Skip to content Skip to sidebar Skip to footer

Riots

ഫ്രീഡംഹൗസിൻ്റെ തുടർച്ചയായ മൂന്നാം പതിപ്പും പറയുന്നു ‘ഇന്ത്യ സ്വതന്ത്രമല്ല’.
വാഷിങ്ടണിലെ ജനാധിപത്യാനുകൂല തിങ്ക്ടാങ്കും വാച്ച്‌ഡോഗുമായ ഫ്രീഡംഹൗസിന്റെ റിപോർട്ടിൽ തുടർച്ചയായ മൂന്നാം തവണയും ഇന്ത്യ 'ഭാ​ഗികമായി മാത്രം സ്വാതന്ത്ര്യമനുഭവിക്കുന്ന രാജ്യം'. രാഷ്ട്രീയ അവകാശങ്ങൾ, പൗര സ്വാതന്ത്ര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യ 195ാം സ്ഥാനത്താണ്. സ്വതന്ത്ര രാജ്യങ്ങൾ, ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യങ്ങൾ, സ്വതന്ത്രമല്ലാത്ത രാജ്യങ്ങൾ എന്നിങ്ങനെ മൂന്നായിട്ടാണ് ഫ്രീഡംഹൗസ് തങ്ങളുടെ പഠനത്തിന്റെ ഭാ​ഗമാക്കിയ രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്. 2021ൽ ആകെ പരിഗണിച്ച 100 രാജ്യങ്ങളിൽ 66 ആയിരുന്ന ഇന്ത്യയുടെ റാങ്ക്, 2022ലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ…
2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങൾ നടന്നിട്ടില്ലെന്ന വാദം തെറ്റ്.
"2002ല്‍ ബി.ജെ.പി 'പഠിപ്പിച്ച പാഠം' എന്ത്?" എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor's Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു. അമിത് ഷായുടെ പരാമർശം: "… എന്നാൽ 2002-ൽ…
ആ രേഖ എവിടെപ്പോയി?
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന ആക്രമണങ്ങൾ സംബന്ധിച്ച് യാതൊരു വിവരങ്ങളും കേന്ദ്ര സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പൊതുക്രമവും പോലീസും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിന് കീഴിലുള്ള വിഷയങ്ങളായതുകൊണ്ട്, സംസ്ഥാന സർക്കാരുകളാണ് ക്രമസമാധാനം, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ, ശിക്ഷാനടപടികൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ സൂക്ഷിക്കുന്നതെന്ന് രേഖാമൂലമുള്ള മറുപടിയിൽ സ്‌മൃതി ഇറാനി പറഞ്ഞു. "സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന…
അഗ്നിപഥ്: സൈനികവൽക്കരണത്തിന്റെ രാഷ്ട്രീയ അജണ്ടകൾ.
ഹിശാമുൽ വഹാബ്. ഇന്ത്യ ഇന്ന് അക്ഷരാർത്ഥത്തിൽ അഗ്നിപാതയിലാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൈന്യത്തിലെ ഹ്രസ്വകാല കരാർ റിക്രൂട്ട്മെന്റ് പദ്ധതിയായ 'അഗ്നിപഥ്' രാജ്യത്തുടനീളം അപേക്ഷാർത്ഥികളെ പ്രതിഷേധത്തിന്റെ തീജ്വാലയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഹരിവംശ് റായ് ബച്ചന്റെ ഒരു ഹിന്ദി കവിതയുടെ തലക്കെട്ടാണ് ഈ പദ്ധതിക്ക് നല്കിയത്. തീവണ്ടികൾ, ബസുകൾ, ടോൾ പ്ലാസകൾ, ബി.ജെ.പി ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ രോഷാകുലരായ യുവാക്കൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അക്രമാസക്തമായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അസ്വാസ്ഥ്യകരമാണെങ്കിലും ആശ്ചര്യാ ജനകമല്ല.…
മോദി ഗവൺമെൻ്റ് സാമ്പത്തിക പരാജയം!
