Skip to content Skip to sidebar Skip to footer

‘അടിക്കല്ലിന് ഇളക്കം തട്ടിയിരിക്കുന്നു’.

ഫെബ്രുവരി 18ന് രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാല്‍ഷികര്‍ ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ‘Suhas Palshikar writes: Adani report, BBC documentary, Rahul Gandhi — the developments behind cracks in BJP’s empire’ എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കരണ്‍ ഥാപര്‍ ദ വയറിനുവേണ്ടി ലേഖകനുമായി നടത്തിയ അഭിമുഖം.

ഈയിടെ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തെയും, ഭാവിയെയും എങ്ങനെയെല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് സുഹാസ് പാല്‍ഷികര്‍ മുന്നോട്ടുവെക്കുന്നത്.

  1. ക്രാക്സ് ഇന്‍ ദ എംപയര്‍ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ താങ്കളെഴുതിയ ലേഖനത്തില്‍, മോദി സര്‍ക്കാരിനെ താങ്ങി നിർത്തുന്ന മൂന്നു തൂണുകളെക്കുറിച്ച് താങ്കള്‍ പറയുന്നുണ്ട്, എന്തൊക്കെയാണ് അവ? വിശദീകരിക്കാമോ?

മൂന്ന് കാര്യങ്ങളെ മുൻനിർത്തി ശക്തമായൊരു ഭരണകൂടമായി മാറാൻ ശ്രമിക്കുകയാണ് ബിജെപി. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ കൊണ്ട് മുന്നോട്ടുവെക്കാന്‍ കഴിഞ്ഞ അതിശക്തമായ ബഹുമുഖ സംഘടനാരീതിയാണ് അതിൽ ഒന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓറയെ ചുറ്റി നില്‍ക്കുന്ന സര്‍ക്കാരിന്റെ ജനകീയതയാണ് രണ്ടാമത്തേത്. രാജ്യത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിലുണ്ടായ മാറ്റമാണ് മൂന്നാമത്തേത്. ബിജെപിയെ നിലനിര്‍ത്തുന്നത് തന്നെ ഈ മൂന്ന് കാര്യങ്ങളാണ്. ഹിന്ദു ഭൂരിപക്ഷത്തിലൂന്നിയ, ഏകാധിപത്യപരമായ രാഷ്ട്രീയ നേതൃത്വത്തിന് വലിയ പിന്തുണയും ഇന്ന് ലഭിക്കുന്നുമുണ്ട്.

2. മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ചിലര്‍ സര്‍ക്കാരിനെ കുറിച്ച് ചില സംശയങ്ങളുന്നയിക്കുന്നുണ്ട്. അവര്‍ മോദി ഭക്തരല്ല, മോദിയെ ശക്തമായി എതിര്‍ക്കുന്നവരുമല്ല. വ്യതിചലിക്കാന്‍ തുടങ്ങിയവര്‍ എന്ന് താങ്കള്‍ അഭിപ്രായപ്പെടുന്ന ഈ ആളുകള്‍ ആരാണ്?

മോദിയോടും ബി.ജെ.പിയോടും ആകൃഷ്ടരായ ഒരു കൂട്ടം വോട്ടര്‍മാരുണ്ട്, അവരെ രണ്ട് ഗ്രൂപ്പുകളായി തരംതിരിക്കാം. ഒന്ന്, സാമൂഹ്യമായും സാമ്പത്തികമായും താഴെത്തട്ടില്‍ നില്‍ക്കുന്നവർ. ബി.ജെ.പിയുടെ വിവിധ വാഗ്ദാനങ്ങളിലേക്ക് ആകൃഷ്ടരായവരാണ് അവര്‍. മറ്റൊന്ന് വിശാലമായ മധ്യവര്‍ഗമാണ്, ബി.ജെ.പിയുടെ ഉറച്ച അടിത്തറയും മോദിയുടെ പ്രശസ്തിയുടെ അടിസ്ഥാനവും ഇവരിലാണ്. ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കഴിവിനെക്കുറിച്ച് ആദ്യമായി സംശയങ്ങള്‍ ഉയരുക ഇവര്‍ക്കിടയില്‍ ആയിരിക്കും. ഇതാണ് എന്റെ ഇപ്പോഴത്തെ നിരീക്ഷണം.

