Skip to content Skip to sidebar Skip to footer

ഗോഡ്‌സെ മുതൽ പരശുറാം വാഗ്മോറെ വരെ: തെളിയുന്നത് അർ.എസ്.എസിൻ്റെ രാജ്യദ്രോഹ മുഖം

പാക്കിസ്ഥാൻ ഏജന്റിന് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ പ്രതിരോധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്ത പ്രദീപ് എം കുരുൾക്കർ എന്ന ഡി.ആർ.ഡി.ഓ ഉദ്യോഗസ്ഥൻ, ആർ.എസ്.എസ് സജീവ പ്രവർത്തകനാണെന്ന വാർത്ത പുറത്തു വന്നത് മെയ് പത്തിനായിരുന്നു. താൻ വിശ്വസിക്കുന്നത് ആർ.എസ്.എസ് ആശയങ്ങളാണെന്നും, തന്റെ മുത്തശ്ശന്റെ കാലം തൊട്ടേ തങ്ങൾ ആർ.എസ്.എസ് പ്രവർത്തകരാണെന്നും കുരുൾക്കർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.

ആർ.എസ്.എസ് ആശയങ്ങൾ എങ്ങനെ രാജ്യദ്രോഹപരമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇവിടെ വെളിപ്പെടുന്നത് എന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര ഇതിനോട് പ്രതികരിച്ചത്. എന്നാൽ, രാജ്യദ്രോഹപരമല്ലാത്ത പ്രവർത്തനം ആർ.എസ്.എസിനുണ്ടോ?

ഇത് ആദ്യമായല്ല രാജ്യദ്രോഹ കുറ്റങ്ങളിൽ അർ.എസ്.എസ് പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്നത്. ഇതിന് മുൻപും രാജ്യത്തിന്റെ സുരക്ഷയെയും രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും അപകടത്തിലാക്കിയ പല സംഭവങ്ങൾക്ക് പിന്നിലും ആർ.എസ്.എസോ അവരുടെ ആശയങ്ങളോ ആയിരുന്നുവെന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ കൊലപാതകം തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി നടന്ന ബോംബ് സ്ഫോടനങ്ങൾ ഉൾപ്പടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കൾ പ്രതികളായ സംഭവങ്ങൾ നിരവധിയാണ്.

ഗോഡ്‌സെ മുതൽ പരശുറാം വാഗ്മോറെ വരെ

1948 ജനുവരി 30 നാണ് ന്യൂ ഡൽഹിയിലെ ബിർള ഹൗസിൽ വെച്ച് മഹാത്മാ ഗാന്ധി വെടിയേറ്റ് മരിക്കുന്നത്. ആർ.എസ്.എസ് നേതാവ് വി.ഡി സവർക്കർ ഉൾപ്പടെ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു. പല രീതിയിലുള്ള സ്വാധീനങ്ങൾ ഉപയോഗിച്ച് ചരിത്രം വക്രീകരിക്കാൻ ശ്രമിക്കുമ്പോഴും, ആർ.എസ്.എസ് വ്യക്തമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ഗാന്ധിജിയുടേതെന്ന വസ്തുത നിലനിൽക്കുന്നു. ആർ.എസ്‌.എസ് പടർത്തിയ വിദ്വേഷമാണ് ഗോഡ്‌സെയെ ഗാന്ധിയുടെ കൊലപാതകിയാക്കിയതെന്ന് വ്യക്തമാണ്. മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിലും അതുവഴി പാകിസ്ഥാന്റെ രൂപീകരണത്തെ സഹായിക്കുന്നതിലും മഹാത്മ ഗാന്ധി ഉത്തരവാദിയായിരുന്നുവെന്ന് ഗോഡ്‌സെ ഉറച്ച് വിശ്വസിച്ചു. ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നയാളാണ് താൻ എന്നാണ് ‘വൈ ഐ അസാസിനേറ്റഡ് മഹാത്മാ ഗാന്ധി’ എന്ന പുസ്തകത്തിൽ ഗോഡ്‌സെ പറയുന്നത്. ഗാന്ധിയുടെ ആശയങ്ങൾ രാജ്യത്തെ ഹിന്ദുക്കൾക്ക് ഭീഷണിയാണെന്നും അതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും വരുത്തിത്തീർക്കുകയായിരുന്നു ആർ.എസ്.എസ് ചെയ്തത്.