അരുൺ കുമാർ. നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായതിന്റെ മൂന്നാം വാർഷികം ജൂൺ ആദ്യത്തിൽ ബി.ജെ.പി ആഘോഷിക്കുകയുണ്ടായി. എന്നാൽ, ഈ സ്വാഭിനന്ദന കോപ്രായം, തുടർച്ചയായ ചില സംഭവവികാസങ്ങൾ കാരണം കലങ്ങിപ്പോയി. അതെല്ലാം തന്നെ നരേന്ദ്ര മോഡി ഭരണകാലത്ത് സംഭവിച്ചിട്ടുള്ള പാളിച്ചകളായിരുന്നു. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന വാർത്തയായിരുന്നു ആദ്യം വന്നത്. പിന്നീട് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ കോലിളക്കം സൃഷ്ടിച്ചു. ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും പരിക്കുകളിൽ നിന്ന്…
ദക്ഷിണേഷ്യയെ തകർക്കുന്ന തീവ്രവാദവും ഭൂരിപക്ഷവാദവും.
അഫ്ഗാൻ താലിബാൻ പെൺകുട്ടികൾക്കുള്ള സെക്കൻഡറി സ്‌കൂളുകൾ അടച്ചുപൂട്ടിയത് പോരാഞ്ഞിട്ടാവും ഇപ്പോൾ മറ്റൊരു ഉത്തരവിറക്കിയിരിക്കുകയാണ്. വീടിന് പുറത്തിറങ്ങുമ്പോൾ സ്ത്രീകൾ തല മുതൽ കാൽ വരെ ബുർഖ ധരിക്കണം അല്ലാത്തപക്ഷം അവരെ സ്ഥിരമായി വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാക്കുന്നതാണ് പുതിയ ഉത്തരവ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ത്രീകളോട് സഞ്ചാരം നിയന്ത്രിക്കാൻ കൽപ്പിച്ചിരിക്കുകയാണ്. ഒരുപക്ഷേ ശരീഅത്ത് ഉത്തരവുകൾ പ്രകാരമാണ് തങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് താലിബാൻ പറഞ്ഞേക്കാം. എന്നാൽ, ഭൂരിപക്ഷം വരുന്ന ഇസ്ലാമിക പണ്ഡിതന്മാരും മറിച്ചാണ് ഇതിനെ മനസിലാക്കുന്നത്. മാധ്യമ പ്രവർത്തകർക്കും അധ്യാപകർക്കും…
ബാബരി മുതൽ ഗ്യാൻ വാപി വരെ: സംഘപരിവാർ അജണ്ടകളെ സഹായിക്കുന്ന കോടതികൾ
1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാകോടതിയുടെ ഉത്തരവാണ് അഞ്ചുവർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകരെ അയോധ്യയിലെ ബാബരിമസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചതെന്നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലുള്ള വിധിയിൽ നിരീക്ഷിച്ചത്. 1986-ലെ ഉത്തരവ് ബാബരി മസ്ജിദിന്റെ പൂട്ടുകൾ തുറക്കുന്നതിലേക്ക് നയിച്ചെന്നും, ഇത് ദേശീയതലത്തിൽ തർക്കം രൂപപ്പെടുത്തിയെന്നും ഖാൻ തന്റെ വിധിന്യായത്തിൽ കുറിക്കുന്നു. അതിനുമുമ്പ് അയോധ്യക്കും ഫൈസാബാദിനും അപ്പുറത്തേക്ക് ഈ തർക്കത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. അയോധ്യയിലെ ബാബരി മസ്ജിദ്, വാരണാസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി…
ശ്രീലങ്ക; കാണുന്നത് താത്കാലിക ഐക്യം.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിലക്കയറ്റം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുകയും പ്രക്ഷോഭങ്ങൾ രാജ്യത്ത് മുഴുവനായി വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രക്ഷോഭം മന്ത്രിമായരുടെയും എംപി മായുടേയും വീടുകളും മറ്റും പ്രതിഷേധക്കാർ കത്തിക്കുന്ന അവസ്ഥ വരെ എത്തി. പ്രമുഖ നേതാക്കളിൽ പലരും രായ്ക്കുരാമാനം നാടുവിട്ടു. ജനരോക്ഷം പ്രസിഡൻ്റ് ഗോതബയ രാജപക്സ (Gotabaya Rajapaksa), അദ്ദേഹത്തിൻ്റെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നിവർക്കെതിരെയാണ്. കോവിഡ്19 നെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്നതിലുള്ള…
ബുൾഡോസിംഗ് ഫാഷിസത്തിൻ്റെ നിയമ ഭാഷ!
