കൗഷിക് രാജ്, അലീഷാൻ ജാഫ്രി
സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രമായണ് “ദി കശ്മീർ ഫയൽസ്”. കശ്മീർ വിഷയത്തോടുള്ള സിനിമയുടെ സമീപനത്തെ കുറിച്ച് നിരവധി വിമർശനങ്ങൾ വന്നിട്ടുണ്ടങ്കിലും
മുസ്ലിം വിദ്വേഷം വ്യാപകമാക്കാൻ സംഘപരിവാറും ബി.ജെ.പിയും ഈ സിനിമയെ ആയുധമാക്കുന്നതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കാശ്മീരി പണ്ഡിറ്റ് സമൂഹത്തിന് നേരെ നടന്ന അക്രമത്തെക്കുറിച്ചുള്ള സത്യമാണ് സിനിമയിൽ ചിത്രീകരിക്കുന്നതെന്ന് അവകാശ വാദവുമായാണ് മോദിയും സംഘവും രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റ ഭാഗമായാണ്, സിനിമാ തിയേറ്ററുകളിൽ വെച്ച് മുസ്ലിംകളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന യുവാക്കളുടെ വീഡിയോകളും നമുക്ക് കാണാൻ കഴിഞ്ഞത്. ഈ വീഡിയോകളിൽ പലതിനും ലക്ഷകണക്കിന് ഷെയറുകളാണ് ലഭിച്ചത്.
സിനിമാ തിയേറ്ററുകൾക്കുള്ളിൽ
ഈ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന പുരുഷന്മാർ ആരാണ്?
ഇൻറർനെറ്റിൽ പ്രചരിക്കുന്ന വീഡിയോകൾ സിനിമാ പ്രേമികൾക്കിടയിലെ വർഗീയ വികാരങ്ങളുടെ സ്വതസിദ്ധമായ പൊട്ടിത്തെറിയുടെ ഉൽപ്പന്നമായി കാണപ്പെടാമെങ്കിലും, ഈ വീഡിയോകളിൽ കാണുന്ന പല പുരുഷന്മാരും ഇത്തരത്തിലുള്ള വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ ഇതിന് മുൻപും വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് ദി വയറി റിപ്പോർട്ടിൽ കാണാൻ സാധിക്കും. ഉദാഹരണത്തിന്, തീയേറ്ററുകളിൽ വിദ്വേഷ പ്രസംഗ പരിപാടികൾക്ക് നേതൃത്വം നൽകിയവരിൽ രണ്ടു പേർ, ദീപക് സിംഗ് ഹിന്ദുവും വിനോദ് ശർമ്മയും വളരെക്കാലമായി വർഗീയ പ്രചാരണങ്ങളിൽ ഏർപ്പെട്ടവരാണവർ. ഈ രണ്ട് പ്രവർത്തകരും 2020 ജനുവരി 30-ന് ഡൽഹിക്ക് പുറത്ത് കർഷകർ നടത്തിയ സമരത്തിനെതിരെ ഹിന്ദുത്വ സംഘം സ്പോൺസർ ചെയ്ത ആൾക്കൂട്ട അക്രമണത്തിന്റ കാരണക്കാരായിരുന്നു. ഇവരെ കൂടാതെ തിയേറ്ററിൽ പ്രസംഗിച്ച മറ്റു പലരും ലൗ ജിഹാദിൻ്റെയും മുസ്ലിംകളെ സാമൂഹിക-സാമ്പത്തിക ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്ന എക്കണോമിക് ജിഹാദിന്റയും ഭാഗമായിരുന്നു എന്നാണ് ദി വൈർ കണ്ടത്തിയത്.
ലവ് ജിഹാദ്’,
‘പോപ്പുലേഷൻ ജിഹാദ്’
മുസ്ലീം സ്ത്രീകൾക്കെതിരായ ആഹ്വാനം!
ജന്തർ മന്തർ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹിന്ദുത്വ നേതാവ് പിങ്കി ചൗധരിയുടെ അടുത്ത സഹായി രാകേഷ് സിസോദിയ, ഒരു കൂട്ടം ഗ്രാമീണർക്ക് പ്രൊജക്ടറിൽ കാശ്മീർ ഫയൽ സ്ട്രീം ചെയ്തിരുന്നു. മാത്രമല്ല തന്റെ ഫേസ്ബുക്ക് പേജിൽ, മുസ്ലിംകളോട് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പോസ്റ്റുകളും അദ്ദേഹം ഇട്ടു;
“കാശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതിന് ഞങ്ങൾ പ്രതികാരം ചെയ്യേണ്ടതില്ല, നിങ്ങളുടെ സമീപപ്രദേശങ്ങളിൽ മുസ്ലിംകൾ ഇപ്പോൾ വളരെ കുറവാണ്. പക്ഷേ, അവരുടെ എണ്ണം വർധിച്ചാൽ എല്ലായിടത്തും ഈ അവസ്ഥ ഉടലെടുക്കും.”!
പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പിയുടെ എം.പി പർവേഷ് സാഹിബ് സിംഗ് വർമ പങ്കുവെച്ച ഒരു വീഡിയോ ഉണ്ട്. അജ്ഞാതനായൊരാൾ ഒരു തീയറ്ററിൽ ഇരുന്ന് പ്രസംഗിക്കുന്നത്, “നമ്മൾ മതേതരത്വം ഉപേക്ഷിച്ചില്ലെങ്കിൽ കശ്മീരിന് ശേഷം ഇത് കേരളത്തിലും പശ്ചിമ ബംഗാളിലും ആവർത്തിക്കും” എന്നാണ്. 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, ഷഹീൻ ബാഗ് തുടർന്നാൽ ഡൽഹിയിൽ കശ്മീരിന് സമാനമായ അവസ്ഥ ഉണ്ടാകുമെന്നും “അവർ” വീടുകളിൽ കയറി “സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുമെന്നും” പർവേഷ് വർമ പറഞ്ഞിരുന്നു.
തീവ്ര വലതുപക്ഷ ഹിന്ദു സേനയുടെ നേതാവ് ദീപക് സിംഗ് ഹിന്ദുവും മുസ്ലീം ജനസംഖ്യാ വർധനവിനെ കുറിച്ച് വിദ്വേഷ പ്രചരണം നടത്താനും സിനിമ ഉപയോഗിച്ചു. 2022 മാർച്ച് 19ന് അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റും ഇട്ടു; “ജനസംഖ്യാ നിയന്ത്രണത്തിലും ഏകീകൃത സിവിൽ കോഡിലും ഞങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ, കശ്മീർ ഫയലുകൾ കാണാൻ ഞങ്ങൾക്ക് തിയേറ്ററിൽ പോകേണ്ടിവരില്ല, അത് തത്സമയം ഇവിടെ സംഭവിക്കും” എന്നതായിരുന്നു പോസ്റ്റ്. മറ്റൊരു വൈറൽ വീഡിയോയിൽ, ഒരു തീയറ്ററിൽ അജ്ഞാതനായ ഒരാൾ സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടയിൽ മുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അവരെ തടയാൻ ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്നതും കാണാം. അദ്ദേഹം പറയുന്നത്; “ഓരോ (ഹിന്ദു) പുരുഷനും ഒരു മുസ്ലീം സ്ത്രീയെ വിവാഹം കഴിച്ചാൽ, അടുത്ത മൂന്ന് തലമുറകളിൽ നമുക്ക് അവരുടെ ജനസംഖ്യ കുറയ്ക്കാൻ കഴിയും. ഞങ്ങൾ ഇവിടെ ഇരുന്നു സിനിമ കാണുമ്പോൾ അവർ ജനസംഖ്യ കൂട്ടുകയാണ് ചെയ്യുന്നത്. അത് തടയണം എന്നായിരുന്നു പോസ്റ്റ്.
രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലാനും മുസ്ലിംകളെ കൊല്ലാനുമുള്ള ആഹ്വാനം
“ദേശ് കെ ഗദ്ദാരോം കോ, ഗോലി മാരോ സലോം കോ” (രാജ്യദ്രോഹികളെ വെടിവയ്ക്കുക)
എന്ന മുദ്രാവാക്യം ഉയർത്തുന്ന വീഡിയോകൾ പലയിടത്തും വൈറലായിട്ടുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബി.ജെ.പി നേതാവ് കപിൽ മിശ്രയാണ് ഈ മുദ്രാവാക്യം ഹിന്ദുത്വ വാദികൾക്കിടയിൽ പ്രചരിപ്പിച്ചത്. അതുപോലെ ബിജ്നോറിലെ ഒരു സിനിമാ തിയേറ്ററിൽ നിന്ന്, ‘ദി കശ്മീർ ഫയൽസ്’ കണ്ടതിന് ശേഷം പുറത്ത് വരുന്നതിനിടെയാണ് ആർ.എസ്.എസുമായി ബന്ധമുള്ള ഹിന്ദു ജാഗരൺ മഞ്ചിലെ അംഗങ്ങൾ, ‘ഗോലി മാരോ’ മുദ്രാവാക്യം ഉയർത്തിയത്. രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലുക എന്ന മുദ്രാവാക്യം ഉയർത്തിയ പ്രമുഖരിൽ ഒരാളാണ് ബിജ്നോറിന്റെ ഹിന്ദു ജാഗരൺ മഞ്ചിന്റെ ജില്ലാ ജനറൽ സെക്രട്ടറി ക്ഷത്രിയ അൻഷുൽ ആര്യ. അദ്ദേഹവും ഹിന്ദു ജാഗരൺ മഞ്ചിലെ മറ്റ് നിരവധി അംഗങ്ങളും അവരുടെ ഫേസ്ബുക്ക് പേജുകളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജന്തർ മന്തർ വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ കുറ്റാരോപിതനായ സുദർശൻ വാഹിനി മേധാവി വിനോദ് ശർമ്മ സിനിമ കണ്ട ശേഷം പറഞ്ഞത്, “ദുഷ്ടന്മാർ പാഠം പഠിക്കുന്നില്ലെങ്കിൽ, അക്രമം അനിവാര്യമാണ്” എന്നാണ്. ഹിന്ദുക്കൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കശ്മീരിലെ പണ്ഡിറ്റുകൾക്ക് സംഭവിച്ചത് രാജ്യത്തുടനീളം ആവർത്തിക്കുമെന്ന ഭയവും മുസ്ലിം വിദ്വേഷവും ഹിന്ദുക്കൾക്കിടയിൽ വളർത്തുകയാണ്
ഈ വീഡിയോകൾ ചെയ്യുന്നത്.
‘ലവ് ജിഹാദ്’
ആസാദ് വിനോദ് എന്ന വിനോദ് ശർമ്മയാണ് ദ കശ്മീർ ഫയലുകളുടെ സിനിമാ ടിക്കറ്റുകൾ സ്പോൺസർ ചെയ്യുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ, 18-30 വയസ് പ്രായമുള്ള 200 ഹിന്ദു യുവതികളെയെങ്കിലും
“ലൗ ജിഹാദിനെ” കുറിച്ച് ബോധവൽക്കരിക്കാൻ ഈ സിനിമ കാണണമെന്നാണ് അദ്ദേഹം അറിയിച്ചത്. 2022 മാർച്ച് 14ന് G3S സിനിമാ രോഹിണിയിൽ 150 ഹിന്ദു സ്ത്രീകൾക്ക് സിനിമാ ടിക്കറ്റുകൾ സ്പോൺസർ ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. സിനിമക്ക് ശേഷം അദ്ദേഹം തിയേറ്ററിൽ പ്രേക്ഷകരെ അഭിസംബോധന ചെയ്യുകയും മുസ്ലിംകളെ ഭയപ്പെടുത്തുകയും ചെയ്തു. “ഇത് നമ്മുടെ ഭൂതകാലമാണ്” അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞു. നിങ്ങൾ അവരെ (മുസ്ലിംകളെ) മനസ്സിലാക്കിയില്ലെങ്കിൽ ഇതായിരിക്കും നിങ്ങളുടെ ഭാവി എന്നും അദ്ദേഹം പറയുകയുണ്ടായി. മാർച്ച് 18ന് അദ്ദേഹത്തിന്റെ സംഘടനയായ സുദർശൻ വാഹിനി മധ്യപ്രദേശിലെ ബർവാനിയിൽ 100 ഹിന്ദു സ്ത്രീകൾക്ക് കൂടി ടിക്കറ്റ് സ്പോൺസർ ചെയ്തു. അതുപോലെ ഹിന്ദുത്വ നേതാവ് സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞത്; “കൊറോണ വൈറസിൽ നിന്ന് നിങ്ങൾ സ്വയം എങ്ങനെ സംരക്ഷിക്കുന്നുവോ, അതുപോലെ നിങ്ങൾ നിങ്ങളെ സ്വയം പരിരക്ഷിക്കേണ്ടതുണ്ട്. ചിലപ്പോൾ സൽമാൻ സുരേഷും, റഹ്മാൻ രമേശുമായി മാറും. തുടർന്ന് അവർ നമ്മുടെ സ്ത്രീകളെ ലൗ ജിഹാദിൽ കുടുക്കും”.
