Skip to content Skip to sidebar Skip to footer

Archive

ഇ.പി.ഐ 2020: ഇന്ത്യ 168ആം സ്ഥാനത്ത്
ഇ.പി.ഐയുടെ പട്ടികയിൽ ഇന്ത്യ 168ആം സ്ഥാനത്ത്. ആദ്യ പത്തിൽ യൂറോപ്യൻ രാജ്യങ്ങൾ. പട്ടികയിൽ മുൻനിരയിലുള്ള രാജ്യങ്ങളെല്ലാം സാമൂഹിക ആരോഗ്യം, പാരിസ്ഥിതിക വിഭവങ്ങൾ, ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കുന്നതിനു വേണ്ടിയുള്ള സുസ്ഥിരമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്ന ‘Yale Center for Environmental Law & Policy’ തയ്യാറാക്കുന്ന ഇ.പി.ഐ അഥവ Environmental Performance Index ഈയടുത്തതാണ് പുറത്തിറങ്ങിയത്. 2020 വർഷം പുറത്തിറങ്ങിയ റിപ്പോർട്ടിൽ പ്രധാനമായും വിലയിരുത്തിയിട്ടുള്ളത് നഗരവത്കരണം, മാലിന്യ നിർമാർജ്ജനം,…
പോലീസ് ആക്റ്റ് ഭേദഗതി; അമിതാധികാരത്തിനോ?
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാൻ പോലീസ്  ആക്റ്റിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതി, യഥാർഥ പ്രശ്‍നം പരിഹരിക്കുന്നതിനു പകരം ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്ന് ആശങ്ക. ഭേദഗതി നിരവധി ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകും. നിലവിലുള്ള പോലീസ്  ആക്റ്റിൽ 118-A എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് സർക്കാർ നീക്കം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി. വ്യക്തികളുടെ പരാതിയുടെ ആവശ്യമില്ല. പോലീസിന് സ്വമേധയ കേസെടുക്കാം. പൊതുസംവാദത്തിന് വിധേയമാക്കുകയോ…
അമേരിക്കൻ സ്വാതന്ത്ര്യ പോരാട്ടത്തിന് പ്രചോദനമേകി ഹൈദരലിയും ടിപ്പു സുൽത്താനും
ഹൈദരലിയും ടിപ്പു സുൽത്താനും, യൂറോപ്യൻ കൊളോണിയൽ ശക്തികളായിരുന്ന ഫ്രാൻസിനും ബ്രിട്ടനും സൈനികപരവും രാഷ്ട്ര തന്ത്രവുമായ അനേകം പാഠങ്ങൾ കൈമാറിയിട്ടുണ്ട്. അവരുടെ ധീരതയും രാഷ്ട്രീയ തന്ത്രങ്ങളും അനേകം ദശകങ്ങളോളം സമുദ്രങ്ങൾക്കപ്പുറം വടക്കേ അമേരിക്കയിൽ വരെ ചലനങ്ങൾ ഉണ്ടാക്കി. മാത്രമല്ല അവ അമേരിക്കൻ സ്ഥാപക നേതാക്കളെ അവരുടെ പോരാട്ടത്തിൽ പ്രചോദിപ്പിക്കുകയും കൂടെ ഇന്ത്യയെ കുറിച്ചുള്ള ധാരണ രൂപീകരിക്കാൻ സഹായിക്കുകയും ചെയ്‌തു. 1776 ജൂലൈ 4ന് വടക്കേ അമേരിക്കയിലെ 13 ബ്രിട്ടീഷ് കോളനികൾ പങ്കെടുത്ത രണ്ടാം കോണ്ടിനെന്റൽ കോണ്ഗ്രസിൽ വെച്ച് അമേരിക്കൻ…
ജസീന്ത ആർഡനും ന്യൂസിലാന്റ് രാഷ്ട്രീയവും
ലോകം ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു പ്രധാന ദ്വീപുരാഷ്ട്രങ്ങളിലൊന്നായ ന്യൂസിലാന്റിന്റേത്. വോട്ടെണ്ണി കഴിഞ്ഞതോടെ നിലവിലെ പ്രധാനമന്ത്രിയായ ജസീന്ത ആർഡൻ നയിക്കുന്ന ലേബർ പാർട്ടി ചരിത്ര വിജയം നേടിക്കൊണ്ട് അധികാരത്തിൽ വന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ന്യൂസിലാന്റിൽ ഒരു പാർട്ടി ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. 100% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലേബർ പാർട്ടി 49 ശതമാനം വോട്ടുകൾ കരസ്ഥമാക്കുകയും മുഖ്യ പ്രതിപക്ഷമായ നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ നേടുന്ന ഏറ്റവും മികച്ച വിജയമാണ്…
വായുമലിനീകരണം കൂടുതൽ ഇന്ത്യയിൽ
