Skip to content Skip to sidebar Skip to footer
വംശവെറിയുടെ പൈശാചികത തുടരുക തന്നെയാണ്
ഗാസിയാബാദ ദസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ യതി നരസിംഹാനന്ദ് സരസ്വതി ഒരു പൊതുപ്രസംഗത്തിൽ വംശീയമായ ചില പ്രസ്താവനകൾ നടത്തിയതിനു ശേഷമാണ് ഇത്തരത്തിലുള്ള പരിശോധനകൾക്ക് ഇവർ മുതിർന്നത്. മിക്ക ഇലക്ട്രീഷ്യൻമാരും കടയുടമകളും പ്ലംബർമാരും മുസ്‌ലിംകളാണെന്നും, അവർ ഹിന്ദു വീടുകളിൽ കയറിയാൽ, അത് ഹിന്ദു സ്ത്രീകൾക്ക് അപകടമാണെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളുടെ കൈകളിൽ മെഹന്ദി ഇടുന്നത് അനുവദിക്കരുതെന്ന പ്രചാരണവുമായി തീവ്രവലതുപക്ഷ സംഘടനയിലെ ക്രാന്തി സേന രംഗത്തുവന്നിരിക്കുന്നു. ക്രാന്തി സേനയിലെ ചില അംഗങ്ങളാണ് മുസാഫർനഗറിലെ…
മുസ്ലിം പെണ്ണിന് വേണ്ടി കരയുന്നവരേ ‘ഓർമ്മയുണ്ടോ ഗുജറാത്തിലെയും കത്വയിലേയും മുസ്ലിം സ്ത്രീകളെ’
സുള്ളി ഡീൽസിലെ' എന്റെ ചിത്രം ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതായി. നീതിയെകുറിച്ചു എനിക്ക് പ്രതീക്ഷകൾ വളരെ കുറവായതിനാൽ മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു. സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ ആദ്യഭാഗം പരമ്പരാഗത വിശ്വാസങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ ഭാഷകളും നിറങ്ങളും പാരമ്പര്യങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും…
ന്യൂനപക്ഷ വിദ്യാലയങ്ങളുടെ ഈ കണക്കുകൾ അറിയാമോ?
സാമുദായികാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 11.54% വരുന്ന ക്രിസ്ത്യൻ സമുദായം 71.96% സ്‌കൂളുകളാണ് നടത്തുന്നത്. 69.18% വരുന്ന മുസ്‌ലിം സമുദായം നടത്തുന്നത് 22.75 % സ്‌കൂളുകൾ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 9.78% വരുന്ന സിഖ് സമുദായം 1.54% സ്‌കൂളുകളാണ് നടത്തുന്നത്. 3.83% ജനസംഖ്യയുള്ള ബുദ്ധ സമുദായം 0.48% സ്കൂളുകളാണ് നടത്തുന്നത്. 1.9 ശതമാനം ജനസംഖ്യയുള്ള ജൈനർ 1.56 ശതമാനം സ്കൂളുകളും നടത്തുന്നുണ്ട്. മദ്‌റസകൾ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ സ്‌കൂളുകളും 'വിദ്യാഭ്യാസ അവകാശ'ത്തിന്റെയും സർവ്വശിക്ഷാ…
സംഘ്പരിവാർ ഇന്ത്യയിലെ മുസ്ലിം സ്ത്രീയുടെ ജീവിതം ഇങ്ങിനെയൊക്കെയാണ്!
