Skip to content Skip to sidebar Skip to footer

Environment

ബുൾഡോസിംഗ് ഫാഷിസത്തിൻ്റെ നിയമ ഭാഷ!
ശംസീർ ഇബ്റാഹീം അനധികൃത കയ്യേറ്റം, ബംഗ്ലാദേശി - റോഹിൻഗ്യൻ കുടിയേറ്റം, നിയമവിരുദ്ധ നിർമാണം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി വിട്ട് മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുന്ന ഭരണകൂട നടപടി ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ഏറ്റവും പുതിയ അധ്യായമാണ്. രാമനവമി - ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപക അക്രമവും കലാപവും ഉന്നം വെച്ച് സംഘ് പരിവാർ സംഘടനകൾ നടത്തിയ ഘോഷയാത്രകളും അവയിൽ മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും തുടങ്ങി, അത്തരം സംഭവങ്ങളുടെ യാതൊരു പശ്ചാത്തലവും ഇല്ലാതെ…
നാമമാത്രമായി ഇന്ത്യൻ ആരോഗ്യ മേഖല
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് അനുസരിച്ച് 2020 ലും 2021 ലുമായി ഇന്ത്യയിൽ 47.4 ലക്ഷം ആളുകളാണ് കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ച് മരണപ്പെട്ടത്. 2021 അവസാനത്തോടെ രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയ 4.81 ലക്ഷം എന്ന കണക്കിന്റെ പത്തിരട്ടിയോളം വരുമിത്. 2020ൽ തന്നെ 8.3 ലക്ഷം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. 2020 ലെ ജനന മരണ രജിസ്ട്രേഷൻ ഡേറ്റ പുറത്തിറക്കി രണ്ടു ദിവസത്തിനുശേഷമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. പ്രസ്തുത ഡേറ്റ അനുസരിച്ച് മുൻ വർഷത്തേക്കാൾ 4.75…
ഉഷ്‌ണതരംഗത്തിൽ ചുട്ടു പഴുക്കുന്ന രാജ്യം
രാജ്യത്ത് വേനൽ നേരത്തെ എത്തിയപ്പോൾ, 122 വർഷത്തിനിടെ അന്തരീക്ഷ താപനില ഏറ്റവും ഉയർന്നുനിന്ന മാസമായി ഇക്കഴിഞ്ഞ മാർച്ച്. ഇതിനോടകം തന്നെ രാജ്യം നാല് ഉഷ്ണ തരംഗങ്ങളാണ് നാം നേരിട്ടത് നേരിട്ടു. മാർച്ചിൽ മാത്രം രണ്ടെണ്ണം. എന്താണ് ഉഷണ തരംഗം ഒരു മേഖലയിൽ സാധാരണ പ്രതീക്ഷിക്കാവുന്ന താപനിലയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുകയും ആ അവസ്‌ഥ നീണ്ടുനിൽക്കുകയും ചെയ്യുന്ന പ്രതിഭാസത്തിനാണ് ഉഷ്ണ തരംഗം എന്ന് പറയുന്നത്. ഇത് മനുഷ്യ ശരീരത്തെ സാരമായി ബാധിച്ചേക്കാം. എന്തുകൊണ്ടാണ് ഇന്ത്യ വീർപ്പുമുട്ടുന്നത് നിലവിലെ ഉഷ്ണ…
ജഹാഗിർപുരി മുസ്‌ലിം വേട്ട : നാൾവഴി
1 ഏപ്രിൽ 16, ഹനുമാൻ ജയന്തി പ്രമാണിച്ച് ജഹാംഗീർപുരിയിൽ ശോഭാ യാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്ന് വർഗീയ കലാപം അരങ്ങേറി. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായതിന്റെ തൊട്ടുപിന്നാലെ നടന്ന കുടിയൊഴിപ്പിക്കൽ നടപടി ഇവിടെയും ആവർത്തിച്ചു. 2 ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർ പൂരി മേഖലയിൽ നടത്താനിരുന്ന ശോഭാ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സാമൂഹിക വിരുദ്ധരുടെയും കലാപകാരികളുടെയും അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഭാരതീയ ജനതാ…
ഖാർഗോൺ- മധ്യപ്രദേശ് കുടിയൊഴിപ്പിക്കലിൻ്റെ പിന്നാമ്പുറം!
