Skip to content Skip to sidebar Skip to footer
നാല് വർഷം പരസ്യങ്ങൾക്ക് 1698.89 കോടി രൂപ!
വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളനുസരിച്ച്, കഴിഞ്ഞ വർഷം നരേന്ദ്ര മോദി സർക്കാർ  ഏകദേശം 713.20 കോടി രൂപ ചിലവഴിച്ചത് പത്രങ്ങൾ, ഇലക്‌ട്രോണിക് മാധ്യമങ്ങൾ, ഹോർഡിംഗുകൾ (റോഡിന് ഇരുവശത്തുമുള്ള പരസ്യ ബോർഡുകൾ) എന്നിവയിൽ പരസ്യങ്ങൾ നൽകാനാണ്. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ നരേന്ദ്രമോദി സർക്കാർ പരസ്യങ്ങൾക്ക് മാത്രമായി ചിലവാക്കിയത് 1698.89 കോടി രൂപ.  പത്രങ്ങളിൽ പരസ്യം നൽകാൻ 826.5 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം നൽകാൻ 193.5 കോടി രൂപയും ചെലവിട്ടു.  വിവരാവകാശ നിയമപ്രകാരം ലഭ്യമായ…
യുഎപിഎ: കാപട്യത്തിന്റെ വ്യവസ്ഥാപിത ഇടത് മാതൃക
യുഎപിഎ നിയമത്തിനെതിരെയുള്ള സിപിഎമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധവാരത്തിന്റെ ഭാഗമായി കേരളത്തിലും ഒരു പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്നാണ് ആഗസ്ത് 20 മുതല്‍ 26 വരെയുള്ള പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. ഇത് ഒരുഭാഗത്ത് യുഎപിഎ നിയമത്തിനെതിരേ ഘോരമായി പ്രചാരമഴിച്ചുവിടുന്ന സിപിഎം മറുഭാഗത്ത് സര്‍ക്കാരിന്റെ ഭാഗമായി അതേ നിമയത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനമുയര്‍ത്തിവിട്ടു. പന്തീരാങ്കാവ് മാവോവാദി കേസിലെ അലന്‍ ഷുഹൈബിന്റെ അമ്മ സബിത ശേഖറാണ് ഏറ്റവും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്.…
മുസ്‌ലിം വിരുദ്ധ വിവേചനം വർധിക്കുന്നു!
മുസ്‌ലിംകളില്‍ 33%ത്തോളം പേർ ആശുപത്രികളില്‍ മതപരമായ വിവേചനം നേരിടുന്നുവെന്ന് ഓക്‌സ്ഫാം ഇന്ത്യയുടെ സര്‍വേ ഫലം.സ്ത്രീകളില്‍ 35% പേര്‍ക്ക് മറ്റൊരു സ്ത്രീയുടെ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടറുടെ ദേഹപരിശോധനക്ക് വിധേയമാകേണ്ടി വന്നിട്ടുള്ളതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. 28 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും 3890 പേരിൽ നടത്തിയ സർവേയുടെ ഫലമാണ് ചൊവ്വാഴ്ച്ച പുറത്തുവിട്ടത്. 2021 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളാണ് ഇതിനുവേണ്ടി ശേഖരിച്ചത്. 2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഉത്തരവ് (Charter of Patients'…
സസ്യാഹാരികളുടെ കലാപങ്ങൾ!