3. ഈ സാഹചര്യത്തില്‍ മോദിയെ പിന്തുണയ്ക്കുന്ന ഇത്രയും വലിയൊരു വിഭാഗത്തില്‍ വിള്ളലുകളുണ്ടാകാന്‍ താങ്കള്‍ കണ്ടെത്തിയ രണ്ട് കാരണങ്ങള്‍, ഭരണപാര്‍ട്ടി ഒരു സുവര്‍ണകാലത്തെ (അമൃത്കാല്‍) വാഗ്ദാനം ചെയ്യുമ്പോള്‍ പലരുടെയും ജീവിതാനുഭവങ്ങള്‍ അമൃത്കാല്‍ എന്ന വാഗ്ദാനവുമായി യഥാര്‍ത്ഥത്തില്‍ ബന്ധമില്ലാത്തതാണ്. ഈ വെെരുധ്യം മോദിയെ എത്രത്തോളം മോശമായി ബാധിക്കും?

ആഗോള സാമ്പത്തിക വ്യവസ്ഥയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും പ്രതീക്ഷാവഹമായ രീതിയിലല്ല മുന്നോട്ടുപോകുന്നത്. അതിനാല്‍ത്തന്നെ സര്‍ക്കാരിന് ചെലവഴിക്കാന്‍ കഴിയുന്നതില്‍ പരിധികളുണ്ടാകും. ദരിദ്രരായ ജനങ്ങള്‍ക്കുവേണ്ടി ചെയ്യേണ്ടുന്ന കാര്യങ്ങളിലും പരിമിതികള്‍ രൂപപ്പെടും. പ്രതിപക്ഷത്തെ പേരെടുത്തുവിളിച്ചുകൊണ്ട് അടിച്ചമര്‍ത്തുക, (അമൃത് കാല്‍ പോലെയുള്ള) വലിയ പ്രചാരണങ്ങളും വാഗ്ദാനങ്ങളും നടത്തുക- ഈ രണ്ട് ഘടകങ്ങള്‍ മോദിയുടെ പ്രശസ്തിയെ നിര്‍ണായകമായി ബാധിക്കുന്നൊരു സമയം വരും.

  1. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലുള്ള തകര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ മോദിയെ പിന്തുണയ്ക്കുന്നവരെ അകറ്റുമോ, അതിന് എത്രത്തോളം സാധ്യതയുണ്ട്?

ഇന്ത്യയിലെ മധ്യവര്‍ഗത്തിന് യഥാര്‍ത്ഥത്തില്‍ സുസ്ഥിരമായൊരു രാഷ്ട്രീയപിന്തുണയില്ല. അവര്‍ക്ക് മോദിയെ ഇഷ്ടമാണ്, അവര്‍ മോദിയെ കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ഇഷ്ടപ്പെടുന്നുണ്ട്, മോദിയും മധ്യവര്‍ഗവും തമ്മില്‍ ആഴത്തിലുള്ള ബന്ധം നിലനില്‍ക്കുന്നതായി തോന്നാം. എന്നിരുന്നാലും മധ്യവര്‍ഗം എപ്പോഴും താല്‍പര്യപ്പെടുന്നത് സാമ്പത്തിക ക്ഷേമം, സാമ്പത്തിക പുരോഗതി എന്നിവയിലാണ്. ഷെയര്‍മാര്‍ക്കറ്റിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ മോദിക്കുള്ള പിന്തുണയിലും പ്രശസ്തിയിലും വ്യതിയാനങ്ങളുണ്ടാക്കും. അടിസ്ഥാന വർഗങ്ങളെക്കാൽ സ്വാര്‍ത്ഥ താല്‍പര്യമുള്ളവയാണ് മധ്യവര്‍ഗങ്ങള്‍. അവര്‍ ദേശീയതയെക്കുറിച്ചും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു സൂപ്പര്‍പവര്‍ ആകുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും സംസാരിക്കും, പക്ഷേ സമ്പദ് വ്യവസ്ഥ എന്തു ചെയ്യുന്നു, എന്തൊക്കെ ചെയ്യുന്നില്ല എന്നതിനെക്കുറിച്ച് സംശയങ്ങളുയര്‍ന്നാല്‍ അവരുടെ നിലപാട് മാറാന്‍ സാധ്യതയുണ്ട്. അവരപ്പോഴും ബി.ജെ.പിയെ പിന്തുണക്കുന്നവര്‍ തന്നെ ആയേക്കാം.