  സംഭവം ഏപ്രിൽ ഒന്നിന്  രഘുവംഷി സമുദായം രാമനവമി ഘോഷയാത്ര നടത്തുന്നു. രാവിലെ 11 മണിയോടെ മുസ്ലീം ഭൂരിപക്ഷമുള്ള താലാബ് ചൗക്ക് പ്രദേശം ഭാഗികമായി തടഞ്ഞതിന് പോലീസും ഭാരതീയ ജനതാ പാർട്ടി ഭാരവാഹിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുന്നു. തർക്കം അവസാനിച്ച് ജാഥ മുന്നോട്ട് നീങ്ങി ഏകദേശം 12 മണിക്ക്  നഗരത്തിലെ രാമക്ഷേത്രത്തിൽ  സമാധാനപരമായി കലാശിച്ചു. എന്നാൽ തർക്കത്തിന് ശേഷം തലാബ് ചൗക്കിൽ രാമനവമി ഘോഷയാത്ര പോലീസ് തടഞ്ഞുവെന്ന അഭ്യൂഹം പരക്കുന്നു. "ഹിന്ദുക്കളെ രക്ഷിക്കാൻ" ഉച്ചകഴിഞ്ഞ് 3…
ജലസ്രോതസ്സുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുമ്പോൾ
നിലവിൽ സമുദ്രത്തിൽ പുറന്തള്ളപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കളുടെ അളവ് 75 -199 മില്യൺ ടൺ ആണ്. ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഇനിയും ഇതേ മട്ടിൽ മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണെങ്കിൽ കടലിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് 2040 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ മൂന്ന് ഇരട്ടിയാകും സമുദ്രങ്ങളിലെയും മറ്റ് ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മലിനീകരണം കുത്തനെ വർധിച്ചു കൊണ്ടിരിക്കുകയാണന്ന് യു.എന്നിൻ്റെ പരിസ്ഥിതി പഠന (യു.എൻ.ഇ.പി) റിപ്പോർട്ട്. 'From Pollution to Solution: a global assessment of marine…
ഈ പ്രളയകാലത്ത് ഗാഡ്‌ഗിൽ റിപ്പോർട്ട് വായിക്കുമ്പോൾ
AFEEFA E 2013-ൽ ഗാഡ്ഗിൽ പശ്ചിമഘട്ടത്തിൻ്റെ തകർച്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാലോ, അഞ്ചോ വർഷത്തിനിപ്പുറം കേരളത്തെ കാത്തിരിക്കുന്ന വലിയ ദുരന്തമെന്താണെന്ന് അന്നേ ഗാഡ്ഗിൽ പറഞ്ഞിരുന്നു. അന്ന് ഞാനും നിങ്ങളുമെല്ലാം ഉണ്ടാവുമെന്നും ഗാഡ്ഗിൽ പറയുകയുണ്ടായി. കവളപ്പാറ, പുത്തുമല ഉരുൾപ്പൊട്ടലുകൾ നാം കണ്ടു. ഇപ്പോഴിതാ കൂട്ടിക്കലും പ്ലാപ്പള്ളിയിലും കൊക്കയാറിലുമെല്ലാം ഇവയ്ക്ക് തുടർച്ചകളുണ്ടായിരിക്കുന്നു കേരളം വീണ്ടുമൊരു പ്രളയ ദുരന്തത്തെയാണ് നേരിടുന്നത്.കാലം തെറ്റിയുള്ള മഴയും ഉരുൾപൊട്ടലും പ്രളയവും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനായിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മാധവ് ഗാഡ്‌ഗിൽ എന്ന പ്രശസ്ത…
ജനസംഖ്യാ നിയന്ത്രണ ബില്ല് വിദഗ്ദരുടെ വിയോജിപ്പുകൾ
