Skip to content Skip to sidebar Skip to footer

ഇനി എന്ന് വരും വിദ്യാഭ്യാസ രംഗത്ത് സമത്വം?

75 വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്തെ സാക്ഷരതാ നിരക്ക് 16% ആയിരുന്നു. ഇന്ത്യൻ ജനതയുടെ വികാസത്തെ കുറിച്ച ബ്രിട്ടീഷ് സർക്കാരിന്റെ നിസ്സംഗത മാത്രമായിരുന്നില്ല ഇതിൻ്റെ കാരണം, അന്ന് രാജ്യത്ത് നിലനിന്നിരുന്ന, സ്ത്രീകൾ ഉൾപ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനവും കൂടിയായിരുന്നു.

ഇത് കണക്കിലെടുത്ത്, വിദ്യാഭ്യാസം മൗലികാവകാശമാക്കണമെന്ന് ഭരണഘടനാ നിർമാണ വേളയിൽ, വിദ്യാഭ്യാസ സംഘടനകളും ജാതിവിരുദ്ധ സംഘങ്ങളും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഭരണഘടനാപരമായ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള വിഭവങ്ങളുടെ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവർ ഇതിനെ എതിർത്തു. ഈ രാഷ്ട്രീയ മത്സരത്തിൻ്റെ അന്തരീക്ഷത്തിലാണ്, 1949 ലെ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയുടെ ജുഡീഷ്യൽ ഇതര വ്യവസ്ഥയായി ആർട്ടിക്കിൾ 45 അംഗീകരിക്കുന്നത്. ആർട്ടിക്കിൾ 45 പ്രകാരം, പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ കുട്ടികൾക്കും, പതിനാല് വയസ്സ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതാണ്.

പത്തുവർഷത്തിനുള്ളിൽ സാക്ഷരതയിലുണ്ടായ വർധനവ് കേവലം 8 ശതമാനമാണ്. പിന്നീട് 1964 ൽ സ്ഥിതിഗതികൾ നേരെയാക്കാൻ, സർക്കാർ കോത്താരി കമ്മീഷനെ നിയമിച്ചു. ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം ഏർപ്പെടുത്തുക, വിദ്യാഭ്യാസരംഗത്തെ സർക്കാർ നിക്ഷേപം 1985-86 ആകുമ്പോഴേക്കും ജി.ഡി.പിയുടെ അന്നത്തെ 2.9% ൽ നിന്ന് 6% ആയി ഉയർത്തുക തുടങ്ങി നിരവധി ശുപാർശകൾ കമ്മീഷൻ മുന്നോട്ട് വെച്ചു. എന്നാൽ, 55 വർഷം കഴിഞ്ഞിട്ടും കോത്താരി കമ്മിഷന്റെ ഈ ശുപാർശകൾ നടപ്പാക്കിയിട്ടില്ല!

പ്രശസ്‌ത വിദ്യാഭ്യാസ വിചക്ഷണനും കോത്താരി കമ്മിഷന്റെ മെമ്പർ-സെക്രട്ടറിയുമായ ജെ.പി. നായിക് (1982), കമ്മീഷന്റെ ശുപാർശകളോടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സമീപനത്തെ നിശിതമായി വിമർശിച്ചിരുന്നു; “രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയും വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പുനർനിർമ്മാണത്തിന് പ്രതിജ്ഞാബദ്ധമല്ല”.

1976-ൽ, വിദ്യാഭ്യാസത്തെ ഒരു കൺകറന്റ് വിഷയമാക്കി ഭരണഘടന ഭേദഗതി ചെയ്തു. അതനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിദ്യാഭ്യാസം സംബന്ധിച്ച നയങ്ങൾ രൂപീകരിക്കാനും വിഭവങ്ങൾ അനുവദിക്കാനും നടപ്പിലാക്കാനും കഴിയും. നേരത്തെ ഇത് സംസ്ഥാന സർക്കാരുകളുടെ മാത്രം അവകാശമായിരുന്നു. 1986-ൽ കേന്ദ്ര സർക്കാർ, വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) പുറത്തിറക്കി. ഈ നയവും 1992-ലെ ഇതിന്റെ പരിഷ്കരണവും പ്രവർത്തന പരിപാടിയും ചേർന്ന്, തുടർ സംരംഭങ്ങളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെയും സംസ്ഥാനങ്ങളുടെയും മാർഗ്ഗനിർദ്ദേശ നയമായി മാറി.