5. മോദിയില്‍ രൂപപ്പെട്ട ആത്മശങ്കയും അരക്ഷിതാവസ്ഥയും പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാകുന്നുണ്ട് എന്ന് നിങ്ങള്‍ എഴുതിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ അടുത്ത് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന നോക്കൂ, മുഴുവന്‍ പ്രതിപക്ഷത്തിനെതിരെയും ഞാന്‍ ഒരാള്‍ തന്നെ ധാരാളം എന്നാണ്. പ്രധാനമന്ത്രി എങ്ങനെയാണ് എല്ലാം സ്വന്തം പേരിലേക്ക് ചുരുക്കുന്നത്? എന്തുകൊണ്ട് സര്‍ക്കാരിന്റെ കാര്യക്ഷമതയെക്കുറിച്ചോ മറ്റു മന്ത്രിമാരെക്കുറിച്ചോ പാര്‍ട്ടി പദ്ധതിയെക്കുറിച്ചോ പറയുന്നില്ല? ചിലപ്പോള്‍ നരേന്ദ്രമോദിക്ക് സ്വയം വളരെ ഒറ്റപ്പെട്ടുവെന്ന് തോന്നിയ നിമിഷങ്ങള്‍ ഉണ്ടായിക്കാണണം.

6. എന്തുകൊണ്ടാണ് ഭാരത് ജോഡോ യാത്ര ബി.ജെ.പിയെ ഭയപ്പെടുത്തിയെന്ന് താങ്കള്‍ കരുതുന്നത്?

ബി.ജെ.പിയുടെ പ്രൊപഗാണ്ട മെഷീന്‍ കഴിഞ്ഞ പത്തുവര്‍ഷമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത് രാഹുല്‍ഗാന്ധിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്. അവര്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ചുകൊണ്ടേയിരുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു എന്നാണവര്‍ കരുതിയതും. രാഹുല്‍ ഗാന്ധിയെന്ന ഭീഷണി ഇല്ലാതായി എന്നു കരുതിയ നിമിഷത്തിലാണ് രാഹുല്‍ഗാന്ധിയുടെ രംഗപ്രവേശമുണ്ടാകുന്നത്, എത്രത്തോളം അദ്ദേഹം അതിൽ വിജയിച്ചു എന്നത് ഇനിയും വ്യക്തമാകാനുണ്ട്. പക്ഷേ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ നടന്ന പ്രചാരണങ്ങള്‍ പലതരത്തിലുള്ളവയായിരുന്നു. ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കപ്പെടില്ല, യാത്രയ്ക്ക് വലിയ സ്വീകാര്യതയുണ്ടാകില്ല, രാഹുല്‍ഗാന്ധി യാത്ര ഇടക്കുവെച്ച് നിര്‍ത്തും എന്നെല്ലാം, പക്ഷേ ഇതൊന്നുമല്ല സംഭവിച്ചത്. ഭാരത് ജോഡോ യാത്രയില്‍ ഉടനീളം, നിലനില്‍ക്കുന്ന ഭരണകൂടത്തിനെതിരെ വിമര്‍ശനങ്ങളുന്നയിക്കപ്പെട്ടു. യാത്ര തീരുമാനിച്ചിരുന്നതുപോലെ തന്നെ അവസാനിച്ചു. കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും ആക്രമിക്കുന്നതിനിടയില്‍, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഏറെക്കുറെ സ്വീകാര്യനായ ഒരു നേതാവായി രാഹുല്‍ഗാന്ധി ഉയര്‍ന്നുവരികയാണെങ്കില്‍ എന്തുചെയ്യണമെന്ന് ചിന്തിച്ചു തയ്യാറെടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി ഉന്നയിച്ച ചില ചോദ്യങ്ങളുണ്ട്. കാര്‍ഷിക പ്രതിസന്ധി, സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍, ചൈനയുമായുള്ള രാഷ്ട്രീയം, ഹിന്ദു വര്‍ഗീയത എന്നിവ. ഇവയ്‌ക്കൊന്നും ബി.ജെ.പി വക്താവിനോ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. വളരെ വാചാലനായൊരു നേതാവായി കാണപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദത അത്ഭുതപ്പെടുത്തുന്നതാണ്.

