Skip to content Skip to sidebar Skip to footer

Minority

ഇത് വിജയിക്കാനുളള പോരാട്ടമാണ്
തയ്യാറാക്കിയത് ബാസിൽ ഇസ്ലാം ഹിജാബ് വിഷയം കത്തി നിൽക്കുന്ന കർണാടകയിലെ ഉടുപ്പി സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹയർ സെക്കന്ററി വിദ്യാർഥിനിയാണ് ഹസ്രാ ഷിഫ. ഹിജാബ് ധരിച്ചതിന്റെ പേരിൽ കാമ്പസിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും നിരവധി ക്ലാസുകൾ നഷ്ടപ്പെടുകയും ചെയ്ത മുസ്ലിം പെൺകുട്ടികളിൽ ഒരാളാണ് ശിഫ. ഫാക്റ്റ്സ് ഷീറ്റിന് അനുവദിച്ച ഈ അഭിമുഖത്തിൽ ഹിജാബ് വിവാദത്തിൻ്റെ തുടക്കവും കോളേജിലെ നിലവിലുള്ള അന്തരീക്ഷവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും വിവരിക്കുകയാണ് ഷിഫ. നിങ്ങളുടെ കാമ്പസിൽ ഹിജാബ് വിവാദ സംഭവങ്ങളുടെ തുടക്കം…
പോലീസിൽ ഹിജാബ് അണിഞ്ഞാൽ എന്താണ് ?
വിവിധ ലോക രാജ്യങ്ങളിലെ സുരക്ഷാ സേനകളിൽ ഇന്ന് ഹിജാബ് ധരിച്ച സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. മുസ്ലിം സ്ത്രീയുടെ വസ്ത്ര സംസ്കാരത്തിൻ്റെ ഭാഗമായ ഹിജാബ് പടിഞ്ഞാറൻ സെക്യുലർ രാജ്യങ്ങളിൽ ഉൾപ്പെടെ പോലീസ് യൂനിഫോമിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്‌കോട്ടലാ‌ൻഡിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് ഇനി ശിരോവസ്ത്രം ഉപേക്ഷിക്കാതെ തന്നെ പോലീസ് ഓഫീസർ ആകാം. വൈവിധ്യതയുടെ പരിപോഷണത്തിനും പോലീസ് സേനയുടെ സേവനം ലഭിക്കുന്ന ആളുകളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനുമുള്ള മാർഗമായിട്ടാണ് പുതിയ ഡ്രസ് കോഡ് നയം അംഗീകരിച്ചിട്ടുള്ളത്. "ഞങ്ങളുടെ യൂനിഫോമിലെ ഈ പരിഷ്കരണം…
ഇന്ത്യയിൽ ഒരു വംശഹത്യ വളരെ അടുത്താണ്!
പ്രൊഫ. ഗ്രിഗറി സ്റ്റാന്റോൺ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ജെനോസൈഡ് വാച്ച്' എന്ന എൻ.ജി.ഒയുടെ പ്രസിഡന്റ് പ്രൊഫ. ഗ്രിഗറി സ്റ്റാന്റോണിന്റെ ഒരു വീഡിയോ ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1994ൽ സംഭവിച്ച റുവാണ്ടൻ വംശഹത്യ താൻ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു, അത്തരം ഒരു വംശഹത്യയുടെ സാധ്യത ഇന്ത്യയിൽ കാണുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് 'ഹരിദ്വാർ ധരം സൻസദ്' എന്ന പേരിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി. മൂന്ന് ദിവസം…
പാത ദുഷ്കരമാണ്,പക്ഷേ, ഇതാണ് ഒരേയൊരു വഴി
അർഷദ് ഷെയ്ഖ് മുൻ ഡി. ജി.പി ഡോ. എൻ. സി. അസ്താന ഐ.പി.എസ്. തൻ്റെ പുതിയ പുസ്തകം പുറത്തിറക്കിയത് അടുത്തിടെയാണ്. 'സ്റ്റേറ്റ് പേഴ്സിക്യൂഷൻ ഓഫ് മൈനോരിറ്റീസ് ആൻഡ് അണ്ടർ പ്രിവിലേജ്ഡ് ഇൻ ഇന്ത്യ' (State Persecution of Minorities and Underprivileged in India) എന്നാണ് പുസ്തകത്തിൻ്റെ പേര്. പുസ്തകത്തിൻ്റെ ഉള്ളടക്കം സംഗ്രഹിച്ച് 'ദി ഫോഴ്സ്' മാഗസിന് വേണ്ടി അദ്ദേഹം ഒരു ലേഖനം തയ്യാറാക്കുകയുണ്ടായി. പ്രസ്തുത ലേഖനത്തിൽ അസ്താന ഇപ്രകാരം പറയുന്നുണ്ട്: "സമകാലിക ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് 'ഇരട്ടപ്രഹരമാണ്…