വിനോദ് ശർമ്മ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ, സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സഹായികളിലൊരാൾ പറയുന്നു; “ഞങ്ങൾ അവരോട് രണ്ട് കാര്യങ്ങൾ ചെയ്യണം എന്ന് പറയുന്നു. അവരെ ബഹിഷ്കരിക്കുക. ജിഹാദികളിൽ നിന്ന് ഒന്നും വാങ്ങരുത്. ഇന്ത്യ ഒരു കാശ്മീർ ആകരുത്. നമ്മൾ ഇന്ന് കാണുന്ന സിനിമ ലോകം കാണണം. കഴിഞ്ഞ വർഷം ജൂൺ 20ന് ഉത്തംനഗറിൽ നടന്ന പ്രതിഷേധത്തിൽ ശർമ്മ പങ്കെടുത്തതായി ദ വയർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2020 മാർച്ചിൽ ഇന്ത്യാ ഗേറ്റിൽ മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സുദർശൻ ന്യൂസ് മേധാവി സുരേഷ് ചവാങ്കെയുടെ പ്രതിഷേധത്തിൽ ശർമ്മയും പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞ മാർച്ചിലായിരുന്നു ഇന്ത്യാ ഗേറ്റിലെ പ്രതിഷേധം. ഇയാളുടെ പ്രസംഗം വീഡിയോയിൽ പകർത്തിയതും വൈറലായിരുന്നു.
കശ്മീർ ഫയൽസ് നിരോധിക്കണമെന്ന എ.ഐ.യു.ഡി.എഫ് മേധാവി ബദറുദ്ദീൻ അജ്മലിന്റെ ആഹ്വാനത്തോട് ഹിന്ദുത്വ നേതാവ് ആനന്ദ് സ്വരൂപ് പ്രതികരിച്ചത് ഇങ്ങനെയാണ്; ‘ഇസ്ലാമും ഖുറാനും ഉടൻ നിരോധിക്കണം. ഇന്ത്യയിൽ ഇസ്ലാമും ഖുറാനും ഉള്ളിടത്തോളം
കാശ്മീരിൽ ചെയ്തത് ആവർത്തിച്ചുകൊണ്ടേയിരിക്കും”. . ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച്ച പിന്നിടുമ്പോൾ മുസ്ലിംകൾക്കെതിരെ വിദ്വേഷം വളർത്താനും അക്രമം വളർത്താനുമാണ് അവർ ഇത് ഉപയോഗിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരും വിദ്വേഷത്തിൻ്റെ ദീർഘകാല ചരിത്രമുള്ള സംഘടനകളുമാണ് എന്നതും മനസിലാക്കേണ്ടതാണ്.
ഇസ്ലാമിനെ നിരോധിക്കാൻ ആഹ്വാനം; കാശ്മീരീ പണ്ഡിറ്റുകളുടെ പലായനത്തിന് പ്രതികാരം ചെയ്യുക
കശ്മീർ ഫയൽസ് നിരോധിക്കണമെന്ന എ.ഐ.യു.ഡി.എഫ് മേധാവി ബദറുദ്ദീൻ അജ്മലിന്റെ ആഹ്വാനത്തോട് ഹിന്ദുത്വ നേതാവ് ആനന്ദ് സ്വരൂപ് പ്രതികരിച്ചത് ഇങ്ങനെയാണ്; ‘ഇസ്ലാമും ഖുറാനും ഉടൻ നിരോധിക്കണം. ഇന്ത്യയിൽ ഇസ്ലാമും ഖുറാനും ഉള്ളിടത്തോളം കാശ്മീരിൽ ചെയ്തത് ആവർത്തിച്ചുകൊണ്ടേയിരിക്കും”. . ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച്ച പിന്നിടുമ്പോൾ മുസ്ലിംകൾക്കെതിരെ വിദ്വേഷം വളർത്താനും അക്രമം വളർത്താനുമാണ് അവർ ഇത് ഉപയോഗിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരും വിദ്വേഷത്തിൻ്റെ ദീർഘകാല ചരിത്രമുള്ള സംഘടനകളുമാണ് എന്നതും മനസിലാക്കേണ്ടതാണ്.
source : https://thewire.in/communalism/kashmir-files-hindutva-anti-muslim-hate
Join us | http://bit.ly/JoinFactSheets3