സസ്യഭോജന സംസ്കാരം അക്രമാസക്തമായി അടിച്ചേൽപ്പിക്കുന്ന വിരോധാഭാസമാണ് ഇവിടെ നിലനിൽക്കുന്നത്. മാംസാഹാരം ആക്രമണാത്മക പ്രവണതകളിലേക്ക് നയിക്കുന്നുണ്ടോ? ഉറപ്പില്ല. മറിച്ച്, അക്രമം മനസ്സിലാണെന്നും മനസ്സ് സാമൂഹിക സാഹചര്യങ്ങളാൽ രൂപപ്പെട്ടതാണെന്നും പറയാനാകും. എന്നാൽ, ഇവിടെ സസ്യാഹാരം പ്രചരിപ്പിക്കുന്നവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇക്കാലത്തെ ഏറ്റവും മോശമായ കലാപങ്ങളിൽ ഒന്നിന് നേതൃത്വം നൽകിയ നരേന്ദ്ര മോദി സസ്യഭുക്കാണോ, മാംസാഹാരിയാണോ? ഇത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഈ ലേഖകൻ ഉത്തരത്തിനായി കാത്തിരിക്കാം!മോഡിയെ വിടൂ, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നടപ്പിലാക്കിയ ഹിറ്റ്‌ലർ…
വഖഫ് ബോർഡ് ശമ്പളം നൽകുന്നവരെ പി.എസ്.എസി നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്!?
വഖഫ് ബോർഡിലെ ഉദ്യോഗസ്ഥരുടെ ശമ്പളം പൂർണ്ണമായും വഖഫ് സ്വത്തിൽ നിന്നാണ് നൽകുന്നത് എന്നിരിക്കെ, വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് എന്തടിസ്ഥാനത്തിലാണ്? സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് തസ്തികകളിലേക്കുള്ള നിയമനം പി.എസ്.എസി വഴി നടത്താതിരിക്കുകയും, സർക്കാർ ശമ്പളം നൽകാത്ത വഖഫ് ബോർഡ് നിയമനങ്ങൾ, പി.എസ്.സിക്ക് വിടണം എന്ന തീരുമാനമെടുക്കുകയും ചെയ്ത വൈരുദ്ധ്യത്തിന് എന്ത് വിശേഷണമാണ് നൽകേണ്ടത്!? കേരള സ്റ്റേറ്റ് വഖഫ് ബോർഡിൻ്റെ കീഴിലുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച ബില്ല് കേരള…
‘വിഡ്ഢിത്തം’ നാസിസത്തിൽ നിന്ന് ബി.ജെ.പിയിലേക്ക് പടരുമ്പോൾ!
വസ്‌തുതകളും യുക്തിയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ തടയാൻ എത്ര തന്നെ ശ്രമിച്ചാലും, സർദാർ പട്ടേലിന്റെ പ്രതിമയിൽ ഒരു ദീർഘദൂര ടെലിസ്‌കോപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതിലൂടെ മോദി പാക്കിസ്ഥാനെയോ, നെഹ്‌റുവിന്റെ മുത്തച്ഛനെയോ നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ് ഒരു 'ഫോർവേഡ്' മെസേജ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാൽ അതും വിശ്വസിച്ച് മോദിയുടെ ദീർഘായുസിന് വേണ്ടി പൂജ നടത്താനും, വേണ്ടിവന്നാൽ പട്ടേൽ പ്രതിമ ഒന്നാകെ മോദിയുടെ ഫോട്ടോ പതിപ്പിച്ച് അലങ്കരിക്കുവാനും ഇക്കൂട്ടർ തയ്യാറാകും ഏഴര വർഷം തികച്ച് വേണ്ടിവന്നില്ല ബി.ജെ.പിയുടെ ഭരണം, ഇന്ത്യാ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയേയും…
വർഗീയ കലാപങ്ങൾ സ്ഥാപനവൽക്കരിക്കപ്പെട്ട ഹിംസയാണ്!
