Skip to content Skip to sidebar Skip to footer

Justice

എന്തുകൊണ്ട് ജഡ്ജിമാരെ നിയമിക്കുന്നില്ല?
2022 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്‌ 4.13 കോടി കേസുകൾ തീർപ്പുകൽപ്പിക്കാതെ രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലായി കെട്ടികിടക്കുന്നുവെന്ന് ഓഗസ്റ്റ് നാലിന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. 10,491-ലധികം കേസുകൾ ഒരു ദശാബ്ദത്തിലേറെയായി സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നുണ്ട്. 2022 ജൂലൈ 29 വരെയുള്ള കണക്കെടുക്കുമ്പോൾ, 59,55,907 കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്. ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 120 ആമത് റിപ്പോർട്ട് (1987 ) പ്രകാരം രാജ്യത്തെ ഓരോ ദശലക്ഷം പൗരന്മാർക്ക് 50 ജഡ്ജിമാർ വീതമുണ്ടാകണം.…
‘നുണപ്രചാരണം നടത്തുന്ന മാധ്യമങ്ങൾ ശുദ്ധ വിഷമാണ്’ – ജയിലിൽ നിന്ന് ഉമർ ഖാലിദ് എഴുതുന്നു.
പ്രമുഖ എഴുത്തുകാരൻ രോഹിത് കുമാറിന്റെ തുറന്ന കത്തിന് മറുപടിയായി യു.എ.പി.എ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് എഴുതിയ കത്ത്. പ്രിയപെട്ട രോഹിത്, ജന്മദിന, സ്വാതന്ത്ര്യദിന ആശംസകൾക്ക് നന്ദി, എനിക്ക് കത്തെഴുതിയതിനും. നിങ്ങൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഈ അടഞ്ഞ ചുറ്റുപാടിനുള്ളിലാണെങ്കിലും നിങ്ങളുടെ തുറന്ന കത്ത് വായിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ നിങ്ങൾക്ക് മറുപടി എഴുതാൻ ഇരിക്കവേ, ഇന്ന് രാത്രി ജയിൽമോചിതരാകാൻ പോകുന്നവരുടെ പേരുകൾ ഉച്ചഭാഷിണിയിൽ വിളിച്ചുപറയുന്നത് എനിക്ക് കേൾക്കാം. സൂര്യാസ്തമയത്തിന്…
കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവെന്ന വാർത്ത തെറ്റ്: മാധ്യമങ്ങൾക്ക് കോടതിയുടെ രൂക്ഷ വിമർശനം
കശ്മീർ വിഷയത്തിലെ പരാമർശത്തിൽ കേരളത്തിലെ എം.എൽ.എ കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് ഉണ്ടെന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഡൽഹി പൊലീസിന് നിർദേശം നൽകി എന്നായിരുന്നു വാർത്ത. കേരളത്തിലെ മുൻനിര പത്രങ്ങൾ ഉൾപ്പെടെ ഈ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു. എന്നാൽ, തെറ്റായ വാർത്ത പ്രസിദ്ധികരിച്ചതിന്, പതിനാറാം തീയതിക്ക് പ്രസ്തുത മാധ്യമങ്ങൾ കോടതിയിൽ മാപ്പപേക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, പാക്ക് അധിനിവേശ കശ്മീരിനെ…
വർധിക്കുന്ന ജാതി അതിക്രമങ്ങളും കുറഞ്ഞ ശിക്ഷാ നിരക്കും, എൻ.സി ആർ.ബി റിപ്പോർട്ട് പരിശോധിക്കുന്നു
ഇന്ത്യയില്‍ പട്ടികജാതി വിഭാഗത്തിലുള്ളവർക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ കൂടുകയും ശിക്ഷാ നിരക്ക് കുറഞ്ഞുവരികയും ചെയ്യുന്നതായി കണക്കുകൾ.  2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ ഏകീകരിച്ച് നാഷണൽ ക്രൈം റെകോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട 'ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട്', 2011 മുതൽ 2020 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമ കേസുകളുടെ കണക്കുകൾ എന്നിവ സൂചിപ്പിക്കുന്നത് കുറ്റാരോപിതർ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണെന്നാണ്.  2021ന്‍റെ തുടക്കത്തില്‍ വിചാരണ മുടങ്ങിക്കിടന്നിരുന്ന 2,64,698 കേസുകളില്‍ 10,223 കേസുകളില്‍ മാത്രമാണ് കോടതിയില്‍ തീര്‍പ്പുണ്ടായത്. രജിസ്റ്റര്‍…
യു. എസ് മിലിറ്ററി പ്രിസൺ ഗ്വാണ്ടനാമോ ബേയിലെ തടവുകാർ
