Skip to content Skip to sidebar Skip to footer

Top Facts

പ്രഥമദൃഷ്ടാ ദേശദ്രോഹി!
ഷാരുഖ് ആലം നിയമം അഭ്യസിക്കുന്ന ഒരാളെന്ന നിലക്ക് എന്നോട് പലപ്പോഴും ഉന്നയിക്കാറുണ്ടായിരുന്ന ചോദ്യമാണ്, 'ഇന്ത്യൻ നീതിന്യായവ്യവസ്ഥ സ്വതന്ത്രമാണോ' എന്നത്. കുഴപ്പിക്കുന്ന ചോദ്യമാണിത്. പക്ഷെ, ഇന്ത്യൻ നീതിന്യായവ്യവസ്ഥ സംവിധാനപരമായെങ്കിലും ഏറെക്കുറെ സ്വതന്ത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്വതന്ത്രമാണെന്നു മാത്രമല്ല, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ മറ്റു വ്യവസ്ഥകളിൽ നിന്ന് വേർപെട്ടു നിൽക്കുന്നതുമാണെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല, ആന്തരികമായി തന്നെ ഇങ്ങനെ പരസ്പരം വേർപെട്ടു നിൽക്കുന്ന ഘടകങ്ങൾ- ഉദാഹരണത്തിന് പല തട്ടിലുള്ള കോടതികൾ- കൊണ്ടു നിർമ്മിക്കപ്പെട്ട വ്യവസ്ഥയാണത്. ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷയുടെ വാദം…
നട്ടെല്ല് വളഞ്ഞ ഇന്ത്യൻ മാധ്യങ്ങൾ!
ഹരീഷ് ഖരെ പ്രസിഡന്റ്, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ന്യൂ ഡെൽഹി മാഡം പ്രസിഡന്റ്, സ്വാതന്ത്ര ഇന്ത്യയിൽ ധീരമായ പത്രപ്രവർത്തനം കാഴ്ചവച്ച, അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർത്തിരുന്ന "ദി ഇന്ത്യൻ എക്‌സ്പ്രസ്" കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടിക വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കി എന്ന് പറയപ്പെടുന്ന രാജ്യത്തെ ഏറ്റവും ശക്തരായ 100 പേരുടെ ആ പട്ടിക ഇപ്രകാരമായിരുന്നു. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ…
ഒരു വിപ്ലവ “പട “
ZAHRU ZUHRA ദളിതുകൾക്ക്‌ വഴി നടക്കാൻ പോലും അവകാശമില്ലാതിരുന്ന 1893 കാലഘട്ടം. വഴികളിലൂടെ രണ്ട് വെള്ള കാളകളെ കെട്ടി ഒരു വില്ലുവണ്ടി മണി മുഴക്കികൊണ്ട് ആ വഴികളിലൂടെ കുതിച്ചു പാഞ്ഞു. അന്ന് ആ വണ്ടിയെ നിയന്ത്രിച്ചിരുന്നത് പതിവ് പോലെ തമ്പ്രാക്കാൻമാർ ആയിരുന്നില്ല മറിച്ച് മാടമ്പി തമ്പ്രാക്കാൻമാരെ അതെ നാണയ്യത്തിൽ തിരിച്ച് അടക്കാൻ ചങ്കൂറ്റമുള്ള ഒരു വിപ്ലവകാരി ആയിരുന്നു. അതെ ആ വണ്ടി നിയന്ത്രിച്ചത് സാക്ഷാൽ അയ്യങ്കാളി ആയിരുന്നു. ദളിതുകൾക്ക് വഴി നടക്കാൻ വേണ്ടി നടത്തിയ ആ…
ഇത് വിജയിക്കാനുളള പോരാട്ടമാണ്
തയ്യാറാക്കിയത് ബാസിൽ ഇസ്ലാം ഹിജാബ് വിഷയം കത്തി നിൽക്കുന്ന കർണാടകയിലെ ഉടുപ്പി സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹയർ സെക്കന്ററി വിദ്യാർഥിനിയാണ് ഹസ്രാ ഷിഫ. ഹിജാബ് ധരിച്ചതിന്റെ പേരിൽ കാമ്പസിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും നിരവധി ക്ലാസുകൾ നഷ്ടപ്പെടുകയും ചെയ്ത മുസ്ലിം പെൺകുട്ടികളിൽ ഒരാളാണ് ശിഫ. ഫാക്റ്റ്സ് ഷീറ്റിന് അനുവദിച്ച ഈ അഭിമുഖത്തിൽ ഹിജാബ് വിവാദത്തിൻ്റെ തുടക്കവും കോളേജിലെ നിലവിലുള്ള അന്തരീക്ഷവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും വിവരിക്കുകയാണ് ഷിഫ. നിങ്ങളുടെ കാമ്പസിൽ ഹിജാബ് വിവാദ സംഭവങ്ങളുടെ തുടക്കം…
ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരമെത്ര?
