Skip to content Skip to sidebar Skip to footer

ഒരു വിപ്ലവ “പട “

ZAHRU ZUHRA

ദളിതുകൾക്ക്‌ വഴി നടക്കാൻ പോലും അവകാശമില്ലാതിരുന്ന 1893 കാലഘട്ടം. വഴികളിലൂടെ രണ്ട് വെള്ള കാളകളെ കെട്ടി ഒരു വില്ലുവണ്ടി മണി മുഴക്കികൊണ്ട് ആ വഴികളിലൂടെ കുതിച്ചു പാഞ്ഞു. അന്ന് ആ വണ്ടിയെ നിയന്ത്രിച്ചിരുന്നത് പതിവ് പോലെ തമ്പ്രാക്കാൻമാർ ആയിരുന്നില്ല മറിച്ച് മാടമ്പി തമ്പ്രാക്കാൻമാരെ അതെ നാണയ്യത്തിൽ തിരിച്ച് അടക്കാൻ ചങ്കൂറ്റമുള്ള ഒരു വിപ്ലവകാരി ആയിരുന്നു. അതെ ആ വണ്ടി നിയന്ത്രിച്ചത് സാക്ഷാൽ അയ്യങ്കാളി ആയിരുന്നു. ദളിതുകൾക്ക് വഴി നടക്കാൻ വേണ്ടി നടത്തിയ ആ സമരത്തെ സവർണ്ണ മാടമ്പികൾ സാധാരണപോലെ എതിർത്തിരുന്നു. എങ്കിലും ദലിത്യുവജനങ്ങളെ ഒപ്പം കൂട്ടി സധൈര്യം അയ്യങ്കാളി ആ അവകാശം അന്ന് നേടിയടുത്തു.പിന്നീട് നൂറ് വർഷങ്ങൾക്ക്‌ ഇപ്പുറം കൃത്യമായി പറഞ്ഞാൽ 1996 ഒക്ടോബർ നാലിന് അതെ അയ്യങ്കാളിയുടെ പേരിൽ നാലു ചെറുപ്പക്കാരുടെ നേതൃത്വത്തിൽ മറ്റൊരു ഐതിഹാസികമായ സമരത്തിന് കേരളക്കര സാക്ഷിയായി. അത് ഇപ്രകാരമായിരുന്നു. 1996 ലെ അന്നത്തെ നായനാർ മന്ത്രി സഭ 1975- ലെ ആദിവാസി ഭൂനിയമം ഭേദഗതി ചെയ്തു. 1975 ലെ ആദിവാസി ഭൂനിയമ പ്രകാരം കയ്യേറ്റം നടന്ന ആദിവാസി ഭൂമി തിരിച്ച് പിടിച്ച് ആദിവാസികൾക്ക് തിരിച്ചു നൽകണം എന്നതായിരുന്നു. അത് നായനാർ സർക്കാർ 1996ൽ തിരിച്ച് പിടിച്ച ഭൂമി ആദിവാസികൾക്ക് തിരിച്ചുനൽകേണ്ടതില്ല എന്നും പകരം ആദിവാസികൾക്ക്‌ മറ്റൊരിടത്ത് ഭൂമി നൽകിയാൽ മതി എന്നുപറഞ് ആട്ടിമറിച്ചത്. അതിനു എതിരെ കെ. ആർ ഗൗരിയമ്മ ശക്തമായി എതിർ ശബ്ദം ഉയർത്തിയങ്കിലും നൂറ്റിനാൽപതു എം. എൽ. എ മാരുടെ പിന്തുണയോടുകൂടി കേരള നിയമസഭ അത് പാസ്സാക്കി എടുത്തു.