മോദീസ് ക്വസ്റ്റിയന്‍ എന്ന ബിബിസി ഡോക്യുമെന്ററി നിരോധിക്കുന്നതിലൂടെ, നിരോധിക്കാന്‍ എന്താണ് ഈ ഡോക്യുമെന്റിയില്‍ ഉള്ളതെന്ന ചോദ്യം ചിലരിലെങ്കിലും ഉണ്ടാക്കിയിട്ടുണ്ട്. തന്ത്രപരമായി നോക്കുകയാണെങ്കില്‍ ഈ ഡോക്യുമെന്ററി നിരോധിച്ചത് സര്‍ക്കാരെടുത്ത തെറ്റായ തീരുമാനമായിരുന്നു, ഒരു ഡോക്യുമെന്ററി നിരോധിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചുള്ള ധാര്‍മിക ചോദ്യങ്ങളല്ല ഞാന്‍ പറയുന്നത്. ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റ് ബി.ബി.സി ഓഫീസ് റെയ്ഡ് ചെയ്യുമ്പോള്‍ സംഭവിക്കുന്നത്, ഇന്‍കം ടാക്‌സ് വകുപ്പും സര്‍ക്കാരും തമ്മില്‍ എന്താണ് ബന്ധം എന്ന ചോദ്യം ഉയരുകയാണ്. ഇനി, വളരെ സ്വാഭാവികമായി ഇന്‍കം ടാക്‌സ് വകുപ്പിന് ബി.ബി സിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നി ചെയ്തതാണ് എന്നിരുന്നാലും, ജനങ്ങളുടെ മനസ്സില്‍ സംശയങ്ങള്‍ ഉണ്ടായാല്‍ അവ ഇല്ലായ്മ ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്.

  1. ആന്തരികമായി ഇത് മധ്യവര്‍ഗത്തിന്റെ കണ്ണില്‍ മോദിയെ എത്രത്തോളം പ്രശ്‌നക്കാരനായി അവതരിപ്പിച്ചിരിക്കണം?

മധ്യവര്‍ഗ വിഭാഗത്തിലെ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ അത്തരം സംശയങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടാകൂ. ഇവരാണ് അഭിപ്രായ രൂപീകരണം നടത്തുന്നവരും. കോളമിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന അത്തരം എലൈറ്റ് ആളുകള്‍- മോദിയുടെ നിലപാടുകളില്‍ നിന്നും മാറിനില്‍ക്കാന്‍ തുടങ്ങിയാല്‍ തീര്‍ച്ചയായും വലിയ വ്യത്യാസങ്ങളുണ്ടാകും. 2013ല്‍ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഈ പുതിയ രാഷ്ട്രീയം, മധ്യവര്‍ഗത്തെയും മാധ്യമങ്ങളെയും ആശ്രയിച്ചിരിക്കുമെന്ന്. നാടകീയമായ ചിലത് സംഭവിക്കാന്‍ സാധ്യതയുണ്ട്. ഞാന്‍ അന്വേഷിക്കുന്നത് ഈ സര്‍ക്കാരിന് എന്താണ് സംഭവിക്കുന്നതെന്നാണ്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായി അതിനകത്ത് ഇളക്കം തട്ടിത്തുടങ്ങിയതായി തോന്നുന്നു.

8. ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിനെക്കുറിച്ച് മോദി തുടരുന്ന നിശബ്ധതയെക്കുറിച്ച് വിശദീകരിക്കാമോ?

കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി മോദി പറഞ്ഞുകൊണ്ടിരുന്നത് ഞാന്‍ സംശയാതീതനാണ് എന്നാണ്. മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് അഴിമതിരഹിത സര്‍ക്കാരാണ് ഞങ്ങളുടേതെന്നും. അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഒരു വിഭാഗം തങ്ങൾക്കൊരു കോര്‍പറേറ്റുമായി ബന്ധമുണ്ട് എന്ന വാർത്തകളും ആരോപണങ്ങളും പുറത്തുവരുമ്പോള്‍ നമ്മളത് ചെയ്തിട്ടില്ല എന്ന പ്രതിരോധമാണ് സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുക. അങ്ങനെ ചെയ്യണമെങ്കില്‍ അവര്‍ അദാനിയുമായുള്ള ആരോപിത ബന്ധങ്ങള്‍ ഉപേക്ഷിക്കണം, പക്ഷേ അവരത് ചെയ്തില്ല. അവര്‍ മിണ്ടാതിരിക്കുകയാണ് ചെയ്തത്. അത് ആളുകളുടെ മനസ്സില്‍ സംശയങ്ങളുണ്ടാക്കിയിട്ടുണ്ട്.

ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിനെ കുറിച്ച് പ്രധാനമന്ത്രിയും ബി.ജെ.പിയും എത്രത്തോളം നിശ്ശബ്ദത പാലിക്കുന്നോ, പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതിരിക്കുന്നോ അത്രയും പ്രശ്‌നം അതവര്‍ക്ക് സൃഷ്ടിക്കും.