വിദഗ്ദരുടെ ഗവേഷണ പഠനങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഇത്തരം നയങ്ങൾ ഒട്ടും ഗുണകരമായിരിക്കില്ല എന്നാണ്. മാത്രമല്ല, പെൺ ഭ്രൂണഹത്യയുടെ വർധനവിനും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിനോ,സ്ത്രീകളെ മരണത്തിലേക്കോ, ആരോഗ്യപരമായ അപകടങ്ങളിലേക്കോ മറ്റും ഇത് നയിക്കും. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ ഭ്രൂണഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 200 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2021ജൂലൈ പതിനൊന്നിനായിരുന്നു യു.പിയിൽ പുതിയ ജനസംഖ്യാ നയത്തിൻ്റെ കരട് പുറത്തിറക്കിയത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിക്ക്…
ഇ.പി.ഐ 2020: ഇന്ത്യ 168ആം സ്ഥാനത്ത്
ഇ.പി.ഐയുടെ പട്ടികയിൽ ഇന്ത്യ 168ആം സ്ഥാനത്ത്. ആദ്യ പത്തിൽ യൂറോപ്യൻ രാജ്യങ്ങൾ. പട്ടികയിൽ മുൻനിരയിലുള്ള രാജ്യങ്ങളെല്ലാം സാമൂഹിക ആരോഗ്യം, പാരിസ്ഥിതിക വിഭവങ്ങൾ, ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കുന്നതിനു വേണ്ടിയുള്ള സുസ്ഥിരമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്ന ‘Yale Center for Environmental Law & Policy’ തയ്യാറാക്കുന്ന ഇ.പി.ഐ അഥവ Environmental Performance Index ഈയടുത്തതാണ് പുറത്തിറങ്ങിയത്. 2020 വർഷം പുറത്തിറങ്ങിയ റിപ്പോർട്ടിൽ പ്രധാനമായും വിലയിരുത്തിയിട്ടുള്ളത് നഗരവത്കരണം, മാലിന്യ നിർമാർജ്ജനം,…
വായുമലിനീകരണം കൂടുതൽ ഇന്ത്യയിൽ
രാജ്യത്ത് അന്തരീക്ഷ മലിനീകരണ തോത് കുറയുന്നുവെന്ന കേന്ദ്രസർക്കാറിൻ്റെ അവകാശവാദത്തിന് വിരുദ്ധമായി കഴിഞ്ഞ വർഷം 16,67,000 പേർ വായുമലിനീകരണം മൂലം മരണപ്പെട്ടതായി പഠനം. ഇന്ത്യയിൽ മലിനമായ വായുവിൽ ശ്വാസം മുട്ടി മരിച്ചത് 1.16 ലക്ഷം നവജാത ശിശുക്കൾ. ദി സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയറിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം. ബംഗ്ലാദേശും പാകിസ്ഥാനും ഒൻപതും പത്തും സ്ഥാനത്താണ് റിപ്പോർട്ടിൽ. കുഞ്ഞുങ്ങളിൽ പകുതിയും മരിച്ചത് സൂക്ഷ്മമായ മാലിന്യ കണങ്ങൾ അടങ്ങിയ വായു (പി.പി.എം 2.5) ശ്വസിച്ചുകൊണ്ടാണ്. ബാക്കി മരണം വിറക്, ഉണങ്ങിയ…
കാർഷിക പരിഷ്‌കരണ ബിൽ എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷി നിയമ വിധേയമാവും. കർഷകർക്ക് ലഭ്യമായിരുന്ന സൗജന്യ സേവനങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും ഇനി മുതൽ വില നൽകേണ്ടി വരും. കർഷകർക്ക് വൻതിരിച്ചടി. കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. ഇതുമൂലം രാജ്യത്ത് വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷിക്ക് വഴിയൊരുക്കും. ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കലും സംഭരണത്തിനായുള്ള സംവിധാനങ്ങൾ ഒരുക്കലും അപ്രസക്തമാവും. തുറന്ന വിപണിയിൽ കർഷകരുടെ വിലപേശൽ…
