Skip to content Skip to sidebar Skip to footer
ഹബീബ് മിയാന് നഷ്ടപ്പെട്ട നാലു വർഷങ്ങൾ
നാല് വർഷത്തിലേറെയായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) പ്രത്യേക കോടതി 2021 ജൂണിൽ ഹബീബ് മിയാനെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ തെളിവുകളുടെ അഭാവമാണ് കേസിൽ നിന്ന് കുറ്റവിമുക്തനാക്കാൻ കാരണമെന്നാണ് എൻ.ഐ.എ കോടതി പറയുന്നത്. 2017 മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ചയായിരുന്നു മുപ്പത്തിയേഴുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും ത്രിപുരയിലെ അഗർത്തല നിവാസിയുമായ ഹബീബ് മിയാനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജോലിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് തന്റെ തിരിച്ചറിയൽ കാർഡുമായി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ്…
ഈ തെറ്റുകൾ നാം തിരുത്തുമോ?
യുക്തിസഹമായി പറഞ്ഞാൽ, നൂറ്റാണ്ടുകളായി സാമൂഹിക അടിച്ചമർത്തലുകളും ക്രൂരമായ വിവേചനങ്ങളും അനുഭവിച്ചവരാണ് ഇന്ത്യയിലെ തൊട്ടുകൂടാത്തവരും ചില പട്ടികജാതിക്കാരും. ഇന്നും ദലിതർക്കെതിരായ അതിക്രമങ്ങൾ മാധ്യമങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നു. രോഹിത് വെമുല, പായൽ തദ്വി തുടങ്ങിയ വിദ്യാസമ്പന്നരായ ദലിതരെ ആത്മഹത്യയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ചരിത്രപരമായ തെറ്റുകൾക്ക് അടിയന്തിര തിരുത്തൽ ആവശ്യമാണെങ്കിൽ, അത് ദലിതർക്ക് ഉണ്ടായ ദുരന്തപൂർണമായ അനുഭവങ്ങൾക്കാണ്. അതുമായി ബന്ധപ്പെട്ട് വളരെ കുറച്ച് നടപടികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. മാത്രമല്ല, ഭരണഘടന പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികളും മനപ്പൂർവ്വം ഒഴിവാക്കുന്നതായാണ് നമുക്ക്…
താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!
താലിബാനിന്റെ മർദ്ദനനയങ്ങളും സ്ത്രീവിരുദ്ധ സമീപനവും അഫ്‍ഗാനിസ്ഥാനിലെ ചരിത്ര പുരാതന പൈതൃകങ്ങളോടുള്ള പ്രതിലോമകരമായ നിലപാടുകളും അഞ്ചു വർഷക്കാലത്തെ അവരുടെ ഭരണം വിവാദപരമാക്കി. ശരീഅത് നടപ്പിലാക്കുക എന്ന പേരിൽ ഇസ്‌ലാമിക മൂല്യങ്ങൾ പരിഗണിക്കാതെ  ആക്രമണാത്മക സ്വഭാവം അനുവർത്തിച്ചത് രാജ്യത്തിന്റെ അകത്തും പുറത്തും വിമർശിക്കപ്പെട്ടു. പാകിസ്താനിലെ തഹ്‌രീകെ താലിബാൻ നൂറിലധികം ബോംബ് ആക്രമണങ്ങളാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയത്. ഭാഗം - 3; താലിബാനും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയും താലിബാൻ വിഷയത്തിൽ പാകിസ്ഥാന്റെ പങ്കാളിത്തം കൂടി പരാമർശിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര വിഷയത്തിൽ പാകിസ്ഥാന് കൂടുതൽ കൈയ്യുള്ളത് കൊണ്ടു…
ഉന്നത കലാലയങ്ങളിൽ തുറക്കാത്ത വാതിലുകൾ
എന്റെ യൂണിവേഴ്സിറ്റി ജീവിതത്തെക്കുറിച്ച് ഞാൻ ഓർക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഇവ. എന്നിരുന്നാലും, വിദ്യാർത്ഥി സമൂഹങ്ങളുടെ നിരന്തരവും ശക്തവുമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അത്തരം ജാതി വിവേചനത്തിന്റെയും മുൻവിധികളുടെയും കഥകൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. എന്റെ സീനിയർ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കും സമാനമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കും അവരുടെ സ്ഥാപനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അവരുടെ പ്രൊഫസർമാർ എങ്ങനെയാണ് സവർണ്ണ ഉന്നതർക്ക് അനുകൂലമായി നിൽക്കുന്നതെന്ന് അവർ എന്നോട് പറയാറുണ്ട്. ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ചൂണ്ടിക്കാണിച്ചു കൊണ്ട് മദ്രാസിലെ ഇന്ത്യൻ…
താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!
