Skip to content Skip to sidebar Skip to footer

ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് അത് സാധിച്ചിരിക്കുന്നു!

സൈനബ് സിക്കന്ദർ

20 കോടി ഇന്ത്യൻ മുസ്ലിംകൾക്ക് നരേന്ദ്ര മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും മുന്നിൽ കൊണ്ടുവരാൻ കഴിയാത്ത രാജ്യത്തിന്റെ രാഷ്ട്രീയവ്യവഹാരത്തിൽ വ്യാപകമായ ഇസ്‌ലാമോഫോബിയയെ, ഭാരതീയ ജനത പാർട്ടിയുടെ ‘വിദ്വേഷ വക്താവിന്‌’ കൊണ്ടുവരാൻ കഴിഞ്ഞു.

രാജ്യത്ത് വെറുപ്പും വിദ്വേഷവും മുസ്ലിം വിരുദ്ധ അക്രമങ്ങളും വർധിക്കുന്നത് ശ്രദ്ധയിൽപ്പെടുത്താനുള്ള ഇന്ത്യക്കാരുടെ ശ്രമത്തെ സർക്കാർ ഇതുവരെ നിസ്സാരമാക്കി, അവഗണിച്ചു വരികയായിരുന്നു. എന്നാൽ, ഇപ്പോൾ അന്താരാഷ്ട്ര സമ്മർദ്ദത്താൽ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനെങ്കിലും നിർബന്ധിതരായിരിക്കുകയാണ് കേന്ദ്ര സർക്കാരും ഭരിക്കുന്ന പാർട്ടിയും.

ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് മുന്നിൽ മോദിയുടെയും പാർട്ടിയുടെയും തിളങ്ങുന്ന പ്രതിച്ഛായ തകർക്കാൻ നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി.യുടെ ‘മുൻവക്താവ്’ നൂപുർ ശർമ്മക്കും പാർട്ടിയുടെ മുൻ ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാലാക്കും മാത്രമായി സാധിച്ചു എന്നത് പ്രധാനമാണ്.

ഒരു കൂട്ടം രാജ്യങ്ങൾ പ്രസ്താവനകളെ അപലപിച്ചപ്പോൾ, അവയിൽ മൂന്ന് രാജ്യങ്ങൾ – ഇറാൻ, ഖത്തർ, കുവൈത്ത് – എന്നിവ ഇന്ത്യൻ അംബാസ്സഡർമാരെ വിളിച്ചു വരുത്തി അതൃപ്തി നേരിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നുള്ള ശർമ്മയുടെ സസ്പെന്ഷനും ജിൻഡാലിന്റെ പുറത്താക്കലും നിസ്സാരകാര്യമല്ല. പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ചുള്ള നൂപുർ ശർമയുടെ മ്ലേച്ഛമായ പരാമർശങ്ങൾ ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ ചൊടിപ്പിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വക്ര ബുദ്ധിയിലുദിക്കുന്ന കമെന്റുകൾ ഇത്തവണ സഹായത്തിനെത്തുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ മുസ്ലിംകളെ ജിഹാദികൾ എന്നും, കല്ലേറ് നടത്തുന്നവർ എന്നും, കോവിഡ് സൂപ്പർ സ്പ്രെഡർമാർ എന്നുമൊക്കെ ആക്ഷേപിക്കുന്നതും ഇന്ത്യയുടെ “ആഭ്യന്തര കാര്യങ്ങൾ” എന്ന് പറഞ്ഞു തള്ളിക്കളയാം. എന്നാൽ, ഇസ്ലാമിനെയും അതിന്റെ ആധികാരിക ആചാര്യനായ പ്രവാചകനെയും ആക്രമിക്കുന്നത് ആഗോളതലത്തിൽ ചർച്ചയായി മാറും എന്നത് യാഥാർഥ്യമാണ്.

ഇന്ത്യൻ മുസ്ലിംകൾക്കുള്ള സന്ദേശം വ്യക്തമാണ്

ഇന്ത്യയിലെ മുസ്ലിംകളുടെ വികാരങ്ങൾക്ക് മോദി സർക്കാരിന് ഒരു വിലയുമില്ല എന്നത് യാഥാർഥ്യമാണ്. ഉണ്ടായിരുന്നെങ്കിൽ, നൂപുർ ശർമ്മയുടെയും മറ്റുള്ളവരുടെയും പുറത്താക്കലും സസ്‌പെൻഷനും അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കും പരിഹാസത്തിനും ശേഷമായിരിക്കില്ലല്ലോ.

