Skip to content Skip to sidebar Skip to footer

Archive

ഈ കുട്ടികൾ പോകുന്നത് അപകടത്തിലേക്ക്!
ഏകദേശം, 37.15 ശതമാനം കുട്ടികൾക്ക്, പതിവായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് മൂലം ഏകാഗ്രത കുറയുന്നുണ്ടന്ന് പഠനങ്ങൾ പറയുന്നു. ഉറങ്ങുന്നതിനു മുമ്പുള്ള സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം, മനുഷ്യന്റെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.  സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന കുട്ടികളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്  നാഷണൽ അപെക്സ് ചൈൽഡ് റൈറ്റ്സ് ബോഡി അഥവാ എൻ‌.സി‌.പി‌.സി‌.ആർ. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽമീഡിയ…
കന്യാസ്ത്രീ ജീവിതത്തിൻ്റെ അറിയപ്പെടാത്ത മുഖങ്ങൾ
ആയിരക്കണക്കിന് കത്തോലിക്കാ കന്യാസ്ത്രീകൾ സഭയുടെ കുടക്കീഴിൽ ലൈംഗിക അടിമത്തത്തിൽ കഴിയുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അതിനിരയാകുന്നവർ അത് പുറത്തു പറയുന്നില്ല എന്നതാണ് വസ്തുത. കാരണം അവർക്കറിയാം നീതി ലഭ്യത എത്ര മാത്രം അസാധ്യമാണെന്ന്. അതിൻ്റെ ഉദാഹരണമാണല്ലോ സിസ്റ്റർ ലൂസിയുടെ അനുഭവങ്ങൾ ഇന്ത്യയിലെ ഏതൊരു പൗരനും വ്യക്തിസ്വാതന്ത്ര്യത്തിനും നീതിക്കും അർഹതയില്ലേ? ഒരു കന്യാസ്ത്രീ ആയതു കൊണ്ട് ഇന്ത്യൻ കോടതി അവൾക്ക് നീതി നിഷേധിക്കുമോ? അതോ, അവൾ ഒരു മതത്തിന് വഴിപ്പെട്ടവൾ മാത്രമായതു കൊണ്ട്…
കോവിഡ് കാലത്ത് പെരുകുന്ന അനാഥ കുഞ്ഞുങ്ങൾ
കോവിഡ് മൂലം ഇന്ത്യയിൽ 1.19 ലക്ഷം കുട്ടികൾ അനാഥരായിട്ടുണ്ടന്നാണ് കണക്കുകൾ പറയുന്നത്. മെക്സിക്കോ ആണ്  ഇതിൽ ഏറ്റവും മുന്നിൽ.1.4 ലക്ഷം അനാഥ കുട്ടികളാണ് അവിടെ ഉണ്ടായിട്ടുള്ളത്. ബ്രസീൽ രണ്ടാം സ്ഥാനത്ത്  നിൽകുമ്പോൾ തൊട്ടടുത്ത്, മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. 2020 മാർച്ച് ഒന്നു മുതൽ 2021 ഏപ്രിൽ മുപ്പത് വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ 11.34 ലക്ഷം കുട്ടികൾ അനാഥരായിട്ടുണ്ട് ജനറൽ മെഡിക്കൽ ജേണലായ ലാൻസെറ്റ് കഴിഞ്ഞ ദിവസം ഞട്ടിക്കുന്ന ചില കണക്കുകൾ പുറത്തുവിടുകയുണ്ടായി. കോവിഡ് മൂലം ഇന്ത്യയിൽ 1.19…
ജനസംഖ്യാ നിയന്ത്രണ ബില്ല് വിദഗ്ദരുടെ വിയോജിപ്പുകൾ
വിദഗ്ദരുടെ ഗവേഷണ പഠനങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഇത്തരം നയങ്ങൾ ഒട്ടും ഗുണകരമായിരിക്കില്ല എന്നാണ്. മാത്രമല്ല, പെൺ ഭ്രൂണഹത്യയുടെ വർധനവിനും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിനോ,സ്ത്രീകളെ മരണത്തിലേക്കോ, ആരോഗ്യപരമായ അപകടങ്ങളിലേക്കോ മറ്റും ഇത് നയിക്കും. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ ഭ്രൂണഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 200 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2021ജൂലൈ പതിനൊന്നിനായിരുന്നു യു.പിയിൽ പുതിയ ജനസംഖ്യാ നയത്തിൻ്റെ കരട് പുറത്തിറക്കിയത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിക്ക്…
ഇങ്ങനെയെങ്കിൽ സ്വകാര്യതക്ക് എന്ത് ഗ്യാരണ്ടി?
