Skip to content Skip to sidebar Skip to footer

elections

സംഘ്പരിവാർ നിർമിക്കുന്ന രാഷ്ട്രീയ ഭാവന
ലോകസഭാ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് 2014 ൽ ബി.ജെ.പിക്ക് അധികാരം നേടി കൊടുത്തത് എന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ധാരണയുള്ള ആരും വിശ്വസിക്കില്ല. ഏതൊരു രാഷ്ട്രീയ പാർട്ടിയെയും തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുന്നതിന് ചെറുതും വലുതുമായ അസൂത്രണങ്ങളും ഹൃസ്വ - ദീർഘ കാല പദ്ധതികളും അതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവും. ആ പദ്ധതികൾ നടപ്പിലാക്കുന്നതിലെ വിജയമാണ് ഒരു പാർട്ടിക്കും അവർ പിൻപറ്റുന്ന ആശയങ്ങൾക്കും രാജ്യത്ത് സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്നത്. നിലവിൽ ജനങ്ങൾ അംഗീകരിച്ച, തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു പാർട്ടിയെ സംബന്ധിച്ച്…
കോൺഗ്രസിൻ്റെ വിജയത്തിന് പിന്നാലെ ധ്രുവീകരണ ശ്രമം: വസ്തുത പരിശോധിക്കുന്നു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വന്നത് കഴിഞ്ഞ ദിവസമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് തൊട്ട് പിന്നാലെ നടന്ന ആഘോഷങ്ങളിൽ 'പാകിസ്താൻ പതാക' ഉയർത്തുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കലിലാണ് പ്രചാരണത്തിനാസ്പദമായ സംഭവം നടന്നത്. ബി.ജെ.പിക്ക് പകരം കോൺഗ്രസ് അധികാരത്തിൽ വരുന്നതോടെ ചില വിനാശകരമായ മാറ്റങ്ങൾ സംസ്ഥാനത്ത് ഉണ്ടാവുന്നു എന്ന കുറിപ്പോടെയാണ് പലരും വീഡിയോ പ്രചരിപ്പിക്കുന്നത്.…
കർണാടക: ബി ജെ പി യുടെ ജയം പ്രവചിക്കുന്ന ബി.ബി.സി സർവ്വേ വ്യാജം
2023 മെയ് 10 ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, 140-ലധികം സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കാണിക്കുന്ന ഒരു സർവേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ബി.ബി.സി നടത്തിയ സർവ്വേ എന്ന രീതിയിലാണ് പ്രചരണം. "ബി.ബി.സി സർവേ: കർണാടകയിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും, കർണാടക തിരഞ്ഞെടുപ്പിൽ ഭരണകക്ഷി 140+ സീറ്റുകൾ നേടുമെന്ന് സർവേകൾ പറയുന്നു". സർവേ പ്രകാരം ബി.ജെ.പി 130-142 സീറ്റുകളും, കോൺഗ്രസ് 58-66 സീറ്റുകളും, ജനതാദൾ (സെക്കുലർ) 22-29 സീറ്റുകളും മറ്റുള്ളവർ…
ആരാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയത്?
കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ടിപ്പു സുൽത്താനാണ് ബി ജെ പി യുടെ പ്രധാന രാഷ്ട്രീയ ആയുധം. 1799 മെയ് 4-ന്, നാലാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത്, വൊക്കലിഗ ഗോത്രത്തിൽ പെട്ട ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നീ യുവാക്കളാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയതെന്ന് 2022 മുതൽ തന്നെ ബിജെപിയും, സംഘ്‌ പരിവാർ അനുഭാവമുള്ള മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സാമുദായിക സൗഹാർദ്ദത്താൽ അടയാളപ്പെടുത്തപ്പെട്ട കർണാടകയുടെ ചരിത്രത്തെ വക്രീകരിക്കുകയും, സംസ്ഥാനത്തെ പ്രബലരായ വൊക്കലിഗ സമുദായത്തിൽപ്പെട്ട രണ്ട് യോദ്ധാക്കളെ ടിപ്പു സുൽത്താന്റെ…
“ടീം ഹോർഹെ”: വ്യാജ വാർത്തകളുടെ ആഗോള സ്വകാര്യ വിപണി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതെങ്ങനെ?
സോഷ്യൽ മീഡിയ ഹാക്കിംഗ്, അട്ടിമറി, ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ വിവിധ പ്രദേശങ്ങളിലായി 30-ലധികം തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച, ഇസ്രായേലി കോൺട്രാക്ടർമാരുടെ ഒരു സംഘത്തെ സംബന്ധിച്ച വിവരങ്ങൾ 'ഫോർബിഡൻ സ്റ്റോറീസ്' പുറത്തുകൊണ്ടുവന്നിരുന്നു. "ഹോർഹെ" എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന, 50 കാരനായ മുൻ ഇസ്രായേലി പ്രത്യേക സേനാംഗം താൽ ഹനാനാണ് "ടീം ഹോർഹെ" എന്ന രഹസ്യ യൂണിറ്റിന് നേതൃത്വം നൽകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ യൂണിറ്റ് പരിശ്രമിച്ചിട്ടുണ്ട്. താൽ ഹനാൻ…
അമിത് ഷാ പറഞ്ഞത് തെറ്റ്: ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടില്ല.
