Skip to content Skip to sidebar Skip to footer

Fact Check

ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന യോ​ഗി ആദിത്യനാഥിന്റെ വാദം തെറ്റ്
"കഴിഞ്ഞ അഞ്ചര വർഷമായി ഒരു കലാപവും നടന്നിട്ടില്ല. സംസ്ഥാനത്തിന് വൻതോതിൽ നിക്ഷേപം ലഭിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഉത്തർപ്രദേശിൽ ഹൈവേകളും എക്‌സ്പ്രസ് വേകളും നിർമിക്കുന്നുണ്ട്. ഉത്തർപ്രദേശ് പൂർണ്ണമായും 'ദംഗമുക്ത്' -കലാപ മുക്തം- ആയി മാറി". (യോഗി ആദിത്യനാഥ്) സെപ്റ്റംബർ മാസം തുടക്കത്തിൽ ബിജ്നോറിൽ നടന്ന പൊതുപരിപാടിയിലാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് ഒറ്റ കലാപങ്ങൾ പോലും നടന്നിട്ടില്ലെന്ന് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചത്. എന്നാൽ, ആ വാദം തെറ്റാണെന്ന് എൻ.സി.ആർ.ബിയുടെ 2021ലെ കണക്കുകൾ വ്യക്തമാക്കുന്നു.…
‘ഖത്തർ ലോകകപ്പ് കാണാൻ വരുന്നവർക്ക് മദ്യവും സംഗീതവും നിഷിദ്ധം’; ആ വാർത്ത തെറ്റാണ്
'Qatar welcomes you', 'Reflect your respect to the religion and culture of qatari people by avoiding these behaviors' എന്ന് തുടങ്ങുന്ന ഒരു പോസ്റ്ററിൽ, 'മദ്യപാനത്തിന് പുറമേ സ്വവർഗ ലൈംഗികത, മറ്റുള്ളവരുടെ സമ്മതം ഇല്ലാതെ ഫോട്ടോ എടുക്കൽ, ആരാധനാലയങ്ങളോട് അനാദരവ് കാണിക്കൽ, ഉച്ചത്തിൽ പാട്ട് വെക്കൽ ശബ്ദം ഉണ്ടാക്കൽ' എന്നിങ്ങനെയുള്ള ഏതാനും വിലക്കുകളെ കുറിച്ച് പറയുന്ന ഒരു പോസ്റ്റർ ലോകകപ്പ് കാണാൻ വരുന്നവർക്കുള്ള ഔദ്യോഗിക നിർദേശം എന്ന നിലക്ക് പ്രചരിക്കപ്പെട്ടിരുന്നു. ഇത്…
പി.ഐ.ബി അക്രഡിറ്റേഷന്‍ പട്ടികയില്‍ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കി എന്ന പ്രചരണം; യാഥാർഥ്യമെന്ത്?
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കിയെന്നും അതിനാൽ തന്നെ പ്രധാനമന്ത്രിയുടേതടക്കമുള്ളവരുടെ പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യാൻ സാധ്യമല്ലെന്നുമാണ് പ്രചരിക്കുന്നത്. രാജ്യസുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞാണ് വിലക്കിയത് എന്നാണ് കാരണമായി പറയുന്നത്. ഇതിന്റെ യാഥാർഥ്യം എന്താണ്? ഒരു വാർത്ത ചാനലിന്റെ പ്രതിനിധിക്ക് അക്രഡിറ്റേഷന്‍ കിട്ടുക ആ വ്യക്തി പ്രസ്തുത ചാനലിന്റെ ഭാഗമായി ഡൽഹിയിൽ അഞ്ച് വർഷം പൂർത്തീകരിക്കുമ്പോഴാണ്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ പൊതുപരിപാടികൾ അധികവും ഡൽഹിയിൽ നടക്കുന്നു…
മതംമാറ്റം, ലൗ ജിഹാദ്: കാസ പ്രസിഡൻ്റിൻ്റെ ആരോപണം വസ്‌തുത എന്താണ്?
