Skip to content Skip to sidebar Skip to footer

Editors Pick

ചൈനയിലെ ഉയ്‌ഗുർ തടവറകളിലെ ക്രൂരത വിളിച്ചോതുന്ന മുഖങ്ങൾ.
ചൈനയിലെ സിൻജിയാങ്ങിലുള്ള അതീവ രഹസ്യമായ കൂട്ട തടവറയുടെ ഹൃദയഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലാനുളള കൽപ്പനയും അടങ്ങിയ വലിയ ഡാറ്റാ ശേഖരം ഈ മേഖലയിലെ പോലീസ് കമ്പ്യൂട്ടർ സെർവറുകളിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട സിൻജിയാങ് പോലീസ് ഫയലുകൾ 'ബിബിസി'ക്ക് ലഭിക്കുകയുണ്ടായി. അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അന്വേഷിച്ച് ആധികാരികത ഉറപ്പു വരുത്തുവാനുള്ള മാസങ്ങൾ നീണ്ട പരിശ്രമത്തിന് ശേഷം, 'ബി.ബി.സി' ചിത്രങ്ങൾ പുറത്തു…
ആനിമാനി; സിനിമയിൽ കണ്ടു ശീലമില്ലാത്ത മുസ്ലിം ജീവിതങ്ങൾ അടയാളപ്പെടുത്തുന്നു
അബ്ദുല്ല ഖാസിമി ഫാറൂഖ് സെയർ, പ്രിയങ്ക വർമ, നേഹ സിങ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന, ഫഹിം ഇർഷാദ് രചനയും സംവിധാനവും നിർവഹിച്ച, 2019-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രമാണ് ‘ആനിമാനി’. റിലീസ് ചെയ്ത് മൂന്ന് വർഷത്തിന് ശേഷവും, സങ്കീർണതകൾ നിറഞ്ഞ സിനിമ വാണിജ്യപരവും സാഹിത്യപരവുമായ ചർച്ചകളിൽ നിന്ന് ഏറെ ആകലെയാണ്. ഇടത്തരം മുസ്ലീം കുടുംബത്തിന്റെ സ്നേഹത്തിന്റെ കഥയിൽ തുടങ്ങി ഉത്തർപ്രദേശിലെ ബീഫ് നിരോധന പ്രഖ്യാപനത്തോടെ അവരുടെ ജീവിതം എങ്ങനെ ദുരിതപൂർണമായി മാറുന്നു എന്നതാണ് സിനിമയുടെ…
‘അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ്’ ബാബ മുഹമ്മദിൻ്റെ മുദ്രാവാക്യവും ഹിന്ദു- മുസ്ലിം ഐക്യ മാതൃകകളും
നകുൽ സിംഗ് സോഹ്നി "അവർ 'ഹർ ഹർ മഹാദേവ്' എന്ന മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു, ഞാൻ അതിൽ 'അല്ലാഹു അക്ബർ' ചേർത്തു. രണ്ടും ഒരുമിച്ച് ഭാരതീയ കിസാൻ യൂണിയന്റെ ഏറ്റവും ശക്തമായ മുദ്രാവാക്യമായി മാറി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള കർഷക നേതാവ് ബാബ ഗുലാം മുഹമ്മദ് ജൗലയെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യത്തെ അനുഭവമാണിത്. 2022 മെയ് 16-നാണ് ബാബ മരണപ്പെട്ടത്. അന്തരിച്ച ഭാരതീയ കിസാൻ യൂണിയൻ (BKU) നേതാവ് മഹേന്ദ്ര സിംഗ് ടികായിത്തിന്റെ വലംകൈയ്യായിരുന്നു അദ്ദേഹം. ടികായിത്തിന്റെ…
റോഹിങ്ക്യൻ ക്യാമ്പിലെ ആവർത്തിക്കുന്ന തീപിടിത്തങ്ങൾ; രേഖകൾ പരിശോധിക്കുന്നു
റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. ഇതിന്റെ ഒക്കെയും കാരണങ്ങൾ അവ്യക്തമാണ്. റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. “ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന”- പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇതാണ്. തീ പിടുത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, അട്ടിമറിക്കുള്ള സാധ്യത ചില…
ഫ്രഞ്ച് മതേതരത്വവും ഇസ്‌ലാമോഫോബിയയും
ഇസ്‌ലാമിനെതിരെ ഭീകരവാദ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. മതത്തെ പൊതുജീവിതത്തിൽ നിന്ന് വിലക്കുന്ന സമീപനമാണ് ഫ്രഞ്ച് മതേതരത്വം സ്വീകരിച്ചത്. ഈ സമീപനം മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയും മതത്തിൽ രാഷ്ട്രം ഇടപെടരുതെന്നും പറയുന്നു. ഇസ്‌ലാമിനെതിരെ ഭീകരവാദ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഇസ്‌ലാമിനെ ഒരു 'ഭീകര മത'മാക്കി സമൂഹത്തിൽ ചിത്രീകരിക്കുകയും, അങ്ങനെ അതിന്റെ എല്ലാ ചിഹ്നങ്ങളെയും പൊതുസമൂഹത്തിൽ നിന്ന് ഇല്ലാതാക്കുക എന്നതുമാണ് ആസൂത്രണങ്ങളുടെ ലക്ഷ്യം.…
പോലീസ് ആക്റ്റ് ഭേദഗതി; അമിതാധികാരത്തിനോ?
