Skip to content Skip to sidebar Skip to footer

Top Facts

ആഇശയുടെ വിവാഹപ്രായം: തർക്കങ്ങൾ അപ്രസക്തം.
നബീല ജാമിൽ. എന്തുകൊണ്ടാണ് ഏഴാം നൂറ്റാണ്ടിലെ വിവാഹത്തെ, ആധുനിക ലോകത്തിന്റെ വീക്ഷണകോണിലൂടെ നാം നോക്കിക്കാണുന്നത്? നൂറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായത്തെ കുഴക്കിയ, അസുഖകരമായ ഒരു ചോദ്യമായിരുന്നു പ്രവാചകനുമായുള്ള വിവാഹ സമയത്തെ ആഇശയുടെ പ്രായം. 2022 മെയ് 26ന്, ദേശീയ ടെലിവിഷനിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ ആഇശയെ വിവാഹം കഴിച്ചതിനെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തി. ജൂൺ 5-ന് ബി.ജെ.പി, "ഏതെങ്കിലും മതപരമായ വ്യക്തികളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു" എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മണിക്കൂറുകൾക്കുള്ളിൽ…
ഹനുമാൻ്റെ ജന്മ സ്ഥലം: ധർമ്മസഭയിൽ സംഘർഷം. സമ്മേളനം മാറ്റിവെച്ച് സംഘാടകർ
ഹനുമാന്റെ ജന്മ സ്ഥലം തീരുമാനിക്കാനായി മഹാരാഷ്ട്രയിലെ നാസിക്കിൽ ചൊവ്വാഴ്ച വിളിച്ചുചേർത്ത ധർമ്മസഭ സമ്മേളനം സന്യാസിമാരുടെ തർക്കം കാരണം നിർത്തിവെച്ചു.
‘കിംഗ് റാവു’ കേവല പ്രാതിനിധ്യമല്ല – വൗഹിനി വര
' അമേരിക്കൻ പത്രപ്രവർത്തകയായ വൗഹിനി വരയുടെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ നോവലായ ‘ദ ഇമ്മോർട്ടൽ കിംഗ് റാവു’വിൽ, ദലിതർ കേവലം അടിച്ചമർത്തപ്പെട്ട ഇരകളല്ല. മറിച്ച്, സ്വപ്നങ്ങളുള്ള സംരംഭകരും നവീനരുമാണ്. നോവലിന്റെ ഗ്ലോബൽ റിലീസിന് മുന്നോടിയായി 'ദി ഹിന്ദു' വിനു വേണ്ടി അനിന്ദിതാ ഘോഷ് വൗഹിനി വരയുമായി നടത്തിയ അഭിമുഖം. ചൊദ്യം 1 13 വർഷം മുമ്പാണ് നിങ്ങൾ ഈ നോവൽ എഴുതാൻ തുടങ്ങിയത്. എന്തായിരുന്നു ഈ കഥയുടെ ഉറവിടം? ഈ കാലയളവിൽ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുണ്ടായ ദ്രുതഗതിയിലുള്ള…
‘കാശ്മീർ ഫയൽസ്’ നിരോധിച്ച് സിംഗപ്പൂർ
ഹിന്ദി ചിത്രമായ “ദി കാശ്മീർ ഫയൽസ്” തങ്ങളുടെ ഫിലിം ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറമാണെന്ന് വിലയിരുത്തിയ സിംഗപ്പൂർ സിനിമയുടെ പ്രദർശനം നിരോധിച്ചു. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനും ബഹുസ്വര സമൂഹത്തിലെ ഐക്യവും സൗഹാർദ്ദവും തകർക്കാനും സിനിമയുടെ ചിത്രീകരണം വഴിവെക്കുമെന്നാണ് സിംഗപ്പൂർ ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റിയും (ഐ.എം.ഡി.എ), സംസ്കാരിക- സാമുദായിക- യുവ മന്ത്രാലയവും (M.C.C.Y), ആഭ്യന്തര മന്ത്രാലയവും (എം. എച്ച്. എ) പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. മുസ്ലിംകളെ പ്രകോപനപരവും ഏകപക്ഷീയവുമായി ചിത്രീകരിച്ച് കാശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഹിന്ദുക്കൾ പീഢിപ്പിക്കപ്പെടുന്നതായി…
പുലിറ്റ്സർ ലഭിച്ച ഇന്ത്യയുടെ കൊവിഡ് പ്രതിസന്ധി ചിത്രങ്ങൾ
റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി തലവനായിരുന്ന മരണപ്പെട്ട ഡാനിഷ് സിദ്ദിഖി , റോയിട്ടേഴ്‌സിലെ തന്നെ അദ്‌നാൻ അബിദി, ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ സന്ന ഇർഷാദ് മാട്ടൂ, അമിത് ദേവ് എന്നിവർക്കാണ് 2022 ലെ പുലിറ്റ്സർ. ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിന്റെ കവറേജിനാണ് ഈ അവാർഡ് ലഭിച്ചത്. രാജ്യവ്യാപകമായി കൊവിഡ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും ഏപ്രിൽ, മെയ് മാസങ്ങളിലെ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കൂട്ട ശവസംസ്‌കാരങ്ങളും അടങ്ങിയ ചിത്രങ്ങളാണ് ഇവരെ അവാർഡിന് അർഹനാക്കിയത്.…
ബുൾഡോസിംഗ് ഫാഷിസത്തിൻ്റെ നിയമ ഭാഷ!
ശംസീർ ഇബ്റാഹീം അനധികൃത കയ്യേറ്റം, ബംഗ്ലാദേശി - റോഹിൻഗ്യൻ കുടിയേറ്റം, നിയമവിരുദ്ധ നിർമാണം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി വിട്ട് മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുന്ന ഭരണകൂട നടപടി ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ഏറ്റവും പുതിയ അധ്യായമാണ്. രാമനവമി - ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപക അക്രമവും കലാപവും ഉന്നം വെച്ച് സംഘ് പരിവാർ സംഘടനകൾ നടത്തിയ ഘോഷയാത്രകളും അവയിൽ മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും തുടങ്ങി, അത്തരം സംഭവങ്ങളുടെ യാതൊരു പശ്ചാത്തലവും ഇല്ലാതെ…
ഇന്ത്യ യെന്ന ആശയം നിരപ്പാക്കപ്പെടുമ്പോൾ
ഇന്ത്യ 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും ഹിന്ദുത്വ ശക്തികളുടെ വർഗീയ പദ്ധതികൾ പൂർവ്വാധികം ശക്തിയോടെ നടപ്പിലാക്കപ്പെടുകയാണ്. ഈ അക്രമണത്തിൻ്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിംകളാണ്. “കാം ജാരീ ഹെ” (പണി പുരോഗമിക്കുകയാണ്). 1993ൽ ഹിന്ദുത്വവാദികളുടെ  ആയുധപ്പുരയെന്നു വിളിക്കാവുന്ന അയോധ്യയിലെ ദിഗംബർ അഖാഡയിൽ വെച്ച് മഹന്ദ് രാമചന്ദ്ര പരമഹംസ ആർജ്ജവത്തോടെ, സുവ്യക്തമായി തന്നെ, മാധ്യമങ്ങളോടു പറഞ്ഞു. ബാബരി മസ്ജിദ്- രാമക്ഷേത്ര തർക്കം സംബന്ധിച്ച പ്രക്ഷോഭത്തിനും പ്രചരണങ്ങൾക്കും പദ്ധതിയിടാനും അതിനു മേൽനോട്ടം വഹിക്കാനും അതിൻ്റെ പരിസമാപ്തിയിൽ രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന്…
ജന ഗണ മന; ഒരു ക്യൂൻ ആവർത്തനം
അബ്ദുല്ല കോട്ടപ്പള്ളി ക്യൂനിന് ശേഷം ഡിജോ ജോസഫ് ആന്റണി സംവിധാനവും ശാരിസ് മുഹമ്മദ് തിരക്കഥയും നിർവഹിച്ച സിനിമയാണ് ജന ഗണ മന. ക്യൂനിന്റ കഥ പറച്ചിൽ രീതിയിൽ നിന്ന് ഒട്ടും തന്നെ മാറാതെയാണ് സംവിധായകൻ ജന ഗണ മനയിലും കഥ പറയുന്നത്. ക്യാമ്പസിൽ നടക്കുന്ന മരണവും, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും, അവസാന ഭാഗങ്ങളിലെ നീണ്ട കോടതി രംഗങ്ങളും ക്യൂനിലേതിന് സമാനമായി ജന ഗണ മനയിലും കാണാം. ക്യൂനിൽ സലിംകുമാർ അഴിച്ചു വെച്ച വക്കീൽ കുപ്പായം ജന ഗണ…