2017 സെപ്റ്റംബർ 5 ന് തന്റെ ബാംഗ്ലൂരിലെ വസതിയിൽ വെച്ച്, മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു. സനാതൻ സൻസ്ത ഉൾപ്പടെയുള്ള ഹിന്ദുത്വ സംഘടനകളിൽ അംഗങ്ങളായ പതിനേഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടനീളം പ്രവർത്തിക്കുന്ന ഒരു “സംഘടിത ക്രൈം സിൻഡിക്കേറ്റിന്റെ” ഭാഗമാണ് കൊലയാളി സംഘമെന്ന് അന്നേഷണത്തിൽ വ്യക്തമായി. കൂടാതെ 2000 ത്തിന്റെ തുടക്കത്തിൽ ഗോവയിൽ നടന്ന നിരവധി ബോംബാക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും ഈ സംഘമാണെന്ന് പോലീസ് കണ്ടെത്തി. ഗൗരി ലങ്കേഷിനു പുറമെ, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദഭോൽക്കർ, എം.എം കൽബുർഗി എന്നിവരുടെ കൊലപാതകത്തിലും ഇതേ സംഘമാണ് പ്രതികൾ.

ഗൗരി ലങ്കേഷ്

പോലീസിന്റെ പക്കലുള്ള വിവരങ്ങൾ അനുസരിച്ച്, കൊലപാതകങ്ങളുടെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന അമോൽ കാലെ, മതപരമായ സമ്മേളനങ്ങളിൽ വെച്ച് വലതുപക്ഷ പ്രവർത്തകരെ തിരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകി കൊലയാളികളാക്കുകയാണ് ചെയ്യുന്നത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പരശുറാം വാഗ്മോറെ ഇത്തരത്തിൽ പരിശീലനം നൽകപ്പെട്ടയാളാണ്. ഗൗരിയുടെ ലേഖനങ്ങൾ വായിക്കാനും അവരുടെ പ്രസംഗങ്ങളുടെ വീഡിയോ കാണാനും അമോൽ കലെ വാഗ്മോറെയെ പ്രേരിപ്പിച്ചു. 2012 ൽ ഹിന്ദുമതത്തിന്റെ വേരുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഗൗരി ലങ്കേഷിന്റെ പ്രസംഗം പരശുറാം വാഗ്മറെയുൾപ്പടെയുള്ള പ്രതികൾ പല തവണ കണ്ടിട്ടുണ്ട്. ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്തിയതിനാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നായിരുന്നു വാഗ്മോറെ പോലീസിനോട് പറഞ്ഞത്.

ആർ.എസ്.എസ് ആസൂത്രണം ചെയ്ത സ്ഫോടനങ്ങൾ

2002 സെപ്റ്റംബർ 24 നാണ് ഗുജറാത്തിലെ അക്ഷർദാം ക്ഷേത്രം ആക്രമിക്കപ്പെടുന്നത്. അക്രമികളെ പോലീസ് വെടിവെപ്പിൽ കൊലപ്പെടുത്തി. 33 പേരുടെ മരണത്തിന് ഇടയാക്കിയ ഈ അക്രമത്തിന് പിന്നിൽ ‘മുസ്ലിം തീവ്രവാദികളാണെന്നും’ അതിന് പ്രതികാരമായി മുസ്ലിംകൾ കൊല്ലപ്പെടണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് ആർ.എസ്.എസ് പ്രവർത്തകരായ പ്രഗ്യ സിംഗ് താക്കൂർ, അസീമാനന്ത് തുടങ്ങിയ നേതാക്കൾ ചേർന്ന് മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവിൽ ബോംബ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്ന് ‘ദി കാരവൻ’ പുറത്തു വിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

2008ൽ മാലേഗാവിൽ സ്കൂട്ടറിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു നാല് പേർ മരിക്കുകയും 79 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2008 ഒക്ടോബറിൽ പ്രഗ്യ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ടു. സ്ഫോടനത്തിനുപയോഗിച്ച സ്കൂട്ടർ പ്രഗ്യയുടേതാണെന്നും, അവരാണ് കൂട്ടുപ്രതിയായ രാമചന്ദ്ര കൽസൻഗ്രേക്ക് അത് നൽകിയതെന്നും മഹാരഷ്ട്ര എ.ടി.എസ് കണ്ടെത്തി. പ്രഗ്യ സിങ്ങിനെതിരെ എ.ടി.എസ് ഹാജരാക്കിയ തെളിവുകളിൽ, സ്ഫോടനത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട പല യോഗങ്ങളിലും അവർ പങ്കെടുത്തതായി സമർത്ഥിക്കുന്ന, സാക്ഷികളിൽ നിന്നും കൂട്ടുപ്രതികളിൽ നിന്നുമുള്ള മൊഴികളും ഉൾപ്പെട്ടിരുന്നു. എന്നാൽ, 2016ൽ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് എൻ.ഐ.എ, പ്രഗ്യ ഉൾപ്പടെ അഞ്ചു പേരെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

2017 ഏപ്രിലിൽ ആരോഗ്യ സ്ഥിതി പരിഗണിച്ചുകൊണ്ട് ബോംബെ ഹൈ കോടതി പ്രഗ്യക്ക് ജാമ്യം നൽകി. ഇന്ന് ഭോപ്പാലിൽ നിന്നുമുള്ള ബി.ജെ.പി ലോക്സഭാംഗമാണ് പ്രഗ്യ.