ഗ്വാണ്ടനാമോ ഡിറ്റൻഷൻ ക്യാംപിൽ ഇതുവരെ തടവിലാക്കപ്പെട്ടത് 780 പേർ. 2003ലാണ് ഏറ്റവും കൂടുതൽ തടവുകാർ ഗ്വാണ്ടനാമോയിൽ ഉണ്ടായിരുന്നത്, 700 പേർ. 2002നും 2021നും ഇടയിൽ 9 തടവുകാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് മരണങ്ങൾ ആത്മഹത്യയായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗ്വാണ്ടനാമോയിൽ തടവിലാക്കപ്പെട്ടവരുടെ ദേശാടിസ്ഥാനത്തിലുള്ള കണക്കുകൾ 29% പേർ - അഫ്ഘാൻ പൗരന്മാർ 17% - സൗദി പൗരർ 15% - യെമൻ പൗരർ 9% - പാകിസ്താൻ പൗരർ 3% - അൾജീരിയ പൗരർ 27% -…
മതം മാറിയ വസീം റിസ്‌വി ഈ കേസ് കൊടുത്തത് എന്തിനാണ്?
മത ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്നു എന്നതാണ് നിരോധിക്കാനുള്ള കാരണമായി ഉന്നയിക്കുന്നത്. വസീം റിസ്‌വിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇത്തരം വിവാദപരമായ ഹർജികളിലൂടെയും മറ്റും മുമ്പും മാധ്യമ ശ്രദ്ധയിൽ വന്നിരുന്നു വസീം റിസ്‌വി. ജിതേന്ദ്ര സിംഗ് ത്യാഗി (സയ്യിദ് വസീം റിസ്‌വി) മുൻ ഉത്തർപ്രദേശ് ഷിയാ വഖ്ഫ് ബോർഡ് ചെയർമാനും അംഗവുമായ വസീം റിസ്‌വി 2021ൽ മതം മാറി ജിതേന്ദ്ര സിംഗ് ത്യാഗി എന്ന പേര്…
മലബാറിലെ മക്കൾ ഇപ്പോഴും പുറത്ത് തന്നെ.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സീറ്റു ലഭിക്കും - വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ( 2022 ജൂലൈ മാസത്തിൽ ആദ്യ ആലോട്ട്മെന്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞത്) മലബാറിലെ ഹയർ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സീറ്റ് അപര്യാപ്തത പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോഴും ഏറ്റവും ഒടുവിലെ കണക്കുകളിലും പതിനായിരത്തിൽപരം വിദ്യാർത്ഥികൾക്ക് പ്ലസ് വണിന് സീറ്റില്ല. ഹയർ സെക്കൻഡറി പ്രവേശനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ മലബാറിൽ നിന്നുള്ള കണക്കുകൾ ഇങ്ങനെയാണ്;…
‘വ്യാജവാർത്തകളുടെ കാലത്ത്’ ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയൽ.
ഈ ആഴ്ചയിലെ ലക്കത്തിൽ, ഗീബൽസിന്റേതിന് സമാനമായ ഇന്ത്യയിലെ വ്യാജവാർത്താ ഫാക്ടറികളെക്കുറിച്ച് എന്റെ സുഹൃത്ത് ഡോ.വാസു എഴുതിയിട്ടുണ്ട്. ഈ നുണ ഫാക്ടറികളിൽ മിക്കതും നടത്തുന്നത് മോദിയുടെ അനുയായികളാണ്, ഇവയുണ്ടാക്കുന്ന ആഘാതങ്ങളെന്തൊക്കെയെന്ന് വിശദീകരിക്കാനാണ് ഈ പത്രാധിപക്കുറിപ്പിലൂടെ ഞാൻ ശ്രമിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഗണേഷ് ചതുർത്ഥി ആഘോഷം നടന്നത്. അന്ന് സാമൂഹ്യമാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകർ ഒരു നുണ പ്രചരിപ്പിച്ചു. കർണാടക സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ ഗണപതി പ്രതിമ സ്ഥാപിക്കാൻ കഴിയൂ എന്നാണത്. അതിനായി ഒരു വ്യക്തി 10…
ധ്രുവീകരണത്തിന് പിന്നിലെ ഗൂഢാലോചന വെളിവാകുമ്പോൾ
2000ത്തിന് ശേഷം രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയത് രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തും ആണെന്ന് ആർ.എസ്.എസിന്റെ ഒരു മുൻ അംഗം സത്യവാങ്ങ്മൂലം സമർപ്പിക്കുകയുണ്ടായി. 1990 മുതൽ ആർ.എസ്.എസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യശ്വന്ത് ഷിൻഡെ ഓഗസ്റ്റ് 29-ന് നാന്ദേഡ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. നന്ദേഡ് ബോംബ് സ്‌ഫോടനക്കേസിൽ തന്നെ സാക്ഷിയാക്കണമെന്ന് ഷിൻഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2006-ൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച്…
പെരുകുന്നോ ആത്മഹത്യ?