ഭക്ഷണം, വസ്ത്രം, വിവാഹം, ആരാധനാലയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങളുടെ വ്യക്തമായ ലംഘനത്തിനെതിരെ മുസ്ലിംകൾ ആവർത്തിച്ചു രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മോദി സർക്കാർ അവരുടെ ആശങ്കകൾക്ക് നേരെ കണ്ണടച്ചിരിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തെത്തുടർന്ന് ‘ഖാലിസ്ഥാനി’കൾ എന്ന് മുദ്രകുത്തപ്പെട്ട സിഖ് സമുദായക്കാർക്ക് ലഭിച്ച തിരിഞ്ഞുനോട്ടത്തിന്റെ നൂറിലൊരംശം പോലും മുസ്ലിംകളോട് ഉണ്ടായിട്ടില്ല. പ്രതിഷേധത്തിനിടെ നിഷാൻ സാഹിബ് പതാക അനാവരണം ചെയ്ത അതെ വേദിയായ ചെങ്കോട്ടയിൽ വെച്ച തന്നെയാണ് ബഹുമാനപ്പെട്ട ഗുരു തേജ് ബഹദൂറിനെ അനുസ്മരിക്കാൻ മോദി തിരഞ്ഞെടുത്തത് എന്നത് മറ്റൊരു യാഥാർഥ്യം.

വാസ്തവത്തിൽ, ഇന്ത്യയിലെ ന്യുനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി ഏത് അന്താരാഷ്ട്ര സ്ഥാപനം സംസാരിക്കാൻ ശ്രമിച്ചപ്പോഴും അവയെല്ലാം സർക്കാർ ധാർഷ്ട്യത്തോടെ ആണ് നിരസിച്ചു പോന്നത്. ഇന്ത്യയിലെ “മനുഷ്യാവകാശ ലംഘനങ്ങളുടെ വർധനവ്” എന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സമീപകാല അഭിപ്രായങ്ങൾക്കുള്ള ജയശങ്കറിന്റെ മറുപടി ഒരു ഉദാഹരണമാണ്. ഹിജാബ് വിഷയവും “മുസ്ലിം പ്രോപ്പർട്ടി തകർക്കലും” ഉന്നയിച്ച ഒ.ഐ.സി.യുടെ പ്രസ്താവന പോലും സർക്കാർ “വർഗീയ ചിന്താഗതി” ആയി തള്ളുകയായിരുന്നു.

ഇന്ത്യയിലെ മുസ്ലിം സമൂഹം അനുദിനം അഭിമുഖീകരിക്കുന്ന വിദ്വേഷത്തിന്റെ യാഥാർഥ്യം അംഗീകരിക്കാത്ത ഈ സമീപനം രാജ്യത്തെ ഇപ്പോൾ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. പ്രമുഖ ഹിന്ദു ദർശകരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ‘ധരം സൻസദ്’കൾ വംശഹത്യ ആഹ്വാനം ചെയ്യുകയും മുസ്ലീങ്ങൾക്കെതിരെ ആയുധമെടുക്കാൻ ഹിന്ദുക്കളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അക്ഷയ് കുമാറിനെപ്പോലുള്ള ബോളിവുഡ് സെലിബ്രിറ്റികൾ ഹിന്ദു ഗ്രൂപ്പുകൾ ഏറ്റുപിടിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു – ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം മുഗൾ ചക്രവർത്തിമാരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഹിന്ദു രാജാക്കന്മാരെ വേണ്ടത്ര ഉൾക്കൊള്ളുന്നില്ല എന്നും അക്ഷയ് കുമാർ പറഞ്ഞിരുന്നു.

നിശബ്ദത പരിപോഷിപ്പിക്കുന്ന ദുർഘടാവസ്ഥ

വിദ്വേഷ പ്രസംഗത്തിന്റെ വൃത്തികെട്ട ചരിത്രമുള്ള ആളുകൾ ബി.ജെ.പിയിലെ മന്ത്രിമാരായി ഉയരുന്നത് രാജ്യത്തിൻ്റെ സാമൂഹികാവസ്ഥയെ കൂടുതൽ ബാധിക്കുന്നുണ്ട്. കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, സാധ്വി പ്രജ്ഞ, ഗിരിരാജ് സിംഗ്, തെജസ്‌വി സൂര്യ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം.

പാർട്ടി വക്താക്കൾ മാധ്യമ നെറ്റ്‌വർക്കുകൾ മുഖേന വ്യക്തിപരവും വിദ്വെഷകരവും ഭിന്നിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പരാമർശങ്ങൾ നടത്തുമ്പോളുള്ള മോദി സർക്കാരിന്റെ മൗനവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ടൈംസ് നെറ്റ്‌വർക്കിന്റെ ഗ്രൂപ്പ് എഡിറ്റർ ആയ നാവിക കുമാർ മുൻവിധിയുള്ള മോഡറേറ്ററുടെ ഒരു മികച്ച ഉദാഹരണമാണ്, അത്തരം സംവാദങ്ങൾ നടത്തുന്നതിന് അവർ ഒരിക്കലും വിമര്ശിക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തിട്ടുമില്ല.