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാൻ പോലീസ്  ആക്റ്റിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതി, യഥാർഥ പ്രശ്‍നം പരിഹരിക്കുന്നതിനു പകരം ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്ന് ആശങ്ക. ഭേദഗതി നിരവധി ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകും. നിലവിലുള്ള പോലീസ്  ആക്റ്റിൽ 118-A എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് സർക്കാർ നീക്കം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി. വ്യക്തികളുടെ പരാതിയുടെ ആവശ്യമില്ല. പോലീസിന് സ്വമേധയ കേസെടുക്കാം. പൊതുസംവാദത്തിന് വിധേയമാക്കുകയോ…
ഒരു സിറ്റിങ് ജഡ്‌ജ്‌ മാത്രം; സുപ്രീംകോടതിയിൽ മുസ്‌ലിം അസാന്നിധ്യം
ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല. 2014ല്‍ അധികാരമേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലെത്തി ആറുവര്‍ഷക്കാലത്തിനിടക്ക്, ഒരൊറ്റ മുസ്‌ലിം ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയില്‍…
കാർഷിക പരിഷ്‌കരണ ബിൽ എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷി നിയമ വിധേയമാവും. കർഷകർക്ക് ലഭ്യമായിരുന്ന സൗജന്യ സേവനങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും ഇനി മുതൽ വില നൽകേണ്ടി വരും. കർഷകർക്ക് വൻതിരിച്ചടി. കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. ഇതുമൂലം രാജ്യത്ത് വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷിക്ക് വഴിയൊരുക്കും. ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കലും സംഭരണത്തിനായുള്ള സംവിധാനങ്ങൾ ഒരുക്കലും അപ്രസക്തമാവും. തുറന്ന വിപണിയിൽ കർഷകരുടെ വിലപേശൽ…
ഇന്ത്യൻ സമൂഹവും കോവിഡ്-19 ആഘാതങ്ങളും: എൻ.സി.എച്ച്.ആർ.ഒ സർവേ
ആരോഗ്യ-സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നുണ്ട് നോവൽ കൊറോണ വൈറസ് അഥവാ കോവിഡ്-19. 2020 ജനുവരി 30നായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീടങ്ങോട്ട് ദൈനംദിന ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്‌ടിക്കപ്പെട്ടു. സാമൂഹികമായി ഒറ്റപ്പെടുകയും സാമ്പത്തികമായി പല തിരിച്ചടികളും ആരോഗ്യപരമായ അരക്ഷിതാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതയോടെയും ഭയത്തോടെയുമാണ് കൊറോണ വൈറസിനെ അഭിമുഖീകരിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ എൻ.സി.എച്ച്.ആർ.ഒ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ കോവിഡ് കാലത്തെ ജനജീവിതത്തേയും ഭരണകൂട പ്രതികരണത്തേയും പഠനവിധേയമാക്കുന്നു. സർവേ റിപ്പോർട്ടിൻ്റെ പ്രസക്ത ഭാഗങ്ങൾ.…
കോവിഡ് 19: ജോലി നഷ്‌ടം ബാധിച്ചത് ഉന്നത ജാതിക്കാരേക്കാൾ താഴ്ന്ന ജാതിയിലുൾപ്പെട്ടവർക്ക്
കോവിഡ്-19 ലോക്‌ഡൗൺ കാരണമുണ്ടായ വ്യാപകമായ ജോലി നഷ്‌ടങ്ങളും തൊഴിലില്ലായ്മയും ഏറ്റവുമധികം ബാധിച്ചത് പട്ടികജാതി വിഭാഗങ്ങളെയെന്ന് സാമ്പത്തിക ശാസ്ത്രഞ്ജ അശ്വനി ദേശ്‌പാണ്ഡെ നിരീക്ഷിക്കുന്നു. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ വ്യാപകമായ സാമ്പത്തിക തകർച്ചയിൽ പത്തു മുതൽ പന്ത്രണ്ട് കോടിയോളം ഇന്ത്യക്കാർക്ക് ജോലി നഷ്‌ടപ്പെട്ടുവെന്ന് ഇന്ത്യസ്പെന്റ റിപ്പോര്ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവുമധികം ബാധിച്ചത് താഴ്ന്ന ജാതിയിലുൾപ്പെട്ടവരെയെന്ന് ഈയിടെ പുറത്തിറങ്ങിയ പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഉന്നത ജാതിയിലുള്ളവരെ ബാധിച്ചതിന്റെ മൂന്നിരട്ടിയോളം ശക്തിയിലാണ് ഈ പ്രതിസന്ധി താഴ്ന്ന ജാതിയിലുള്ളവരെ ബാധിച്ചതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയ…