AFEEFA E നിരവധി നിര്‍ണായക തെളിവുകള്‍ അവഗണിച്ചും ശരിയായ അന്വേഷണം നടത്താതെയുമാണ് എസ്.ഐ.ടി കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സിബല്‍ ഉന്നയിച്ച ഒരു വാദം. ആരോപണവിധേയരായ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നില്ല,അവരുടെ ഫോണുകള്‍ കണ്ടെടുക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിലും അക്രമണം നടത്തുന്നതിലുമുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അവയൊന്നും എസ്.ഐ.ടി പരിശോധിച്ചില്ല. മാത്രമല്ല തെഹല്‍ക്ക മാഗസിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ വിവരങ്ങളും എസ്‌.ഐ.ടി പരിശോധിച്ചിട്ടില്ല. നരോദ പാട്യ കേസ് വിചാരണകളില്‍…
മുസ്‌ലിംകളെ പുറത്താക്കുന്ന രാഷ്ട്രീയ പൂജകൾ
കാലങ്ങളായി മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമൊപ്പം ജീവിക്കുകയും അവരുടെ ആചാരങ്ങളെ വിലമതിക്കാൻ ശീലിക്കുകയും ചെയ്തവരാണ് ഹിന്ദുസമൂഹം. എന്നാൽ ഈ സമീപകാലത്താണ് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കില്ല എന്ന ചിന്ത ചില ഹിന്ദുത്വ തീവ്രവാദികൾ പുറപ്പെടുവിക്കാൻ തുടങ്ങിയത്. മുസ്ലിംകൾ കൂട്ടമായി നമസ്കരിക്കുന്നത് അവർക്ക് ഭീഷണിയായിട്ടാണ് അവർ കാണുന്നത്. ഏതൊരു മുസ്ലീം സമ്മേളനവും അപകടകരമായേക്കാവുന്ന ഒന്നായിട്ടാണ് അവർ വീക്ഷിക്കുന്നത്. ഒരു മുസ്ലീം വ്യക്തി നല്ലവനാകാം,എന്നാൽ ഒരു ഗ്രൂപ്പിനെ വിശ്വസിക്കാൻ പാടില്ല എന്നതാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രചരണം ആർ.എസ്.എസിന്റെയും…
ഇന്ത്യയിൽ ക്രിസ്ത്യൻ ജീവിതം അപകടത്തിലാകുമ്പോൾ
ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമങ്ങള്‍ നിരീക്ഷിക്കുന്ന Persecution Relief എന്ന കൂട്ടായ്മ 2020ല്‍ പുറത്തുവിട്ട റിപ്പോർട്ട് ഇങ്ങനെയാണ്; "വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 293 കൃസ്ത്യന്‍ വിരുദ്ധ സംഭവങ്ങള്‍ ഈ നിരീക്ഷണ സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആറു കേസുകള്‍ കൊലപാതകങ്ങളായിരുന്നു. രണ്ട് സ്ത്രീകള്‍ വിശ്വാസത്തിന്‍റെ പേരില്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ രണ്ട് സ്ത്രീകളും പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ക്രിസ്തു മതം വെടിയാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടു. ഉത്തര്‍പ്രദേശ് കൃസ്ത്യാനികള്‍ക്ക് എതിരെ ഏറ്റവും അധികം…
കളിക്കളത്തിന് പുറത്ത് വർഗീയതയുടെ പന്തെറിയുന്നവർ!
