Skip to content Skip to sidebar Skip to footer

Judiciary

വംശഹത്യക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ഭരണകൂടം
അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പ്രൊഫസറായ പ്രൊഫ. അശുതോഷ് വാര്‍ഷ്‌നിയുമായി ദി വയർ പ്രതിനിധി സിദ്ധാർത്ഥ് ബാട്ടിയ നടത്തിയ അഭിമുഖത്തിൽ നിന്ന്. ബാട്ടിയ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളെയും അതിന്റെ വ്യത്യസ്തരൂപങ്ങളെയും നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഇതെല്ലാം രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും അതില്‍ പോലീസിന്റെ ഇടപെടലും എന്ന നിലയ്ക്കല്ല സംഭവിക്കുന്നത്. പലപ്പോഴും ഇത് ഒരു സമുദായത്തിന് മാത്രം കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നവയാണ്. ചിലപ്പോള്‍ സമാസമം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നവയുമാകാറുണ്ട്. എന്താണ് താങ്കളുടെ നിരീക്ഷണം? അശുതോഷ്:…
പ്രഥമദൃഷ്ടാ ദേശദ്രോഹി!
ഷാരുഖ് ആലം നിയമം അഭ്യസിക്കുന്ന ഒരാളെന്ന നിലക്ക് എന്നോട് പലപ്പോഴും ഉന്നയിക്കാറുണ്ടായിരുന്ന ചോദ്യമാണ്, 'ഇന്ത്യൻ നീതിന്യായവ്യവസ്ഥ സ്വതന്ത്രമാണോ' എന്നത്. കുഴപ്പിക്കുന്ന ചോദ്യമാണിത്. പക്ഷെ, ഇന്ത്യൻ നീതിന്യായവ്യവസ്ഥ സംവിധാനപരമായെങ്കിലും ഏറെക്കുറെ സ്വതന്ത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്വതന്ത്രമാണെന്നു മാത്രമല്ല, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ മറ്റു വ്യവസ്ഥകളിൽ നിന്ന് വേർപെട്ടു നിൽക്കുന്നതുമാണെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല, ആന്തരികമായി തന്നെ ഇങ്ങനെ പരസ്പരം വേർപെട്ടു നിൽക്കുന്ന ഘടകങ്ങൾ- ഉദാഹരണത്തിന് പല തട്ടിലുള്ള കോടതികൾ- കൊണ്ടു നിർമ്മിക്കപ്പെട്ട വ്യവസ്ഥയാണത്. ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷയുടെ വാദം…
ഈ യുദ്ധം പ്രസരിപ്പിക്കുന്നത് വംശീയ ഭ്രാന്ത് കൂടിയാണ്
പി.കെ. നിയാസ് മനുഷ്യര്‍ മാത്രമല്ല യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നത്, പ്രത്യുത സത്യം കൂടിയാണെന്ന് പറയപ്പെടാറുണ്ട്. വസ്തുനിഷ്ഠമായ പ്രസ്താവനയാണത്. രണ്ട് ലോക യുദ്ധങ്ങള്‍ ഉള്‍പ്പെടെ അസംഖ്യം യുദ്ധങ്ങളില്‍ മനുഷ്യരോടൊപ്പം സത്യവും ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. 'പ്രോപഗണ്ട വാര്‍' എന്നത് ഏത് യുദ്ധത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയ കാലമാണിത്. യുദ്ധം ജയിക്കാന്‍ അര്‍ധ സത്യങ്ങളും നുണകളും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളും ഇരുപക്ഷത്തെയും അനുകൂലിക്കുന്നവരും ഒരുപോലെ കരുതുന്നു. ഇറാഖിനെതിരായ യുദ്ധത്തില്‍ തങ്ങളുെട നറേറ്റീവുകള്‍ മാത്രം ലോകത്തെ കേള്‍പിക്കാന്‍ ജേര്‍ണലിസ്റ്റുകളെ വിലയ്‌ക്കെടുത്തത് അമേരിക്കയാണ്. 'എംബഡഡ്…
ന്യൂനപക്ഷ സ്കോളർഷിപ്പ് കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ
ജനസംഖ്യയില്‍ 15 ശതമാനമുള്ള മുസ്‌ലിം ജനവിഭാഗത്തിന് കേന്ദ്ര സർവീസുകളിൽ രണ്ടര ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തിയ കമ്മീഷൻ, മുസ്‍ലിംകൾക്ക് 12% സംവരണമുള്ള കേരളത്തിൽ 10% മാത്രമേ സർവീസിൽ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തി. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലിംകളുടെ സ്ഥിതി പരിതാപകരമാണെന്ന പൊതു വിലയിരുത്തലിൻ്റയടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുകളും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ആരംഭിച്ചു.ബംഗാളില്‍ 27% ആണ് മുസ്‌ലിംകളുള്ളത്. എന്നാല്‍ അവിടെ 2% ആണ് സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം. സച്ചാർ റിപ്പോർട്ട് വന്നതിന് ശേഷമാണ് അവിടെ മുസ്‌ലിംകൾക്ക്…
രാജ്യദ്രോഹ നിയമത്തിൻ്റെ ചരിത്രവഴികൾ
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 A രാജ്യദ്രോഹ നിയമം എന്ന് വിളിക്കപ്പെടുന്നു. “രാജ്യദ്രോഹം” എന്ന പദം ഐ.പി.സി സെഷനിൽ പരാമർശിച്ചിട്ടില്ല. എഴുതിയതോ, പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവല്‍ക്കരണം എന്നിവയോ, മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്, ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സ്‌നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ആരും മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുകയും പിഴ അടക്കേണ്ടി വരികയും ചെയ്യും.  രാജ്യദ്രോഹം; കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ?…
കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ?
ഈ വർഷമാദ്യം, ഫെബ്രുവരി - മാര്‍ച്ച്, മെയ് - ജൂണ്‍ മാസങ്ങളിൽ ജുഡീഷ്യറി, വിശിഷ്യാ സുപ്രീം കോടതി നടത്തിയ സുപ്രധാനമായ നിരീക്ഷണങ്ങളെയും വിധികളെയും തുടർന്ന്, ഇന്ത്യയില്‍ നിലവിലുള്ള രാജ്യദ്രോഹ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ വ്യക്തിത്വങ്ങള്‍  രംഗത്ത് വരികയുണ്ടായി. രാഷ്ട്രീയ നേതാവായ കപിൽ സിബൽ, മോഡലും അഭിനേത്രിയുമായ ദിയ മിർസ, ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബ്, മുൻ പാർലമെന്റ് അംഗവും ചലച്ചിത്ര നിർമ്മാതാവുമായ പ്രതീഷ് നാന്ധി തുടങ്ങിവർ ഇവരിൽ ഉൾപ്പെടുന്നു.  കോടതി നിരീക്ഷണങ്ങൾ പരിസ്ഥിതി…
ബാബരി മസ്‌ജിദ് വിധി: പ്രതികരണങ്ങളും കണ്ടെത്തലുകളും
ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ സി.ബി.ഐ പ്രത്യേക കോടതി അദ്വാനിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയപ്പോൾ ബാബരി ധ്വംസനത്തിൽ ബി.ജെ.പി, ആർ.‌എസ്.‌എസ്, വി.എച്ച്.പി നേതാക്കളുടെ, ഗൂഢാലോചനയും പങ്കും കൃത്യമായി കണ്ടെത്തുകയായിരുന്നു ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിൽ. "ഇനിയും നമ്മൾ ഞെട്ടലിലാണെങ്കില്‍, നമ്മൾ ഇതാണ്'' എന്ന തലക്കെട്ടിൽ പേജിന്റെ മധ്യത്തിൽ‌ ഒരു കഴുതയുടെ കാരിക്കേച്ചറുമായാണ് ഇന്നത്തെ ഇംഗ്ലീഷ് ദിനപത്രം ദി ടെലഗ്രാഫ് പുറത്തിറക്കിയത്. ബാബരി മസ്‌ജിദ്‌: ആരും കുറ്റക്കാരല്ല എന്നായിരുന്നു ഇന്ത്യൻ എക്‌സ്പ്രസിൻ്റെ പ്രധാന ഹെഡിങ്. സുപ്രീംകോടതിയുടെ മുൻ വിധികളെയും നീതിന്യായത്തെയും പരിഹസിക്കുന്ന,…
ഒരു സിറ്റിങ് ജഡ്‌ജ്‌ മാത്രം; സുപ്രീംകോടതിയിൽ മുസ്‌ലിം അസാന്നിധ്യം
ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല. 2014ല്‍ അധികാരമേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലെത്തി ആറുവര്‍ഷക്കാലത്തിനിടക്ക്, ഒരൊറ്റ മുസ്‌ലിം ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയില്‍…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.