ബിജെപി മഹിളാ മോർച്ച നേതാവായ സുനിത സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; "ഹിന്ദു സഹോദരങ്ങൾ പത്തു പേരടങ്ങുന്ന ഒരു സംഘം ഉണ്ടാക്കി മുസ്‌ലിം അമ്മമാരെയും സഹോദരിമാരെയും തെരുവുകളിൽ പരസ്യമായി ബലാത്സംഗം ചെയ്യുകയും  മറ്റുള്ളവർക്ക് കാണാനായി അവരെ ചന്തയുടെ മധ്യത്തിൽ തൂക്കിയിടുകയും ചെയ്യണം. ഇന്ത്യയെ സംരക്ഷിക്കാൻ ഇതേ മാർഗമുള്ളൂ".  സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച്…
കേരളത്തിലെ സംവരണ പ്രക്ഷോഭങ്ങളും സംവരണ വിരുദ്ധ നീക്കങ്ങളും 
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.  കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ…
‘ജനസംഖ്യാ ജിഹാദ്’ തടയണം; ദൽഹിയിൽ മുഴങ്ങിയ മുസ്ലിംവിരുദ്ധ വർഗീയ മുദ്രാവാക്യങ്ങളുടെ അപകടങ്ങൾ
പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ജന്തർ മന്ദറിൽ, ഓഗസ്റ്റ് എട്ടാം തിയ്യതി, മുൻ ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയുടെ ആഹ്വാനത്തെത്തുടർന്ന് ഒത്തുകൂടിയ സംഘടനകളുടെയും അനുഭാവികളുടെയും പൊതുയോഗത്തിൽ പ്രകോപനപരമായ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. പരിപാടിയുടെ സംഘാടകർക്ക് അഞ്ച് പ്രധാന ആവശ്യങ്ങളാണ് ഉണ്ടായിരുന്നത്. ജനസംഖ്യ നിയന്ത്രണം, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കൽ, മതങ്ങളിൽ ഉടനീളം എല്ലാവർക്കും തുല്യ വിദ്യാഭ്യാസം, അനധികൃത കുടിയേറ്റത്തിനും പരിവർത്തനത്തിനും നിയന്ത്രണം എന്നിവ. ഇതിന്റ മറപിടിച്ചായിരുന്നു പ്രതിഷേധക്കാർ മുസ്ലീം വിരോധവും സമുദായ വിദ്വേഷവും…
സിറിയൻ അഭയാർത്ഥികളുടെ ഒളിമ്പിക്സ്
ഒളിമ്പിക്സ് ആഘോഷങ്ങൾ കെട്ടടങ്ങി. എന്നാൽ, സിറിയയിലെ കുട്ടികളുടെ ഒളിമ്പിക്സ് ആവേശം നിലച്ചിട്ടില്ല. സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ താമസിക്കുന്ന ഒരു പറ്റം കുട്ടികളാണ് ഒളിമ്പിക്സിന്റെ മാതൃകയിൽ കായിക മത്സരങ്ങൾ നടത്തിയത്. വർഷങ്ങളായി സിറിയ സംഘർഷഭൂമിയാണ്. ജനാധിപത്യ പോരാട്ടത്തെ അടിച്ചമർത്താനും 'വിമതരെ' ഒതുക്കാനും മറ്റുമായി സ്വന്തം പൗരൻമാരെ ഭരണകൂടം തന്നെ കൊല്ലുകയും അടയാർത്ഥികളാക്കുകയും ചെയ്തു കൊണ്ടിരുന്നു. 'വിമത പോരാളികൾക്കെതിരായ' ആക്രമണം എന്ന പേരിൽ ഗവൺമെന്റിന്റെ പീരങ്കി ഷെല്ലുകൾ ഒരു ഗ്രാമത്തിലേക്ക് എയ്തു വിട്ടപ്പോൾ, ഒരേ കുടുംബത്തിലെ നാല് കുട്ടികൾ കൊല്ലപ്പെട്ടത്…
വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയിൽ ഉണ്ടാവേണ്ടത്!