ക്രൈസ്തവ വിരുദ്ധ അക്രമങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത് (2020 oct – 2021 oct )
ഇന്ത്യയിലെ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ അഴിച്ചു വിടുന്ന അക്രമണങ്ങൾ വ്യാപകമായിരിക്കുന്നു. 2020 ഒക്ടോബർ മുതൽ 2021 ഒക്ടോബർ വരെയുള്ള ഒരു വർഷക്കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ, ഹിന്ദുത്വ ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ നടത്തിയ സ്ഥലങ്ങൾ സന്ദർശിച്ച് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ് - യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം - യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റ് എന്നീ സംഘടനകൾ സംയുക്തമായി തയ്യാറാക്കിയ കണക്കുകൾ പുറത്തുവിട്ടിരുന്നു. ഒരേസമയം സംഘപരിവാർ ആൾക്കൂട്ട ആക്രമണങ്ങൾ ഏൽക്കുകയും അവരുടെ തന്നെ വ്യാജ ആരോപണങ്ങളുടെ…
മുസ്‌ലിം വിരുദ്ധ വിവേചനം വർധിക്കുന്നു!
മുസ്‌ലിംകളില്‍ 33%ത്തോളം പേർ ആശുപത്രികളില്‍ മതപരമായ വിവേചനം നേരിടുന്നുവെന്ന് ഓക്‌സ്ഫാം ഇന്ത്യയുടെ സര്‍വേ ഫലം.സ്ത്രീകളില്‍ 35% പേര്‍ക്ക് മറ്റൊരു സ്ത്രീയുടെ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടറുടെ ദേഹപരിശോധനക്ക് വിധേയമാകേണ്ടി വന്നിട്ടുള്ളതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. 28 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും 3890 പേരിൽ നടത്തിയ സർവേയുടെ ഫലമാണ് ചൊവ്വാഴ്ച്ച പുറത്തുവിട്ടത്. 2021 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളാണ് ഇതിനുവേണ്ടി ശേഖരിച്ചത്. 2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഉത്തരവ് (Charter of Patients'…
മുസ്‌ലിംകളെ പുറത്താക്കുന്ന രാഷ്ട്രീയ പൂജകൾ
കാലങ്ങളായി മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമൊപ്പം ജീവിക്കുകയും അവരുടെ ആചാരങ്ങളെ വിലമതിക്കാൻ ശീലിക്കുകയും ചെയ്തവരാണ് ഹിന്ദുസമൂഹം. എന്നാൽ ഈ സമീപകാലത്താണ് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കില്ല എന്ന ചിന്ത ചില ഹിന്ദുത്വ തീവ്രവാദികൾ പുറപ്പെടുവിക്കാൻ തുടങ്ങിയത്. മുസ്ലിംകൾ കൂട്ടമായി നമസ്കരിക്കുന്നത് അവർക്ക് ഭീഷണിയായിട്ടാണ് അവർ കാണുന്നത്. ഏതൊരു മുസ്ലീം സമ്മേളനവും അപകടകരമായേക്കാവുന്ന ഒന്നായിട്ടാണ് അവർ വീക്ഷിക്കുന്നത്. ഒരു മുസ്ലീം വ്യക്തി നല്ലവനാകാം,എന്നാൽ ഒരു ഗ്രൂപ്പിനെ വിശ്വസിക്കാൻ പാടില്ല എന്നതാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രചരണം ആർ.എസ്.എസിന്റെയും…
ഇന്ത്യയിൽ ക്രിസ്ത്യൻ ജീവിതം അപകടത്തിലാകുമ്പോൾ
ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമങ്ങള്‍ നിരീക്ഷിക്കുന്ന Persecution Relief എന്ന കൂട്ടായ്മ 2020ല്‍ പുറത്തുവിട്ട റിപ്പോർട്ട് ഇങ്ങനെയാണ്; "വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 293 കൃസ്ത്യന്‍ വിരുദ്ധ സംഭവങ്ങള്‍ ഈ നിരീക്ഷണ സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആറു കേസുകള്‍ കൊലപാതകങ്ങളായിരുന്നു. രണ്ട് സ്ത്രീകള്‍ വിശ്വാസത്തിന്‍റെ പേരില്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ രണ്ട് സ്ത്രീകളും പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ക്രിസ്തു മതം വെടിയാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടു. ഉത്തര്‍പ്രദേശ് കൃസ്ത്യാനികള്‍ക്ക് എതിരെ ഏറ്റവും അധികം…
ബി.ജെ.പി ഭരണത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ പെരുകുന്നു
AFEEFA E ഉത്തർപ്രദേശ്, ഛണ്ഡീഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മാത്രം കഴിഞ്ഞ 9 മാസത്തിനിടെ 201 ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 300 ഓളം കേസുകളിൽ, 28 എണ്ണം ആരാധനാലയങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടവയാണ്. യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം (യു.സി.എഫ്) പുറത്തു വിടുന്ന കണക്ക് പ്രകാരം 2021ൽ മാത്രം 305 ഓളം അക്രമങ്ങളാണ് ക്രിസ്ത്യൻ സമുദായ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ച് ഇന്ത്യയിൽ നടന്നിട്ടുള്ളത്. സെപ്തംബർ അവസാന വാരം വരെയുള്ള കണക്കാണിത്. സെപ്റ്റംബറിൽ മാത്രം 69…
ഇതൊക്കെയാണ് വെറുപ്പിൻ്റെ തലവാചകങ്ങൾ!
ആഘോഷങ്ങൾ നമുക്കെല്ലാം സന്തോഷം നൽകുന്നതാണ്. ജാതി വർഗ ഭേതമന്യേ നമ്മൾ അത് നമ്മൾ ആസ്വദിക്കാറുണ്ട്. എന്നാൽ നവരാത്രി ആരംഭിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ട മറ്റൊരു ഹാഷ്‌ടാഗ് #जिहादीमुक्तनवरात्रि (ജിഹാദി ഫ്രീ നവരാത്രി) എന്നതാണ്. നവരാത്രി പരിപാടികളിൽ മുസ്ലിംകളുടെയും മുസ്‌ലിംകച്ചവടക്കാരുടെയും പ്രവേശനം നിരോധിക്കണമെന്നാണ് ട്വീറ്റുകളും ആവശ്യപ്പെടുന്നത്. ഇതിന്റ ഭാഗമായി പല കടകളും പൂട്ടിച്ച സംഭവങ്ങൾ വരെയുണ്ടായി ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗവും ധാരാളമായി സമൂഹ മാധ്യങ്ങൾ ഉപയോഗിക്കുന്നവരാണ്. 2012 ജനുവരി മാസം വരെ 624.0 മില്യൺ ആളുകളാണ് വിവിധ സോഷ്യൽ…
‘സാമ്പത്തിക ജിഹാദ്’ ആരുടെ അജണ്ടയാണ്?
മുസ്ലിംകളെ ലക്ഷ്യം വെച്ച് സൃഷ്ടിച്ച ഈ 'സാമ്പത്തിക ജിഹാദ്' ആരോപണം തീവ്രവലതുപക്ഷ ഹിന്ദുത്വ നേതാക്കൾ ഇന്ന് ഉപയോഗിക്കുന്നത് മുസ്ലീം വിരുദ്ധ പ്രചരണത്തിനും മറ്റുമാണ്. മുസ്ലിംകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും അവരെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മുസ്ലിംകൾ ഹിന്ദുക്കളുടെ ജോലി തട്ടിയെടുക്കുകയാണെന്നും അവരുടെ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്ലിംകൾ ഹിന്ദു ഐഡന്റിറ്റി ഉപയോഗിക്കുന്നു എന്നുമൊക്കെയാണ് ഇവർ ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സാമ്പത്തിക…
ലൗ ജിഹാദ് കെട്ടുകഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ റിപ്പോർട്ട്!
ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലെ കള്ളക്കഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇരയുടെ യഥാര്‍ഥ പരാതിയും ഗുജറാത്ത് പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പ്രതിക്കുമേല്‍ ചുമത്തിയ വകുപ്പുകളും തമ്മിലുള്ള അവിശ്വസനീയമായ അന്തരം വിശദീകരിക്കുന്നതാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഗവൺമെൻ്റിൻ്റെ, 'നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് ' വിവാദ നിയമത്തിലെ ആറ് വകുപ്പുകൾ 2021 ഓഗസ്റ്റിൽ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ…
ഇതൊക്കെയാണ് പോപ് ഫ്രാൻസിസ് മാർപ്പാപ്പ അപേക്ഷിക്കുന്നത്!
ഭൂമിയിലെ ഏതു രാജ്യത്തിനുമേലും ഏകപക്ഷീയമായി വിലക്കേർപ്പെടുത്തുന്നതും അക്രമവും ഉപരോധങ്ങളും നടത്തുന്നതും അവസാനിപ്പിക്കുവാൻ വൻശക്തി രാഷ്ട്രങ്ങളോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്. പുത്തൻ കോളനിവൽക്കരണത്തെ നാം ചെറുക്കണം. ഐക്യരാഷ്ട്ര സഭ പോലുള്ള ബഹുസ്വര സംവിധാനങ്ങളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരം കാണണം. പട്ടിൽ പൊതിഞ്ഞ വാക്കുകളിലൂടെയും സദുദ്ദേശ്യപരമെന്ന ന്യായീകരണങ്ങളിലൂടെയും നടത്തിയ ഏകപക്ഷീയമായ ഇടപെടലുകളും അധിനിവേശങ്ങളും എവിടെയാണ് ചെന്ന് അവസാനിച്ചതെന്ന് നാം കണ്ടു കഴിഞ്ഞതാണല്ലോ… സമകാലിക ലോകത്തെ ഈ അവസ്ഥകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, എൻ്റെ ചോദ്യങ്ങൾ എന്നെത്തന്നെ നിസ്സാരനാക്കി മാറ്റുന്നുണ്ട്. എങ്കിലും ഞാൻ ചോദിക്കുകയാണ്,…
‘മാർക്ക് ജിഹാദ്’ വംശവെറിയുടെ ഉദാഹരണം
പ്ലസ്ടു മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർവകലാശാല വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നത്. മാർക്ക് കൂടുതലുള്ളവരാണ് റാങ്ക് ലിസ്റ്റിൽ മുകളിൽ വരാറുള്ളത്. ഈ വർഷം കേരളത്തിൽ പ്ലസ് ടു പരീക്ഷയിൽ 234 വിദ്യാർത്ഥികൾ 100% മാർക്ക് നേടിയിട്ടുണ്ട്. പരീക്ഷയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ A+ന് മുകളിൽ മാർക്ക് വാങ്ങിയത് 18,510 വിദ്യാർത്ഥികളാണ്. ഇതിൽനിന്നെല്ലാം മനസിലാകുന്നത് കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിൽ മുൻപന്തിയിലാണ് എന്നാണ്. വലതുപക്ഷ അധ്യാപക സംഘത്തിലെ അംഗവും നാഷ്ണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് (എൻ.ഡി.ടി.എഫ്) മെമ്പറുമായ രാകേഷ് കുമാർ പാണ്ഡെ…
ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ കടുത്ത ഭീതിയിലാണ്
ചത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന പേരിലാണ് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്ക് നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യിലെ മുതിർന്ന ആളുകളാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഛത്തീസ്ഗഢിലെ ലഖോലി ജില്ലക്കാരനായ തമേഷ് വാർ സാഹ് അഞ്ച് വർഷം മുമ്പാണ് ക്രിസ്തുമതം സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു ദിവസം ഉച്ചക്കു ശേഷം, ഒരു സംഘം ആളുകൾ അദ്ദേഹത്തിൻ്റെ വീട് വളയുകയും അലമാരയിൽ നിന്നും ബൈബിൾ എടുത്ത് വലിച്ചെറിയുകയും സാഹുവിന്റെ ഭാര്യയോട് വധഭീഷണി…
കത്തോലിക്കാ സഭയിലെ ലൈംഗിക പീഢനങ്ങൾ
1950നും 2020 നും ഇടയിൽ ഫ്രാൻ‌സിൽ കത്തോലിക്കാ സഭയിലെ വൈദികർ നടത്തിയ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായത് 2,16,000 കുട്ടികളാണ്. ഇതേ കാലയളവിൽ തന്നെ ഓസ്‌ട്രേലിയയിൽ ഏഴ് ശതമാനത്തോളം കത്തോലിക്കാ പുരോഹിതർ പള്ളികളിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ കത്തോലിക്കാസഭയിലെ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ എ.ഫ്.ബി എന്ന വാർത്ത ഏജൻസി പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്. നാല് വ്യത്യസ്ത രാജ്യങ്ങളിലെ കത്തോലിക്കാസഭയുടെ കണക്കുകളാണ് സംഘം പുറത്തുവിട്ടത്. 1950നും…
വർധിക്കുന്നത് ആരുടെ ജനസംഖ്യയാണ്?