വംശവെറി കളിക്കളങ്ങളിൽ തീ പടർത്തുന്ന അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കറുത്ത വർഗക്കാർക്കെതിരായ അധിക്ഷേപങ്ങളും ആക്രമണങ്ങളുമാണ് ഇതിൽ അധികവും. സമീപകാലത്ത് ഇന്ത്യയിൽ, ജാതീയവും മതപരവുമായ വിവേചനങ്ങൾക്കും ആക്രമണങ്ങൾക്കും കായിക താരങ്ങൾ വിധേയരാകുന്നത് വർധിച്ചുവരികയാണ്. ടോക്യോ ഒളിംബിക്സിൽ മത്സരിച്ച വന്ദന എന്ന ദളിത് പെൺകുട്ടിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മുഹമ്മദ് ഷമിയും വിധേയരായ അധിക്ഷേപങ്ങൾ ഇതിൻ്റെ ഉദാഹരണമത്രെ. പാകിസ്താനെതിരായ ടി20 ലോകകപ്പ് മത്സരത്തിലെ തോല്‍വിക്കു ശേഷം മുഹമ്മദ് ഷമി നേരിട്ടുകൊണ്ടിരിക്കുന്ന അപഹാസങ്ങളും സൈബർ ആക്രമണങ്ങളും കടുത്തതാണ്. മത-സമുദായ സ്വത്വം…
ബി.ജെ.പി ഭരണത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ പെരുകുന്നു
AFEEFA E ഉത്തർപ്രദേശ്, ഛണ്ഡീഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മാത്രം കഴിഞ്ഞ 9 മാസത്തിനിടെ 201 ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 300 ഓളം കേസുകളിൽ, 28 എണ്ണം ആരാധനാലയങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടവയാണ്. യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം (യു.സി.എഫ്) പുറത്തു വിടുന്ന കണക്ക് പ്രകാരം 2021ൽ മാത്രം 305 ഓളം അക്രമങ്ങളാണ് ക്രിസ്ത്യൻ സമുദായ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ച് ഇന്ത്യയിൽ നടന്നിട്ടുള്ളത്. സെപ്തംബർ അവസാന വാരം വരെയുള്ള കണക്കാണിത്. സെപ്റ്റംബറിൽ മാത്രം 69…
ഇതൊക്കെയാണ് വെറുപ്പിൻ്റെ തലവാചകങ്ങൾ!
ആഘോഷങ്ങൾ നമുക്കെല്ലാം സന്തോഷം നൽകുന്നതാണ്. ജാതി വർഗ ഭേതമന്യേ നമ്മൾ അത് നമ്മൾ ആസ്വദിക്കാറുണ്ട്. എന്നാൽ നവരാത്രി ആരംഭിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ട മറ്റൊരു ഹാഷ്‌ടാഗ് #जिहादीमुक्तनवरात्रि (ജിഹാദി ഫ്രീ നവരാത്രി) എന്നതാണ്. നവരാത്രി പരിപാടികളിൽ മുസ്ലിംകളുടെയും മുസ്‌ലിംകച്ചവടക്കാരുടെയും പ്രവേശനം നിരോധിക്കണമെന്നാണ് ട്വീറ്റുകളും ആവശ്യപ്പെടുന്നത്. ഇതിന്റ ഭാഗമായി പല കടകളും പൂട്ടിച്ച സംഭവങ്ങൾ വരെയുണ്ടായി ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗവും ധാരാളമായി സമൂഹ മാധ്യങ്ങൾ ഉപയോഗിക്കുന്നവരാണ്. 2012 ജനുവരി മാസം വരെ 624.0 മില്യൺ ആളുകളാണ് വിവിധ സോഷ്യൽ…
‘സാമ്പത്തിക ജിഹാദ്’ ആരുടെ അജണ്ടയാണ്?
മുസ്ലിംകളെ ലക്ഷ്യം വെച്ച് സൃഷ്ടിച്ച ഈ 'സാമ്പത്തിക ജിഹാദ്' ആരോപണം തീവ്രവലതുപക്ഷ ഹിന്ദുത്വ നേതാക്കൾ ഇന്ന് ഉപയോഗിക്കുന്നത് മുസ്ലീം വിരുദ്ധ പ്രചരണത്തിനും മറ്റുമാണ്. മുസ്ലിംകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും അവരെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മുസ്ലിംകൾ ഹിന്ദുക്കളുടെ ജോലി തട്ടിയെടുക്കുകയാണെന്നും അവരുടെ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്ലിംകൾ ഹിന്ദു ഐഡന്റിറ്റി ഉപയോഗിക്കുന്നു എന്നുമൊക്കെയാണ് ഇവർ ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സാമ്പത്തിക…
ലൗ ജിഹാദ് കെട്ടുകഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ റിപ്പോർട്ട്!
ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലെ കള്ളക്കഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇരയുടെ യഥാര്‍ഥ പരാതിയും ഗുജറാത്ത് പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പ്രതിക്കുമേല്‍ ചുമത്തിയ വകുപ്പുകളും തമ്മിലുള്ള അവിശ്വസനീയമായ അന്തരം വിശദീകരിക്കുന്നതാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഗവൺമെൻ്റിൻ്റെ, 'നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് ' വിവാദ നിയമത്തിലെ ആറ് വകുപ്പുകൾ 2021 ഓഗസ്റ്റിൽ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ…
ഈ പ്രളയകാലത്ത് ഗാഡ്‌ഗിൽ റിപ്പോർട്ട് വായിക്കുമ്പോൾ
AFEEFA E 2013-ൽ ഗാഡ്ഗിൽ പശ്ചിമഘട്ടത്തിൻ്റെ തകർച്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാലോ, അഞ്ചോ വർഷത്തിനിപ്പുറം കേരളത്തെ കാത്തിരിക്കുന്ന വലിയ ദുരന്തമെന്താണെന്ന് അന്നേ ഗാഡ്ഗിൽ പറഞ്ഞിരുന്നു. അന്ന് ഞാനും നിങ്ങളുമെല്ലാം ഉണ്ടാവുമെന്നും ഗാഡ്ഗിൽ പറയുകയുണ്ടായി. കവളപ്പാറ, പുത്തുമല ഉരുൾപ്പൊട്ടലുകൾ നാം കണ്ടു. ഇപ്പോഴിതാ കൂട്ടിക്കലും പ്ലാപ്പള്ളിയിലും കൊക്കയാറിലുമെല്ലാം ഇവയ്ക്ക് തുടർച്ചകളുണ്ടായിരിക്കുന്നു കേരളം വീണ്ടുമൊരു പ്രളയ ദുരന്തത്തെയാണ് നേരിടുന്നത്.കാലം തെറ്റിയുള്ള മഴയും ഉരുൾപൊട്ടലും പ്രളയവും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനായിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മാധവ് ഗാഡ്‌ഗിൽ എന്ന പ്രശസ്ത…
ഇതൊക്കെയാണ് പോപ് ഫ്രാൻസിസ് മാർപ്പാപ്പ അപേക്ഷിക്കുന്നത്!
ഭൂമിയിലെ ഏതു രാജ്യത്തിനുമേലും ഏകപക്ഷീയമായി വിലക്കേർപ്പെടുത്തുന്നതും അക്രമവും ഉപരോധങ്ങളും നടത്തുന്നതും അവസാനിപ്പിക്കുവാൻ വൻശക്തി രാഷ്ട്രങ്ങളോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്. പുത്തൻ കോളനിവൽക്കരണത്തെ നാം ചെറുക്കണം. ഐക്യരാഷ്ട്ര സഭ പോലുള്ള ബഹുസ്വര സംവിധാനങ്ങളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരം കാണണം. പട്ടിൽ പൊതിഞ്ഞ വാക്കുകളിലൂടെയും സദുദ്ദേശ്യപരമെന്ന ന്യായീകരണങ്ങളിലൂടെയും നടത്തിയ ഏകപക്ഷീയമായ ഇടപെടലുകളും അധിനിവേശങ്ങളും എവിടെയാണ് ചെന്ന് അവസാനിച്ചതെന്ന് നാം കണ്ടു കഴിഞ്ഞതാണല്ലോ… സമകാലിക ലോകത്തെ ഈ അവസ്ഥകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, എൻ്റെ ചോദ്യങ്ങൾ എന്നെത്തന്നെ നിസ്സാരനാക്കി മാറ്റുന്നുണ്ട്. എങ്കിലും ഞാൻ ചോദിക്കുകയാണ്,…
ഗാന്ധിവധം: ദുഃഖാചരണം നടത്തിയവർ മധുരം വിതരണം ചെയ്തത് എന്തുകൊണ്ട്?
