Skip to content Skip to sidebar Skip to footer

Police

രാഷ്ട്രീയ സ്വാധീനങ്ങൾ അട്ടിമറിക്കുന്ന സമരങ്ങളുടെ നൈതികത
ബി.ജെ.പി എം.പിയും ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷന്റെ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രാജ്യത്തെ ഒളിമ്പിക് മെഡൽ ജേതാകളടക്കമുള്ള കായിക താരങ്ങൾ തെരുവിൽ സമരത്തിലാണ്. ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാനോ പ്രസ്തുത വിഷയത്തിൽ പ്രതികരിക്കാനോ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ പ്രധാന നേതാക്കൾ ആരും തന്നെ തയ്യാറായിട്ടില്ല. മാത്രമല്ല, ഡൽഹി പോലീസിനെ ഉപയോഗിച്ച് സമരം അടച്ചമർത്താൻ ശ്രമിക്കുന്നതും രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളെ റോഡിലൂടെ വലിച്ചിഴക്കുന്നതും നാം കണ്ടു. പ്രതിഷേധങ്ങൾ മാസങ്ങൾ പിന്നിടുമ്പോഴും സമരക്കാർ…
മണിപ്പുർ സംഘർഷം ഒരു മാസം തികയുമ്പോൾ
മണിപ്പുരിലെ സംഘർഷാവസ്ഥ ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 100 ആളുകൾ കൊല്ലപ്പെടുകയും 310 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് ആക്രമണം ഭയന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 272 ക്യാമ്പുകളിലായി 37,450 പേരാണ് നിലവിൽ അഭയം തേടിയിട്ടുള്ളത്. സംഘർഷവുമായി ബന്ധപ്പെട്ട്, 3,734 കേസുകളാണ് മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഇതിൽ 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നത്? മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ 'മെയ്തെ'കളും ആദിവാസി വിഭാഗങ്ങളായ കുക്കി, നാഗ വിഭാഗക്കാരുമാണ്…
ഗോഡ്‌സെ മുതൽ പരശുറാം വാഗ്മോറെ വരെ: തെളിയുന്നത് അർ.എസ്.എസിൻ്റെ രാജ്യദ്രോഹ മുഖം
പാക്കിസ്ഥാൻ ഏജന്റിന് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ പ്രതിരോധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്ത പ്രദീപ് എം കുരുൾക്കർ എന്ന ഡി.ആർ.ഡി.ഓ ഉദ്യോഗസ്ഥൻ, ആർ.എസ്.എസ് സജീവ പ്രവർത്തകനാണെന്ന വാർത്ത പുറത്തു വന്നത് മെയ് പത്തിനായിരുന്നു. താൻ വിശ്വസിക്കുന്നത് ആർ.എസ്.എസ് ആശയങ്ങളാണെന്നും, തന്റെ മുത്തശ്ശന്റെ കാലം തൊട്ടേ തങ്ങൾ ആർ.എസ്.എസ് പ്രവർത്തകരാണെന്നും കുരുൾക്കർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസ് ആശയങ്ങൾ എങ്ങനെ രാജ്യദ്രോഹപരമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇവിടെ…
വിജയ് ചൗധരിയെ വെടിവെച്ച് കൊന്നതിന് ശേഷം ഉസ്മാൻ ചൗധരിയാക്കിയത് എന്തിനായിരിക്കും?
2005ലെ ബഹുജൻ സമാജ് പാർട്ടിയുടെ മുൻ നിയമസഭാംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന വിജയ് കുമാർ ചൗധരി എന്നയാളെ മാർച്ച് 6 ന് യു പി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളിലും പ്രതികരണങ്ങളിലും, കൊല്ലപ്പെട്ട ചൗധരിയെ വലിയൊരു വിഭാഗം മാധ്യമങ്ങളും, നിരവധി ബി.ജെ.പി നേതാക്കളും 'ഉസ്‌മാൻ' എന്ന വ്യാജ പേരിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരി ഇസ്ലാം മതം സ്വീകരിച്ച്, പേര് ഉസ്മാൻ എന്നാക്കിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത്…
എട്ട് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ ഗോവിന്ദ് പൻസാരെ.
എഴുത്തുകാരനും സി.പി.ഐ അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഗോവിന്ദ് പൻസാരെയെ 2015 ഫെബ്രുവരി 16-ന് രണ്ട് അജ്ഞാതർ വെടിവെക്കുകയും, അതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 20 ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. ഛത്രപതി ശിവാജി മഹാരാജ് മുസ്ലീം വിരുദ്ധനാണെന്ന വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചരണത്തെ എതിർക്കുന്ന 'ആരാണ് ശിവജി?' ആയിരുന്നു പൻസാരെയുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്ന്. ജനുവരിയിൽ മഹാരാഷ്ട്ര പ്രത്യേക തീവ്രവാദ വിരുദ്ധ സ്ക്വാഡ്…
അഞ്ച് വർഷത്തിനിടെ 80 പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത് ഗുജറാത്ത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഗുജറാത്തിലാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. അഞ്ച് വർഷത്തിനിടെ എൺപതോളം പേരാണ് സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപെട്ടത്. 2017 മുതൽ 2022 വരെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌ത പോലീസ് കസ്റ്റഡി മരണങ്ങൾ: 2017 -'18 - 14 2018-’19 - 13 2019-’20 - 12 2020 -'21 - 17 2021-’22 - 24 2023 ഫെബ്രുവരി 8…
വിഴിഞ്ഞം സമരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസുണ്ടെന്ന വാദം തെറ്റ്.