1996ൽ അധികാരത്തിലേറി, 2001 വരെ ഏകദേശം അഞ്ച് വർഷം അഫ്ഗാൻ ഭരിക്കാൻ താലിബാന് അവസരം ലഭിച്ചു. യു.എസ്‌.എസ്‌.ആറിന്റെ സാന്നിധ്യം ഇല്ലാതാക്കിയെങ്കിലും, അഫ്ഗാൻ മുജാഹിദുകൾ തമ്മിലുളള ഭിന്നത, ഗോത്രവർഗ്ഗക്കാരുടെ പിണക്കങ്ങൾ, അതിലൂടെയുണ്ടായ കൂട്ടക്കൊലകൾ, മറ്റു പ്രശ്നങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ രൂപപ്പെട്ട ഖൽഖ് - പർച്ചം വിഘടനം, അതിനെത്തുടർന്നു രൂപപ്പെട്ട ആഭ്യന്തര സംഘർഷം, അമേരിക്കൻ വിരുദ്ധത തുടങ്ങിയതിനോടൊക്കെയുള്ള  പ്രതികരണമായാണ് താലിബാൻ ശക്തി പ്രാപിച്ചത്. ഭാഗം -2 | താലിബാൻ്റെ ഉദയം 1994ൽ ദയൂബന്ദി അധ്യാപകൻ മുല്ലാ ഉമർ, അബ്ദുൽ ഗനി ബറാദർ  പോലുള്ളവരുടെ…
താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!
വൈദേശിക ശക്തികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അഫ്ഗാൻ ഭൂപ്രകൃതി നന്നായി അറിയാവുന്ന, അഫ്ഗാൻ മുജാഹിദുകൾ എന്ന പേരിൽ അറിയപ്പെടുന്ന പോരാളികളുടെ സഹായത്തോടെയാണ്  യു.എസ്‌.എസ്‌.ആറി.നെ  പരാജയപ്പെടുത്താൻ അമേരിക്കക്കു സാധിച്ചത്. അമേരിക്കൻ  പോപ്പുലർ കൾച്ചറിലടക്കം ആഘോഷിക്കപ്പെട്ട പദമാണ് അഫ്ഗാൻ ജിഹാദ്. റാംബോ പോലുള്ള ഹോളിവുഡ് സിനിമകളിലും അഫ്ഗാൻ മുജാഹിദുകളെ പോസിറ്റീവ് ആയി ചിത്രീകരിക്കുന്ന സാഹചര്യം പോലും അമേരിക്ക രൂപപ്പെടുത്തിയിരുന്നു. ഭാഗം -1 | അഫ്ഗാനിസ്ഥാനിലെ അധികാര മത്സരങ്ങൾ! ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ കൊല്ലപ്പെട്ടപ്പോൾ, അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് ഒട്ടുമിക്ക രാഷ്ട്ര…
റഷാദ് ഹുസൈൻ അമേരിക്കൻ മതസ്വാതന്ത്ര്യത്തിൻ്റെ അംബാസിഡർ
"ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ റഷാദ് ഹുസൈന്റെയും ഖദീർ ഖാന്റെയും ആഴത്തിലുള്ള അനുഭവങ്ങൾ എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും  മതസ്വാതന്ത്ര്യത്തെ കൂടുതൽ ശക്തിപ്പെടുത്തും". ഐ.എ.എം.സി പ്രസിഡന്റ് സയ്യിദ് അഫ്സൽ അലി പറയുന്നു. അന്തർദേശീയ മതസ്വാതന്ത്ര്യത്തിനുള്ള അംബാസഡർ അറ്റ്-ലാർജ് സ്ഥാനത്തേക്ക് അമേരിക്കൻ മുസ്ലിമായ റശാദ് ഹുസൈനെ യു.എസ് പ്രസിഡൻ്റ് ജോൺ ബൈഡൻ നാമനിർദേശം ചെയ്തിരിക്കുന്നു. നീതിന്യായ വകുപ്പിൻ്റെ ദേശീയ സുരക്ഷാ കൗൺസിലിലെ മുതിർന്ന അംഗവും മറ്റു നിരവധി ചുമതലകൾ നിർവഹിച്ച വ്യക്തിയുമായ റഷാദ് ഹുസൈൻ ആഗോള…
ഇവർ പട്ടിണിയിലാണ്!