രാജ്യത്തെ ആത്മഹത്യാ നിരക്കിൽ വർധനവ്. എൻ.സി.ആർ.ബി പുറത്തുവിട്ട 2021ലെ റിപ്പോർട്ട് പ്രകാരമാണിത്. 2020ൽ 1.53 ലക്ഷം ആയിരുന്ന ആത്മഹത്യ, 2021ൽ 7.2 ശതമാനം വർധിച്ച് 1.64 ലക്ഷമായി. 2019ൽ 1.39 ലക്ഷ്യമായിരുന്നു രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം. 2010 ലാണ് മുമ്പ് ഏറ്റവും കൂടിയ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയത് (11.3). 2021ൽ അത് 12ലേക്ക് എത്തി. 2017- 1,29,887 2018- 1,34,516 2019- 1,39,123 2020- 1,53,052 2021- 1,64,033 സംസ്ഥാന തല കണക്ക് പരിശോധിച്ചാൽ…
ഓൺലൈൻ ലോകത്ത് ലൈംഗിക കുറ്റങ്ങൾ കൂടുന്നു.
2020-21 കാലയളവിൽ രാജ്യത്തെ സൈബർ കേസുകളുടെ എണ്ണത്തിൽ 105 ശതമാനം വർധനവ് ഉണ്ടായതായി എൻ.സി.ആർ.ബിയുടെ പുതിയ കണക്ക്. ഇതനുസരിച്ച് ഏറ്റവും കൂടുതൽ സൈബർ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട സംസ്ഥാനം തെലങ്കാനയാണ് (10,303). സംസ്ഥാനങ്ങളുടെ കണക്കുകൾ തെലങ്കാന - 10,303 ഉത്തർപ്രദേശ് - 8,829 കർണാടക- 8,136 മഹാരാഷ്ട്ര - 5,562 അസം- 4,846 ഒഡിഷ - 2037 ആന്ധ്രാപ്രദേശ് - 1875 ഗുജറാത്ത് - 1536 രാജസ്ഥാൻ - 1504 ബിഹാർ - 1413 തമിഴ്‌നാട്- 1076…
സഞ്ജീവ് ഭട്ട്, നീതിക്ക് വേണ്ടിയുള്ള നാല് വർഷത്തെ പോരാട്ടം!
