Skip to content Skip to sidebar Skip to footer

Islamophobia

ഷഹീൻ ബാഗിനെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങൾ
മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന, കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടപ്പോൾ പൗരത്വ പ്രക്ഷോഭത്തിന്റെ സമര കേന്ദ്രമായി മാറുകയായിരുന്നു ഡൽഹിയിലെ ഷഹീൻ ബാഗ്. വിദ്യാർഥികളും യുവാക്കളും മുതിർന്നവരും കൊച്ചുകുട്ടികളടക്കം പ്രായഭേദമന്യേ ഒരുമിച്ചുകൂടി. എന്നാൽ സംഘപരിവാർ ശക്തികൾ ഇതിനെതിരെ പലതരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾ നടത്തുകയുണ്ടായി. സമരത്തെ നിഷേധിച്ചും വർഗീയവത്കരിച്ചും പ്രസ്‌താവനകളിറക്കി. രാജ്യം ഭിന്നിപ്പിക്കാനുള്ള മുസ്‌ലിം രാജ്യങ്ങളുടെ ഗൂഢാലോചനയാണ് ഷഹീൻ ബാഗ് എന്നാണ് ബി.ജെ.പി  എം‌.എൽ‌.എ സുരേന്ദ്ര സിങ് ആരോപിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിനോടടുത്ത്…
കോവിഡും തബ്‌ലീഗ് ജമാഅത്തും: വേട്ടയാടിയത് നിരപരാധികളെയോ?
കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങളെ അവർ ചെയ്യാത്ത കുറ്റകൃത്യങ്ങൾക്കാണ് തടവിലാക്കിയതെന്ന് കോടതി വിധികൾ വ്യക്തമാക്കുന്നു. തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെ 'സൂപ്പർ സ്പ്രെഡർ', 'കൊറോണ ജിഹാദ്' തുടങ്ങിയ വ്യാജ പ്രചരണങ്ങളും നടക്കുകയുണ്ടായി. കൊറോണ വൈറസ് രാജ്യത്ത് വ്യാപനം ശക്തമാവുന്ന തുടക്കത്തിൽ പ്രത്യേകിച്ചും ലോക്‌ഡൗൺ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് നേരെ വൈറസ് പരത്തുന്നു എന്ന തരത്തിലുള്ള വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. പ്രത്യേകിച്ചും സംഘപരിവാർ നേതാക്കളും അനുകൂല മാധ്യമങ്ങളുമായിരുന്നു പ്രചാരണത്തിന് ചുക്കാൻ…
സിറാജുന്നീസ: നീതി നിഷേധത്തിൻ്റെ ഓർമ്മപ്പെടുത്തൽ
1991 ഡിസംബര്‍ 15നായിരുന്നു സിറാജുന്നീസ എന്ന പതിനൊന്നുകാരി പാലക്കാട് ജില്ലയിലെ പുതുപ്പള്ളി തെരുവിൽ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. പോലീസ് നരനായാട്ടിൻ്റെ ചരിത്രത്തിൽ ഏറ്റവും ഭയാനകമായ ഹിംസയായിരുന്നു സിറാജുന്നീസ സംഭവം. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന് ആരോപിച്ചുകൊണ്ട് പോലീസ് നടത്തിയ ഏകപക്ഷീയമായ വെടിവെപ്പിലായിരുന്നു സിറാജുന്നീസ കൊല്ലപ്പെട്ടത്. ഡിസംബര്‍ 15ന് സംഘർഷ സാധ്യതയുള്ള സ്ഥലത്തു നിന്നും ആളുകള്‍ പിരിഞ്ഞുപോന്നിരുന്നുവെങ്കിലും പാലക്കാടിൻ്റെ ചുമതലയുണ്ടായിരുന്ന ഡി.ഐ.ജി രമണ്‍ ശ്രീവാസ്‌തവ വെടിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന…
ഖബീബ്: ഇസ്‌ലാമോഫോബിക് ലോകത്തിലെ തലകുനിക്കാത്ത മുസ്‌ലിം ചാമ്പ്യൻ
എല്ലാ കാലഘട്ടങ്ങളിലും അതിനനുസൃതരായ ധീരരായ കായിക താരങ്ങൾ ഉണ്ടായിട്ടുണ്ട്. അതില്‍ ചിലർ അവരുടെ കായിക അതിർത്തികൾ ഭേദിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ ആ വേദിയെ ഉപയോഗപ്പെടുത്തിയവരാണ്. പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റിടങ്ങളിലെയും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാ രീതിയിലും താഴ്ത്തികെട്ടുകയും ലോകമൊട്ടാകെ വേട്ടയാടപ്പെടുകയും ചെയ്യുന്ന സമൂഹമെന്ന നിലയിൽ മുസ്‌ലിംകൾ പലപ്പോഴും തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്ന കായിക താരങ്ങളുടെ ധീരതയിൽ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പൊതുബോധത്തെകൊണ്ട് ഈ കായിക താരങ്ങളുടെ നേട്ടങ്ങളെ അംഗീകരിപ്പിക്കാനും അവർ തികച്ചും മുസ്‌ലിംകളാണെന്ന് പറയിക്കാനും സമ്മർദം ചെലുത്താൻ…
ഫ്രഞ്ച് മതേതരത്വവും ഇസ്‌ലാമോഫോബിയയും
ഇസ്‌ലാമിനെതിരെ ഭീകരവാദ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. മതത്തെ പൊതുജീവിതത്തിൽ നിന്ന് വിലക്കുന്ന സമീപനമാണ് ഫ്രഞ്ച് മതേതരത്വം സ്വീകരിച്ചത്. ഈ സമീപനം മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയും മതത്തിൽ രാഷ്ട്രം ഇടപെടരുതെന്നും പറയുന്നു. ഇസ്‌ലാമിനെതിരെ ഭീകരവാദ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഇസ്‌ലാമിനെ ഒരു 'ഭീകര മത'മാക്കി സമൂഹത്തിൽ ചിത്രീകരിക്കുകയും, അങ്ങനെ അതിന്റെ എല്ലാ ചിഹ്നങ്ങളെയും പൊതുസമൂഹത്തിൽ നിന്ന് ഇല്ലാതാക്കുക എന്നതുമാണ് ആസൂത്രണങ്ങളുടെ ലക്ഷ്യം.…