“2014 ൽ സർക്കാർ മൂന്നാം ലിംഗത്തെ അംഗീകരിച്ചു. പക്ഷേ, അതിനുശേഷം എന്താണ് സംഭവിച്ചത്? ഞങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല. ലോക്ക്ഡൗൺ സമയത്ത് മാത്രമാണ് സർക്കാർ, ഞങ്ങളും ഭക്ഷണം കഴിക്കാൻ അർഹരാണെന്ന് മനസ്സിലാക്കിയത്.  അതിനുശേഷം മാത്രമാണ് അവർ ഞങ്ങളിൽ ചിലർക്ക് റേഷൻ കാർഡുകൾ നൽകിയത്. പക്ഷെ, ഭൂരിപക്ഷം പേർക്കും ഇതുവരെ കാർഡ് ലഭിച്ചിട്ടില്ല”- ട്രാൻസ്ജെൻഡറായ തപൻ ഡേ പറയുന്നു. പശ്ചിമ ബംഗാളിലെ കൂച്ച്  ഗ്രാമത്തിലെ  ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഇരുപത്തിയഞ്ചോളം പേർ അവസാനമായി നല്ല ഭക്ഷണം കഴിച്ചത് ആദ്യ ലോക്ക്ഡൗൺ…
കേരളം വാർധക്യം പ്രാപിക്കുമ്പോൾ!
വയോജന ക്ഷേമ നടപടികൾക്കായി സർക്കാർ ഏജൻസികളും സിവിൽ സമൂഹവും മുൻകൂട്ടി തയ്യാറാകേണ്ടതുണ്ടെന്ന് വിദഗ്ദർ കരുതുന്നു. "ഭാവിയിൽ പ്രായമാകുന്നവരുടെ സംഖ്യാ വർധനവ് നേരിടാൻ ആരോഗ്യ പരിരക്ഷയുടെയും സാമൂഹിക-സാമ്പത്തിക സംരക്ഷണത്തിന്റെയും സമഗ്രമായ സംയോജനം വിഭാവനം ചെയ്യേണ്ടതുണ്ട്. ഉപജീവന നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരണം”എന്നും ഡോ. രാജൻ പറയുകയുണ്ടായി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളം വേഗത്തിൽ 'വാർധക്യം പ്രാപിക്കുക'യാണ്! ജനസംഖ്യാ പരിവർത്തനവുമായി ബന്ധപ്പെട്ട ചർച്ചയിലാണ്, സമീപ ഭാവിയിൽ 'പ്രായമേറുന്ന' കേരളത്തെക്കുറിച്ച കണക്കുകൾ ചർച്ചയാകുന്നത്. 2036ഓടെ…
ഉത്തരം കിട്ടാത്ത ഏറ്റുമുട്ടൽ കൊലകൾ!