ശംസീർ ഇബ്റാഹീം അനധികൃത കയ്യേറ്റം, ബംഗ്ലാദേശി - റോഹിൻഗ്യൻ കുടിയേറ്റം, നിയമവിരുദ്ധ നിർമാണം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി വിട്ട് മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുന്ന ഭരണകൂട നടപടി ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ഏറ്റവും പുതിയ അധ്യായമാണ്. രാമനവമി - ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപക അക്രമവും കലാപവും ഉന്നം വെച്ച് സംഘ് പരിവാർ സംഘടനകൾ നടത്തിയ ഘോഷയാത്രകളും അവയിൽ മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും തുടങ്ങി, അത്തരം സംഭവങ്ങളുടെ യാതൊരു പശ്ചാത്തലവും ഇല്ലാതെ…
വർഗീയ കലാപങ്ങൾ; ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാകുന്നതെങ്ങനെ…
വർഗീയ കലാപങ്ങൾ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഹിന്ദു മുസ്ലിം സങ്കർശങ്ങൾ ശ്രദ്ധിചാൽ മതിയാകും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാവി ഗ്രൂപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി വലിയൊരു വിഭാഗം ഹിന്ദുക്കളെ ന്യൂനപക്ഷങ്ങൾക്കെതിരെ ധ്രുവീകരിക്കാൻ ചെറിയ ചെറിയ വർഗീയ പ്രശ്നങ്ങളുണ്ടാക്കി അവ തന്ത്രപ്പൂർവ്വം ഉപയോഗിച്ചു വരികയാണ്. നിരവധിപേരെ കൊലപ്പെടുത്തുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്ത 2002-ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ…
ജന ഗണ മന; ഒരു ക്യൂൻ ആവർത്തനം
അബ്ദുല്ല കോട്ടപ്പള്ളി ക്യൂനിന് ശേഷം ഡിജോ ജോസഫ് ആന്റണി സംവിധാനവും ശാരിസ് മുഹമ്മദ് തിരക്കഥയും നിർവഹിച്ച സിനിമയാണ് ജന ഗണ മന. ക്യൂനിന്റ കഥ പറച്ചിൽ രീതിയിൽ നിന്ന് ഒട്ടും തന്നെ മാറാതെയാണ് സംവിധായകൻ ജന ഗണ മനയിലും കഥ പറയുന്നത്. ക്യാമ്പസിൽ നടക്കുന്ന മരണവും, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും, അവസാന ഭാഗങ്ങളിലെ നീണ്ട കോടതി രംഗങ്ങളും ക്യൂനിലേതിന് സമാനമായി ജന ഗണ മനയിലും കാണാം. ക്യൂനിൽ സലിംകുമാർ അഴിച്ചു വെച്ച വക്കീൽ കുപ്പായം ജന ഗണ…
ജഹാഗിർപുരി മുസ്‌ലിം വേട്ട : നാൾവഴി
1 ഏപ്രിൽ 16, ഹനുമാൻ ജയന്തി പ്രമാണിച്ച് ജഹാംഗീർപുരിയിൽ ശോഭാ യാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്ന് വർഗീയ കലാപം അരങ്ങേറി. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായതിന്റെ തൊട്ടുപിന്നാലെ നടന്ന കുടിയൊഴിപ്പിക്കൽ നടപടി ഇവിടെയും ആവർത്തിച്ചു. 2 ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർ പൂരി മേഖലയിൽ നടത്താനിരുന്ന ശോഭാ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സാമൂഹിക വിരുദ്ധരുടെയും കലാപകാരികളുടെയും അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഭാരതീയ ജനതാ…
ഖാർഗോൺ- മധ്യപ്രദേശ് കുടിയൊഴിപ്പിക്കലിൻ്റെ പിന്നാമ്പുറം!