രാജ്യത്ത് അന്തരീക്ഷ മലിനീകരണ തോത് കുറയുന്നുവെന്ന കേന്ദ്രസർക്കാറിൻ്റെ അവകാശവാദത്തിന് വിരുദ്ധമായി കഴിഞ്ഞ വർഷം 16,67,000 പേർ വായുമലിനീകരണം മൂലം മരണപ്പെട്ടതായി പഠനം. ഇന്ത്യയിൽ മലിനമായ വായുവിൽ ശ്വാസം മുട്ടി മരിച്ചത് 1.16 ലക്ഷം നവജാത ശിശുക്കൾ. ദി സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയറിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം. ബംഗ്ലാദേശും പാകിസ്ഥാനും ഒൻപതും പത്തും സ്ഥാനത്താണ് റിപ്പോർട്ടിൽ. കുഞ്ഞുങ്ങളിൽ പകുതിയും മരിച്ചത് സൂക്ഷ്മമായ മാലിന്യ കണങ്ങൾ അടങ്ങിയ വായു (പി.പി.എം 2.5) ശ്വസിച്ചുകൊണ്ടാണ്. ബാക്കി മരണം വിറക്, ഉണങ്ങിയ…
ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ
ഡിജിറ്റൽ വാർത്ത മാധ്യമ രംഗത്ത് വിദേശ നിക്ഷേപം 26 ശതമാനമായി കേന്ദ്ര സർക്കാർ  പരിമിതപ്പെടുത്തി. എല്ലാ വിദേശ മാധ്യമങ്ങളുടെയും ഇന്ത്യൻ ബ്യൂറോകളെ നിയമം പ്രതികൂലമായി ബാധിക്കും. ഡിജിറ്റല്‍ മാധ്യമങ്ങളായ ദ വയര്‍, കാരവന്‍, സ്‌ക്രോള്‍, വീക്കിലീക്സ് പോലുള്ള സർക്കാർ വിമർശകരായ മാധ്യമങ്ങളെ നിയന്ത്രിക്കലാണ് ലക്ഷ്യം. ഡിജിറ്റൽ മാധ്യമ സ്വാതന്ത്രത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഗുരുതരമായ തരത്തിൽ ബാധിക്കുന്ന നയവുമായി കേന്ദ്രസർക്കാർ. ഡിജിറ്റൽ വാർത്ത മാധ്യമ രംഗത്ത് വിദേശ നിക്ഷേപം പ്രിന്റ് മീഡിയയിൽ എന്നപോലെ 26 ശതമാനമായി പരിമിതപ്പെടുത്തി. മാധ്യമങ്ങളിൽ…
ആർ.എസ്.എസിന്റെ ‘സങ്കല്‍പ’ങ്ങളും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയും
പ്രത്യക്ഷത്തില്‍‍‍ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത സ്വതന്ത്ര സ്ഥാപനമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സങ്കല്‍പ് ഫൗണ്ടേഷന്റെ ചടങ്ങുകളിലെ പ്രധാന അതിഥികളും പ്രാസംഗികരുമെല്ലാം അമിത് ഷാ അടക്കം ഉന്നതരായ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കന്മാരാണ്. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കൃഷ്‌ണ ഗോപാലാണ് സങ്കൽപ് ഫൗണ്ടേഷന്റെ ഔദ്യോഗിക ഉപദേഷ്‌ടാക്കളിലൊരാള്‍. ഇന്ത്യയുടെ ഭരണതലങ്ങളിലേക്കുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന യു.പി.എസ്.സി പരീക്ഷയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന് വലതുപക്ഷ അനുകൂല വാര്‍ത്ത ചാനലായിരുന്ന സുദര്‍ശന്‍ ടി.വി ഈയടുത്ത് നടത്തിയ വ്യാപകമായ പ്രചരണം ഏറെ വിവാദമായിരുന്നു. എന്നാല്‍ കൃത്യമായ കണക്കുകള്‍…
ഹഥ്റാസ് കൂട്ടബലാത്സംഗം: ജാതിയും രാഷ്ട്രീയവും
ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കേവല അക്രമങ്ങളായല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ജാതി നിലനിർത്തുന്നതിനും ചൂഷണത്തിനും സഹായിക്കുന്ന ഉപകരണങ്ങളായിട്ടാണ് അവ പ്രവർത്തിച്ചിട്ടുള്ളത്. ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് സംഘപരിവാർ ഇന്ത്യയിൽ നിരന്തരം ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രവും ഉപകരണവുമായിട്ടുകൂടി വേണം മനസ്സിലാക്കാൻ. ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ദലിത്-ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള…
ചില ചാനല്‍ കളികൾ; റേറ്റിങ്ങും പീപ്പിള്‍സ് മീറ്ററും