പ്രഗ്യ സിംഗ് താക്കൂർ

2007 ഫെബ്രുവരി 18 ന് നടന്ന സംഝോത എക്‌സ്‌പ്രസ് സ്ഫോടനത്തിന് പിന്നിലും ആർ.എസ്.എസ് ആയിരുന്നു. 70 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. സുനിൽ ജോഷി, സ്വാമി അസീമാനന്ദ, പ്രഗ്യ സിംഗ്, സന്ദീപ് ഡാങ്കെ, രാമചന്ദ്ര കൽസംഗ്ര, ലോകേഷ് ശർമ്മ എന്നിങ്ങനെ ആർ.എസ്.എസിന്റെ പ്രധാനപ്പെട്ട നേതാക്കളായിരുന്നു സ്ഫോടനം ആസൂത്രണം ചെയ്തത്. 2006 വാരണാസി സ്‌ഫോടനങ്ങൾക്ക് മറുപടിയായിട്ടാണ് സംഝോത എക്‌സ്‌പ്രസ് സ്ഫോടനം നടന്നതെന്ന് സ്വാമി അസീമാനന്ദ് പോലീസിനോട് പറയുന്നുണ്ട്. 28 പേരുടെ മരണത്തിനിടയാക്കിയ വാരാണസി ബോംബ് സ്‌ഫോടനങ്ങളിൽ പ്രതികളെന്ന് പോലീസ് രേഖപ്പെടുത്തിയ അഞ്ചു പേരിൽ ഇതുവരെ പിടികൂടാനായത് ഒരാളെയാണ്.

മലേഗാവ് സ്‌ഫോടനങ്ങളിലേക്ക് നയിച്ച കാരണമായി ആർ.എസ്.എസ് പറയുന്ന അക്ഷർദാം ക്ഷേത്രത്തിലെ അക്രമവുമായി ബന്ധപെട്ടു അറസ്റ്റ് ചെയ്ത ആറു മുസ്ലിംകളെ 2014 ൽ തെളിവില്ലെന്ന് ചൂണ്ടികാണിച്ചു സുപ്രീം കോടതി വെറുതെ വിട്ടു. അപ്പോൾ ഈ ആക്രമണങ്ങൾക്ക് പിന്നിൽ ആരായിരുന്നുവെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.

2022 സെപ്റ്റംബറിൽ, ആർ.എസ്.എസുമായി ബന്ധപ്പെട്ട സംഘടനകൾ, 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് സംഘടിപ്പിച്ച ബോംബ് നിർമാണ ക്യാമ്പിൽ താൻ പങ്കെടുത്തിട്ടുണ്ടെന്ന് മഹാരാഷ്ട്രയിലെ നാന്ദേഡ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുൻ ആർ.എസ്.എസ് പ്രവർത്തകനായ യശ്വന്ത് ഷിൻഡെ പറയുന്നുണ്ട്. രാജ്യത്തുടനീളം നടന്ന പല ബോംബ് സ്ഫോടനങ്ങൾക്ക് പിന്നിലും ആർ.എസ്.എസ്സാണെന്ന് അയാൾ പറയുന്നു. സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും, നടപ്പാക്കുന്നതിലും പല തലങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി ആർ.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ പേരുകൾ 2006 നാന്ദേഡ് സ്‌ഫോടനവുമായി ബന്ധപെട്ട് ഷിൻഡെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.