മദ്രസകൾ അടച്ചുപൂട്ടുന്നു; പൊതുപണം മതപഠനത്തിന് നൽകാനാവില്ലെന്ന് അസം സർക്കാർ
മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. 1967 മുതൽ സർക്കാർ എയ്‌ഡഡ് മദ്രസകൾ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. ജനസംഖ്യയിൽ 34.22 ശതമാനമുള്ള മുസ്‌ലിംകൾക്ക് തീരുമാനം തിരിച്ചടിയാവും. എൻ.ആർ.സിയുടെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമെന്നും ആശങ്ക. മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത മാസം പുറപ്പെടുവിക്കും. മതം, അറബി പോലുള്ള വിഷയങ്ങളും ഭാഷകളും…
മദ്രസ അധ്യാപകർക്ക് സർക്കാർ വക 7580 കോടി; മതസ്‌പർധ വളർത്തുന്ന കുപ്രചാരണത്തിലെ നേരുകൾ
മദ്രസ അധ്യാപകർക്ക് ശമ്പളത്തിനും ക്ഷേമപദ്ധതികൾക്കും പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം വീണ്ടും സജീവമാവുന്നു. സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിട്ട ഈ  നുണപ്രചരണത്തിൻ്റെ യഥാർഥ വസ്തുതയെന്താണ്? " കേരളത്തിലെ മദ്രസ അധ്യാപകർക്ക് കേരള സർക്കാർ ഒരു വർഷം നൽകുന്ന ശമ്പളത്തിൻ്റെയും പെൻഷൻ്റെയും ആകെതുക 7580 കോടി രൂപ! "  " മദ്രസ അധ്യാപകന് സർക്കാർ നൽകുന്ന ശമ്പളം 25000 രൂപ! " ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ എന്ന…
‌മുസ്‌ലിംവിരുദ്ധ കലാപങ്ങളുടെ ചരിത്രവും സംഘപരിവാര്‍ ആസൂത്രണങ്ങളും
ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായിരിക്കുമ്പോഴും ഇന്ത്യയിലെ മുസ്‌ലിംകൾ കാലങ്ങളായി അനുഭവിച്ചു വരുന്ന ശക്തമായ അരക്ഷിതാവസ്ഥ നിലനിര്‍ത്തുന്നതില്‍‍ അവരെ ലക്ഷ്യം വെച്ചുകൊണ്ട് ഇടക്കിടെ സൃഷ്‌ടിക്കപ്പെടുന്ന കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വലിയ പങ്കുണ്ട്. കോളനിയാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാക്കുന്ന ഒരുപാട് കലാപ ചരിത്രങ്ങള്‍ നമുക്കു കാണാന്‍ കഴിയും. പൊതുവെ ഭരണകൂടത്തിനെതിരെയോ പോലീസിനെതിരെയോ നടക്കുന്ന ജനമുന്നേറ്റങ്ങളെയാണ് കലാപങ്ങള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് സമുദായങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടുകൊണ്ടാണ് പൊതുവെ വീക്ഷിക്കാറുള്ളത്. ചരിത്രകാരനായ ഗ്യാനേന്ദ്ര പാണ്ഡേ നീരിക്ഷിക്കുന്നതുപോലെ, അനേകമായ എന്നാല്‍…
വംശീയവിദ്വേഷ കുറ്റകൃത്യങ്ങളിൽ വന്‍ വര്‍ധനവ്
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങള്‍ 64%വും മുസ്‌ലിംകള്‍ക്കെതിരെ.  ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 2019ലെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദശകത്തില്‍ 90 ശതമാനം മതത്തിന്റെ പേരിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 66 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. മിക്ക കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ പോകുന്നതായും നിരീക്ഷണം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങളില്‍ 64 ശതമാനം മുസ്‌ലിംകള്‍ക്കെതിരെയെന്ന് ഹേറ്റ് ക്രൈം വാച്ച്…
തടവറകളില്‍ കൂടുതലും മുസ്‌ലിംകളും ദലിതരും
നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 1998 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി ഇര്‍ഫാന്‍ അഹമ്മദും സക്കറിയ സിദ്ദീഖിയും ചേര്‍ന്നെഴുതിയ ഡെമോക്രസി ഇന്‍ ജയില്‍ എന്ന ലേഖനത്തിലാണ് ഈ വിശകലനം പുറത്തു വിട്ടത്. ഇന്ത്യന്‍ തടവറകളില്‍ മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങള്‍ ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍. ശിക്ഷിക്കപ്പെട്ടവരേക്കാള്‍ അധികം വിചാരണ തടവുകാരെന്നും കണക്കുകള്‍. ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന മുസ്‌ലിംകൾ ജയിലുകളില്‍ 20 ശതമാനത്തിലധികം. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസഥാനങ്ങളില്‍…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.