ഇസ്രായേൽ ചാര സോഫ്റ്റ് വെയറിൻ്റെ ഹാക്കിങ്ങിനെക്കുറിച്ച് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്നവ്  പറഞ്ഞത്; “നമ്മുടെ സുരക്ഷക്കുള്ളിൽ നിന്നുകൊണ്ട് ഒരു തരത്തിലുള്ള നിയമവിരുദ്ധ നിരീക്ഷണവും സാധ്യമല്ല" എന്നാണ്. പക്ഷേ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോണും ചോർന്നു എന്ന വിവരമാണ് പുറത്തു വന്നത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ പത്തൊൻപത് അനുസരിച്ച് പൗരൻമാർക്ക് ചില മൗലികാവകാശങ്ങൾ നൽകുന്നുണ്ട്. "എല്ലാ പൗരന്മാർക്കും അവന്റെ സ്വകാര്യതയ്ക്കുള്ള അവകാശം" അതിൽപ്പെട്ടതാണ്. അത് പൗരന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറാണ്. എന്നാൽ, ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗസസ്…
ആർ.എസ്.എസിൻ്റെ ഹിന്ദുത്വ റിപ്പബ്ലിക്ക്!
രാജ്യമെങ്ങും ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ പടച്ചുവിടുന്ന വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹിക ടൂളുകളെപ്പറ്റിയും, ആർ.എസ്.എസ് ബാനറിൽ പ്രവർത്തിക്കുന്ന 800ഓളം വരുന്ന എൻ.ജി.ഓകളെയും അവയുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ചും ചർച്ച ചെയ്യുന്നു Republic of Hindutva എന്ന പുസ്തകം. ഇന്ത്യന്‍ പൊതുബോധത്തെ  പതിറ്റാണ്ടുകളായി സംഘ് പരിവാർ എപ്രകാരമാണ് നിർമ്മിച്ചെടുത്തതെന്ന് ഇനിയും ഗൗരവപൂർവ്വം ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലാണ് ഈ പുസ്തകം വായിക്കേണ്ടത്.   ആര്‍.എസ്.എസ് നയിക്കുന്ന സംഘപരിവാര്‍  2014-2019 കാലഘട്ടത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ എപ്രകാരം ഇടപെട്ടുവെന്നും റീഷേപ്പ് ചെയ്തുവെന്നും അന്വേഷിക്കുന്ന…
ആ ഫോട്ടോയുടെ പേരിലുള്ള പ്രചാരണം വ്യാജമാണ്!
ബി.ജെ.പി അനുഭാവിയായ പ്രശാന്ത് പട്ടേൽ ഉംറാവു ആണ് ഈ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തത്. അദ്ദേഹത്തെ കൂടാതെ ട്വിറ്റർ ഉപയോക്താക്കളായ @ JainKiran6 , @NANDLALMAURYA, @manojdagabjp എന്നിവരും # जनसंख्यानियंत्रणकानुन (#Population_Control_Law) എന്ന ഹാഷ്‌ടാകോടു കൂടി ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്‍ വിവാദത്തിനിടെ സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എമാരുടെ മക്കളുടെ എണ്ണം ചര്‍ച്ചയായിരിക്കുകയാണ്.  ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസമിലും ഉത്തർപ്രദേശിലും ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാനുള്ള ബില്ല് കഴിഞ്ഞ ദിവസമാണ് സർക്കാർ അവതരിപ്പിച്ച ത്.…
ആ ബില്ല് നിയമമായാൽ എത്ര ബി. ജെ.പി എം.എൽ.എമാർ പുറത്താകും?