കേരളത്തിലെ തോട്ടം തൊഴിലാളികള്‍: അവഗണനകളുടെ ചരിത്രം
പ്രകൃതി ദുരന്തങ്ങളോ അവകാശ സമരങ്ങളോ ഉണ്ടാവുന്ന സമയങ്ങളില്‍ മാത്രമാണ് കേരളത്തിലെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലെ മുഖ്യധാരയിലേക്ക് കടന്നുവരാറുള്ളത്. അതുതന്നെ, നാലോ അഞ്ചോ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലോ രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള പരസ്‌പര കുറ്റപ്പെടുത്തലുകളിലോ വിമർശന വാഗ്വാദങ്ങളിലോ ഒതുങ്ങുകയും അതിനുശേഷം തോട്ടം തൊഴിലാളികൾ ചിത്രത്തില്‍ നിന്നും പതിയെ മാഞ്ഞുപോവാറുമാണ് പതിവ്. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങൾ ഇത്തരത്തിലെന്തെങ്കിലും സംഭവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ഇത്തരം അവഗണനകള്‍ക്കും ക്രൂരതകള്‍ക്കും വലിയൊരു ചരിത്രമുണ്ട്. നമ്മുടെ…
അനധികൃത ഖനനം കശ്‍മീരിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്നു
ജമ്മുകശ്മീരിനെ രണ്ടായി വിഭജിച്ച ശേഷമാണ് ഭരണകൂടത്തിന്റെ അനുമതിയോടെ വൻകിട ഖനനം വ്യാപകമാവുന്നത്. ഇന്റർനെറ്റ് നിരോധനത്തിന്റെ മറവിൽ ഖനന കരാറുകൾ കൈക്കലാക്കുന്നത് ബാഹ്യശക്തികൾ. പുറത്ത് നിന്നെത്തുന്ന വൻകിട ഖനന കമ്പനികൾ കശ്മീരിന്റെ പരിസ്ഥിതിയെ തകർക്കുന്ന തരത്തിൽ നിയമവിരുദ്ധ ഖനനം ശക്തമാക്കി. ജമ്മുകശ്‍മീരിനെ രണ്ടായി വിഭജിച്ച ശേഷമാണ് ഭരണകൂടത്തിന്റെ അനുമതിയോടെ വന്‍കിട ഖനനം ശക്തമാവുന്നു. മണല്‍, കല്‍ക്കരി, ചുണ്ണാമ്പ് കല്ല്, മാര്‍ബിള്‍ എന്നിവക്ക് ഖനന കരാറുകള്‍ നേടുന്നത് കശ്‍മീരിന്‌ പുറത്തുനിന്നുള്ള കമ്പനികള്‍. ശ്രീനഗറിലെ ത്സലം നദിയിലെ 10 ബ്ലോക്കുകളും പുറത്തുള്ള…
അസം: കോവിഡിനും പ്രളയത്തിനും ഇടയിൽ
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയോ കേന്ദ്ര സംഘത്തെ അയക്കുകയോ ചെയ്‌തില്ല. കഴിഞ്ഞ 4 വർഷങ്ങളിൽ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം. അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 89 മരണം. ബ്രഹ്മപുത്ര ഉള്‍പ്പെടെ മിക്ക നദികളും കരകവിഞ്ഞൊഴുകുന്നു. കോവിഡ് വ്യാപനത്തിന്റെ ദുരിതത്തിലും ജനലക്ഷങ്ങളുടെ പലായനം. 24 ജില്ലകളില്‍ 26 ലക്ഷത്തിലധികം ആളുകള്‍ പ്രളയബാധിതര്‍. ലോക്‌ഡൗണില്‍ പട്ടിണിയിലായ ഗ്രാമീണർക്ക് ഇരട്ടപ്രഹരം. അസമില്‍ തിരിച്ചെത്തിയത് 2.5 ലക്ഷം കുടിയേറ്റക്കാരാണ്. സാമൂഹിക…
പരിസ്ഥിതിയെ തകര്‍ക്കുന്ന പുതിയ വിജ്ഞാപനം