സഞ്ജീവ് ഭട്ട് വിചാരണ തടവുകാരനായി ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലു വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം. ഞാൻ ശ്വേത സഞ്ജീവ് ഭട്ട്, എന്നേക്കുമായി നിശ്ശബ്ദനാക്കാൻ സർക്കാർ സഞ്ജീവിനെ അറസ്റ്റ് ചെയ്തത് 2018 സെപ്തംബർ അഞ്ചിനായിരുന്നു. അന്നുമുതൽ സഞ്ജീവിന്റെ നിശ്ചയദാർഢ്യത്തെ തകർക്കാനും തള്ളിക്കളയാനും നിശ്ശബ്ദനാക്കാനുമുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. കെട്ടിച്ചമച്ച കേസുകൾ ഉപയോഗിച്ച് സഞ്ജീവിനെ അന്യായമായി തടവിലാക്കിയിട്ട ഇന്നേക്ക് നാലുവർഷങ്ങൾ തികയുന്നു. കുറ്റകൃത്യങ്ങൾ വ്യാജമായി ആരോപിച്ച്,…
ലഹരി കണക്കുകൾ ഇങ്ങനെ
"അല്പാല്പമായി ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന തരത്തിൽ കലാലയങ്ങളിലും സ്കൂളുകളിലും ഹോസ്റ്റലുകളിലുമെല്ലാം ഇപ്പോൾ വ്യാപകമായി ഒരുതരം പ്രചാരണം നടക്കുന്നുണ്ട്. ചെറിയ തോതിൽ ലഹരി ഉപയോഗിച്ചാൽ ഊർജ്ജവും കാര്യക്ഷമതയും കൈവരുമെന്ന് പറഞ്ഞാണ് പുതിയ ആളുകളെ കെണിയിൽ വീഴ്ത്തുന്നു'' എൻ.വി ഗോവിന്ദൻ മാസ്റ്റർ (മുൻ എക്‌സൈസ് മന്ത്രി) ലഹരി വിരുദ്ധ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞത്. "എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍.…
കൊലപാതക കേസുകളും കാരണങ്ങളും.
നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്ക് പ്രകാരം 29,272 കൊലപാതകങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശരാശരി 82 കൊലപാതകങ്ങൾ ഒരു ദിവസം നടക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം ഉത്തർപ്രദേശും ഏറ്റവും കുറവ് സിക്കിമുമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാലും കേസുകൾ കൂടുന്നതായി കാണാം. 2019 ൽ 28,915 ആയിരുന്ന ആകെ കേസുകൾ, 2020 എത്തിയപ്പോൾ 29,193 ആവുകയും, 2021 ൽ ഇത് 29,272…
കുറ്റവാളികളെ കണ്ടെത്തുന്നതിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ ഇവയൊക്കെയാണ്!
നാഷ്ണല്‍ ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2021ലെ 'ക്രെെം ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ടിലെ കണക്കുകളനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉയര്‍ന്ന ശിക്ഷാനിരക്കുള്ളത് ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. മിസോറാമിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്; 96.7%. കേരളത്തില്‍ ഇത് 86% ആണ്. ആന്ധ്രപ്രദേശില്‍ 84.7%, തമിഴ്‌നാട്ടില്‍ 73.3%, നാഗാലാന്റില്‍ 72.1%, തെലങ്കാനയില്‍ 70.1% എന്നിങ്ങനെയാണ് ശിക്ഷാനിരക്ക്. ഒഡിഷയില്‍ 5.7%, %, ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 6.4%, സിക്കിമില്‍ 19.5%, അസം 5.6%, അരുണാചല്‍ പ്രദേശ്…
പുതിയ ക്രിമിനൽ തിരിച്ചറിയൽ നടപടി നിയമം മറുവാദങ്ങളുടെ പ്രസക്തി!
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി, പൊലീസിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും കഴിവ് മെച്ചപ്പെടുത്തുക, ശിക്ഷാ നിരക്ക് കൂട്ടുക എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ ക്രിമിനല്‍ പ്രൊസീജ്യർ ഐഡന്റിഫിക്കേഷന്‍ നിയമം' 2022 അവതരിപ്പിച്ചത്. കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്‌കാന്‍ ചെയ്ത രേഖകള്‍ മുതല്‍ ജൈവിക സാമ്പിളുകള്‍ വരെയുള്ള, വ്യക്തികളുടെ സൂക്ഷ്മ അടയാളങ്ങള്‍ കുറ്റാരോപണം ഉന്നയിക്കപ്പെടുമ്പോള്‍ത്തന്നെ പൊലീസിന് ശേഖരിക്കാമെന്നാണ് ഈ നിയമം പറയുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ എഴുപത്തിയഞ്ച് വര്‍ഷം വരെ സൂക്ഷിക്കാം. നാഷണല്‍ ക്രൈം…
ഗൗതം അദാനി എൻ.ഡി.ടി.വിയിൽ ഓഹരി സ്വന്തമാക്കിയത് എങ്ങനെ?