1988-ൽ ആരംഭിച്ച ‘ഓപ്പറേഷൻ ബ്ലാക്ക്‌ബോർഡ്’ ഇത്തരമൊരു സംരംഭമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപന-പഠന സാമഗ്രികൾ, അധ്യാപകർ എന്നിങ്ങനെ സ്‌കൂളുകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതായിരുന്നു ഇത്. എന്നാൽ, ഈ സംരംഭത്തിന്റെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത് അത് കൈവരിച്ച നേട്ടങ്ങൾ ലക്ഷ്യത്തേക്കാൾ വളരെ താഴെയായിരുന്നു എന്നാണ് (PROBE, 1999; Dyer, 2000). 1994-ൽ, വികേന്ദ്രീകൃത ആസൂത്രണ മാതൃക ഉപയോഗിച്ച് എൻറോൾമെന്റ് മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി തിരഞ്ഞെടുത്ത ചില ജില്ലകളിൽ ലോകബാങ്കിന്റെ ധനസഹായത്തോടെ കേന്ദ്ര സർക്കാർ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (DPEP) ആരംഭിച്ചു.

പ്രയോഗവൽക്കരണ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുള്ള ജില്ലാതല, വികേന്ദ്രീകൃത മാതൃകയിൽ പല വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചപ്പോൾ, എൻ.സി.ഇ.ആർ.ടി മുൻ മേധാവി കൃഷ്ണ കുമാർ അതിനെ രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, DPEP എന്നത് 1991-ൽ ഇന്ത്യ ആരംഭിച്ച, കുറഞ്ഞ പഠന നിലവാരത്തിലുള്ള താഴ്ന്ന (അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ) പ്രതീക്ഷകൾ പോലും സാക്ഷാത്കരിക്കുന്നതിൽ പരാജയപ്പെട്ട, ഘടനാപരമായ ക്രമീകരണത്തിന്റെ പാളിച്ചകൾ മറയ്ക്കാനുള്ള ഒരു പുകമറ മാത്രമായിരുന്നു. സമാന്തര അധ്യാപകരുടെ താത്കാലിക നിയമനത്തിലൂടെയും നിലവാരമില്ലാത്ത ഇതര സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, അധ്യാപകരുടെ നിലവാരം താഴ്ത്തികൊണ്ട് DPEP ഇന്ത്യൻ വിദ്യാഭ്യാസത്തെ തകർത്തതായി കുമാർ നിരീക്ഷിച്ചു.

വിമുഖത, ഉപ-ശുഭപ്രതീക്ഷയോടെയുള്ള നയ രൂപകല്പന, മോശം നടപ്പാക്കൽ എന്നിവയുടെ ചരിത്ര പശ്ചാത്തലത്തിലാണ്, 2000-ൽ സർവശിക്ഷാ അഭിയാൻ (എസ്.എസ്.എ) ആരംഭിക്കുന്നത്. മണ്ഡലാനന്തര കാലഘട്ടത്തിൽ ജാതീയത ബാധിച്ചവരുടെ വർധിച്ചുവരുന്ന അഭിലാഷങ്ങളുടെയും, 1990-ൽ ജോംതിയനിൽ ആരംഭിച്ച ‘ഏവർക്കും വിദ്യാഭ്യാസം’ എന്ന ആഗോള പ്രസ്ഥാനത്തിന്റെയും സമ്മർദ്ദത്തിനു വഴങ്ങിയാണ് ആദ്യമായി സാർവത്രികത എന്ന ആശയം വിദ്യാഭ്യാസ നയത്തിൽ കൊണ്ടുവരുന്നത്.

ഭരണഘടനാ അസംബ്ലിയിൽ വാഗ്ദാനം ചെയ്ത തീയതിക്ക് ഏകദേശം 50 വർഷത്തിനുശേഷം നിലവിൽ വന്ന വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ), ആവശ്യമായ മാറ്റങ്ങൾ വരുത്തി എല്ലാവർക്കും തുല്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ സമൂലമായ ഘടനാപരമായ പരിഷ്കാരങ്ങളൊന്നും നിർദേശിക്കാതെ, നിലവാരം കുറഞ്ഞ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള എസ്.എസ്.എ നയം തുടർന്നു പോരുകയാണുണ്ടായത്.

ഈ വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, സ്വാതന്ത്ര്യം ലഭിച്ചു 75 വർഷങ്ങൾക്കപ്പുറം, നിലവാരം കുറഞ്ഞ, സ്വകാര്യ അനുകൂല, ശ്രേണീകൃതമായ ഒരു സ്കൂൾ സമ്പ്രദായമാണ് നമുക്കുള്ളതെന്നാണ്. രാജ്യത്തെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ രക്ഷിതാക്കളിൽ ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം, ‘സമത്വ സാമൂഹിക സാമ്പത്തിക ക്രമ’മെന്ന നയപരമായ ലക്ഷ്യം നിറവേറ്റിയില്ലെങ്കിൽ കൂടി അവരെ ഭാവിയിൽ മാന്യമായൊരു ജീവിതം നയിക്കാൻ സഹായിക്കുമോ എന്നതിൽ പോലും ഉറപ്പില്ല.

വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യയിലെ ഹൈറാർക്കിക്കൽ വിദ്യാഭ്യാസ സമ്പ്രദായം ജാതി വ്യവസ്ഥയെ സൂചിപ്പിക്കുന്ന ഗ്രേഡഡ് അസമത്വവുമായി പൊരുത്തപ്പെടുന്നുണ്ട്. രാജ്യത്ത് ആർ.ടി.ഇ മാനദണ്ഡങ്ങൾ സി.ബി.എസ്.ഇ മാനദണ്ഡങ്ങളേക്കാൾ താഴ്ന്നതാണ്. സമ്പന്നർ തങ്ങളുടെ കുട്ടികളെ അൺ എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകളിലേക്കയക്കുമ്പോൾ, ദരിദ്രർ അത്ര നല്ല സൗകര്യങ്ങളൊന്നുമില്ലാത്ത, കുറഞ്ഞ ഫീസുള്ള സ്വകാര്യ സ്‌കൂളുകളിലേക്കോ, വേണ്ടത്ര റിസോഴ്‌സ് ഇല്ലാത്ത സർക്കാർ സ്‌കൂളുകളിലേക്കോ അയക്കാൻ നിർബന്ധിതരാകുന്നു.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മുക്തമായി 75 വർഷമായിട്ടും, നമ്മുടെ കുട്ടികൾക്ക് സാർവത്രികവും തുല്യവും ഗുണനിലവാരമുള്ളതുമായ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ നമ്മൾ ഇപ്പോഴും പാടുപെടുന്നത് എന്തുകൊണ്ടാണ്? സാർവത്രിക വിദ്യാഭ്യാസം എന്നത് ഇന്ത്യൻ നേതൃത്വത്തിന്റെ സ്വാഭാവിക വികാരത്തിന്റെ ഭാഗമല്ലെന്നതാണ് ഇതിനു ഒരു വിശദീകരണം. ഇന്ത്യയിലെ ബാലവേലയെക്കുറിച്ചും വിദ്യാഭ്യാസ നയത്തെക്കുറിച്ചും പഠിച്ച വീനർ പറയുന്നതനുസരിച്ച്, സാർവത്രിക വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഇന്ത്യ ഭരിക്കുന്ന ഉന്നതർക്ക് ബോധ്യമില്ലായിരുന്നു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുമ്പോൾ, ആവേശഭരിതരായ, പതാകവാഹകരായ ഇന്ത്യക്കാരെ അലട്ടേണ്ട ചോദ്യം, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയുടെയും പദവിയുടെയും അവസരങ്ങളുടെയും തുല്യത ഉറപ്പാക്കാൻ അസമമായ വിദ്യാഭ്യാസം നമ്മെ സഹായിക്കുമോ എന്നതാണ്.

വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹിക പുനരുൽപാദനത്തിന്റെ അപകടത്തെക്കുറിച്ച് 1956ൽ ഡോ.ബി.ആർ അംബേദ്കർ പറഞ്ഞത് ഇങ്ങനെയാണ്:

“ജാതി വ്യവസ്ഥയെ നിലനിർത്തുന്നതിൽ നിക്ഷിപ്ത താൽപ്പര്യമുള്ള വിഭാഗത്തിന് നിങ്ങൾ വിദ്യാഭ്യാസം നൽകിയാൽ, ഇന്ത്യൻ സമൂഹത്തിൽ ജാതി വ്യവസ്ഥ ശക്തിപ്പെടുത്തും. മറിച്ച്, ജാതി വ്യവസ്ഥയെ തകർക്കാൻ താൽപ്പര്യമുള്ള, ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ആളുകൾക്ക് നിങ്ങൾ വിദ്യാഭ്യാസം നൽകിയാൽ, ജാതി വ്യവസ്‌ഥ ഉന്മൂലനം ചെയ്യപ്പെടും”.

ഇന്ത്യയുടെ 75-ാം വയസ്സിൽ, അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട്, വിദ്യാഭ്യാസത്തെ സാമൂഹിക മാറ്റത്തിന്റെ ഉപകരണമാക്കാൻ അനുവദിക്കുമോ, അതോ 25 വർഷത്തിന് ശേഷം 100 വർഷത്തെ അസമമായ വിദ്യാഭ്യാസത്തെ ചൊല്ലി നാം നിരാശരാകേണ്ടി വരുമോ എന്നതാണ് ഈ സന്ദർഭത്തിൽ പ്രസക്തമായ ഒരു ചോദ്യം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.