ഹിബ സി / നർവീൻ 'ഓർമ്മ, അഭിമാനം, നീതി' (Memory, Dignity, and Justice) ഇതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ എല്ലാ വർഷവും ആചരിച്ചു വരുന്ന അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ ദിനത്തിന്റെ (International holocaust remembrance day) ഈ വർഷത്തെ പ്രമേയം. ഹിറ്റ്ലർ ജർമ്മനിയിൽ നടത്തിയതുപോലുള്ള വംശഹത്യകൾ ഇനി ലോകത്ത് ഉണ്ടാവാതിരിക്കാനുള്ള ബോധവൽക്കരണം ഈ ദിനചരണത്തിലൂടെ സാധിക്കുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്. മനുഷ്യ മനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ നാസി കൂട്ടക്കൊലകൾക്ക് ആധാരമായ പ്രത്യയശാസ്ത്രം പല കാലത്ത് പല രീതിയിൽ…
പോലീസിൽ ഹിജാബ് അണിഞ്ഞാൽ എന്താണ് ?
വിവിധ ലോക രാജ്യങ്ങളിലെ സുരക്ഷാ സേനകളിൽ ഇന്ന് ഹിജാബ് ധരിച്ച സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. മുസ്ലിം സ്ത്രീയുടെ വസ്ത്ര സംസ്കാരത്തിൻ്റെ ഭാഗമായ ഹിജാബ് പടിഞ്ഞാറൻ സെക്യുലർ രാജ്യങ്ങളിൽ ഉൾപ്പെടെ പോലീസ് യൂനിഫോമിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്‌കോട്ടലാ‌ൻഡിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് ഇനി ശിരോവസ്ത്രം ഉപേക്ഷിക്കാതെ തന്നെ പോലീസ് ഓഫീസർ ആകാം. വൈവിധ്യതയുടെ പരിപോഷണത്തിനും പോലീസ് സേനയുടെ സേവനം ലഭിക്കുന്ന ആളുകളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനുമുള്ള മാർഗമായിട്ടാണ് പുതിയ ഡ്രസ് കോഡ് നയം അംഗീകരിച്ചിട്ടുള്ളത്. "ഞങ്ങളുടെ യൂനിഫോമിലെ ഈ പരിഷ്കരണം…
ഇന്ത്യയിൽ ഒരു വംശഹത്യ വളരെ അടുത്താണ്!
പ്രൊഫ. ഗ്രിഗറി സ്റ്റാന്റോൺ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ജെനോസൈഡ് വാച്ച്' എന്ന എൻ.ജി.ഒയുടെ പ്രസിഡന്റ് പ്രൊഫ. ഗ്രിഗറി സ്റ്റാന്റോണിന്റെ ഒരു വീഡിയോ ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1994ൽ സംഭവിച്ച റുവാണ്ടൻ വംശഹത്യ താൻ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു, അത്തരം ഒരു വംശഹത്യയുടെ സാധ്യത ഇന്ത്യയിൽ കാണുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് 'ഹരിദ്വാർ ധരം സൻസദ്' എന്ന പേരിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി. മൂന്ന് ദിവസം…
ഈ വിമർശനം എങ്ങിനെയാണ് മതസ്പർധ സൃഷ്ടിക്കുന്നത്?
സംഘപരിവാറിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 90 ലധികം വ്യക്തികൾക്കെതിരെ കേരളത്തിലുടനീളം കേസുകൾ എടുത്തതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇവയിൽ ഇരുപത് കേസുകളുടെ എഫ്ഐആർ സ്വരൂപിച്ചു കൊണ്ട് പഠനം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 20 വരെയുള്ള കേസുകളാണ് പഠനത്തിനാധാരം. ഐപിസി 1860 പ്രകാരമുള്ള 153, 153 A എന്നിവയും 2011 കേരള പോലീസ് ആക്ട് പ്രകാരമുള്ള…
ഗുരുദ്വാരകളും മുസ്‌ലിം നമസ്കാരങ്ങളും
വർഗീയ വേർതിരിവുകൾക്കിടയിൽ ആശ്വാസമായി മുസ്ലിങ്ങൾക്ക് നമസ്കരിക്കാനായി ഗുരുദ്വാരകൾ തുറന്നു സിഖ് സമുദായം മുസ്ലീംകൾക്ക് ഗുരുഗ്രാമിലെ ഗുരുദ്വാരകൾ തങ്ങളുടെ പരിസരത്ത് നമസ്കരിക്കാൻ സൗകര്യം ഒരുക്കിയത് സമകാലിക ഇന്ത്യയിൽ രാഷ്ട്രീയ പ്രാധാന്യമുള്ള വാർത്തയാണ്. ഗുരുഗ്രാമിലെ എട്ട് സ്ഥലങ്ങളിൽ മുസ്‌ലിംകളെ നമസ്‌കരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരായ പ്രതിഷേധത്തിനും രോഷത്തിനും ഇടയിലാണ് ഈ മാതൃകാ പ്രവൃത്തനം. സംഭവം സോഷ്യൽ മീഡിയയിൽ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെയും (RWA) നിരവധി വലതുപക്ഷ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് ഗുരുഗ്രാം ജില്ലാ ഭരണകൂടം ചില സ്ഥലങ്ങളിൽ നമസ്‌കാരം നടത്തുന്നത്…
റോഹിങ്ക്യൻ ക്യാമ്പിലെ ആവർത്തിക്കുന്ന തീപിടിത്തങ്ങൾ; രേഖകൾ പരിശോധിക്കുന്നു
റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. ഇതിന്റെ ഒക്കെയും കാരണങ്ങൾ അവ്യക്തമാണ്. റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. “ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന”- പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇതാണ്. തീ പിടുത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, അട്ടിമറിക്കുള്ള സാധ്യത ചില…
ലോക്ഡൌൺ നിയമ ലംഘനം: പിഴ നൂറ്റിപ്പതിനാറ് കോടി, കേസുകൾ ആറ് ലക്ഷത്തിലധികം
ലോക്ഡൌൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ കണക്കാക്കിയാൽ ഒരു മാസം ശരാശരി 6 കോടിയിലധികം രൂപ സംസ്ഥാനത്ത് പോലീസ് പിഴയായി ഈടാക്കിയിട്ടുണ്ട്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ പി​ഴ​ ഈടാ​ക്കി​യ​ത്. കോ​വി​ഡിനെ തുടർന്ന് നടപ്പാക്കിയ ലോക്ക്ഡൌൺ ​ചട്ടങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് പൊ​ലീ​സ്​ പി​ഴ​ ഈ​ടാ​ക്കി​യ​ത്​ നൂറ്റിപ്പതിനാറു കോടിയിലധികം രൂ​പ. ആകെ റജിസ്റ്റർ ചെയ്തത് 6,11,851 കേസുകൾ. നടപ്പ് നിയമസഭാ സമ്മേളനത്തിൽ കായംകുളം എം. എൽ. എ യു. പ്രതിഭയുടെ ചോദ്യത്തിന്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.