  സംഭവം ഏപ്രിൽ ഒന്നിന്  രഘുവംഷി സമുദായം രാമനവമി ഘോഷയാത്ര നടത്തുന്നു. രാവിലെ 11 മണിയോടെ മുസ്ലീം ഭൂരിപക്ഷമുള്ള താലാബ് ചൗക്ക് പ്രദേശം ഭാഗികമായി തടഞ്ഞതിന് പോലീസും ഭാരതീയ ജനതാ പാർട്ടി ഭാരവാഹിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുന്നു. തർക്കം അവസാനിച്ച് ജാഥ മുന്നോട്ട് നീങ്ങി ഏകദേശം 12 മണിക്ക്  നഗരത്തിലെ രാമക്ഷേത്രത്തിൽ  സമാധാനപരമായി കലാശിച്ചു. എന്നാൽ തർക്കത്തിന് ശേഷം തലാബ് ചൗക്കിൽ രാമനവമി ഘോഷയാത്ര പോലീസ് തടഞ്ഞുവെന്ന അഭ്യൂഹം പരക്കുന്നു. "ഹിന്ദുക്കളെ രക്ഷിക്കാൻ" ഉച്ചകഴിഞ്ഞ് 3…
ഒരു വിപ്ലവ “പട “
ZAHRU ZUHRA ദളിതുകൾക്ക്‌ വഴി നടക്കാൻ പോലും അവകാശമില്ലാതിരുന്ന 1893 കാലഘട്ടം. വഴികളിലൂടെ രണ്ട് വെള്ള കാളകളെ കെട്ടി ഒരു വില്ലുവണ്ടി മണി മുഴക്കികൊണ്ട് ആ വഴികളിലൂടെ കുതിച്ചു പാഞ്ഞു. അന്ന് ആ വണ്ടിയെ നിയന്ത്രിച്ചിരുന്നത് പതിവ് പോലെ തമ്പ്രാക്കാൻമാർ ആയിരുന്നില്ല മറിച്ച് മാടമ്പി തമ്പ്രാക്കാൻമാരെ അതെ നാണയ്യത്തിൽ തിരിച്ച് അടക്കാൻ ചങ്കൂറ്റമുള്ള ഒരു വിപ്ലവകാരി ആയിരുന്നു. അതെ ആ വണ്ടി നിയന്ത്രിച്ചത് സാക്ഷാൽ അയ്യങ്കാളി ആയിരുന്നു. ദളിതുകൾക്ക് വഴി നടക്കാൻ വേണ്ടി നടത്തിയ ആ…
ഈ യുദ്ധം പ്രസരിപ്പിക്കുന്നത് വംശീയ ഭ്രാന്ത് കൂടിയാണ്
പി.കെ. നിയാസ് മനുഷ്യര്‍ മാത്രമല്ല യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നത്, പ്രത്യുത സത്യം കൂടിയാണെന്ന് പറയപ്പെടാറുണ്ട്. വസ്തുനിഷ്ഠമായ പ്രസ്താവനയാണത്. രണ്ട് ലോക യുദ്ധങ്ങള്‍ ഉള്‍പ്പെടെ അസംഖ്യം യുദ്ധങ്ങളില്‍ മനുഷ്യരോടൊപ്പം സത്യവും ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. 'പ്രോപഗണ്ട വാര്‍' എന്നത് ഏത് യുദ്ധത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയ കാലമാണിത്. യുദ്ധം ജയിക്കാന്‍ അര്‍ധ സത്യങ്ങളും നുണകളും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളും ഇരുപക്ഷത്തെയും അനുകൂലിക്കുന്നവരും ഒരുപോലെ കരുതുന്നു. ഇറാഖിനെതിരായ യുദ്ധത്തില്‍ തങ്ങളുെട നറേറ്റീവുകള്‍ മാത്രം ലോകത്തെ കേള്‍പിക്കാന്‍ ജേര്‍ണലിസ്റ്റുകളെ വിലയ്‌ക്കെടുത്തത് അമേരിക്കയാണ്. 'എംബഡഡ്…
ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരമെത്ര?