2006 ഏപ്രിലിൽ, നന്ദേഡിലെ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിക്കുകയും ഹിമാൻഷു പാൻസെ, നരേഷ് രാജ്കോണ്ട്വാർ എന്നിവർ കൊല്ലപ്പെടുകയും ചെയ്തു. നന്ദേഡ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളാണ് കൊല്ലപ്പെട്ട ഇവർ രണ്ട് പേരും. കൊല്ലപ്പെട്ട പാൻസെ തന്റെ സുഹൃത്താണെന്ന് ഷിൻഡെ അവകാശപ്പെട്ടു. മഹാരാഷ്ട്ര എ.ടി.എസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, 2003-നും 2004-നും ഇടയിൽ പർഭാനി, പൂർണ, ജൽന എന്നിവിടങ്ങളിലെ മുസ്ലിം പള്ളികളിൽ നടന്ന ബോംബ് സ്‌ഫോടനങ്ങൾക്ക് പിന്നിൽ പാൻസെയും സുഹൃത്തുക്കളുമാണെന്ന് കണ്ടെത്തി. 2007 ഫെബ്രുവരിയിൽ കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

2016 ഓഗസ്റ്റിൽ പർഭാനി പള്ളിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ നാല് പ്രതികളെയും പർഭാനി ജില്ലാ കോടതി വെറുതെവിട്ടു. 2012ൽ പൂർണ, ജൽന പള്ളികളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴ് പ്രതികളെ ജൽന ജില്ലാ കോടതി വെറുതെവിട്ടു. ഈ രണ്ട് കേസിലും പ്രതികളായവർ തന്നെയാണ് നന്ദേഡ് സ്ഫോടന കേസിൽ വിചാരണ നേരിടുന്നത്. ഈ കേസിൽ വിചാരണ തെളിവെടുപ്പ് ഘട്ടത്തിലാണ്. ഈ ഘട്ടത്തിലാണ് ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയാമെന്നും അതിനാൽ സാക്ഷിയായി പരിഗണിക്കണമെന്നും ആവിശ്യപ്പെട്ട് ഷിൻഡെ കോടതിയിൽ ഹാജരായത്. രാജ്യവ്യാപകമായി സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയുടെ സൂത്രധാരൻ വി.എച്.പി നേതാവ് മിലിന്ദ് പരാണ്ഡെ ആയിരുന്നുവെന്നും, മോഹൻ ഭാഗവത് തുടങ്ങിയ നേതാക്കൾ ഇത്തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്നതായും ഷിൻഡെ ആരോപിച്ചു.

യശ്വന്ത് ഷിൻഡെ

1990 മുതൽ ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനായിരുന്നു യശ്വന്ത് ഷിൻഡെ. ഷിൻഡെ സമർപ്പിച്ച സത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗങ്ങൾ:

“താൻ പങ്കെടുത്ത ക്യാമ്പിൽ മഹാരാഷ്ട്രയിലെ ഔറംഗബാദ്, ജൽഗാവ്, നന്ദേഡ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള 20 ഓളം യുവാക്കൾ പരിശീലനത്തിന് എത്തിയിരുന്നു. ക്യാമ്പിൽ പങ്കെടുത്ത ഹിമാൻഷു പാൻസെ മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിൽ മൂന്ന് സ്ഫോടനങ്ങൾ നടത്തിയിരുന്നു. ഔറംഗാബാദിലെ പ്രധാനപെട്ട ഒരു മസ്ജിദിൽ വൻ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ഇയാൾ, ആ സ്ഫോടനത്തിനായി ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് 2006ൽ നന്ദേഡിൽ വെച്ച് മരണപ്പെടുന്നത്.

രാജ്യത്തുടനീളം സ്ഫോടനങ്ങൾ നടത്താനുള്ള ആർ.എസ്.എസിന്റെ പദ്ധതി പ്രതീക്ഷിച്ചത്ര വിജയിക്കാത്തതിനാൽ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടായില്ല. തത്ഫലമായി 2004-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി. പ്രധാന ഗൂഢാലോചനക്കാരായ മിലിന്ദ് പരാണ്ഡെയെപ്പോലുള്ളവർ ഭയന്ന് ഒളിവിൽ പോയെങ്കിലും അവർ രഹസ്യമായി ഗൂഢാലോചനകൾ തുടർന്നു. മറവിലിരുന്ന് അവർ രാജ്യത്തുടനീളം നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തി; പോലീസിന്റെയും, മാധ്യമങ്ങളുടെയും സഹായത്തോടെ ഈ സ്‌ഫോടനങ്ങളിൽ മുസ്‌ലിംകളെ കുറ്റക്കാരാക്കി. ഇത് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിച്ചു.”

ഒരു വിഭാഗത്തിനെതിരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച്, രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്നതാണ് ആർ.എസ്.എസിന്റെ പ്രവർത്തന രീതി. അവിടെ രാജ്യത്തിനോ, രാജ്യ സുരക്ഷക്കോ, ആർ.എസ്.എസ് പ്രതിനിധികരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ ജീവന് പോലും വിലയില്ല. അതുകൊണ്ട് തന്നെ ആർ.എസ്.എസ്സിന് ഒരു മുഖമേ ഉള്ളു, അത് രാജ്യ ദ്രോഹത്തിന്റെയാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.