“എന്റെ മകൻ ഒരു തീവ്രവാദി ആയിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവനെ സ്വതന്ത്രമായി നാട് ചുറ്റാൻ അനുവദിച്ചത്? അവൻ ഞങ്ങളോടൊപ്പം ഈദ് ആഘോഷിക്കുകയും ബലിയറുത്ത മട്ടൻ വിതരണം ചെയ്യുകയുമുണ്ടായല്ലോ”! പോലീസുകാർ ഒരു മൃതദേഹത്തിന്റെ ഫോട്ടോ എനിക്ക്  കാണിച്ചു തന്നു. ഇമ്രാൻ വീട് വിട്ട് പോയ സമയത്ത് ധരിച്ചിരുന്ന അതേ നീല ഷർട്ടാണ് ഫോട്ടോയിലുള്ള യുവാവ് ധരിച്ചിരുന്നതെങ്കിലും എനിക്ക്  മകനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല". ഇമ്രാന്റെ പിതാവ് അബ്ദുല്ല പറയുന്നു ഭൂമിയിലെ സ്വർഗ്ഗമെന്ന്  വിശേഷിപ്പിക്കപ്പെടുന്ന കശ്മീർ കഴിഞ്ഞ ദിവസം ഉണർന്നത് ഒരു യുവാവിന്റ ദാരുണമായ…
മാധ്യമ പ്രവത്തകരെ കുരുക്കിലാക്കുന്ന പെഗസസ്
ചാര കണ്ണുകൾ ഒരു അന്താരാഷ്ട്ര കൂട്ടുകെട്ടാണ്. അതിനെ നേരിടാനും തോൽപിക്കാനും അന്താരാഷ്ട്ര മാധ്യമ കൂട്ടുകെട്ട് വേണം എന്ന ചിന്തയാണ് പെഗസസ് പ്രോജക്റ്റിലേക്ക് നയിച്ചത്. കാര്യം വ്യക്തമാണ്. ജേർണലിസ്റ്റുകളെ  നിശബ്ദമാക്കാനുള്ള ആഗോള ആയുധം കൂടിയാണ് പെഗസസ്. പെഗസസിനെതിരെ ജേർണലിസ്റ്റുകളുടെ പ്രതിരോധമാണ് 'പെഗസസ് പ്രോജക്റ്റ്'. ഭരണകൂടങ്ങളും സാങ്കേതിക ശക്തികളും ആഗോളതലത്തിൽ ഒരുമിക്കുമ്പോൾ അവർ ഇരയാക്കുന്നത് മാധ്യമ പ്രവർത്തകരെയും മനുഷ്യാവകാശ പോരാളികളേയുമാണ്. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടർ ജമാൽ ഖഷോക് ജി 2018 ൽ കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഉറ്റവരുടെ ഫോണുകളിൽ പെഗസസ്…
ജനസംഖ്യാ വർധനവിന് മതാഹ്വാനം മുഴങ്ങുമ്പോൾ!
2020 ലെ കണക്കനുസരിച്ച് ക്രിസ്ത്യൻ ജനസംഖ്യ 6,141,269 ആണ്. ഇത് 2021ൽ 6,378,936 ആയിത്തീരും. അതായത് ക്രൈസ്തവ ജനസംഖ്യയുടെ വളർച്ചയാണ് ഇവിടെ കാണിക്കുന്നത്. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഹിന്ദു ജനസംഖ്യ 79.8% വും മുസ്‌ലിം ജനസംഖ്യ 14.23% വുമാണ്. മുസ്‌ലിം ജനസംഖ്യയുടെ ദശാബ്ദ വളർച്ചാ നിരക്ക് നോക്കുകയാണങ്കിൽ 2011ൽ ഇത് 32.8 ശതമാനമായിരുന്നു. എന്നാൽ, ഇന്നിത് 24.6 ശതമാനമായി കുറയുകയാണ് ചെയ്തത്. ഇത്തരം അന്തരങ്ങൾ സംഭവിക്കുമ്പോൾ തന്നെയാണ് മുസ്‌ലിം ജനസംഖ്യാ വളർച്ചയെക്കുറിച്ച് വിവാദങ്ങൾ അനാവശ്യ വിവാദങ്ങൾ…
മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന പോലീസ് വേട്ടകൾ