ഇപ്പോൾ അന്താരാഷ്ട്ര വിഷയമായി മാറിയിരിക്കുന്ന മറ്റൊരു വിവാദ ചർച്ചയിൽ ഗ്യാൻ വാപി പള്ളിക്കുള്ളിൽ ശിവലിംഗമുണ്ടായിരുന്നോ എന്നതായിരുന്നു മറ്റൊരു ചർച്ച. ‘ഫൗണ്ടൈൻ ലോബി’ മാത്രം ആണെന്നും പള്ളിയിൽ ‘ശിവലിംഗം’ ഉണ്ടെന്ന് വിശ്വസിക്കുന്നവരും തമ്മിൽ ചാനലിൽ തന്നെ തർക്കിച്ചപ്പോൾ അവതാരക ഒരു ഘട്ടത്തിലും ഇടപെടുകയോ മൈക്ക് മ്യൂട്ട് ചെയ്യുകയോ നൂപുർ ശർമയുടെ ആക്ഷേപകരമായ പരാമർശങ്ങളെ അപലപിക്കുകയോ ചെയ്തില്ല. മാത്രവുമല്ല, മറ്റൊരു സംവാദത്തിൽ അവർ നൂപുർ ശർമയെ പ്രതിരോധിക്കുന്നതായും കാണപ്പെട്ടു.

നാവിക കുമാറും അവരെപ്പോലുള്ള പലരും ഇന്ത്യയിലെ മതഭ്രാന്തും ഇസ്ലാമോഫോബിയയും വർധിപ്പിക്കുന്നതിൽ പങ്കാളികളാണ്. കൂടാതെ ഇത്തരം ചാനലുകൾക്കും വാർത്ത അവതാരകർക്കുമെതിരെ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഒരു അച്ചടക്ക നടപടിയും ഇത് വരെ എടുത്തിട്ടുമില്ല.

നൂപുർ ശർമയുടെ സസ്പെൻഷൻ വെറുമൊരു കണ്ണിൽപൊടിയായാണ് പലരും കാണുന്നത്. ഇന്ത്യൻ സർക്കാർ അതിന്റെ പൗരന്മാർക്കും ലോകത്തിനും വളരെ ദാരുണമായ ഒരു സന്ദേശം ആണ് ഇതിനാൽ അയച്ചത്: അതായത് രാജ്യം സാമ്പത്തിക താൽപര്യങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്ന്. കൂടാതെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള വിദേശ കമെന്റുകൾ – സിഖുകാർക്കോ മുസ്ലീങ്ങൾക്കോ വേണ്ടിയായായലും – അത് രാജ്യത്തിന്റെ വർധിച്ചുവരുന്ന ഭൂരിപക്ഷവാദത്തെയും രാഷ്ട്രീയ ധ്രുവീകരണത്തെയും ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നു. വിദേശ ഇടപെടലുകൾ ഫലം കണ്ടു എന്നത് ഇന്ത്യൻ സർക്കാരിന്റെ പിടിപ്പുകേട് എന്നേ മനസ്സിലാക്കേണ്ടതുള്ളൂ, അത് ഇന്ത്യയുടെ നില അന്താരാഷ്ട്ര തലത്തിൽ കുറക്കുകയേയുള്ളൂ.

മറ്റു മുസ്ലിം രാഷ്ട്രങ്ങൾ തങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ മാത്രമേ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകൂ എന്ന മുസ്ലീങ്ങളുടെ മനസ്സിലാക്കൽ, പ്രശ്നത്തെ കൂടുതൽ ഖേദകരമാക്കുന്നു. രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി മോദിക്ക് എഴുതിയ തുറന്ന കത്തിൽ, അദ്ദേഹത്തിന്റെ ഹിന്ദുത്വ അണികൾ അന്യായമായി അഴിഞ്ഞാടുന്നത് തടയണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു, അല്ലാത്തപക്ഷം അത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സർക്കാരിനെയും തിരിഞ്ഞു കുത്താനും ഒടുവിൽ ഇന്ത്യൻ താൽപര്യങ്ങൾ തന്നെ വ്രണപ്പെടാനും കാരണമാകുമെന്ന് ഞാൻ അറിയിച്ചിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് കാര്യങ്ങൾ അതിലേക്കെത്തുമെന്ന് കരുതിയില്ല.

the print ൽ സൈനബ് സിക്കന്ദർ എഴുതിയത്.

മൊഴിമാറ്റം: അസ്മ മൻഹാം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.