അതിനതിരെ 1996ൽ ഒക്ടോബർ നാലിന് കല്ലാർ ബാബു, വാളയാർ ശിവൻ കുട്ടി, രമേശൻ കാഞ്ഞങ്ങാട്, അജയൻ മണ്ണൂർ ഏന്നീ നാല് ചെറുപ്പക്കാർ പാലക്കാട്‌ കളക്റേറ്റിൽ സായുധ ധാരികളാണന്ന് പോലീസിനെയും ഭരണകൂടാതെയും തെറ്റ് ധരിപ്പിച്ച് അന്നത്തെ പാലക്കാട്‌ ജില്ല കളക്ടർ W. R റെഡിയെ ബന്ധിയാക്കുകയായിരുന്നു. ശേഷം അവർ ഭരണകൂടത്തോട് വിലപേശാൻ ആരംഭിച്ചു. അതെ സമയം തന്നെ കളക്ടറെ ബന്ധിയാക്കിയത് കാട്ട് തീ പോലെ കേരളമാകെ പടരുന്നു. പട്ടാപകൽ ജില്ല സിരാകേന്ദ്രത്തിൽ അതിക്രമിച്ച് കയറി കളക്ടറെ ബന്ധിയാക്കിയ ഈ നാല് പേരുടെ തീവ്രവാദ ബന്ധതിയറികൾ പലതായി കേട്ട് തുടങ്ങുമ്പോഴാണ് ആ തിയറികളൊക്കെ അസ്ഥാനത്താക്കി അന്നത്തെ ജീഫ് സെക്രട്ടറിക്ക്‌ ഒരു ഫോൺ കാൾ വരുന്നത് തങ്ങൾ അയ്യങ്കാളി പടയുടെ പ്രവർത്തകരാണന്നും കളക്ടറെ വിട്ട് നൽകണമെങ്കിൽ നായനാർ സർക്കാർ ഭേദഗതി ചെയ്ത ആദിവാസി ഭൂനിയമം പിൻവലിക്കണം എന്നും ആവിശ്യപെടുന്നത്. ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്ന ആ സമരം അയ്യങ്കാളി പട കളക്ടറെ വിട്ട് നൽകി സമരം അവസാനിപ്പിക്കുമ്പോൾ, സമരത്തിന്റെ പ്രധാന ലക്ഷ്യമായ ഈ വിഷയത്തെ രാജ്യാന്തര ശ്രദ്ധ നൽകുക എന്നത് ആയിരുന്നു. അതിൽ അവർ വിജയിച്ചു. അയ്യങ്കാളി പടയുടെ ആ സമരം വിജയിച്ചിരുന്നുവെങ്കിലും അവർ അന്ന് ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കപ്പെടാതെ നിന്നടത്തുനിന്നാണ് 25 വർഷങ്ങൾക്ക് ശേഷം കമൽ കെ. എം അ സമരത്തെ സിനിമയാക്കുന്നതിന്റെ പ്രസക്തി.