ടി.ആർ.പി‌ ക്രമക്കേടിനെ തുടർന്ന് പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് നിർത്തലാക്കുന്നു. ചാനലുകളുടെ റേറ്റിങ് കണക്കുകൾ എത്രത്തോളമെന്ന് അളക്കുന്ന സംവിധാനമാണ് ടി.ആർ.പി. ഒരു ബില്ല്യൺ പ്രേക്ഷകരുള്ള ഇന്ത്യയിൽ കേവലം 20,000 പീപ്പിൽ മീറ്റർ മാത്രമാണുള്ളത്. ടി.ആർ.പി ക്രമക്കേടിനെ തുടർന്ന് വാർത്ത ചാനലുകളുടെ പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് (BARC- Broadcast Audiance Research Council) താത്കാലികമായി നിർത്തിവെക്കുന്നു. പോരായ്‌മകൾ പരിഹരിച്ച് വീണ്ടും പ്രവർത്തനസജ്ജമാക്കുമെന്നാണ് ബാർക് അവകാശപ്പെടുന്നത്. ചാനൽ സ്ഥിരമായി കാണുന്നതിന് മാസം 400 രൂപയെന നിരക്കിൽ…
സി.എച്ച് മുഹമ്മദ് കോയ: കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത അതികായന്‍
1979 ഒക്ടോബര്‍ 12 മുതൽ ഡിസംബര്‍ 5 വരെ കേരള മുഖ്യമന്ത്രി പദം അലങ്കരിച്ചു. പിന്നീടദ്ദേഹം ഉപമുഖ്യമന്ത്രിയുമായി. 1962 മുതൽ 1967 വരെയും 1973 മുതൽ 1977 വരെയും ലോക്‌സഭ അംഗവുമായിരുന്നു. 1967ലെ ഇ.എം.എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായും 1961ല്‍ സീതി സാഹിബ് അന്തരിച്ചപ്പോള്‍ സ്‌പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. കേരള രാഷ്ട്രീയ ചരിത്രത്തിലെ മികച്ച ഭരണാധികാരിയും പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും പ്രാസംഗികനുമായിരുന്നു സി.എച്ച് മുഹമ്മദ് കോയ. കേരള രാഷ്ട്രീയത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും മുഖച്ഛായ മാറ്റുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കേരള…
എൻ.ഐ.എ: കുപ്രസിദ്ധമായ അന്വേഷണ ഏജൻസി
രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി സ്ഥാപിച്ച എൻ.ഐ.എ കുറ്റമറ്റതും ശാസ്ത്രീയവുമായ വേഗത്തിലുള്ള അന്വേഷണവും വിചാരണയും ലക്ഷ്യവും മേന്മയുമായി അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി ദുരൂഹതകൾക്കും സംശയങ്ങൾക്കും നിഴലിലാണ് ഈ ഏജൻസി. എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ പൊതുവായി കാണാവുന്ന നിഗൂഢത മാപ്പുസാക്ഷികളാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എൻ.ഐ.എയുടെ വിചാരണ തടവുകാരായി ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ ബഹുഭൂരിഭാഗവും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇന്ത്യയിലെ തീവ്രവാദ-ഭീകരവാദ കേസുകളും മറ്റു രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ വിഭാഗമാണ് എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി). 2008…
മദ്രസകൾ അടച്ചുപൂട്ടുന്നു; പൊതുപണം മതപഠനത്തിന് നൽകാനാവില്ലെന്ന് അസം സർക്കാർ
മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. 1967 മുതൽ സർക്കാർ എയ്‌ഡഡ് മദ്രസകൾ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. ജനസംഖ്യയിൽ 34.22 ശതമാനമുള്ള മുസ്‌ലിംകൾക്ക് തീരുമാനം തിരിച്ചടിയാവും. എൻ.ആർ.സിയുടെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമെന്നും ആശങ്ക. മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത മാസം പുറപ്പെടുവിക്കും. മതം, അറബി പോലുള്ള വിഷയങ്ങളും ഭാഷകളും…
