Skip to content Skip to sidebar Skip to footer

Human Rights

ഹഥ്റാസ്‌ ഒറ്റപ്പെട്ടതല്ല: ദലിത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ മുന്നിൽ ഉത്തർപ്രദേശ്
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ 14.7 ശതമാനവും ഉത്തർപ്രദേശിലാണ്. ഇതിനു തൊട്ടുപിന്നിൽ രാജസ്ഥാനുമുണ്ട്, 10.2 ശതമാനം. ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ് (5997), അതിനു പിന്നിൽ ഉത്തര്‍പ്രദേശും (3065), മധ്യപ്രദേശുമുണ്ട് (2485). രാജസ്ഥാനിൽ ഒരു ലക്ഷം പേരിൽ 15.9 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്‌. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.‌സി.‌ആർ.‌ബി) 2019ലെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം പത്തോളം ദലിത് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകൾ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്‌ഡൗൺ…
മുസ്‌ലിംകളും പ്രതിനിധാനത്തിന്റെ കണക്കുകളും
ഇന്ത്യയിൽ വിവിധ സർക്കാർ/സ്വകാര്യ തൊഴിലിടങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ് കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അവസരങ്ങൾ നൽകുന്നുണ്ടോ? സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം കൂടുതൽ പരിതാപകരമാവുകയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ജാതി/മത/പ്രദേശ പരിഗണനകൾക്കപ്പുറം എല്ലാ സമൂഹങ്ങൾക്കും സമുദായങ്ങൾക്കും തുല്യത നൽകുന്ന രാജ്യത്താണ് പൗരനീതി സാധ്യമാവുന്നത്. ഇന്ത്യയിൽ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ്? കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അർഹമായ അവസരങ്ങൾ നൽകുന്നുണ്ടോ? വസ്‌തുതകൾ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം പരിതാപകരമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.…
കശ്മീരിലെ ഇൻ്റർനെറ്റ് ഉപരോധം ഡിജിറ്റൽ അപ്പാർത്തീഡ്
ഇൻ്റർനെറ്റ് അവശ്യസേവനമായ കാലത്ത് കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് ഉപരോധത്തെ 'ഡിജിറ്റൽ അപാർത്തീഡ്' എന്ന് മനുഷ്യാവകാശ സംഘടനയായ ജമ്മുകശ്മീർ കോയലിഷൻ ഓഫ് സിവിൽ സൊസൈറ്റി. ഇന്റർനെറ്റ് ഉപരോധം ഭരണകൂടത്തിനെതിരെ ഉയർത്തുന്ന ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ് സർക്കാർ. ജമ്മുകശ്മീരിൽ നടപ്പിലാക്കിയ ഇൻ്റർനെറ്റ് ഉപരോധം 'ഡിജിറ്റൽ അപ്പാർത്തീഡ്' എന്ന് മനുഷ്യാവകാശ സംഘടനയായ ജമ്മുകശ്മീർ കോയലിഷൻ ഓഫ് സിവിൽ സൊസൈറ്റിയുടെ റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിലും ഭരണഘടനാപരമായും ലഭിക്കേണ്ട പൗരാവകാശങ്ങൾക്കെതിരെയുള്ള ലംഘനമാണ് ഇൻ്റർനെറ്റ് ഉപരോധം. ജനുവരി മുതൽ ഇന്റർനെറ്റ് വേഗതയിൽ നിയന്ത്രണം…
ഇന്ത്യൻ സമൂഹവും കോവിഡ്-19 ആഘാതങ്ങളും: എൻ.സി.എച്ച്.ആർ.ഒ സർവേ
ആരോഗ്യ-സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നുണ്ട് നോവൽ കൊറോണ വൈറസ് അഥവാ കോവിഡ്-19. 2020 ജനുവരി 30നായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീടങ്ങോട്ട് ദൈനംദിന ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്‌ടിക്കപ്പെട്ടു. സാമൂഹികമായി ഒറ്റപ്പെടുകയും സാമ്പത്തികമായി പല തിരിച്ചടികളും ആരോഗ്യപരമായ അരക്ഷിതാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതയോടെയും ഭയത്തോടെയുമാണ് കൊറോണ വൈറസിനെ അഭിമുഖീകരിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ എൻ.സി.എച്ച്.ആർ.ഒ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ കോവിഡ് കാലത്തെ ജനജീവിതത്തേയും ഭരണകൂട പ്രതികരണത്തേയും പഠനവിധേയമാക്കുന്നു. സർവേ റിപ്പോർട്ടിൻ്റെ പ്രസക്ത ഭാഗങ്ങൾ.…