കൗശൽ ഷ്രോഫ് വലിയ മുതൽമുടക്ക് ആവശ്യമായി വരുന്ന, വിവിധ വ്യവസായ മേഖലകളിലേക്ക് വളർച്ച വ്യാപിപ്പിക്കുന്നതിന്റെ ഫലമായി അദാനി ഗ്രൂപ് ഭീമമായ കടത്തിലാണെന്ന് 'ക്രെഡിറ്റ്സൈറ്റ്‌സ്' എന്ന ഗവേഷക സംഘടനയുടെ റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ്, 'വിശ്വപ്രധാൻ കൊമേഷ്യൽ പ്രൈവറ്റ് ലിമിറ്റഡ്' (വി.പി.സി.എൽ ) എന്ന ചെറിയ കമ്പനി ഏറ്റെടുത്തതായി അദാനി ഗ്രൂപ് മാധ്യമങ്ങളെ അറിയിക്കുന്നത്. വി.പി.സി.എല്ലി.ലൂടെ അദാനി പ്രമുഖ മാധ്യമസ്ഥാപനമായ എൻ.ഡി.ടി.വിക്കുമേൽ നിയന്ത്രണം സാധ്യമാക്കിയത് എങ്ങനെയെന്ന് പരിശോധിക്കുന്നു. എൻ.ഡി.ടി.വിയുടെ സ്ഥാപക എഡിറ്റർമാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർക്ക്…
രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 15.3 % വർധനവ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021-ൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മുൻവർഷത്തേക്കാൾ 15.3 ശതമാനം വർധിച്ചു. 2020-ൽ 3,71,503 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2021-ൽ അത് 4,28,278 കേസുകളായി വർധിച്ചു. 2021-ൽ, ഓരോ 74 സെക്കൻ്റിലും രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. തുടർച്ചയായി അഞ്ചാം വർഷവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം അസം ആണ്. 2021-ൽ അസമിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 168.3…
തീർപ്പാക്കാത്ത കേസുകളും, ചീഫ് ജസ്റ്റിസിൻ്റെ പ്രഭാഷണങ്ങളും.
നിയമവാഴ്ച്ചയേയും ഭരണഘടന സംരക്ഷണത്തെയും കുറിച്ച മുപ്പതോളം പ്രഭാഷണങ്ങളാണ് ഓഗസ്റ്റ് 26ന് വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ നടത്തിയത്. എന്നാൽ, ദേശീയ പ്രധാന്യമുള്ള കേസുകളും ഭരണഘടനാ ബഞ്ച് പരിഗണിക്കേണ്ട അമ്പതോളം കേസുകളും വിധികൽപ്പിക്കാതെ അനന്തമായി നീണ്ടുപോവുകയാണ്. പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് യു.യു ലളിത് അത്തരം ദേശീയ പ്രധാന്യമുള്ള കേസുകളിലെ ഹർജികൾ കാലഹരണപ്പെട്ടു എന്നു പറഞ്ഞ് തീർപ്പാക്കിയിരുന്നു. നിലവിൽ കെട്ടിക്കിടക്കുന്ന മറ്റ് ഹർജികൾക്ക് എന്ത് സംഭവിക്കുമെന്നുള്ള ആശങ്കയും ഇത് സൃഷ്ടിക്കുന്നുണ്ട്. എൻ.വി രമണ ചീഫ്…
ഇന്ത്യൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ഇവരൊക്കെയാണ്.
മാധ്യമങ്ങളുടെ നയ തീരുമാനങ്ങളിൽ ഉടമസ്ഥതക്ക് വലിയ പങ്കുണ്ടല്ലോ! ഇന്ത്യയിലെ പ്രധാന വാർത്താ ചാനലുകളുടെ ഉടമസ്ഥർ ആരൊക്കെയെന്ന് ഫാക്ട് ഷീറ്റ്സ് പരിശോധിക്കുന്നു. റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് വാർത്ത ചാനൽ. എസ്.എ.ആർ.ജി മീഡിയ ഹോൾഡിങ് എന്ന കമ്പനിയാണ് റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥർ. അർണബ് ഗോസ്വാമി, അദ്ദേഹത്തിന്റെ ഭാര്യ സമ്യബ്രത ഗോസ്വാമി എന്നിവരാണ് കമ്പനിയുടെ ഓഹരി ഉടമകൾ. 93 ശതമാനം ഓഹരി അർണബ്‌ ഗോസ്വാമിയുടേതാണ്. ടൈംസ് നൗ ഇംഗ്ലീഷ് വാർത്ത ചാനൽ. ബെന്നറ്റ് കോൾമാൻ & കമ്പനി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.