മതം മാറ്റത്തെ സംബന്ധിച്ചും 'ലൗ ജിഹാദി'നെ കുറിച്ചും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ ഈയിടെ ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി. എന്താണ് ഈ ആരോപണത്തിൻ്റെ വസ്തുത? ലൗ ജിഹാദ് ഇല്ല എന്ന കോടതി പ്രസ്താവന നിലനിൽക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത്. PFI Is Guilty of Internationalising the Hijab Row എന്ന തലകെട്ടിൽ ഓർഗനൈസർ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കെവിൻ പീറ്ററിന്റെ പ്രസ്താവന ഉള്ളത് പ്രധാനമായും രണ്ട് ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.…
പെട്രോൾ വിലയും ഓയിൽ ബോണ്ടും തമ്മിലെന്ത്?
2022 സെപ്റ്റംബറിൽ 'ബിഹൈൻഡ് വുഡ്‌സ് ഐസ് ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമാ താരവും മുൻ രാജ്യ സഭാംഗവുമായ സുരേഷ് ഗോപി, പെട്രോൾ വില വർധനവിനെതിരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ട് ബാധ്യത വീട്ടാനാണ് ബി.ജെ.പി സർക്കാർ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ബി.ജെ.പി നേതാക്കൾ അവർത്തിച്ചുന്നയിക്കുന്ന ഈ അവകാശ വാദം തെറ്റാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സുരേഷ് ഗോപിയുടെ പരാമർശം: "2004 മുതൽ…
മഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുമ്പോള്‍.
വസ്തുത പരിശോധിക്കുന്നു ഇറാനില്‍ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തെ തുടര്‍ന്ന് ലണ്ടനില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ലെസ്റ്റര്‍ സിറ്റിയില്‍ 'ക്ഷേത്രം നശിപ്പിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരു മുസ്‌ലീം യുവാവിനെ ആക്രമിക്കുന്നു' എന്ന പേരിലാണ്. ഒക്ടോബര്‍ നാലിന് 'ഓണ്‍ലി ഹിന്ദു ഹിന്ദു' എന്ന പേജിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ജിഹാദി'യായ ഇയാളെ സംരക്ഷിക്കാന്‍ പൊലീസിന് പോലും കഴിയുന്നില്ല എന്നും വീഡിയോ ഷെയര്‍ ചെയ്ത ക്യാപ്ഷനില്‍…
മോഹൻ ഭഗവതിന്റെ ജനസംഖ്യാ പേടി: വസ്തുത പരിശോധിക്കുന്നു.
ആർ. എസ്. എസ് തലവൻ മോഹൻ ഭഗവത് ഒക്ടോബർ അഞ്ചിന് നടത്തിയ പ്രഭാഷണത്തിൽ രാജ്യത്തെ ജനസഖ്യയെ കുറിച്ച് രണ്ട് വാദങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നുവെന്നും അത് രാജ്യത്തെ വിഭവശേഷിയെ ബാധിക്കുമെന്നാണ് ഒന്നാമത്തെ വാദം. രണ്ട്, രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസന്തുലിതത്വം നിലനിൽക്കുന്നു. "ജനസംഖ്യ വർധനവിന് അനുസരിച്ച് വിഭവങ്ങൾ വേണം. അല്ലാത്തപക്ഷം അതൊരു ബാധ്യതയായി മാറും. ജനസംഖ്യ സമ്പത്ത് ആണ് എന്നൊരു കാഴ്ചപ്പാട് ഉണ്ട്. എന്നാൽ, രണ്ട് വശങ്ങളെയും മുന്നിൽ വെച്ച് കൊണ്ട് ഒരു നയം…
കെ. സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റാണ്.
അവകാശ വാദം 1 : "കൊച്ചി മെട്രോ ബി.ജെ.പി അധികാരത്തിലേറുന്നത് വരെ മുടങ്ങി കിടന്നു. മോദി വന്നു, ആദ്യ എക്സ്റ്റൻഷൻ കഴിഞ്ഞു. ഇപ്പോൾ രണ്ടാമത്തേതിന് പണം കൊടുത്തു." വസ്‌തുത: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് ( 2009 മെയ് മുതൽ 2014 മെയ് വരെ ) കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കൊച്ചി മെട്രോ പദ്ധതിയുടെ 27 കിലോമീറ്റർ ലൈൻ-1ന്റെ, 13 കിലോമീറ്റർ ആലുവ-പാലാരിവട്ടം ഭാഗത്തിന് 2012…
“കേരളത്തിൽ ഗണേശ വിഗ്രഹങ്ങൾ തകർക്കുന്ന സ്ത്രീയുടെ വീഡിയോ” വ്യാജം. വസ്തുത പരിശോധിക്കുന്നു.