കാന്ദമാൽ കലാപം: നീതി നിഷേധത്തിൻ്റെ 12 വർഷങ്ങൾ
ഒറീസയിലെ കാന്ദമാൽ ജില്ലയിലെ ക്രിസ്ത്യനികൾക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കലാപത്തിന് പന്ത്രണ്ട് വർഷം പൂർത്തിയാവുന്നു. നിരവധി ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും സ്ത്രീകൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയാവുകയും പള്ളികൾ നശിപ്പിക്കപ്പെടുകയും ചെയ്തു. 2008 ആഗസ്റ്റിൽ ഒറീസയിലെ കാന്ദമാൽ ജില്ലയിൽ ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കലാപം. കലാപത്തിൽ 39 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും 40ലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും 232 ക്രിസ്ത്യൻ പള്ളികൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി എ.പി ഷായുടെ…
കേരളത്തിലെ തോട്ടം തൊഴിലാളികള്‍: അവഗണനകളുടെ ചരിത്രം
പ്രകൃതി ദുരന്തങ്ങളോ അവകാശ സമരങ്ങളോ ഉണ്ടാവുന്ന സമയങ്ങളില്‍ മാത്രമാണ് കേരളത്തിലെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലെ മുഖ്യധാരയിലേക്ക് കടന്നുവരാറുള്ളത്. അതുതന്നെ, നാലോ അഞ്ചോ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലോ രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള പരസ്‌പര കുറ്റപ്പെടുത്തലുകളിലോ വിമർശന വാഗ്വാദങ്ങളിലോ ഒതുങ്ങുകയും അതിനുശേഷം തോട്ടം തൊഴിലാളികൾ ചിത്രത്തില്‍ നിന്നും പതിയെ മാഞ്ഞുപോവാറുമാണ് പതിവ്. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങൾ ഇത്തരത്തിലെന്തെങ്കിലും സംഭവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ഇത്തരം അവഗണനകള്‍ക്കും ക്രൂരതകള്‍ക്കും വലിയൊരു ചരിത്രമുണ്ട്. നമ്മുടെ…
ക്രൈസ്‌തവർക്കെതിരെയുള്ള പീഡനങ്ങളിൽ വൻ വർധനവ്
ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളിൽ വൻ വർധനവ്. 2016ൽ ബി.ജെ.പി അധികാരത്തിലേറിയ ശേഷം 1400ഓളം പീഡന/അക്രമ സംഭവങ്ങൾ. ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിൽ. പള്ളി കത്തിക്കൽ, പ്രാർഥന ശുശ്രൂഷകൾ തടസ്സപ്പെടുത്തൽ, പ്രാർഥനകൾക്ക് അനുമതി നിഷേധം, നിർബന്ധിത മതപരിവർത്തനം, പാസ്റ്റർമാർക്കെതിരെയുള്ള ആക്രമണം തുടങ്ങിയ നിരവധി സംഭവങ്ങൾ. 2019ൽ 366 വംശീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ. ബി.ജെ.പി അധികാരത്തിലേറിയ ശേഷം 1400ഓളം പീഡന/അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അലയൻസ് ഡിഫന്റിങ് ഫ്രീഡം. 2019ൽ ഏറ്റവും…
സാമ്പത്തിക സംവരണത്തിന് നിയമ സാധുതയോ?
സാമ്പത്തിക സംവരണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ പരിഗണിക്കാൻ ഭരണഘടന ബെഞ്ചിന് കോടതിയുടെ നിർദ്ദേശം. 2019 ജനുവരിയിലാണ് ഇത് സംബന്ധിച്ച ഭരണഘടന ഭേദഗതി പാർലമെന്റ് പാസാക്കിയത്. ആര്‍ട്ടിക്കിള്‍ 15ലും 16ലും വരുത്തിയ ഭേദഗതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ളതാണ്. ആര്‍ട്ടിക്കിള്‍ 30(1) ന്റെ കീഴില്‍ വരുന്ന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. നിലവിലുള്ള സംവരണങ്ങള്‍ക്കു പുറമെ 10% ആണ് സാമ്പത്തിക സംവരണ പരിധി നിശ്ചയിച്ചിരുന്നത്. സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രം…