2023 ഫെബ്രുവരി 6ന് ത്രിപുരയിലെ സന്തിർബസാറിൽ നടന്ന വിജയ് സങ്കൽപ് റാലിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുരയിൽ ബി ജെ പി ഭരണത്തിലേറിയത് മുതൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശ വാദം തെറ്റാണ്. വസ്‌തുത പരിശോധിക്കുന്നു. അമിത് ഷാ പറഞ്ഞത്: "…ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടുണ്ട്." भारतीय जनता पार्टी ने राज्य में कैडर राज और टोला बाजी की परंपरा को समाप्त…
2021-’22 ഇലക്ട്‌റൽ ട്രസ്റ്റ് സംഭാവനകളിൽ 72%വും ലഭിച്ചത് ബി.ജെ.പിക്ക്.
തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റീഫോംസ്' എന്ന സംഘടന, 2022 ഡിസംബർ 29 ന് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 2021-22 വർഷത്തിൽ ഇലക്ടറൽ ട്രസ്റ്റുകൾ വഴി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചിട്ടുള്ള മൊത്തം സംഭാവനയുടെ 72.17% വും ലഭിച്ചത് ബി.ജെ.പിക്കാണ്. Analysis of Contribution Reports of Electoral Trusts for FY 2021-22#ADRReport: https://t.co/zncUYChWrT#ElectoralTrusts #ElectoralBonds #PoliticalParties #IndianElections pic.twitter.com/f0ge3g5mHd — ADR India & MyNeta (@adrspeaks) December 29, 2022 രാഷ്ട്രീയ…
അത് 10,000 കോടിയും കടന്നു!
പൗരന്മാർക്കോ കോർപ്പറേറ്റുകൾക്കോ, ഒരു ബാങ്കിൽ നിന്ന് വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറാൻ കഴിയുന്ന പണ ഉപകരണങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. അവയുടെ 21-ാമത് വിൽപ്പന 2022 ജൂലൈ ഒന്നിനും, ജൂലൈ പത്തിനും ഇടയിൽ കേന്ദ്ര സർക്കാർ നടത്തുകയുണ്ടായി. 2018-ൽ ആരംഭിച്ച ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന 389.5 കോടി രൂപ വർധിച്ച്, 10,246 കോടി രൂപയായി ഉയർന്നിരിക്കുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. ഇലക്ട്‌റൽ ബോണ്ടുകൾ പലിശരഹിതമാണ്, അവ കൈപ്പറ്റിയതായി ആരും…
രാഷ്ട്രപതി ഭവന് ആവശ്യം ഒരു സ്വാമിയെയാണ്!
ഹരീഷ് ഖാരെ 1952ലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതൽ, തങ്ങളുടെ നോമിനിക്ക് ജയിക്കാനാവശ്യമായ പിന്തുണ രൂപപ്പെടുത്തുന്നത് ഭരണകക്ഷിയാണ്. അതായത്, അടുത്ത പ്രസിഡന്റ് ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് നിലവിലെ പ്രധാനമന്ത്രിയാണ്. 1952 ലും പിന്നീട് 1957ലും പ്രസിഡന്റായി സ്ഥാനമേറ്റ രാജേന്ദ്രപ്രസാദൊഴികെ സ്വയം തിരഞ്ഞെടുക്കപ്പെട്ടതായി പറയാവുന്ന ഒരു രാഷ്ട്രപതി ഇന്ത്യക്ക് ഉണ്ടായിട്ടില്ല. 1969-ൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ താല്പര്യങ്ങൾക്ക് എതിരായ പ്രസിഡന്റ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ അവരുടെ പാർട്ടിയിലെ ചില അംഗങ്ങൾ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ എന്ന നിലയിൽ,…
വർഗീയ കലാപങ്ങൾ; ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാകുന്നതെങ്ങനെ…
വർഗീയ കലാപങ്ങൾ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഹിന്ദു മുസ്ലിം സങ്കർശങ്ങൾ ശ്രദ്ധിചാൽ മതിയാകും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാവി ഗ്രൂപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി വലിയൊരു വിഭാഗം ഹിന്ദുക്കളെ ന്യൂനപക്ഷങ്ങൾക്കെതിരെ ധ്രുവീകരിക്കാൻ ചെറിയ ചെറിയ വർഗീയ പ്രശ്നങ്ങളുണ്ടാക്കി അവ തന്ത്രപ്പൂർവ്വം ഉപയോഗിച്ചു വരികയാണ്. നിരവധിപേരെ കൊലപ്പെടുത്തുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്ത 2002-ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.