നാമമാത്രമായി ഇന്ത്യൻ ആരോഗ്യ മേഖല
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് അനുസരിച്ച് 2020 ലും 2021 ലുമായി ഇന്ത്യയിൽ 47.4 ലക്ഷം ആളുകളാണ് കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ച് മരണപ്പെട്ടത്. 2021 അവസാനത്തോടെ രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയ 4.81 ലക്ഷം എന്ന കണക്കിന്റെ പത്തിരട്ടിയോളം വരുമിത്. 2020ൽ തന്നെ 8.3 ലക്ഷം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. 2020 ലെ ജനന മരണ രജിസ്ട്രേഷൻ ഡേറ്റ പുറത്തിറക്കി രണ്ടു ദിവസത്തിനുശേഷമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. പ്രസ്തുത ഡേറ്റ അനുസരിച്ച് മുൻ വർഷത്തേക്കാൾ 4.75…
വംശഹത്യക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ഭരണകൂടം
അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പ്രൊഫസറായ പ്രൊഫ. അശുതോഷ് വാര്‍ഷ്‌നിയുമായി ദി വയർ പ്രതിനിധി സിദ്ധാർത്ഥ് ബാട്ടിയ നടത്തിയ അഭിമുഖത്തിൽ നിന്ന്. ബാട്ടിയ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളെയും അതിന്റെ വ്യത്യസ്തരൂപങ്ങളെയും നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഇതെല്ലാം രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും അതില്‍ പോലീസിന്റെ ഇടപെടലും എന്ന നിലയ്ക്കല്ല സംഭവിക്കുന്നത്. പലപ്പോഴും ഇത് ഒരു സമുദായത്തിന് മാത്രം കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നവയാണ്. ചിലപ്പോള്‍ സമാസമം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നവയുമാകാറുണ്ട്. എന്താണ് താങ്കളുടെ നിരീക്ഷണം? അശുതോഷ്:…
ഉഷ്‌ണതരംഗത്തിൽ ചുട്ടു പഴുക്കുന്ന രാജ്യം
രാജ്യത്ത് വേനൽ നേരത്തെ എത്തിയപ്പോൾ, 122 വർഷത്തിനിടെ അന്തരീക്ഷ താപനില ഏറ്റവും ഉയർന്നുനിന്ന മാസമായി ഇക്കഴിഞ്ഞ മാർച്ച്. ഇതിനോടകം തന്നെ രാജ്യം നാല് ഉഷ്ണ തരംഗങ്ങളാണ് നാം നേരിട്ടത് നേരിട്ടു. മാർച്ചിൽ മാത്രം രണ്ടെണ്ണം. എന്താണ് ഉഷണ തരംഗം ഒരു മേഖലയിൽ സാധാരണ പ്രതീക്ഷിക്കാവുന്ന താപനിലയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുകയും ആ അവസ്‌ഥ നീണ്ടുനിൽക്കുകയും ചെയ്യുന്ന പ്രതിഭാസത്തിനാണ് ഉഷ്ണ തരംഗം എന്ന് പറയുന്നത്. ഇത് മനുഷ്യ ശരീരത്തെ സാരമായി ബാധിച്ചേക്കാം. എന്തുകൊണ്ടാണ് ഇന്ത്യ വീർപ്പുമുട്ടുന്നത് നിലവിലെ ഉഷ്ണ…
മാധ്യമ സ്വാതന്ത്ര്യം: ഇന്ത്യൻ മാധ്യമങ്ങൾ പറയാൻ മടിക്കുന്ന കണക്കുകൾ
ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് അതേക്കുറിച്ച് റിപ്പോർട്ട് ചെയ്തില്ല, അതേസമയം ചെന്നൈയിലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംസാരിച്ചത് ഹോങ്കോങ്ങിനെപ്പറ്റിയാണ്. ലോക മാധ്യമ സ്വാതന്ത്ര്യദിനം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ജോലിയുടെ പേരിൽ മാധ്യമപ്രവർത്തകർ എങ്ങനെ ആക്രമിക്കപ്പെടുന്നു, ഭീഷണികൾക്ക് വിധേയമാകുന്നു, കൊല്ലപ്പെടുന്നു എനിങ്ങനെയുള്ള റിപ്പോർട്ടുകളുടെ കുത്തൊഴുക്കിനിടയിൽ, റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് 2022-ലെ വാർഷിക വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് പുറത്തിറക്കി. 180 രാജ്യങ്ങള്ക്കിടയില് 2021 ലെ 142-ൽ നിന്ന് എട്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഇന്ത്യ 150- ലേക്ക് വീണു. ഇന്ത്യയിലെ മാധ്യമ…
ജഹാഗിർപുരി മുസ്‌ലിം വേട്ട : നാൾവഴി
1 ഏപ്രിൽ 16, ഹനുമാൻ ജയന്തി പ്രമാണിച്ച് ജഹാംഗീർപുരിയിൽ ശോഭാ യാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്ന് വർഗീയ കലാപം അരങ്ങേറി. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായതിന്റെ തൊട്ടുപിന്നാലെ നടന്ന കുടിയൊഴിപ്പിക്കൽ നടപടി ഇവിടെയും ആവർത്തിച്ചു. 2 ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർ പൂരി മേഖലയിൽ നടത്താനിരുന്ന ശോഭാ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സാമൂഹിക വിരുദ്ധരുടെയും കലാപകാരികളുടെയും അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഭാരതീയ ജനതാ…
സായിബാബയുടെ കവിതകൾ പറയുന്നു: ഇരുമ്പറക്കുള്ളിലെ പ്രതീക്ഷകളെ കുറിച്ച്
“…എന്റെ പ്രിയതമയ്ക്ക് തെലുങ്കിൽ എഴുതാനുള്ള ഭാഗ്യം എനിക്കില്ല. ഞങ്ങളുടെ മാതൃഭാഷയിൽ എഴുതിയാൽ മാത്രമേ അവൾക്ക് എന്റെ കത്തുകളെ മനസ്സിലാക്കാൻ കഴിയൂ. തെലുങ്കിൽ കത്തുകൾ എഴുതാൻ അവൾക്കും ആഗ്രഹമുണ്ട്, പക്ഷേ അതും നടക്കില്ല. ഞങ്ങൾ അന്യ ഭാഷയാണ് ഉപയോഗിക്കുന്നത്…” അരുന്ധതി റോയിയുടെ ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലിലെ കഥാപാത്രമായ അഞ്ജുമിന് 2017 ഓഗസ്റ്റ് 31-ന് എഴുതിയ കത്തിൽ, ജിഎൻ സായിബാബ ഭരണകൂടം തന്നിൽ നിന്ന് എടുത്തുകളഞ്ഞ നിരവധി കാര്യങ്ങളിൽ ഒന്നായ, അവരുടെ മാതൃഭാഷയിൽ സ്വന്തം…
രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡർക്കൊപ്പമായിരുന്നില്ല. വസ്തുത പുറത്ത് വിട്ട് ഇന്ത്യ ടുഡേ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നു വന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് വെളിപ്പെടുത്തി ഇന്ത്യ ടുഡേ. രാഹുൽ നിശാ ക്ലബ്ബിൽ ചൈനീസ് നയതന്ത്രജ്ഞയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നു എന്ന രീതിയിൽ പ്രചരിക്കപ്പെട്ട വീഡിയോയ്‌ക്കെതിരെ ഭാരതീയ ജനതാ പാർട്ടി നേതാക്കളും അനുയായികളും ട്വിറ്റർ യുദ്ധം നയിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗം തലവൻ അമിത് മാളവ്യ, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരുൾപ്പെടെ ഈ വീഡിയോ ട്വീറ്റ് ചെയ്തവരിൽ പെടുന്നു. Rahul Gandhi…
ഖാർഗോൺ- മധ്യപ്രദേശ് കുടിയൊഴിപ്പിക്കലിൻ്റെ പിന്നാമ്പുറം!