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് ഇ.ഐ.എ വിജ്ഞാപനം (Environmental Impact Assessment Notification 2020) ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണ സംവിധാനത്തെ തകിടം മറിക്കുമെന്ന് വിദഗ്ദ്ധർ. വ്യാവസായികവും അല്ലാത്തതുമായ പദ്ധതികള്‍ക്ക് അനുമതി നൽകുന്നതിന് മുമ്പ് വിശദമായ പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കുന്ന നിബന്ധനകള്‍ ദുര്‍ബലപ്പെടുത്തുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ പുതിയ വിജ്ഞാപനത്തില്‍. പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കുന്ന നിബന്ധനകള്‍ ദുര്‍ബലപ്പെടുത്തുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ പുതിയ വിജ്ഞാപനത്തില്‍. പുല്‍പ്രദേശങ്ങള്‍, മരുപ്രദേശങ്ങള്‍, നീര്‍പ്രദേശങ്ങള്‍ എന്നിവ പുതിയ വിജ്ഞാപന പ്രകാരം ഇക്കോ സെന്‍സിറ്റീവ് മേഖലകളുടെ…
വന്യജീവി വേട്ട: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നാമത്
മലപ്പുറത്തെ കുറിച്ചുള്ള വര്‍ഗീയച്ചുവയുള്ള പ്രസ്‌താവനയോടൊപ്പം ബി.ജെ.പി എം.പി മനേക ഗാന്ധി കേരളത്തിന്റെ പരിസ്ഥിതി/വന്യജീവി നാശത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പാരിസ്ഥിതികവശം പരിശോധിക്കുന്നു. ഇന്ത്യയില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വന്യജീവി നഷ്‌ടം സംഭവിക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കേരളത്തില്‍ പ്രതിവര്‍ഷം 600ഓളം ആനകള്‍ കൊല്ലപ്പെടുന്നു എന്ന മനേക ഗാന്ധിയുടെ ആരോപണം തെറ്റാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ മരണപ്പെട്ടത് 2330 ആനകളാണ്. ലോക്‌സഭ രേഖകള്‍ പ്രകാരം കേരളത്തില്‍ 2015-2019 വരെ ആകെ 373 ആനകളാണ്…
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി മൂലം സംഭവിക്കുന്നത്?
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലായാൽ പശ്ചിമഘട്ട വനമേഖലയിലെ 138 ഹെക്ടർ നിബിഡ വനം മുറിച്ചുമാറ്റേണ്ടി വരികയും പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും, രണ്ട് ആദിവാസി ഊരുകൾ ഉൾപ്പെടെ 85 ഓളം കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുകയും ചെയ്യും. സ്ഥാപിത ശേഷിയുടെ 20% പോലും വൈദ്യുതി ലഭ്യമാക്കാൻ പദ്ധതിക്ക് കഴിയില്ല. ഇത് മൂലം കെ.എസ്.ഇ.ബിക്ക് 100 മുതൽ 150 കോടി രൂപയുടെ നഷ്ടത്തിന് സാധ്യത. പശ്ചിമഘട്ട വനമേഖലയിലെ 138 ഹെക്റ്റർ നിബിഡ വനം അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി മുറിച്ചുമാറ്റപ്പെടും. പ്രദേശം വെള്ളത്തിനടിയിലാവും. രണ്ട്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.