കേരളത്തിലെ തോട്ടം തൊഴിലാളികള്‍: അവഗണനകളുടെ ചരിത്രം
പ്രകൃതി ദുരന്തങ്ങളോ അവകാശ സമരങ്ങളോ ഉണ്ടാവുന്ന സമയങ്ങളില്‍ മാത്രമാണ് കേരളത്തിലെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലെ മുഖ്യധാരയിലേക്ക് കടന്നുവരാറുള്ളത്. അതുതന്നെ, നാലോ അഞ്ചോ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലോ രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള പരസ്‌പര കുറ്റപ്പെടുത്തലുകളിലോ വിമർശന വാഗ്വാദങ്ങളിലോ ഒതുങ്ങുകയും അതിനുശേഷം തോട്ടം തൊഴിലാളികൾ ചിത്രത്തില്‍ നിന്നും പതിയെ മാഞ്ഞുപോവാറുമാണ് പതിവ്. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങൾ ഇത്തരത്തിലെന്തെങ്കിലും സംഭവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ഇത്തരം അവഗണനകള്‍ക്കും ക്രൂരതകള്‍ക്കും വലിയൊരു ചരിത്രമുണ്ട്. നമ്മുടെ…
ശിക്ഷാനിയമങ്ങൾ മാറ്റിയെഴുതുന്നു; സമിതിയുടെ മാനദണ്ഡങ്ങൾ സുതാര്യമോ?
ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നിയമ നടപടിക്രമം, എവിഡൻസ് ആക്റ്റ് എന്നിവയിൽ ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നിയമ നടപടിക്രമം, എവിഡൻസ് ആക്ട് എന്നിവ മാറ്റിയെഴുതാൻ കേന്ദ്രസർക്കാര നിയോഗിച്ച സമിതിയുടെ വിശ്വാസ്യതയും സമിതിയുടെ രൂപീകരണത്തിന്റെ മാനദണ്ഡങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. സമിതിയിൽ ഉയർന്ന റാങ്കിലെ റിട്ടയേർഡ് ജഡ്ജുമാരോ നിയമവിദഗ്ദ്ധരോ ഇല്ല. നിയോഗിക്കപ്പെട്ട സമിതിയുടെ വിശ്വാസ്യതയും, സമിതിയുടെ രൂപീകരണത്തിന്റെ മാനദണ്ഡങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. സ്ത്രീ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ല. നിയമ…
റെയില്‍വേ സ്വകാര്യവത്കരണം: നഷ്‌ടം സംവരണ സമൂഹങ്ങൾക്ക്
റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സർക്കാർ. സ്വകാര്യവത്കരണം സംവരണ വിഭാഗങ്ങൾക്ക് വലിയ തോതിൽ അവസര നഷ്ടമുണ്ടാക്കും. അനിയന്ത്രിതമായ ചാർജ് വർദ്ധനവിനും പൗരന്മാരുടെ ആനുകൂല്യങ്ങൾ റദ്ദാക്കുവാനും കാരണമാവും. 2019 മാര്‍ച്ച് വരെ 303911 ഒഴിവുകള്‍. നിയമന നടപടികൾ വൈകിപ്പിക്കുന്നു. പുതിയ വിജ്ഞാപന പ്രകാരം എസ്.സി-എസ്.ടി, ഒ.ബി.സി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ക്ക് യഥാക്രമം 15000, 7500, 27000, 10000 തസ്‌തികകളിൽ അര്‍ഹതയുണ്ട്. റെയില്‍വേയിലെ ഗ്രൂപ്പ് എ, ബി ക്ലാസ് ജോലിക്കാരില്‍ ഒ.ബി.സി പ്രാതിനിധ്യം 8.05% മാത്രം. സ്വകാര്യവത്കരണം പിന്നാക്ക…
പുതിയ വിദ്യാഭ്യാസ നയവും സാമൂഹിക നീതിയുടെ ചോദ്യങ്ങളും
സ്വകാര്യ കുത്തകകൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കുവാനും വാണിജ്യവത്കരണത്തിനും പുതിയ ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ സഹായകമാവുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. ഭരണഘടനയുടെ സാമൂഹിക നീതി ഉറപ്പാക്കുന്ന തത്വങ്ങളെ അട്ടിമറിക്കുന്ന തീരുമാനമെന്ന് വിമർശനങ്ങൾ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (New Education Policy) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ പേര് മാറ്റുന്നത് മുതല്‍ എം.ഫില്‍ പഠനം…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.