യു. പിയിലെ ബി.ജെ.പി എം.എൽ.എമാരിൽ പലർക്കും രണ്ടിലധികം കുട്ടികളുണ്ട്. 304  ബി.ജെ.പി എം‌.എൽ‌.എമാരിൽ 152 പേർക്ക് മൂന്നോ അതിലധികമോ കുട്ടികളുണ്ട്. 27% പേർക്ക് മൂന്ന് കുട്ടികളും 32% പേർക്ക് രണ്ട് കുട്ടികളും 9% പേർക്ക് ഒരു കുട്ടിയുമുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തേർപ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ട് ഏതാനും ദിവസങ്ങളായി. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കും, തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തും തുടങ്ങിയ…
മുസ്‌ലിം ജനസംഖ്യ; സംഘ് പരിവാർ പ്രചാരണം വസ്തുതാ വിരുദ്ധം
മുസ്ലീം ജനസംഖ്യയുടെ വളർച്ചാ നിരക്ക് ഹിന്ദുക്കളേക്കാൾ ഉയർന്നതാണെങ്കിലും, വ്യത്യസ്തരായ ഹിന്ദു, ആദിവാസി സമുദായങ്ങളുടെ കണക്കുകൾ മൊത്തം പരിശോധിച്ചാൽ ഇവ രണ്ടും സമമാണെന്ന്  വ്യക്തമാകും. രണ്ട് കുട്ടികളേ ഉണ്ടാകാൻ പാടുള്ളു എന്ന നയം പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ, ഇത്തരം നയങ്ങളുടെ ലക്ഷ്യം, നിശ്ചിത ഗ്രൂപ്പുകളുടെയോ, കമ്മ്യൂണിറ്റികളുടെയോ ജനസംഖ്യ നിയന്ത്രിക്കുക എന്നല്ല, മറിച്ച് രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കുറക്കുക എന്നതായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. "സംസ്ഥാനം അനുഭവിക്കുന്ന…
ലോകത്തെ വിഴുങ്ങുന്ന ഭക്ഷ്യക്ഷാമം
കോവിഡ്-19, കാലാവസ്ഥാ പ്രതിസന്ധി, സംഘർഷങ്ങൾ എന്നിവയാണ് കടുത്ത പട്ടിണിക്ക് കാരണമാകുന്ന മൂന്ന് പ്രധാന കാരണങ്ങളായി ഓക്സ്ഫാം ചൂണ്ടി കാണിക്കുന്നത്. കോവിഡ് 19 നേക്കാൾ വലിയ മഹാമാരി ഭക്ഷ്യക്ഷാമമാണ്. ഒരു മിനിറ്റിൽ  ഏഴ് പേർ വീതമാണ് ഭക്ഷ്യക്ഷാമം മൂലം മരണപ്പെടുന്നത്. ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഓക്സ്ഫാം കഴിഞ്ഞ ദിവസം പുറത്തുവിട്ട ചില കണക്കുകൾ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽകുമ്പോൾ ഓരോ മിനിറ്റിലും 11 പേർ പട്ടിണി മൂലം മരിക്കുന്നുവെന്നാണ് ഓക്സ്ഫാംമിന്റെ റിപ്പോർട്ടുകൾ പറയുന്നത്. ഇവരുടെ…
ദാനിഷ് സിദ്ദീഖി പോരാട്ടമുഖമുള്ള കാമറക്കണ്ണുകൾ
ഫാഷിസ്റ്റ് വാഴ്ച്ചക്കാലത്തെ ഇന്ത്യയുടെ ദൈന്യതയും ഭീകരതയും ദുരന്തങ്ങളും ക്രൂരതകളും പച്ചയായി പകർത്തിയതായിരുന്നു ദാനിഷ് സിദ്ദീഖിയുടെ ഫോട്ടോകൾ. നെടുങ്കൻ ലേഖനങ്ങളെക്കാളും തടിച്ച പുസ്തകങ്ങളെക്കാളും വാചാലതയും വസ്തുനിഷ്ടതയും അദ്ദേഹത്തിൻ്റെ ഫോട്ടോകൾക്കുണ്ടായിരുന്നു. ആയിരം നാവുള്ള, മൂർച്ചയേറിയ മുദ്രാവാക്യങ്ങളായിരുന്നു സമകാലിക ഇന്ത്യയുടെ തെരുവിൽ നിന്ന് അദ്ദേഹത്തിൻ്റെ കാമറകൾ ഒപ്പിയെടുത്തത്. കാമറ ഒരു കളിപ്പാട്ടമല്ല, പോരാട്ട മുദ്രയാണെന്നും ഫോട്ടോഗ്രഫി ഒരു വിനോദമല്ല, സമരരൂപമാണെന്നും പ്രയോഗത്തിൽ തെളിയിച്ച പോരാളിയായിരുന്നു ദാനിഷ് സിദ്ദീഖി. 'രാഷ്ട്രീയ ചിത്രകലയുടെ സമകാലിക ഇന്ത്യൻ പ്രതീകം' എന്ന വിശേഷണത്തിന് തീർത്തും അർഹനായ അദ്വിതീയ…