ബുർഖ ധരിച്ച സ്ത്രീ, ഒരു കടയിലെ ഗണേശ വിഗ്രഹങ്ങൾ തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം നടന്നത് കേരളത്തിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. “കേരളത്തിൽ നിന്നുള്ള ഈ വീഡിയോ കാണാനും, വ്യാപകമായ രീതിയിൽ ഫോർവേഡ് ചെയ്യാനും ഞാൻ ഹിന്ദുക്കളോട് അഭ്യർത്ഥിക്കുന്നു… നിങ്ങളുടെ നിശബ്ദതക്ക് വലിയ വില നൽകേണ്ടിവരും, കാരണം ആറ് മാസത്തിന് ശേഷം ഇത് ഫോർവേഡ് ചെയ്തത് കൊണ്ട് പ്രയോജനമില്ല. അതിനാൽ നിങ്ങളുടെ വിരലുകൾ ചലിപ്പിക്കുക" - വീഡിയോ ഷെയർ…
‘സ്ത്രീയെ നിലത്ത് വലിച്ചിഴച്ച് മൗലവി’, പ്രാങ്ക് വീഡിയോ ഷെയർ ചെയ്ത് വിദ്വേഷ പ്രചരണം. വസ്തുത പരിശോധിക്കുന്നു.
ബോധരഹിതയായി കാണപ്പെടുന്ന ഒരു സ്ത്രീയെ, തൊപ്പിയും കുർത്ത-പൈജാമയും ധരിച്ച ഒരാൾ നിലത്തു കൂടെ വലിച്ചിഴക്കുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. മുസ്ലിം ആരാധനാലയത്തിൽ പ്രാർത്ഥനക്ക് പോകുന്ന സ്ത്രീകൾക്ക് സംഭവിക്കുന്നത് ഇതാണ് എന്ന രീതിയിലാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടത്. വീഡിയോയിൽ ഉള്ളത് ഒരു ഹിന്ദു സ്ത്രീയാണെന്ന് അവകാശപ്പെട്ടുകൊണ്ട്, മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന തലക്കെട്ടുകൾ ഉപയോഗിച്ചാണ് വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകൾ ഈ വീഡിയോ പ്രചരിപ്പിച്ചത്. 11:52 മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രാങ്ക് വീഡിയോ, 'സാങ്കല്പികമാണ്'…
കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവെന്ന വാർത്ത തെറ്റ്: മാധ്യമങ്ങൾക്ക് കോടതിയുടെ രൂക്ഷ വിമർശനം
കശ്മീർ വിഷയത്തിലെ പരാമർശത്തിൽ കേരളത്തിലെ എം.എൽ.എ കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് ഉണ്ടെന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഡൽഹി പൊലീസിന് നിർദേശം നൽകി എന്നായിരുന്നു വാർത്ത. കേരളത്തിലെ മുൻനിര പത്രങ്ങൾ ഉൾപ്പെടെ ഈ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു. എന്നാൽ, തെറ്റായ വാർത്ത പ്രസിദ്ധികരിച്ചതിന്, പതിനാറാം തീയതിക്ക് പ്രസ്തുത മാധ്യമങ്ങൾ കോടതിയിൽ മാപ്പപേക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, പാക്ക് അധിനിവേശ കശ്മീരിനെ…
എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ: അറസ്റ്റിൻ്റെ കാരണം ഉംറയല്ല, ഹറമിൽ പ്ലക്കാർഡ് ഉയർത്തിയതാണ്.
ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയ യമനീ പൗരനെ കഴിഞ്ഞ ദിവസം സൗദി പോലീസ് അറസ്റ്റ് ചെയ്തതായി വാർത്ത വന്നിരുന്നു. അന്തർദേശീയ, ദേശീയ, പ്രാദേശിക പത്ര ദൃശ്യ മാധ്യമങ്ങൾ പലതും ഇത് പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒട്ടുമിക്ക റിപ്പോർട്ടുകളും എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയ ആൾ അറസ്റ്റിൽ എന്നാണ് പറഞ്ഞത്. എന്നാൽ, 'രാജ്ഞിക്ക് വേണ്ടി ഉംറ' നിർവഹിച്ചതാണ് അറസ്റ്റിൻ്റെ കാരണം എന്ന് സൗദിയുടെ ഔദ്യോഗിക വൃത്തങ്ങളൊന്നും…
രാഹുൽ ഗാന്ധിയുടെ യാത്ര: സ്‌മൃതി ഇറാനിയുടെ ആരോപണം കളവാണ്
"കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങിയിട്ടും സ്വാമി വിവേകാനന്ദന് ബഹുമാനാർത്ഥം ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. അദ്ദേഹം ഗാന്ധി കുടുംബക്കാരൻ അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്." കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. (2022 സെപ്റ്റംബർ പത്തിന് ബെംഗളൂരുവിൽ നടന്ന ബി.ജെ.പിയുടെ ജനസ്പന്ദന പരിപാടിയിൽ സംസാരിക്കവെ ഉന്നയിച്ച ആരോപണം). ഈ ആരോപണത്തിൽ എത്രത്തോളം യാഥാർഥ്യമുണ്ട് ? ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. കന്യാകുമാരി മുതൽ കാശ്മീർ വരെ 3,570 കിലോമീറ്റർ ദൈർഘ്യമുള്ള, (11 സംസ്ഥാനങ്ങളും 2 കേന്ദ്ര ഭരണ പ്രദേശങ്ങളും…
കേരള സർക്കാരിന് കൂടുതൽ മുതൽ മുടക്കുള്ള പദ്ധതിയിൽ അവകാശവാദവുമായി കേന്ദ്രം.
"ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അതിനനുസരിച്ച് സംവേദനക്ഷമമായ പ്രവർത്തനങ്ങളുമാണ് മുന്നോട്ട് വെക്കുന്നത്‌. ദരിദ്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷത്തോളം വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തോളം വീടുകൾ പൂർത്തികരിച്ചിരിക്കുന്നു എന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്". സെപ്റ്റംബർ ഒന്നാം തീയതി കൊച്ചിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. വീട് നിർമ്മാണം സംബന്ധിച്ച്…
നിഗൂഢമാണ് ഈ അവകാശവാദങ്ങൾ.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2021-22 സാമ്പത്തിക വർഷത്തിൽ 13,000 കോടിയായി ഉയർന്നുവെന്ന് പ്രതിരോധ മന്ത്രാലയം ഈയടുത്ത് അവകാശപ്പെടുകയുണ്ടായി. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 55% വർധനവ്. കയറ്റുമതിയുടെ 70 ശതമാനവും സ്വകാര്യമേഖലയിൽ നിന്നാണെന്ന് ഈ നേട്ടം പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിദേശത്ത് വിറ്റഴിച്ച വസ്തുക്കളുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച്, രാജ്യത്തിൻ്റെ പ്രതിരോധ കയറ്റുമതിയിലെ യഥാർത്ഥ വളർച്ചയെക്കുറിച്ചോ, വരും വർഷങ്ങളിലെ സാധ്യതകളെക്കുറിച്ചോ കൃത്യമായ ഒരു നിഗമനത്തിൽ…
ലുലു മാളിലെ നമസ്കാരം: ഗൂഡാലോചന ചുരുളഴിയുന്നു.
ലഖ്‌നൗ ലുലു മാളിൽ ഒരു കൂട്ടം ആളുകൾ നമസ്‌കരിക്കുന്നതായി തോന്നുന്ന വീഡിയോയുടെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പിന്നിലെ ഗൂഢാലോചന ചുരുളഴിയുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം മുസ്ലിംകളെ മാളിൽ പ്രാർത്ഥിക്കാൻ അനുവദിച്ചാൽ, അവിടെ ഹിന്ദു ആചാരങ്ങളും നടത്തുമെന്ന് ചില ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിക്കുകയുണ്ടായു. രാമായണം വായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളിൽ എത്തിയിരുന്നു. മാളിൽ ജോലി ചെയ്യുന്ന പുരുഷന്മാരിൽ 80% പേരും മുസ്ലിംകളാണെന്നും, സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും, ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും അവർ ആരോപിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ…
സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ലഭ്യത 100% സാധ്യമാണോ?