റെയില്‍വേ സ്വകാര്യവത്കരണം: നഷ്‌ടം സംവരണ സമൂഹങ്ങൾക്ക്
റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സർക്കാർ. സ്വകാര്യവത്കരണം സംവരണ വിഭാഗങ്ങൾക്ക് വലിയ തോതിൽ അവസര നഷ്ടമുണ്ടാക്കും. അനിയന്ത്രിതമായ ചാർജ് വർദ്ധനവിനും പൗരന്മാരുടെ ആനുകൂല്യങ്ങൾ റദ്ദാക്കുവാനും കാരണമാവും. 2019 മാര്‍ച്ച് വരെ 303911 ഒഴിവുകള്‍. നിയമന നടപടികൾ വൈകിപ്പിക്കുന്നു. പുതിയ വിജ്ഞാപന പ്രകാരം എസ്.സി-എസ്.ടി, ഒ.ബി.സി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ക്ക് യഥാക്രമം 15000, 7500, 27000, 10000 തസ്‌തികകളിൽ അര്‍ഹതയുണ്ട്. റെയില്‍വേയിലെ ഗ്രൂപ്പ് എ, ബി ക്ലാസ് ജോലിക്കാരില്‍ ഒ.ബി.സി പ്രാതിനിധ്യം 8.05% മാത്രം. സ്വകാര്യവത്കരണം പിന്നാക്ക…
അസം: കോവിഡിനും പ്രളയത്തിനും ഇടയിൽ
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയോ കേന്ദ്ര സംഘത്തെ അയക്കുകയോ ചെയ്‌തില്ല. കഴിഞ്ഞ 4 വർഷങ്ങളിൽ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം. അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 89 മരണം. ബ്രഹ്മപുത്ര ഉള്‍പ്പെടെ മിക്ക നദികളും കരകവിഞ്ഞൊഴുകുന്നു. കോവിഡ് വ്യാപനത്തിന്റെ ദുരിതത്തിലും ജനലക്ഷങ്ങളുടെ പലായനം. 24 ജില്ലകളില്‍ 26 ലക്ഷത്തിലധികം ആളുകള്‍ പ്രളയബാധിതര്‍. ലോക്‌ഡൗണില്‍ പട്ടിണിയിലായ ഗ്രാമീണർക്ക് ഇരട്ടപ്രഹരം. അസമില്‍ തിരിച്ചെത്തിയത് 2.5 ലക്ഷം കുടിയേറ്റക്കാരാണ്. സാമൂഹിക…
ഭീമാ കൊറേഗാവ്; സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും തടവില്‍
ഭീമാ കോറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാചരണ ഭാഗമായി 2018 ജനുവരി ഒന്നിന് എല്‍ഗര്‍ പരിഷത്തിന്റെ പരിപാടിയില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരെന്നും മാവോയിസ്റ്റുകളെ സഹായിച്ചിരുന്നുവെന്നും പോലീസിന്റെ വ്യാജ ആരോപണം. പൂനെയിലെ ഭീമ കൊറേഗാവ് അക്രമ‌ സംഭവങ്ങളില്‍ പങ്കുണ്ടെന്ന വ്യാജ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലടച്ച പൊതുപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും മോചനത്തിനായി ഇന്ത്യയിലും രാജ്യാന്തര തലത്തിലും പ്രതിഷേധം ശക്തമാവുന്നു.  ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മറവിരോഗവും ബാധിച്ചു.…
നോർത്ത് ഈസ്റ്റ് ഡൽഹി കലാപം: വസ്‌തുതാന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നതില്‍ ഡല്‍ഹി പോലീസ് ഹിന്ദുത്വവാദികളായ അക്രമികളോടൊപ്പം ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന കലാപത്തെ സംബന്ധിച്ച് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി. സുപ്രീംകോടതി അഭിഭാഷകന്‍ എം.ആര്‍ ഷംഷാദിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ 130 പേജുള്ള റിപ്പോര്‍ട്ട്, ഡല്‍ഹി പോലീസ് പ്രചരിപ്പിച്ച ഗൂഡാലോചനാവാദത്തില്‍ നിന്നും തികച്ചും വിരുദ്ധമാണ്. മുസ്‌ലിംകളെ ആക്രമിക്കുന്നതില്‍ ഡല്‍ഹി പോലീസ് ഹിന്ദുത്വവാദികളായ അക്രമികളോടൊപ്പം ചേര്‍ന്നതായി കണ്ടെത്തല്‍. അക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതും സംഘടിതവുമായിരുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ സി.എ.എ അനുകൂലികളുടെ പ്രതികാര പദ്ധതിയായി…
പാലത്തായി കേസിൽ നീതി പുലരുമോ?