  1. “By refusing to discuss the matter in the parliament, hiding behind the presiding officer Prime Minister for the first time is seen as vulnerable”എന്നാണ് നിങ്ങള്‍ എഴുതുന്നത്, അതിശക്തനാണ് എന്ന ഒരു ഇമേജാണ് മോദി സൂക്ഷിക്കുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റ് എക്‌സിക്യൂട്ടീവിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പലപ്പോഴും വിജയിച്ചിരുന്നില്ല, എങ്കിലും അതത് സര്‍ക്കാരുകള്‍ക്കെതിരെയുള്ള നിരവധി അഴിമതി ആരോപണങ്ങളും കേസുകളും പാര്‍ലമെന്റില്‍ സ്വതന്ത്രമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബഫോഴ്‌സ് ഇപ്പോഴും എല്ലാവരുടെയും മനസ്സിലുണ്ട്. ബി.ജെ.പി തന്നെ ബഫോഴ്‌സ് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. മുദ്രാവാക്യങ്ങള്‍ വിളിച്ചും ബഫോഴ്‌സിനെ കുറിച്ച് ചര്‍ച്ച ചെയ്തും എത്ര സമയമാണ് ആരോപണം മാത്രമായ ആ അഴിമതി കുറ്റത്തിന് നല്‍കിയത്. ഞങ്ങളുടെ എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും ഞങ്ങള്‍ അഴിമതിക്ക് എതിരാണെന്നും പറയുന്നവര്‍ എന്തുകൊണ്ട് ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നില്ല? സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ദയനീയമായ നീക്കമാണിത്. ഇത്തരത്തില്‍ ഒഴിഞ്ഞുമാറുന്നത് പ്രതിപക്ഷത്തെ മറികടക്കാനുള്ള നല്ലൊരു പാര്‍ലമെന്ററി നയമായി തോന്നിയേക്കാം, പക്ഷേ ഏതെങ്കിലും തരത്തില്‍ പ്രതിപക്ഷത്തിന് ഈ വിഷയത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിനത് ബുദ്ധിമുട്ടായേക്കും.

വെല്ലുവിളികള്‍ സ്വീകരിക്കാനുള്ള പ്രധാനമന്ത്രിയുടെ കഴിവിലാണ് ബി.ജെ.പിയുടെ ശക്തി. പാര്‍ട്ടിക്കകത്ത് തന്നെ വിള്ളലുകള്‍ വീഴുമ്പോള്‍, ഇന്ന് വളരെ ആധിപത്യമുള്ള ഈ പാര്‍ട്ടിക്ക് മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയേയും പോലെ ഇത്തരം വിള്ളലുകള്‍ വെളിപ്പെട്ടേക്കാം. പ്രധാനമന്ത്രി കാര്യങ്ങളെയെല്ലാം തന്നില്‍ കേന്ദ്രീകരിച്ചാണ് കാണുന്നത്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളെല്ലാം മോദിയിലേക്ക് തന്നെ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. അപ്പോഴാണ് ബുദ്ധിമുട്ടുകള്‍ പാര്‍ട്ടിയിലും പ്രതിഫലിക്കുന്നത്.

ഈ ഹെജിമണി കൊണ്ട് അര്‍ത്ഥമാക്കുന്നത് ആധിപത്യമുള്ള പാര്‍ട്ടി അടിച്ചേല്‍പ്പിക്കുന്ന രീതികള്‍ക്ക് സ്വീകാര്യതയുണ്ട് എന്നാണ്. എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, ഇന്‍കം ടാക്‌സ്, എന്‍.ഐ.എ എന്നിവയെ ഉപയോഗിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് പല അടിച്ചമര്‍ത്തല്‍ രീതികള്‍ ഉപയോഗിക്കുന്നു എന്നാണ്. എതിര്‍പക്ഷത്തുള്ളവരുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നുവെച്ചാല്‍ ആധിപത്യത്തിന്റെ വേരുകള്‍ ദുര്‍ബലമായിത്തുടങ്ങി എന്നാണ്. നമ്മളിന്ന് കാണുന്ന ഏകാധിപത്യ സ്വഭാവം ഈ ദൗര്‍ബല്യത്തിന്റെ ഫലമാകാം എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരം ദുര്‍ബലാവസ്ഥകള്‍ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്താനുള്ള സാഹചര്യങ്ങളായി ഉപയോഗപ്പെടുത്തിയേക്കാം എന്നാണ് ഞാന്‍ കരുതുന്നത്. ഹെജിമണിയില്‍ വിള്ളലുകളുണ്ടാകുവാനുള്ള സാധ്യതകളുണ്ടെന്നും കൗണ്ടര്‍ ഹെജിമണി രൂപപ്പെടുമെന്നുമുള്ളത് ഒരു വാദമാണ്. മോദിയിലുള്ള ജനങ്ങളുടെ നിരാശ പ്രതിപക്ഷത്തിന്റെ അതിജീവനത്തിനും നിര്‍ണായകമായി മാറിയേക്കാം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.