സംഘ് പരിവാർ വിൽക്കാൻ വെച്ച മുസ്‌ലിം പെൺകുട്ടികൾ
"പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് അവർ ഇത് തുടങ്ങിയത്. മുസ്‌ലിം സ്ത്രീകളെ ഓൺ‌ലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്.അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ  നിശബ്‍ദരാകുകയില്ല" വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'സുള്ളി ഡീൽ' പ്രശ്നം നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുമാണ് ഇതിന് ഇരകളായിട്ടുള്ളത്. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം…
ഈ നിലപാട് നമ്മെ ഭയപ്പെടുത്തുന്നു
സ്റ്റാൻ സാമിയുടെ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഈ മരണം അദ്ദേഹത്തിന് പ്രശ്നമല്ലാതിരിക്കാം! പക്ഷേ, അതിനു പിന്നിലെ, ഈ ജനാധിപത്യ രാജ്യത്തിന്റെ ചില നിലപാടുകൾ, അതാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. ആ നിലപാടുകൾ  'ജനാധിപത്യപരമായ രീതിയിൽ' തന്നെ വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നു എന്നത് നമ്മെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട് ബഹുമാനപ്പെട്ട സ്റ്റാൻ സാമി അച്ഛന്റെ വിയോഗം നമ്മുക്കെല്ലാവർക്കും വേദനയാണ്. അമർത്തിപ്പിടിച്ച രോഷത്തോടെ, എങ്ങനെ പ്രതിഷേധിക്കണമെന്ന് അറിയാതെ ജീവിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. അതിലേറെ, ഭരണകൂടത്തിന്റെ ക്രൂരമായ നിലപാടിന് ഇരയായി അദ്ദേഹം നമ്മളിൽ…
ഫാദറിൻ്റെ മരണവും മതനേതൃത്വത്തിൻ്റെ മൗനവും
പൗരാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സാമിക്ക് വേണ്ടി എത്രത്തോളം ഇടപെടൽ നടത്താനായി എന്ന കാര്യത്തിൽ കത്തോലിക്ക സഭ ആത്മവിമർശനം നടത്തണം. സ്റ്റാൻ സാമിയുടെ നിര്യാണം വേദനാജനകമാണ്. ആദിവാസികളുടേയും പിന്നാക്കക്കാരുടേയും മനുഷ്യാവകാശത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു സ്റ്റാൻ സാമി. അദ്ദേഹത്തെ പോലെ ഒരാൾക്ക് ജയിലിൽ  കിടന്നു മരിക്കേണ്ടി വന്നതിലൂടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാണ് വ്യക്തമാവുന്നത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് പലരും പറയാറുണ്ട്. ജനാധിപത്യവും മനുഷ്യാവകാശവും ഇല്ലാതാവുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ സമൂഹം തയ്യാറാവണം' ഇതാണ് ഓൺലൈനിൽ വായിക്കാൻ…
ആ പതിനൊന്ന് വർഷങ്ങൾ ആര് തിരിച്ചു കൊടുക്കും?