1992 ൽ മുസ്‌ലിം സ്ത്രീകൾക്ക് ശരാശരി 4.4 മക്കൾ ഉണ്ടായിരുന്നു. എന്നാൽ 2015 ആയപ്പോഴേക്കും അത് 2.6 ആയി കുറഞ്ഞു. 2001ൽ മുസ്‌ലിം ജനസംഖ്യ 29.5% ആയിരുന്നത് 2011ൽ 24.6% ആയി കുറഞ്ഞു. 10 വർഷത്തിനിടെ മുസ്‌ലിം ജനസംഖ്യയിൽ 4.9% കുറവ് രേഖപെടുത്തുന്നു.   ജസംഖ്യാ വിഷയത്തിൽ പലതരം കള്ള പ്രചാരണങ്ങൾ സംഘ് പരിവാർ നടത്താറുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത നുണകളാണവ! 'ഹിന്ദുക്കൾ അപകടത്തിലാണ്, 2050 ആകുമ്പോഴേക്കും മുസ്‌ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കും, ഹിന്ദുക്കളെ നിർബന്ധിത പരിവർത്തനത്തിന് വിധേയമാക്കുന്നു,…
സിവിൽ സർവീസും മുസ്ലിം പ്രാതിനിധ്യവും
ഈ വർഷം സിവിൽ സർവീസ് യോഗ്യത നേടിയ മൊത്തം 761 ഉദ്യോഗാര്‍ഥികളില്‍, 4.07 ശതമാനം മാത്രമാണ് മുസ്‌ലിംകൾ. 2018ൽ 27 മുസ്ലിംകൾ അന്തിമ പട്ടികയിൽ എത്തിയപ്പോൾ, 2019ൽ ഇത് 42 പേരായി വർധിക്കുകയുണ്ടായി. എന്നാൽ, ഇത്തവണ സിവിൽ സർവീസ് പ്രാതിനിധ്യം 31പേരിലേക്ക് കുറയുകയാണ് ചെയ്തത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ മത വിഭാഗമാണ് മുസ്ലിം സമൂഹം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14.2%, ഏകദേശം 172. 2 ദശലക്ഷം പേര്‍ മുസ്‌ലിംകളാണെന്ന് 2011ലെ സെന്‍സസ് കണക്കുകള്‍ പറയുന്നു. 2021ലെ പുതിയ…
ഇത് ദുരന്തത്തിലേക്ക്
ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ചില പൊതു പാരമ്പര്യമുണ്ട്. മാര്‍പാപ്പ രണ്ടാം കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു വിശ്വലേഖനത്തിന്‍റെ തലക്കെട്ട് എല്ലാവരും സഹോദരര്‍ എന്നാണ്. അതാണ് ക്രൈസ്തവരുടെ പ്രബോധനം. അത് കേട്ടിട്ട് കേള്‍ക്കാത്തപോലെ പെരുമാറുന്നവര്‍ ഉണ്ടാകുന്നുവെന്നാണ് നമ്മുടെ കാലഘട്ടത്തിന്‍റെ ദുരന്തം. നാസി ഭരണകാലത്ത് ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്നു. അതേ അപകടങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടാകാം. സ്വാര്‍ഥമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി കൂട്ടുചേരുന്നതാണ് ഇതിന് കാരണം. ഇത് ദുരന്തങ്ങളിലേക്ക് നയിക്കും. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാവുക, നന്മയും…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.