ഇന്ത്യയിൽ പോലീസ് സംവിധാനത്തിൽ ഉണ്ടാവേണ്ട ഏറ്റവും വലിയ പരിഷ്കരണം നിരപരാധികൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിർത്തലാക്കുക എന്നതാണ്. അത് രാഷ്ട്രീയ സമ്മർദത്താലാണെങ്കിലും, മെഡലുകളും അംഗീകാരങ്ങളും തേടിയിട്ടാണെങ്കിലും. അല്ലെങ്കിൽ, എ.ടി.എസ്, ദേശീയ അന്വേഷണ ഏജൻസി മുതലായ ഏജൻസികൾക്ക് വലിയ തോതിൽ ഫണ്ടുകൾ ലഭിക്കുന്നതിനു വേണ്ടി, സുരക്ഷയെക്കുറിച്ച് പൊള്ളയായ പ്രചാരം സൃഷ്ടിക്കാനാണെങ്കിലും, മറ്റെന്തിന് വേണ്ടിയിട്ടായാലും, ഈ സമീപനം നിർത്തണമെന്ന് പറയാൻ സമയമായി. പോലീസ് വകുപ്പിൽ അഴിമതി വ്യാപകമാണെന്നത് ഒരു സാധാരണ അനുഭവമാണ്. എന്നാൽ അതിനപ്പുറം വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും…
ജനസംഖ്യാ നിയന്ത്രണവും സ്ത്രീ ജീവിതവും
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 789 സ്ത്രീകളാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ഈ കരട് നിയമം നടപ്പിലാക്കുകയാണെങ്കിൽ, സ്ത്രീകളുടെ ഭ്രൂണഹത്യ കൂടുകയും പെൺകുട്ടികൾ ഇല്ലാതാക്കുകയും അതോടൊപ്പം പുരുഷന്മാർക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരികയും ചെയ്യും. അഞ്ച് അധ്യായങ്ങളുള്ളതാണ് ഉത്തർപ്രദേശിൽ അവതരിപ്പിക്കപ്പെട്ട കരട് ജനസംഖ്യാ നിയന്ത്രണ ബില്ല്. അതിലെ പ്രധാനപ്പെട്ടതും ഏറെ ആക്ഷേപകരവുമായ ഭാഗങ്ങൾ നാം വിശദമായി മനസ്സിലാക്കേണ്ടതാണ്. ഈ ബില്ലിലെ നിർദ്ദേശങ്ങൾ, സംസ്ഥാനത്തെ ജനനനിരക്ക് കുറയ്ക്കുന്നതിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ദരിദ്ര കുടുംബങ്ങളെ…
അവർ പോരാടുകയാണ് വിജയം വരെ
2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. 2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ്…
പെഗസ് പടർന്നത് അമ്പത് രാജ്യങ്ങളിൽ
50 ഫോണുകളിലേക്ക് പെഗസസ് ചാര സോഫ്റ്റ് വെയർ അയക്കാൻ 56 കോടി രൂപ ചെലവാകും എന്നിരിക്കെ ആരാണ് നൂറുകണക്കിന് ചാര സൂത്രങ്ങൾ വാങ്ങാനുള്ള പണം ഇറക്കിയത്? വിവിധ രാജ്യങ്ങളിൽ പെഗസസ് കച്ചവടം ഉറപ്പിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലായി അതത് പ്രധാനമന്ത്രിമാർ ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.  ഹംഗറി, ഇന്ത്യ, റുവാണ്ട, അസർബൈജാൻ തുടങ്ങിയവയിൽ പെഗസസ് നയതന്ത്രത്തിന്റെ അടയാളങ്ങളുണ്ട്. ലോകത്തെ ഒന്നാകെ കീഴ്പ്പെടുത്തിയ കൊറോണ വൈറസ് ബാധയുടെ ദുരിതം സഹിക്കാനാകാതെ പ്രയാസപ്പെടുമ്പോഴാണ്, മറ്റൊരു വൈറസ് വളരെ മുമ്പ് തന്നെ ലോകരാജ്യങ്ങൾക്കുമേൽ പിടിമുറിക്കിയ…
ഈ കുട്ടികൾ പോകുന്നത് അപകടത്തിലേക്ക്!