2010 മാർച്ചിൽ അറസ്റ്റു ചെയ്യപ്പെട്ട ബഷീർ അഹ്മദ് നീണ്ട പതിനൊന്ന് വർഷമാണ്  ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞത്. പിന്നീട്, മതിയായ തെളിവുകൾ ഇല്ലെന്നുകണ്ട്  2021 ജൂൺ 19 കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി! ഈ പതിനൊന്ന് വർഷങ്ങൾ അദ്ദേഹം ജയിലിൽ കിടന്നത് എന്തിൻ്റെ പേരിലാണ്? ഭീകരാക്രമണക്കേസിൽ യു. എ. പി. എ ചുമത്തി ജയിലിലടച്ച, കശ്മീർ സ്വദേശിയെ കഴിഞ്ഞയാഴ്ചയാണ് നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ആനന്ദ് ജില്ലാ കോടതിയുടെ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനു…
സലീമുദ്ദീൻ നടക്കുന്നു ദിവസവും 14 കിലോമീറ്റർ!
"തടങ്കലിൽ മനുഷ്യത്വം ഒട്ടുമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്. തടവറയിൽ നിന്ന് എല്ലാവർക്കും ഇഞ്ചക്ഷൻ കിട്ടും. അത് എടുത്ത പലരും മരിച്ചുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിൽനിന്നല്ലാം ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. അവിടന്ന് കിട്ടുന്ന ബിസ്‌ക്കറ്റും ചായയും മാത്രം കഴിച്ചു കൊണ്ടാണ് ഞാൻ ജീവിതം കഴിച്ചു കൂട്ടിയത്." സലീമുദ്ദീൻ പറയുന്നു. ഇത് സലീമുദ്ദീൻ്റെ  ജീവിതകഥയാണ്. അസം സ്വദേശിയായ 85 വയസുകാരൻ. 'പൗരത്വ രേഖകൾ' ശരിയല്ലാത്തതിൻ്റെ പേരിൽ, ആദ്യകാലത്ത് അസമിലെ തടങ്കൽ പാളയത്തിൽ അക്കപ്പെട്ടവരിൽ ഒരാൾ. ഇദ്ദേഹത്തെ 2020 ഏപ്രിലിലാണ് ജയിലിൽ…
ക്രൈസ്തവർക്കെതിരായ വംശീയ ആക്രമണങ്ങൾ പെരുകുന്നു.