ഹിബ സി / നർവീൻ 'ഓർമ്മ, അഭിമാനം, നീതി' (Memory, Dignity, and Justice) ഇതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ എല്ലാ വർഷവും ആചരിച്ചു വരുന്ന അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ ദിനത്തിന്റെ (International holocaust remembrance day) ഈ വർഷത്തെ പ്രമേയം. ഹിറ്റ്ലർ ജർമ്മനിയിൽ നടത്തിയതുപോലുള്ള വംശഹത്യകൾ ഇനി ലോകത്ത് ഉണ്ടാവാതിരിക്കാനുള്ള ബോധവൽക്കരണം ഈ ദിനചരണത്തിലൂടെ സാധിക്കുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്. മനുഷ്യ മനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ നാസി കൂട്ടക്കൊലകൾക്ക് ആധാരമായ പ്രത്യയശാസ്ത്രം പല കാലത്ത് പല രീതിയിൽ…
ഇവരാണ് ആ പ്രതികൾ!
2020 മാർച്ച് 6 ന് ദൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് പോലീസ് എഫ്.ഐ.ആർ നമ്പർ 59 ഫയൽ ചെയ്തത്. യു.എ.പി.എയുടെ വിവിധ വകുപ്പുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 53 പേർ കൊല്ലപ്പെടുകയും 600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിൽ വലിയ ഗൂഡാലോചന നടത്തി എന്നാരോപിച്ചായിരുന്നു 2020 സെപ്റ്റംബറിൽ കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 2020ൽ അറസ്റ്റിലായ 15ആളുകളുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.  കഴിഞ്ഞ ഒരു വർഷത്തിനിടെ ദൽഹി പോലീസ് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അകപ്പെട്ടിട്ടുള്ളവരെക്കുറിച്ച്…
മുസ്ലിം പെണ്ണിന് വേണ്ടി കരയുന്നവരേ ‘ഓർമ്മയുണ്ടോ ഗുജറാത്തിലെയും കത്വയിലേയും മുസ്ലിം സ്ത്രീകളെ’
സുള്ളി ഡീൽസിലെ' എന്റെ ചിത്രം ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതായി. നീതിയെകുറിച്ചു എനിക്ക് പ്രതീക്ഷകൾ വളരെ കുറവായതിനാൽ മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു. സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ ആദ്യഭാഗം പരമ്പരാഗത വിശ്വാസങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ ഭാഷകളും നിറങ്ങളും പാരമ്പര്യങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും…
പുതിയ കാലത്തെ വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ ഫലങ്ങളും
വര്‍ഗീയ കലാപങ്ങള്‍ പൊതുവേ മധ്യ-ഉത്തരേന്ത്യന്‍ ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നതാണ് എന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ പുതിയതായി പുറത്ത് വരുന്ന പല പഠനങ്ങളും ഇത്തരം ധാരണകളെ തകിടം മറിക്കുന്നുണ്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് കലാപങ്ങള്‍ രൂപപ്പെടുന്നത് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് പുറത്തുവിട്ട 2006 മുതല്‍ 2017 വരെയുള്ള വര്‍ഗീയ കലാപങ്ങളുടെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ 1686 കേസുകളുമായി ഉത്തര്‍പ്രദേശാണ് മുന്‍പില്‍. ഇതിന്റെ തുടര്‍ച്ചയായി മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുമുണ്ട്. യഥാക്രമം  1100,1071, 980,…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.