ബി.ജെ.പി സർക്കാറിന് എട്ടു വർഷം തികയുന്ന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സാമൂഹിക ക്ഷേമ പരിപാടികൾ 100% ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിടുന്നതായി മെയ് 28 ന് പ്രഖ്യാപിച്ചു. അതായത്, സർക്കാറിൻ്റെ വാഗ്ദത്ത പദ്ധതികൾ ആരെയും വിട്ടുപോകാതെ, ഉദ്ദേശിക്കുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിക്കും! പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണിത്. എന്നാൽ ഇത് നേടിയെടുക്കാൻ രാജ്യത്തിന്റെ സാമൂഹിക സംരക്ഷണ വിതരണത്തിലെ രണ്ട് പ്രധാന വിടവുകൾ സർക്കാർ നികത്തേണ്ടതുണ്ട്: വിവരങ്ങൾ ലഭ്യമാക്കലും, ആധികാരികതയും. വിവരങ്ങളുടെ അഭാവം രണ്ട് തരത്തിലാണ് ഇത്തരം പദ്ധതികളെ തടസ്സപ്പെടുത്തുന്നത്; വിവിധ…
ആവർത്തിക്കുന്ന നുണക്കഥകൾ.
രണ്ടാം ബി.ജെ.പി സർക്കാർ മൂന്നാം വർഷത്തിൽ എത്തിയപ്പോൾ, നിരവധി വ്യാജ അവകാശവാദങ്ങളാണ് ഭരണകൂടവും പാർട്ടി നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ചിലതെല്ലാം 'ഫാക്റ്റ്ഷീറ്റ്സ്' നേരത്തെ റിപ്പോർട്ട് ചെയ്തവയാണ്. 2022 ജൂൺ 26ന്, 48-ാമത് ജി 7 ഉച്ചകോടിക്കായി ജർമ്മനി സന്ദർശിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ഏഴ് വർഷത്തെ ഇന്ത്യയുടെ "വികസന നേട്ടങ്ങളെ"ക്കുറിച്ചു വാചാലനായി. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച വളർച്ച ഉയർത്തിക്കാട്ടുകയും, വികസനം ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന വിവിധ സംരംഭങ്ങൾ പരാമർശിക്കുകയും ചെയ്തു. എന്നാൽ ജർമ്മനിയിലെ മ്യൂണിക്കിൽ വെച്ച് വൈദ്യുതി, റോഡ്…
മോദി സർക്കാരിനു കീഴിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചോ?
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നിട്ട് എട്ട് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ സന്ദർഭത്തിൽ തങ്ങളുടെ ഭരണകാലത്ത് കൈവരിച്ചിട്ടുള്ള നഗരപ്രദേശങ്ങളിലെ ഗതാഗത വളർച്ചയുമായി ബന്ധപ്പെട്ട് സർക്കാരും, നരേന്ദ്ര മോദി അടക്കമുള്ള നിരവധി മന്ത്രിമാരും, ബി.ജെ.പി നേതാക്കളും ചില അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. With the number of operational airports doubling over the last #8YearsOfInfraGati, air travel is now becoming accessible even in the remote corners of the country.…
സംബിത് പത്ര
പത്രയുടെ തള്ളുകൾ!
ഈ മാസം ആദ്യത്തിൽ ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ നടന്ന ഒരു സമ്മേളനത്തിനിടെ ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര, സദസിനെ അഭിസംബോധനം ചെയ്യവെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ ഗ്രാമങ്ങളിൽ കക്കൂസ് നിർമ്മാണത്തിന് ഊന്നൽ നൽകിയതിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും ബലാത്സംഗ നിരക്ക് കുറഞ്ഞുവെന്ന് അവകാശപ്പെട്ടു. ബി.ജെ.പി സർക്കാരിന്റെ എട്ട് വർഷത്തെ നേട്ടങ്ങൾ വിവരിക്കവെ, ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ഇരുട്ടത്ത് വെളിക്കിരിക്കാൻ പോകുമ്പോഴാണ് മിക്ക ബലാത്സംഗങ്ങളും നടന്നതെന്ന് പത്ര പറഞ്ഞു. "പ്രധാനമന്ത്രി സ്ത്രീകൾക്ക് 'ഇസ്സത് ഘർ' [ടോയ്‌ലെറ്റ്] നൽകിയതിനാൽ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.