  സംഭവം ഏപ്രിൽ ഒന്നിന്  രഘുവംഷി സമുദായം രാമനവമി ഘോഷയാത്ര നടത്തുന്നു. രാവിലെ 11 മണിയോടെ മുസ്ലീം ഭൂരിപക്ഷമുള്ള താലാബ് ചൗക്ക് പ്രദേശം ഭാഗികമായി തടഞ്ഞതിന് പോലീസും ഭാരതീയ ജനതാ പാർട്ടി ഭാരവാഹിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുന്നു. തർക്കം അവസാനിച്ച് ജാഥ മുന്നോട്ട് നീങ്ങി ഏകദേശം 12 മണിക്ക്  നഗരത്തിലെ രാമക്ഷേത്രത്തിൽ  സമാധാനപരമായി കലാശിച്ചു. എന്നാൽ തർക്കത്തിന് ശേഷം തലാബ് ചൗക്കിൽ രാമനവമി ഘോഷയാത്ര പോലീസ് തടഞ്ഞുവെന്ന അഭ്യൂഹം പരക്കുന്നു. "ഹിന്ദുക്കളെ രക്ഷിക്കാൻ" ഉച്ചകഴിഞ്ഞ് 3…
വർഗീയത ബാംഗ്ലൂരിനെ തകർക്കുമോ!?
കർണാടകയിൽ വംശീയ ആക്രമണങ്ങൾ രൂക്ഷമായതോടെ നിക്ഷേപം തേടി ഐ.ടി കമ്പനികൾ തമിഴ്നാട്ടിലേക്ക് പോകുന്നു. ഇന്ത്യയുടെ " ഐ.ടി ഹബ്" ആയി കണക്കാക്കപ്പെടുന്ന കർണാടക, ലോകത്തിലെ നാലാമത്തെ വലിയ ടെക്നോളജി ക്ലസ്റ്ററിന്റെ ആസ്ഥാനമാണ്. എന്നാൽ കർണാടകയെ വർഗീയ ധ്രുവീകരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ബംഗളൂരു ആസ്ഥാനമായുള്ള നിരവധി ഐ.ടി കമ്പനികൾ തങ്ങളുടെ ബിസിനസുകൾക്ക് ഇടം തേടി തമിഴ്‌നാട് സർക്കാരിനെ സമീപിച്ചിട്ടുണ്ടന്നാണ് ThePrint പുറത്ത് വിട്ട റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത കാലത്തായി ഐ.ടി കമ്പനികളിൽ നിന്ന് അന്വേഷണങ്ങൾ…
സംഘ് പരിവാർ ഭീകരത നിയമ നടപടിയിലെ വംശീയ വൈരുദ്ധ്യങ്ങൾ
കൗശിക് രാജ്, അലിഷാൻ ജാഫ്രി “ആർ അധികാരത്തിൽ വന്നാലും, മുസ്ലിംകൾ ഉയർന്നു വരാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ യുവതയെ ഉണർത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഞങ്ങൾ മുല്ലകളെ ഖബറിടങ്ങളിൽ നിന്ന് പുറത്തെടുത്ത് അവരുടെ വേരുകളിൽ നിന്ന് പിഴുതെറിയും. ഏപ്രിൽ 2 വരെ കാത്തിരിക്കൂ, മുസ്ലിംകൾ ഒന്നുകിൽ ഹിന്ദുമതത്തിലേക്ക് മാറേണ്ടതോ, അല്ലെങ്കിൽ അവരെ പാകിസ്ഥാനിലേക്ക് അയക്കുന്നതോ ആയ സാഹചര്യം ഞങ്ങൾ സൃഷ്ടിക്കുന്നത് നിങ്ങൾ കാണും”-ഹിന്ദുത്വ നേതാവ് പിങ്കി ചൗധരി 2021 ഓഗസ്റ്റ് എട്ടിന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രസംഗത്തിൽ നിന്നാണ് ഈ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.