Skip to content Skip to sidebar Skip to footer

reservation

ഒഡീഷയിലെ ട്രെയിൻ ദുരന്തവും സംവരണ വിരുദ്ധ വാദങ്ങളും
300ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ട്രെയിൻ അപകടം കേന്ദ്രീകരിച്ച് നിരവധി വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. #OneFamilyOneReservation എന്ന വാദം ഉന്നയിക്കുന്ന, അനുരാധ തിവാരി ഉൾപ്പെടെയുള്ളവർ ഇന്ത്യയിൽ നിലവിലുള്ള സംവരണ നയങ്ങളാണ് റെയിൽവേ ദുരന്തത്തിന് കാരണമായതെന്ന വിചിത്ര വാദം ഉന്നയിച്ചിരുന്നു. സംവരണവും മെറിറ്റും ഒരുമിച്ച് കൊണ്ട് പോകാൻ സാധ്യമല്ലെന്ന സങ്കൽപ്പത്തിൽ നിന്നാണ് റെയിൽവെ മേഖലയിലെ സംവരണ നയങ്ങൾ സുരക്ഷാ വീഴ്ച്ചക്ക് കരണമാകുന്നുവെന്നുള്ള വാദങ്ങൾ ഉടലെടുക്കുന്നത്. സംവരണത്തിലൂടെ നിയമിക്കപ്പെടുന്ന വ്യക്തികൾ കഴിവ് കുറഞ്ഞവരാണെന്നതിനാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയിൽ കാര്യമായ ഇടിവ് സംഭവിക്കുകയും…
സംവരണവും രാഷ്ട്രീയവും: സ്വാതന്ത്ര്യലബ്ധി മുതൽ സാമ്പത്തിക സംവരണം വരെ.
മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ. സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ. 1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു…
കേരളത്തിലെ സംവരണ പ്രക്ഷോഭങ്ങളും സംവരണ വിരുദ്ധ നീക്കങ്ങളും 
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.  കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ…
കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.  കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ…
ഉന്നത കലാലയങ്ങളിൽ തുറക്കാത്ത വാതിലുകൾ
എന്റെ യൂണിവേഴ്സിറ്റി ജീവിതത്തെക്കുറിച്ച് ഞാൻ ഓർക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഇവ. എന്നിരുന്നാലും, വിദ്യാർത്ഥി സമൂഹങ്ങളുടെ നിരന്തരവും ശക്തവുമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അത്തരം ജാതി വിവേചനത്തിന്റെയും മുൻവിധികളുടെയും കഥകൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. എന്റെ സീനിയർ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കും സമാനമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കും അവരുടെ സ്ഥാപനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അവരുടെ പ്രൊഫസർമാർ എങ്ങനെയാണ് സവർണ്ണ ഉന്നതർക്ക് അനുകൂലമായി നിൽക്കുന്നതെന്ന് അവർ എന്നോട് പറയാറുണ്ട്. ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ചൂണ്ടിക്കാണിച്ചു കൊണ്ട് മദ്രാസിലെ ഇന്ത്യൻ…
ഒരു സിറ്റിങ് ജഡ്‌ജ്‌ മാത്രം; സുപ്രീംകോടതിയിൽ മുസ്‌ലിം അസാന്നിധ്യം
ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല. 2014ല്‍ അധികാരമേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലെത്തി ആറുവര്‍ഷക്കാലത്തിനിടക്ക്, ഒരൊറ്റ മുസ്‌ലിം ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയില്‍…
മുസ്‌ലിംകളും പ്രതിനിധാനത്തിന്റെ കണക്കുകളും
ഇന്ത്യയിൽ വിവിധ സർക്കാർ/സ്വകാര്യ തൊഴിലിടങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ് കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അവസരങ്ങൾ നൽകുന്നുണ്ടോ? സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം കൂടുതൽ പരിതാപകരമാവുകയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ജാതി/മത/പ്രദേശ പരിഗണനകൾക്കപ്പുറം എല്ലാ സമൂഹങ്ങൾക്കും സമുദായങ്ങൾക്കും തുല്യത നൽകുന്ന രാജ്യത്താണ് പൗരനീതി സാധ്യമാവുന്നത്. ഇന്ത്യയിൽ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ്? കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അർഹമായ അവസരങ്ങൾ നൽകുന്നുണ്ടോ? വസ്‌തുതകൾ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം പരിതാപകരമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.…
സാമ്പത്തിക സംവരണത്തിന് നിയമ സാധുതയോ?
സാമ്പത്തിക സംവരണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ പരിഗണിക്കാൻ ഭരണഘടന ബെഞ്ചിന് കോടതിയുടെ നിർദ്ദേശം. 2019 ജനുവരിയിലാണ് ഇത് സംബന്ധിച്ച ഭരണഘടന ഭേദഗതി പാർലമെന്റ് പാസാക്കിയത്. ആര്‍ട്ടിക്കിള്‍ 15ലും 16ലും വരുത്തിയ ഭേദഗതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ളതാണ്. ആര്‍ട്ടിക്കിള്‍ 30(1) ന്റെ കീഴില്‍ വരുന്ന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. നിലവിലുള്ള സംവരണങ്ങള്‍ക്കു പുറമെ 10% ആണ് സാമ്പത്തിക സംവരണ പരിധി നിശ്ചയിച്ചിരുന്നത്. സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രം…
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് വിവേചനമോ?
കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർ, പ്രോ-വൈസ് ചാൻസലർ തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാറ്റ്യൂട്ടറി പദവികളിൽ ഒ.ബി.സി-ദലിത് വിഭാഗങ്ങളോട് വിവേചനം. ഈ പദവികളിൽ ഭൂരിഭാഗവും രാഷ്ട്രീയ നിയമനമായിട്ടും സവർണ വിഭാഗങ്ങൾക്ക് മാത്രമാണ് പരിഗണന നൽകുന്നത്‌. സര്‍വകലാശാലകളിലെ അറുപതില്‍പരം സ്റ്റാറ്റ്യൂട്ടറി പദവികളിലെ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതാവുന്നു. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നീ തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാറ്റ്യൂട്ടറി പദവികളിലും മുസ്‌ലിം/ദലിത്/ഈഴവ പ്രാതിനിധ്യം നാമമാത്രം. കല്‍പിത സര്‍വകലാശാലകളിലടക്കം അറുപതില്‍പരം സ്റ്റാറ്റ്യൂട്ടറി പദവികളിലെ നിയമനങ്ങളിലാണ്  പിന്നാക്കവിഭാഗങ്ങള്‍ വിവേചനം നേരിടുന്നത്. പദവികളില്‍ നിയമിക്കപ്പെടുന്നത് ഭൂരിഭാഗവും സവര്‍ണ വിഭാഗങ്ങളില്‍…
പി.ജി-യു.ജി മെഡിക്കൽ/ഡെന്റൽ പ്രവേശനം
യു.ജി-പി.ജി മെഡിക്കല്‍ പ്രവേശനത്തിൽ അഖിലേന്ത്യാ ക്വാട്ടയില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വന്‍തോതില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി സംവരണ അട്ടിമറി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടത് പതിനായിരത്തിലധികം ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കാണ്. ഈ മൂന്നു വര്‍ഷങ്ങളിലും ഒ.ബി.സി വിഭാഗങ്ങൾക്കുള്ള 27% മണ്ഡൽ സംവരണം നടപ്പിലാക്കാതെ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു.
ഒ.ബി.സിയിൽ നിന്ന് കവർന്നത് 10,000 മെഡിക്കൽ സീറ്റുകൾ
നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം മണ്ഡല്‍ റിസര്‍വേഷന്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വന്‍ അവസര നഷ്ടമുണ്ടായെന്ന് കണക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 10,000 സീറ്റുകള്‍. നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ ക്വോട്ടയില്‍ മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ പ്രവേശനത്തിന് പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം മണ്ഡല്‍ റിസര്‍വേഷന്‍ നടപ്പാക്കുന്നില്ല. രേഖാമൂലം ലഭിച്ച പരാതിയെ തുടർന്ന്  ദേശീയ പിന്നാക്കവിഭാഗ കമ്മീഷന്‍‌‌ (NCBC) ആരോഗ്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. നീറ്റ്-2017 മുതല്‍…
സംവരണം നഷ്‌ടമാവും; ക്രീമിലെയറില്‍ ശമ്പളവും. പിന്നാക്കവിഭാഗങ്ങള്‍ക്ക് വന്‍തിരിച്ചടി
രാജ്യത്തെ പിന്നാക്ക സമുദായങ്ങളില്‍ നിലവില്‍ സംവരണാനുകൂല്യം ലഭിച്ചുവരുന്നവരില്‍ വലിയൊരു വിഭാഗത്തിനെ സംവരണ ആനുകൂല്യങ്ങളില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനങ്ങളുമായി ബി.ജെ.പി സര്‍ക്കാര്‍. ക്രീമിലെയര്‍ പുനര്‍നിര്‍ണയിക്കാന്‍ രൂപീകരിച്ച ബി.പി ശര്‍മ്മ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനയ്‌ക്കെടുക്കുന്നു. ക്ലാസ് വേര്‍തിരിവ് ഇല്ലാതെ എല്ലാ പിന്നാക്കവിഭാഗം ഉദ്യോഗസ്ഥരുടേയും പ്രതിമാസ ശമ്പളവും ഇതിലേക്ക് പരിഗണിക്കണമെന്നാണ് ബി.പി ശര്‍മ്മ സമിതിയുടെ നിര്‍ദ്ദേശം. താഴ്ന്ന വരുമാനമുള്ള പല സര്‍ക്കാര്‍ ജീവനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും. കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിക്കുന്ന പക്ഷം സംവരണാനുകൂല്യം ലഭിച്ചുവരുന്നരില്‍ നല്ലൊരു പങ്കും…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.