020 വർഷം ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ട വര്‍ഷമാണെന്ന് ഫ്രീ സ്‌പീച് കളക്റ്റീവ്. 2020ലാണ് കഴിഞ്ഞ ദശകത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വേട്ടകളില്‍ 40 ശതമാനം അതിക്രമങ്ങളുമുണ്ടായത്. 2020ൽ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി, രണ്ടുപേര്‍ ഉത്തര്‍പ്രദേശിലും ഒരാള്‍ തമിഴ്‌നാട്ടിലുമാണ് കൊല്ലപ്പെട്ടത്. അക്രമ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.