2022 നവംബർ ഒന്നിന്, 'കടപ്പുറത്തിന് കലാപമുദ്ര' എന്ന തലകെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചക്കിടയിൽ, വിഴിഞ്ഞം ജനകീയ സമര സമിതി പ്രതിനിധി, മുക്കോല സന്തോഷ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. വിഴിഞ്ഞം ഹാർബറിനെതിരെ സമരം ചെയ്യുന്നവർ രാജ്യദ്രോഹപരമായ പ്രഭാഷണങ്ങൾ നടത്തിയെന്നും, അവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ആയിരുന്നു മുക്കോല സന്തോഷിന്റെ ആരോപണം. മുക്കോല സന്തോഷിന്റെ വാദങ്ങൾ: "അവിടുത്തെ സമരപന്തലിൽ വിളിച്ചുപറയുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾ…
കൊലപാതക കേസുകളും കാരണങ്ങളും.
നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്ക് പ്രകാരം 29,272 കൊലപാതകങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശരാശരി 82 കൊലപാതകങ്ങൾ ഒരു ദിവസം നടക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം ഉത്തർപ്രദേശും ഏറ്റവും കുറവ് സിക്കിമുമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാലും കേസുകൾ കൂടുന്നതായി കാണാം. 2019 ൽ 28,915 ആയിരുന്ന ആകെ കേസുകൾ, 2020 എത്തിയപ്പോൾ 29,193 ആവുകയും, 2021 ൽ ഇത് 29,272…
കുറ്റവാളികളെ കണ്ടെത്തുന്നതിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ ഇവയൊക്കെയാണ്!
നാഷ്ണല്‍ ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2021ലെ 'ക്രെെം ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ടിലെ കണക്കുകളനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉയര്‍ന്ന ശിക്ഷാനിരക്കുള്ളത് ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. മിസോറാമിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്; 96.7%. കേരളത്തില്‍ ഇത് 86% ആണ്. ആന്ധ്രപ്രദേശില്‍ 84.7%, തമിഴ്‌നാട്ടില്‍ 73.3%, നാഗാലാന്റില്‍ 72.1%, തെലങ്കാനയില്‍ 70.1% എന്നിങ്ങനെയാണ് ശിക്ഷാനിരക്ക്. ഒഡിഷയില്‍ 5.7%, %, ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 6.4%, സിക്കിമില്‍ 19.5%, അസം 5.6%, അരുണാചല്‍ പ്രദേശ്…
പുതിയ ക്രിമിനൽ തിരിച്ചറിയൽ നടപടി നിയമം മറുവാദങ്ങളുടെ പ്രസക്തി!
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി, പൊലീസിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും കഴിവ് മെച്ചപ്പെടുത്തുക, ശിക്ഷാ നിരക്ക് കൂട്ടുക എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ ക്രിമിനല്‍ പ്രൊസീജ്യർ ഐഡന്റിഫിക്കേഷന്‍ നിയമം' 2022 അവതരിപ്പിച്ചത്. കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്‌കാന്‍ ചെയ്ത രേഖകള്‍ മുതല്‍ ജൈവിക സാമ്പിളുകള്‍ വരെയുള്ള, വ്യക്തികളുടെ സൂക്ഷ്മ അടയാളങ്ങള്‍ കുറ്റാരോപണം ഉന്നയിക്കപ്പെടുമ്പോള്‍ത്തന്നെ പൊലീസിന് ശേഖരിക്കാമെന്നാണ് ഈ നിയമം പറയുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ എഴുപത്തിയഞ്ച് വര്‍ഷം വരെ സൂക്ഷിക്കാം. നാഷണല്‍ ക്രൈം…
ഇവർ വിചാരണ തടവുകാർ!
നാഷണൽ ക്രൈം ബ്യൂറോയുടെ 2020 ലെ പ്രിസൻ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ വിവിധ ജയിലുകളിൽ 4,88,511 തടവുകാരാനുള്ളത്. ഇതിൽ 3,71,848 പേർ വിചാരണ തടവുകാരാണ്. 3590 രാഷ്ട്രീയ തടവുകാരും, വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 1,12,589 പേരുമുണ്ട്. എന്നാൽ, ഇന്ത്യൻ ജയിലുകളുടെ കപ്പാസിറ്റി അനുസരിച്ച് 4,14,033 ആളുകളെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു. രാജ്യത്തെ തടവുകാരിൽ 44.1 ശതമാനം (2,15,418 തടവുകാർ), 18-30ന് ഇടയിൽ പ്രായമുള്ളവരാണ്. 42.9 ശതമാനം (2,09,400 തടവുകാർ) 30 - 50ന് ഇടയിൽ…
ഇന്ത്യൻ ജയിലുകളിൽ എത്ര പേർ മരിക്കുന്നു!?