ഗാന്ധിക്കെതിരായ വിദ്വേഷപ്രചരണം വഴി ആളുകൾ ഗോഡ്‌സെയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് അവരുടെ അജണ്ടയും.ഒരു വശത്ത് ഗോഡ്‌സെയെ ദേശസ്നേഹിയായി പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുമ്പോൾ തന്നെ മറുവശത്ത് ഗാന്ധിയെ ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനും മുസ്‌ലിം അനുകൂലിയുമായി അവതരിപ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട് ഇന്ത്യക്ക് വേണ്ടി മാഹാത്മാ ഗാന്ധി ചെയ്ത ത്യാഗങ്ങളെക്കുറിച്ച്, ഒക്ടോബർ രണ്ടിൻ്റെ ഗാന്ധിജയന്തി ദിനത്തിൽ നാം സംസാരിക്കുമ്പോൾ തന്നെ, ട്വിറ്ററിൽ നിറഞ്ഞുനിന്നത് 'നാഥുറാം…
‘മാർക്ക് ജിഹാദ്’ വംശവെറിയുടെ ഉദാഹരണം
പ്ലസ്ടു മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർവകലാശാല വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നത്. മാർക്ക് കൂടുതലുള്ളവരാണ് റാങ്ക് ലിസ്റ്റിൽ മുകളിൽ വരാറുള്ളത്. ഈ വർഷം കേരളത്തിൽ പ്ലസ് ടു പരീക്ഷയിൽ 234 വിദ്യാർത്ഥികൾ 100% മാർക്ക് നേടിയിട്ടുണ്ട്. പരീക്ഷയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ A+ന് മുകളിൽ മാർക്ക് വാങ്ങിയത് 18,510 വിദ്യാർത്ഥികളാണ്. ഇതിൽനിന്നെല്ലാം മനസിലാകുന്നത് കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിൽ മുൻപന്തിയിലാണ് എന്നാണ്. വലതുപക്ഷ അധ്യാപക സംഘത്തിലെ അംഗവും നാഷ്ണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് (എൻ.ഡി.ടി.എഫ്) മെമ്പറുമായ രാകേഷ് കുമാർ പാണ്ഡെ…
ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ കടുത്ത ഭീതിയിലാണ്
ചത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന പേരിലാണ് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്ക് നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യിലെ മുതിർന്ന ആളുകളാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഛത്തീസ്ഗഢിലെ ലഖോലി ജില്ലക്കാരനായ തമേഷ് വാർ സാഹ് അഞ്ച് വർഷം മുമ്പാണ് ക്രിസ്തുമതം സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു ദിവസം ഉച്ചക്കു ശേഷം, ഒരു സംഘം ആളുകൾ അദ്ദേഹത്തിൻ്റെ വീട് വളയുകയും അലമാരയിൽ നിന്നും ബൈബിൾ എടുത്ത് വലിച്ചെറിയുകയും സാഹുവിന്റെ ഭാര്യയോട് വധഭീഷണി…
ലോക്ഡൌൺ നിയമ ലംഘനം: പിഴ നൂറ്റിപ്പതിനാറ് കോടി, കേസുകൾ ആറ് ലക്ഷത്തിലധികം
ലോക്ഡൌൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ കണക്കാക്കിയാൽ ഒരു മാസം ശരാശരി 6 കോടിയിലധികം രൂപ സംസ്ഥാനത്ത് പോലീസ് പിഴയായി ഈടാക്കിയിട്ടുണ്ട്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ പി​ഴ​ ഈടാ​ക്കി​യ​ത്. കോ​വി​ഡിനെ തുടർന്ന് നടപ്പാക്കിയ ലോക്ക്ഡൌൺ ​ചട്ടങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് പൊ​ലീ​സ്​ പി​ഴ​ ഈ​ടാ​ക്കി​യ​ത്​ നൂറ്റിപ്പതിനാറു കോടിയിലധികം രൂ​പ. ആകെ റജിസ്റ്റർ ചെയ്തത് 6,11,851 കേസുകൾ. നടപ്പ് നിയമസഭാ സമ്മേളനത്തിൽ കായംകുളം എം. എൽ. എ യു. പ്രതിഭയുടെ ചോദ്യത്തിന്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.