2014 ജനുവരി മുതൽ 2021 ജൂലൈ ആദ്യ ആഴ്ചവരെയുളള കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട 1219 വംശീയ ആക്രമണ കേസുകളിൽ 200 എണ്ണം ക്രിസ്ത്യാനികൾക്കെതിരെ നടന്നവയാണ്. ആക്രമിക്കപ്പെട്ട 23069 പേരിൽ 1471 പേര് കൃസ്ത്യൻ സമൂഹത്തിൽ നിന്നുള്ളവരാണ്. ക്രിസ്ത്യൻ സമൂഹത്തിലെ 9 പേരാണ് വിവിധ സ്ഥലങ്ങളിൽ നടന്ന വംശീയ ആൾകൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട 200 കേസുകളിൽ 83 എണ്ണവും ബിജെപി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ സംഭവിച്ചതാണ്. ഇന്ത്യയിൽ ക്രൈസ്തവരുടെ ജീവിതം അപകടകാരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന്, ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ പഠനം സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദികളുടെ ക്രിസ്ത്യൻ വേട്ടകളെ കുറിച്ച്,  വിശദമായ റിപ്പോർട്ട് പുറത്തു…
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം; ഫാഷിസം ഇന്ത്യയുടെ ശത്രുവാണ്
അറസ്റ്റുകളും, കൊലപാതകങ്ങളും ,ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ അധികാര ഭ്രാന്തിന്റ അടയാളമാകുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഫാദർ സ്റ്റാൻ സ്വാമിയുടെ ദാരുണ മരണം. കത്തോലിക്കാ പുരോഹിതനും ജെസ്യൂട്ട് ഓർഡറിലെ അംഗവും ഝാർഖണ്ഡ് ആദിവാസി മേഖലകളിലെ സാമൂഹികപ്രവർത്തകനുമായിരുന്ന സ്റ്റാനി സ്ലാവ് ലൂർദസ്വാമി തടവറയിൽ തന്നെ പിടഞ്ഞു മരിച്ചു. ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി രണ്ടായിരത്തി ഇരുപതിലായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. തലോജ സെൻട്രൽ ജയിലിലായിരുന്ന സ്റ്റാൻ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ…
ജാതി രാജി വെച്ച പ്രഫസറും മരിച്ചുവീണ മനുഷ്യരും
മദ്രാസ് ഐ. ഐ. ടിയിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന് സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രൊഫസറും മലയാളിയുമായ വിപിൻ പി. വീട്ടിൽ കുറച്ചു ദിവസം മുമ്പ് രാജി വെച്ചിരുന്നു. ജാതി വിവേചനം നിലനിൽക്കുന്നതിനാൽ കോളേജിൽ നിന്ന് വിടപറയുന്നു എന്നാണ് കോളേജ് മാനേജ്‌മെന്റിന് അയച്ച ഇ-മെയിലിൽ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വിപിൻ പറയുന്നത്.  ഇത്തരമൊരു സംഭവം ഇതാദ്യമായല്ല.  ജാതി വിവേചനത്തെ തുടർന്നും മുസ്‌ലിം വിരുദ്ധത കാരണമായും ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിൽ ഒരുപാട് വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തിക…
അനിൽ കുമാർ ചൗഹാൻ മുസ്ലിം പള്ളിയിൽ ചെയ്യുന്നത്!
ഹൈദരാബാദ് സ്വദേശിയായ അനിൽ കുമാർ ചൗഹാൻ കലിഗ്രഫി പഠിച്ചത് സ്വന്തമായിട്ടാണ്.  തൻ്റെ കാലിഗ്രഫി പരിജ്ഞാനം അദ്ദേഹത്തെ വ്യത്യസ്തമായൊരു വഴിയിലേക്കാണ് തിരിച്ചുവിട്ടത്. മുസ്ലിം പള്ളികളിൽ ഖുർആൻ വചനങ്ങൾ വരച്ച് വിസ്മയം തീർക്കുകയാണ് ഇന്ന് ഈ അമ്പത് വയസുകാരൻ. മുപ്പത് വർഷത്തിനിടയിൽ ഇന്ത്യയിലെ ഇരുനൂറിൽ അധികം പള്ളികളിലാണ് അനിൽ കുമാർ ചൗഹാൻ ഖുർആൻ ആയത്തുകൾ വരച്ചിട്ടുള്ളത്. ഉപജീവനത്തിനായി ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഉറുദുവിൽ കടകളുടെ പേരുകൾ എഴുതുന്നതിനിടയിലാണ് കാലിഗ്രഫിയോടുള്ള അഭിനിവേശം അനിൽ കുമാറിൽ ഉണ്ടാകുന്നത്.  "ഒരു ദരിദ്ര ഹിന്ദു കുടുംബത്തിലെ അംഗമായ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.