ആർ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ധാരാളം ശാഖകൾ രൂപീകരിക്കുകയും ശിശു മന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. പിന്നീട് ഐ.ടി സെല്ലിലൂടെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമായി. ആർ.എസ്.എസ് നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ ഗാന്ധി, നെഹ്റു, മൗലാന ആസാദ് എന്നിവരുടെ ആഖ്യാനങ്ങൾക്ക് വിരുദ്ധവും ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾക്ക് എതിരുമാണ്. ആർ.എസ്.എസിന്റെ സർസംഘചാലക് മോഹൻ ഭാഗവത് ഈയിടെ ഒരു പ്രസ്താവന നടത്തുകയുണ്ടായി;"ഇസ്‌ലാം ഒരിക്കലും ഇന്ത്യയിൽ അപകടകരമല്ല. ഇസ്‌ലാം-ഹിന്ദു സംവാദങ്ങളിലൂടെ ഇന്ത്യയിൽ സമാധാനം ഉണ്ടാക്കാൻ സാധിക്കും. മുസ്‌ലിംകൾ ഇന്ത്യയിൽ ജീവിക്കേണ്ടവരല്ല എന്ന്…
വാക്‌സിനുകൾ കൂട്ടി കലർത്തിയാൽ എന്ത് സംഭവിക്കും?
വാക്സിനുകളുടെ മിശ്രണത്തെ കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഭാവിൽ ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരായ പ്രതിരോധം വർധിപ്പിക്കുന്നതിന് ഈ പഠനം സഹായകമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാക്‌സിനുകൾ മിക്‌സ് ചെയ്യുന്ന കാര്യം വ്യക്തികൾ തീരുമാനിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനാൽ മിശ്രിത വാക്‌സിനുകളുടെ പ്രശ്നം വളരെ ശ്രദ്ധിക്കേണ്ടതാണ് ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിലെ രണ്ട് പ്രധാന വാക്സിനുകളാണ് കോവിഷീൽഡും കോവാക്സിനും. ഇവ രണ്ടും കൂടി ചേർന്ന് ഉണ്ടാക്കുന്ന മിശ്രിതം  മികച്ച ഫലങ്ങൾ നൽകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ…
ടോക്കിയോയിലെ സന്തോഷവും ദൽഹിയിലെ നിലവിളിയും
ഞാൻ ഇതെഴുതുമ്പോൾ, ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയുടെ കണ്ണുകൾ ഞാൻ കാണുന്നു. അവളുടെ ആ ദുരന്തത്തിൽ ഞാൻ അസ്വസ്ഥനാണ്. അവളുടെ ഭയാനകമായ വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ നടത്തിയ നിലവിളിയും കരച്ചിലും എന്റെ കാതുകളിൽ മുഴങ്ങികേൾക്കുന്നുണ്ട്. സുവർണ്ണ നേട്ടങ്ങളോടെ ടോക്കിയോ ഒളിമ്പിക്സിന് കൊടിയിറങ്ങിയതിൻ്റെ സന്തോഷത്തിലും, ദൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയും കുടുംബവും നമ്മുടെ വേദനയായി നിലകൊള്ളുന്നു. 100 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക്സിൽ സ്വർണമെഡൽ ലഭിച്ചതാണ് ഈ ഒളിമ്പിക്സിൻ്റെ പ്രത്യേകത. ടോക്കിയോയിലെ നമ്മുടെ കായികതാരങ്ങൾ …
യഥാർത്ഥ കണക്കിൽ മുസ്ലിംകൾ പിന്നിലാണ്!
രാജ്യത്തെ പൊതുവായ ജാതിബോധവും ഇസ്ലാമോഫോബിയയും ഇവിടെയും ഏതാണ്ട് അതേ അളവിൽ തന്നെ നില നിൽക്കുന്നതിനാലാണ് അധികാര വിഭവ പങ്കാളിത്തങ്ങളിൽ മുസ്ലിംകളിൽ ഇന്നും പിന്നാക്കം നിൽക്കുന്നത്. ആരോഗ്യമുള്ള ജനാധിപത്യ സംവിധാനത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അധികാര വിഭവ പങ്കാളിത്തത്തിൽ തുല്യതയാണ് ആവശ്യം. ഈ തുല്യത പൂർത്തിയാകുമ്പോഴാണ് സാമൂഹ്യനീതിയുണ്ടാകുക. അവിടെയാണ് സംവരണത്തിന്റെയും പ്രത്യേക ക്ഷേമ പദ്ധതികളുടെയും ആവശ്യകത. (കേരളത്തിലെ സംവരണ വിവാദവും സച്ചാർ - പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ രണ്ടാം ഭാഗം) മുസ്ലിം സ്കോളർഷിപ്പ്, മുസ്ലിം സംവരണം…
എന്തുകൊണ്ട് ജാതി സെൻസസ്?