സർക്കാർ കണക്കുകൾ അനുസരിച്ച് ജയിലിൽ വെച്ച് മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. 2019ൽ 1764 ആളുകളാണ് മരണപ്പെട്ടതെങ്കിൽ 2020ലേക്ക് എത്തുമ്പോൾ അത് 1887 ആയി. ഇവയിൽ വലിയൊരു ശതമാനവും സ്വാഭാവിക മരണങ്ങളെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019ൽ 1538 മരണങ്ങളും, 2020 ൽ 1642 മരണങ്ങളും ജയിലുകളിൽ സംഭവിച്ചു. സംസ്ഥാനങ്ങൾ തയാറാക്കിയ കണക്കനുസരിച്ച് സ്വാഭാവികം എന്ന് രേഖപെടുത്തിയതിൽ, 1542 ആളുകൾ രോഗം ബാധിച്ചും 100 ആളുകൾ വാർധക്യം മൂലവുമാണ് മരണപ്പെട്ടിട്ടുള്ളത്. രോഗബാധിതരിൽ 480 ആളുകൾ ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണവും 224…
ബംഗാളിലെ കസ്റ്റഡി മരണങ്ങൾ യാദൃശ്ചികമോ?
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂർ സെൻട്രൽ കറക്ഷണൽ ഹോമിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ, അബ്ദുൾ റസാക്ക്, ജിയാവുൽ ലസ്കർ, അക്ബർ ഖാൻ, സെയ്ദുൽ മുൻസി എന്നീ നാലു പേർ ഒരാഴ്ചക്കിടെ മരണപ്പെടുകയുണ്ടായി. എന്നാൽ പോലീസ് ഇതിനെ “യാദൃശ്ചികം” എന്നാണ് വിശേഷിപ്പിച്ചത്. മരിച്ച നാലുപേരെയും ജൂലൈ അവസാനം വെവ്വേറെ കേസുകളിൽ പശ്ചിമ ബംഗാൾ പൊലീസ് പിടികൂടിയതാണ്. മരണപ്പെട്ടവരുടെ ബന്ധുക്കൾ മരണകാരണങ്ങളിൽ സംശയം ഉന്നയിക്കുകയും, മരണത്തിലെ ദുരൂഹത അന്വേഷിക്കാണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവർ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്…
കസ്റ്റഡി മരണങ്ങൾ പെരുകുന്ന യു പി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എംപി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിന് മറുപടിയായി ജൂലൈ 26 നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് കണക്കുകൾ പാർലിമെന്റ് മുമ്പാകെ അവതരിപ്പിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 2020 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള ഡാറ്റ പ്രകാരമാണിത്. 2020-21ൽ ഉത്തർപ്രദേശിൽ 451 കസ്റ്റഡി മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2021-22ൽ ഇത് 501…
ബുൾഡോസിംഗ് ഫാഷിസത്തിൻ്റെ നിയമ ഭാഷ!
ശംസീർ ഇബ്റാഹീം അനധികൃത കയ്യേറ്റം, ബംഗ്ലാദേശി - റോഹിൻഗ്യൻ കുടിയേറ്റം, നിയമവിരുദ്ധ നിർമാണം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി വിട്ട് മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുന്ന ഭരണകൂട നടപടി ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ഏറ്റവും പുതിയ അധ്യായമാണ്. രാമനവമി - ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപക അക്രമവും കലാപവും ഉന്നം വെച്ച് സംഘ് പരിവാർ സംഘടനകൾ നടത്തിയ ഘോഷയാത്രകളും അവയിൽ മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും തുടങ്ങി, അത്തരം സംഭവങ്ങളുടെ യാതൊരു പശ്ചാത്തലവും ഇല്ലാതെ…
ഈ വിമർശനം എങ്ങിനെയാണ് മതസ്പർധ സൃഷ്ടിക്കുന്നത്?
സംഘപരിവാറിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 90 ലധികം വ്യക്തികൾക്കെതിരെ കേരളത്തിലുടനീളം കേസുകൾ എടുത്തതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇവയിൽ ഇരുപത് കേസുകളുടെ എഫ്ഐആർ സ്വരൂപിച്ചു കൊണ്ട് പഠനം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 20 വരെയുള്ള കേസുകളാണ് പഠനത്തിനാധാരം. ഐപിസി 1860 പ്രകാരമുള്ള 153, 153 A എന്നിവയും 2011 കേരള പോലീസ് ആക്ട് പ്രകാരമുള്ള…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.