ഇന്ത്യയിൽ 90 മില്ല്യൺ ആളുകൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ
ആഗോള തലത്തിൽ മാനസികാരോഗ്യനിലയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ ഏറെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. മൊത്തം ജനസംഖ്യയിൽ 450 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. കോവിഡ് വ്യാപനം മറ്റു മേഖലകളെപ്പോലെ മാനസികാരോഗ്യനിലയെയും ശക്തമായി ബാധിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രത്യേക നിയന്ത്രണങ്ങൾ, ജോലി നഷ്‌ടങ്ങൾ, വരുമാനങ്ങളിലുണ്ടായ ഇടിവ്, സാമൂഹ്യ ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവ ആളുകളിൽ ഭയം, ഉത്കണ്ഠ, അനിശ്ചിതത്വ ബോധം, നിരാശ എന്നിവ വലിയ തോതിൽ വളരാൻ കാരണമായി. ഒപ്പം മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധത്തിന്റെ…
ഹഥ്റാസ്‌ ഒറ്റപ്പെട്ടതല്ല: ദലിത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ മുന്നിൽ ഉത്തർപ്രദേശ്
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ 14.7 ശതമാനവും ഉത്തർപ്രദേശിലാണ്. ഇതിനു തൊട്ടുപിന്നിൽ രാജസ്ഥാനുമുണ്ട്, 10.2 ശതമാനം. ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ് (5997), അതിനു പിന്നിൽ ഉത്തര്‍പ്രദേശും (3065), മധ്യപ്രദേശുമുണ്ട് (2485). രാജസ്ഥാനിൽ ഒരു ലക്ഷം പേരിൽ 15.9 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്‌. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.‌സി.‌ആർ.‌ബി) 2019ലെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം പത്തോളം ദലിത് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകൾ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്‌ഡൗൺ…
കേന്ദ്രസർക്കാറിൻ്റെ പ്രതികാര നടപടികൾ; ആംനസ്റ്റി ഇന്ത്യ വിടുന്നു
കേന്ദ്രസർക്കാറിൻ്റെ പ്രതികാര നടപടികളെത്തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരായതായി ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. സെപ്റ്റംബർ 20ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. 2018ലും 2019ലുമായി ഓഫീസുകളിൽ റെയ്ഡ്. 2016ൽ രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിരുന്നു. രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ ബി.ജെ.പി ഭരണകൂടത്തിൻ്റെ പ്രതികാര നടപടികളെ തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. സെപ്റ്റംബർ 10ന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ അന്യായമായി മരവിപ്പിച്ചതിനെത്തുടർന്നു പ്രവർത്തനം നിർത്തിവെക്കുകയാണെന്നും ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമാണ് ആംനസ്റ്റി ഇന്ത്യ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാറിനെ വിമർശിച്ച് റിപ്പോർട്ടുകൾ…
ബാബരി മസ്‌ജിദ് വിധി: പ്രതികരണങ്ങളും കണ്ടെത്തലുകളും
ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ സി.ബി.ഐ പ്രത്യേക കോടതി അദ്വാനിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയപ്പോൾ ബാബരി ധ്വംസനത്തിൽ ബി.ജെ.പി, ആർ.‌എസ്.‌എസ്, വി.എച്ച്.പി നേതാക്കളുടെ, ഗൂഢാലോചനയും പങ്കും കൃത്യമായി കണ്ടെത്തുകയായിരുന്നു ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിൽ. "ഇനിയും നമ്മൾ ഞെട്ടലിലാണെങ്കില്‍, നമ്മൾ ഇതാണ്'' എന്ന തലക്കെട്ടിൽ പേജിന്റെ മധ്യത്തിൽ‌ ഒരു കഴുതയുടെ കാരിക്കേച്ചറുമായാണ് ഇന്നത്തെ ഇംഗ്ലീഷ് ദിനപത്രം ദി ടെലഗ്രാഫ് പുറത്തിറക്കിയത്. ബാബരി മസ്‌ജിദ്‌: ആരും കുറ്റക്കാരല്ല എന്നായിരുന്നു ഇന്ത്യൻ എക്‌സ്പ്രസിൻ്റെ പ്രധാന ഹെഡിങ്. സുപ്രീംകോടതിയുടെ മുൻ വിധികളെയും നീതിന്യായത്തെയും പരിഹസിക്കുന്ന,…
ഒരു സിറ്റിങ് ജഡ്‌ജ്‌ മാത്രം; സുപ്രീംകോടതിയിൽ മുസ്‌ലിം അസാന്നിധ്യം
ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല. 2014ല്‍ അധികാരമേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലെത്തി ആറുവര്‍ഷക്കാലത്തിനിടക്ക്, ഒരൊറ്റ മുസ്‌ലിം ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയില്‍…
മുസ്‌ലിംകളും പ്രതിനിധാനത്തിന്റെ കണക്കുകളും
ഇന്ത്യയിൽ വിവിധ സർക്കാർ/സ്വകാര്യ തൊഴിലിടങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ് കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അവസരങ്ങൾ നൽകുന്നുണ്ടോ? സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം കൂടുതൽ പരിതാപകരമാവുകയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ജാതി/മത/പ്രദേശ പരിഗണനകൾക്കപ്പുറം എല്ലാ സമൂഹങ്ങൾക്കും സമുദായങ്ങൾക്കും തുല്യത നൽകുന്ന രാജ്യത്താണ് പൗരനീതി സാധ്യമാവുന്നത്. ഇന്ത്യയിൽ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ്? കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അർഹമായ അവസരങ്ങൾ നൽകുന്നുണ്ടോ? വസ്‌തുതകൾ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം പരിതാപകരമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.…
മുഗൾ മ്യൂസിയത്തിന് ശിവജിയുടെ നാമധേയം: പൊതുഇടങ്ങളുടെ കാവിവത്കരണങ്ങളുടെ തുടർച്ചകൾ
നഗരങ്ങളും തെരുവുകളും വിമാനത്താവളങ്ങളും പുനർനാമകരണം നടത്തി ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രവും സ്വത്വവും മായ്ക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന യോഗിയുടെ പ്രഖ്യാപനം. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, കല, പെയിന്റിങ്ങുകള്‍, പാചകം, പുരാവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുഗള്‍ രാജഭരണ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ…
കാർഷിക പരിഷ്‌കരണ ബിൽ എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷി നിയമ വിധേയമാവും. കർഷകർക്ക് ലഭ്യമായിരുന്ന സൗജന്യ സേവനങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും ഇനി മുതൽ വില നൽകേണ്ടി വരും. കർഷകർക്ക് വൻതിരിച്ചടി. കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. ഇതുമൂലം രാജ്യത്ത് വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷിക്ക് വഴിയൊരുക്കും. ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കലും സംഭരണത്തിനായുള്ള സംവിധാനങ്ങൾ ഒരുക്കലും അപ്രസക്തമാവും. തുറന്ന വിപണിയിൽ കർഷകരുടെ വിലപേശൽ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.