മലയാള സിനിമയുടെ അഖ്യാനത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നു എങ്കിലും സവർണ്ണ മലയാളി പൊതുബോധം ചർച്ചചെയ്യാൻ പോലും ആഗ്രഹിക്കാത്ത ഒരു ജനവിഭാഗത്തെയും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തെയും അടയാളപ്പെടുത്തുന്നു എന്നത് സന്തോഷം തന്നെയാണ്. അതിനുമപ്പുറത്ത് പ്രതീക്ഷനൽകുന്നത് ടൈറ്റിൽ ക്രാഡിറ്റ്സിൽ സിനിമയുടെ ആശയം എന്നിടത്ത് സംവിധായാകൻ കമലിന്റെ കൂടെ സ്ക്രീൻ പാസ് ഷെയർ ചെയ്യുന്നത് നിർമാതാവും പടയുടേതടക്കം നിരവധി സിനിമയുടെ ഡിസ്ട്രിബ്രൂട്ടറുമായ C. V സാരഥി എന്ന വ്യക്തിയുടേ പേര് കാണുമ്പോളാണ്. 90 മുതൽ 2010 കാലങ്ങളിൽ സൂപ്പർസ്റ്റാർ ആയിരുന്ന മോഹൻലാൽ മമ്മൂട്ടി മാടമ്പി സവർണ ക്ലാരിഫിക്കേഷൻ സിനിമകൾ വിജയിക്കുകയും ജനങ്ങൾ സെലിബ്രറ്റ് ചെയ്യുന്നിടത്തുനിന്ന് മലയാള സിനിമയുടെ ചുവട് മാറ്റത്തിന് ഏറ്റവും കൂടതൽ കരുത്ത് നൽകിയ നിർമാതാക്കളിൽ ഒരാളാണ് C. V സാരഥി എങ്കിലും ആദിവാസി ദലിത് ജനവിഭാഗത്തിന്റെ പോരാട്ടത്തെ സിനിമയാക്കുക എന്ന ലക്ഷ്യത്തോടെ നിർമാതാവിനെ സമീപ്പിക്കുമ്പോൾ ഇത്തരം വിഷയങ്ങൾ ജനങ്ങൾ കാണില്ല എന്ന് പറയുന്ന നിർമാതാക്കൾ ഇപ്പോഴും ഉള്ള ഈ കാലഘട്ടത്തിൽ ആ പോരാട്ടം ഇനി എത്ര സിനിമറ്റിക്ക് ആണെങ്കിലും, ആശയം അങ്ങോട്ട് കൊടുത്ത് അതിനു സിനിമ യാക്കാൻ കാണിക്കുന്ന ധൈര്യം പ്രതീക്ഷനൽകുന്നതാണ്. സിനിമയിലേക്ക് വന്നാൽ ഒരു ഡോക്യൂമെന്ററി ആവാതെ രണ്ട് മണിക്കൂർ ഉദ്ദേജകമായി പ്രേഷകനെ /പ്രേഷകയെ തിയേറ്ററിൽ ഇരുത്താൻ കമൽ കെ. എം മിന്റെ തിരക്കഥക്കും സംവിധാനത്തിനും ആവുന്നുണ്ട്. പ്രകടനം കൊണ്ട് പല തവണ ഞെട്ടിച്ച വിനായകനും, ജോജുവും, കുഞ്ചാക്കാ ബോബനും, ദിലീഷ് പോത്തനും ഉള്ള സാധാരണക്കാരുടെ അതേ കോരിതരിപ്പിക്കൽ നമുക്ക് അനുഭവം പടയിലും അനുഭവിക്കാൻ കഴിയും. ഒരു യുദ്ധമോ പോരാട്ടമോ നടക്കുമ്പോൾ ആദ്യം ബലിയാടാവുന്നത് സ്ത്രീകളും കുട്ടികളുമാണല്ലോ ഒരു ജനവിഭാഗത്തിന്റെ ഭരണ ഘടന പരമായ അവകാശം നിലനിർത്താനുള്ള ഈ പോരാട്ടത്തിൽ ആശങ്ക പ്രകടിപ്പിക്കുന്ന അതിൽ സമാധാനം നഷ്ട്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ പടയിലുമുണ്ട്. ആ ആശങ്കകളെ സ്‌ക്രീനിൽ കൃത്യമായി അവധരിപ്പിച്ച രണ്ട് പ്രകടനങ്ങളാണ് വിനായക് അവതരിപ്പിച്ച ബാലു കല്ലാർ എന്ന കഥപത്രത്തിന്റെ ഭാര്യയായി അഭിനയിച്ച കനികുസൃതിക്കും ദിലീഷ് പോത്തന്റെ ഭാര്യയായി എത്തുന്ന ഉണ്ണിമായയുടെത് .

സിനിമ കാണുമ്പോൾ ഓരോ സ്വിക്വൻസ് കഴിയുമ്പോഴും അടുത്തത് എന്ത് എന്ന് പ്രശകനെ കൊണ്ട് ചിന്തിപ്പിക്കാൻ സമീർ താഹിറിന്റെ ക്യാമറക്കും വിഷ്ണു വിജയിയുടെ സംഗീതവും കാരണമാവുന്നു. ഇതിനും മുമ്പും യഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കി സിനിമകൾ വരുമ്പോൾ അതിൽ ഭരണ കൂടാമോ മുഘ്യധാര രാഷ്ട്രീയ പാർട്ടിയോ വില്ലനായി വനരാറാണ് പതിവ്. എങ്കിലും മിക്കതും സിനിമയാകുമ്പോൾ ഈ യഥാർത്ഥ വില്ലനെ വെള്ളപ്പൂശി സേഫ് സോണിൽ നിർത്താറാണ് പതിവ്. എന്നാൽ ഒരു തരി രാഷ്ട്രീയമായി കോംമ്പ്രമൈസ് ചെയ്യാതെ കേരളത്തിൽ മാറി മാറി വന്ന ഇടത് വലത് സവർണ്ണ തല്ലാൾ ഭരണകൂടം ഇന്നും ആദിവാസി ജനാവിഭാഗത്തോട് ചെയ്യുന്ന ഭരണഘടനപരവും മനുഷ്യത്ത പരവുമായ അവഗണനയെ തുറന്ന് കാണിക്കുന്നിടത് പട ഒരു വിപ്ലവമാകുന്നു.

Join us | http://bit.ly/JoinFactSheets3

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.