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള 2012ല്‍  പ്രാബല്യത്തില്‍ വന്ന നിയമമാണ് പോക്സോ (The Protection of Child from Sexual Offenses Act). പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ ബി.ജെ.പി നേതാവായ പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത് ഭാഗിക കുറ്റപത്രം. പോക്‌സോ വകുപ്പുകള്‍ ചുമത്തിയില്ല. സംസ്ഥാനത്തെ പോക്‌സോ കേസുകളില്‍ പോലീസിന്റെ കുറ്റകരമായ വീഴ്ചകൾ. കണ്ണൂരില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമർപ്പിച്ചതിൽ പോലീസ് അനാസ്ഥ.…
വംശീയവിദ്വേഷ കുറ്റകൃത്യങ്ങളിൽ വന്‍ വര്‍ധനവ്
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങള്‍ 64%വും മുസ്‌ലിംകള്‍ക്കെതിരെ.  ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 2019ലെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദശകത്തില്‍ 90 ശതമാനം മതത്തിന്റെ പേരിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 66 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. മിക്ക കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ പോകുന്നതായും നിരീക്ഷണം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങളില്‍ 64 ശതമാനം മുസ്‌ലിംകള്‍ക്കെതിരെയെന്ന് ഹേറ്റ് ക്രൈം വാച്ച്…
ഡിസബിലിറ്റി സംരക്ഷണ നിയമങ്ങളിലും അട്ടിമറി
വിദേശ നിക്ഷേപത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന വാദമുയര്‍ത്തി 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഭിന്നശേഷിക്കാരോട് അതിക്രമം കാണിക്കുന്നവര്‍ക്കുള്ള ജയില്‍ ശിക്ഷയടക്കമുള്ള വ്യവസ്ഥകളും പിഴകളും ലഘൂകരിക്കാനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാണെന്ന വിചിത്രവാദമാണ് സർക്കാർ‌ മുന്നോട്ട് വെക്കുന്നത്. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കോവിഡ് മൂലം തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിലാണ് ഭേദഗതി. 2016ലെ നിയമം വര്‍ഷങ്ങളുടെ പോരാട്ടത്തിന്റെ ഫലം. നിയമം ഭിന്നശേഷിയുള്ള…
സഫൂറ സര്‍ഗാറിന്റെ തടവ് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന്റെ പേരിൽ ഗർഭിണിയായ സഫൂറ സർഗാർ ഉൾപ്പെടെയുള്ള വിദ്യാർഥി ആക്ടിവിസ്റ്റുകളെ യു.എ.പി.എ ചുമത്തി അന്യായമായി ജയിലിലടച്ചതിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ, അമേരിക്കൻ ബാർ അസോസിയേഷൻ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തുടങ്ങിയ അനേകം ആഗോള പൗരാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾ ഇന്ത്യൻ ഭരണകൂടം നിരന്തരമായി ദുരുപയോഗം ചെയ്യുകയാണെന്നും ഈ സംഘടനകൾ. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സർവകലാശാല വിദ്യാര്‍ഥി നേതാവും ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററുമായ സഫൂറ സര്‍ഗാറിനെ പൗരത്വ ഭേദഗതി…
ആറു വർഷങ്ങൾ 7666 ജീവനുകൾ
അമേരിക്കയിലെ കറുത്ത വംശജര്‍ക്കെതിരെ പോലീസ് നടത്തുന്ന ഹിംസയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. 2013നും 2019നും ഇടയിൽ കൊല്ലപ്പെട്ടത് 7666 കറുത്ത വർഗക്കാർ. ജോർജ് ഫ്‌ളോയ്‌ഡ്‌ അവസാനത്തെ ഇര. ആഫ്രിക്കൻ അമേരിക്കക്കാരുടെ ജനസംഖ്യ അമേരിക്കൻ ജനതയുടെ 13 ശതമാനം മാത്രം. എന്നാൽ പോലീസ് അതിക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വെളുത്ത വർഗക്കാരെക്കാൾ രണ്ടര മടങ്ങ്. ജോർജ് ഫ്ളോയ്‌ഡ്‌ കൊല്ലപ്പെട്ട മിനസോട്ടയിൽ കറുത്ത അമേരിക്കക്കാർ കൊല്ലപ്പെടുന്നത് നാല് മടങ്ങ്. കാലിഫോർണിയ, ടെക്‌സാസ്, ഫ്ലോറിഡ തുടങ്ങിയ വലിയ സ്റ്റേറ്റുകളിലാണ് കറുത്ത വർഗക്കാർ കൂടുതൽ…
ലോക്ഡൗണ്‍ ഇല്ലാത്ത പൗരാവകാശ ലംഘനങ്ങൾ
ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ കോവിഡ്-19 മഹാവ്യാധിക്കെതിരെ പോരാടുമ്പോള്‍, ലോക്ക്ഡൗണ്‍ അവസരം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പൊതുപ്രവര്‍ത്തകരേയും വിദ്യാര്‍ഥികളേയും വിയോജിക്കുന്നവരേയും കള്ളകേസുകള്‍ ചുമത്തി ജയിലിലടക്കുന്നത് തുടരുന്നു. ഏപ്രില്‍ 09 - ഗുലിഫ്ഷാ ഡല്‍ഹിയിലെ പൗരത്വ സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ ഗുലിഫ്ഷായെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. ഏപ്രില്‍ 10 - സഫൂറ സര്‍ഗാര്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്‌തു പിന്നീട് തീഹാര്‍ ജയിലിലടച്ചു. അറസ്റ്റ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.