ഏകദേശം, 37.15 ശതമാനം കുട്ടികൾക്ക്, പതിവായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് മൂലം ഏകാഗ്രത കുറയുന്നുണ്ടന്ന് പഠനങ്ങൾ പറയുന്നു. ഉറങ്ങുന്നതിനു മുമ്പുള്ള സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം, മനുഷ്യന്റെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.  സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന കുട്ടികളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്  നാഷണൽ അപെക്സ് ചൈൽഡ് റൈറ്റ്സ് ബോഡി അഥവാ എൻ‌.സി‌.പി‌.സി‌.ആർ. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽമീഡിയ…
കന്യാസ്ത്രീ ജീവിതത്തിൻ്റെ അറിയപ്പെടാത്ത മുഖങ്ങൾ
ആയിരക്കണക്കിന് കത്തോലിക്കാ കന്യാസ്ത്രീകൾ സഭയുടെ കുടക്കീഴിൽ ലൈംഗിക അടിമത്തത്തിൽ കഴിയുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അതിനിരയാകുന്നവർ അത് പുറത്തു പറയുന്നില്ല എന്നതാണ് വസ്തുത. കാരണം അവർക്കറിയാം നീതി ലഭ്യത എത്ര മാത്രം അസാധ്യമാണെന്ന്. അതിൻ്റെ ഉദാഹരണമാണല്ലോ സിസ്റ്റർ ലൂസിയുടെ അനുഭവങ്ങൾ ഇന്ത്യയിലെ ഏതൊരു പൗരനും വ്യക്തിസ്വാതന്ത്ര്യത്തിനും നീതിക്കും അർഹതയില്ലേ? ഒരു കന്യാസ്ത്രീ ആയതു കൊണ്ട് ഇന്ത്യൻ കോടതി അവൾക്ക് നീതി നിഷേധിക്കുമോ? അതോ, അവൾ ഒരു മതത്തിന് വഴിപ്പെട്ടവൾ മാത്രമായതു കൊണ്ട്…
കോവിഡ് കാലത്ത് പെരുകുന്ന അനാഥ കുഞ്ഞുങ്ങൾ
കോവിഡ് മൂലം ഇന്ത്യയിൽ 1.19 ലക്ഷം കുട്ടികൾ അനാഥരായിട്ടുണ്ടന്നാണ് കണക്കുകൾ പറയുന്നത്. മെക്സിക്കോ ആണ്  ഇതിൽ ഏറ്റവും മുന്നിൽ.1.4 ലക്ഷം അനാഥ കുട്ടികളാണ് അവിടെ ഉണ്ടായിട്ടുള്ളത്. ബ്രസീൽ രണ്ടാം സ്ഥാനത്ത്  നിൽകുമ്പോൾ തൊട്ടടുത്ത്, മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. 2020 മാർച്ച് ഒന്നു മുതൽ 2021 ഏപ്രിൽ മുപ്പത് വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ 11.34 ലക്ഷം കുട്ടികൾ അനാഥരായിട്ടുണ്ട് ജനറൽ മെഡിക്കൽ ജേണലായ ലാൻസെറ്റ് കഴിഞ്ഞ ദിവസം ഞട്ടിക്കുന്ന ചില കണക്കുകൾ പുറത്തുവിടുകയുണ്ടായി. കോവിഡ് മൂലം ഇന്ത്യയിൽ 1.19…
ജനസംഖ്യാ നിയന്ത്രണ ബില്ല് വിദഗ്ദരുടെ വിയോജിപ്പുകൾ
വിദഗ്ദരുടെ ഗവേഷണ പഠനങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഇത്തരം നയങ്ങൾ ഒട്ടും ഗുണകരമായിരിക്കില്ല എന്നാണ്. മാത്രമല്ല, പെൺ ഭ്രൂണഹത്യയുടെ വർധനവിനും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിനോ,സ്ത്രീകളെ മരണത്തിലേക്കോ, ആരോഗ്യപരമായ അപകടങ്ങളിലേക്കോ മറ്റും ഇത് നയിക്കും. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ ഭ്രൂണഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 200 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2021ജൂലൈ പതിനൊന്നിനായിരുന്നു യു.പിയിൽ പുതിയ ജനസംഖ്യാ നയത്തിൻ്റെ കരട് പുറത്തിറക്കിയത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിക്ക്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.