ഇന്ത്യയിൽ ജാതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള അവസരമുണ്ടായിട്ടും, അത് സംവരണത്തെക്കുറിച്ചുള്ള സംവാദത്തിന് വസ്തുനിഷ്ഠതയുടെ പിൻബലം നൽകുന്നതിന് വളരെ ഉപകാരപ്പെടും എന്നിരിക്കെ, അങ്ങനെ ചെയ്യില്ലെന്ന് തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യക്ക് അടിയന്തിരമായി ഒരു ജാതി സെൻസസ് അനിവാര്യമാണ്. പക്ഷേ, എന്തുകൊണ്ടാണ് മോദി സർക്കാർ അത്തരത്തിൽ ഒന്ന് അനുവദിക്കാത്തത്? ഇന്ത്യയിൽ ജാതി അടിസ്ഥാനമാക്കിയുള്ള വൻ പദ്ധതികൾ നടപ്പിലാക്കാറുണ്ട്. എന്നിട്ടും അതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വിസമ്മതിക്കുന്നു. സർക്കാർ  പ്രവർത്തനങ്ങളിലെ വിരോധാഭാസങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ജാതി സെൻസസ് നടത്തേണ്ടെന്ന് തീരുമാനിച്ചതായി ജൂലൈ…
ദൽഹി ഹജ്ജ് ഹൗസിനെതിരെ തീവ്രഹിന്ദുത്വത്തിൻ്റെ പടയൊരുക്കം
ഹജ്ജ് ഹൗസിന്റെ നിർമ്മാണം രാജ്യത്തെ  തീവ്രവാദത്തിലേക്കും മുസ്ലീം ആധിപത്യത്തിലേക്കും നയിക്കുമെന്നാണ് ഇതിനെതിരെ രംഗത്തു വന്ന ഹിന്ദുത്വ വാദികൾ ആരോപിക്കുന്നത്. നികുതിദായകരുടെ പണം ഒരു മതസ്ഥലം നിർമ്മിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. പടിഞ്ഞാറൻ ദൽഹിയിലെ ദ്വാരക ഭർത്താൽ ചൗക്കിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നിരിക്കുന്നു. ഓഗസ്റ്റ് 06ന് വെള്ളിയാഴ്ച്ച ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം അനുസരിച്ച് ആയിരത്തിലധികം ആളുകളാണ് പ്രതിഷേധത്തിൽ തടിച്ചുകൂടിയത്. പ്രതിവർഷം ഏകദേശം 20,000 തീർത്ഥാടകർ ദൽഹിയി വഴി ഹജ്ജിന് പോകുന്നുണ്ട്.…
കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.  കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ…
ഇന്ത്യയിലെ തലമുറകളെ തകർക്കുന്ന ജാതി വിവേചനം  
"പോഷകാഹാരക്കുറവ്, ആവർത്തിച്ചുള്ള അണുബാധ, അപര്യാപ്തമായ മാനസിക സാമൂഹിക ഉത്തേജനം എന്നിവയാണ് കുട്ടികളുടെ വളർച്ച മുരടിപ്പിക്കുന്ന പ്രധാന കാരണം. ഇവയുടെ എല്ലാം മൂല കാരണം ദാരിദ്ര്യവുമാണ്. ജാതി വിവേചനം ഇന്ത്യയിലെ കുട്ടികളുടെ വികസനത്തെയും വളർച്ചയെയും വലിയ തോതിൽ ബാധിക്കുന്നുണ്ടന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആന്റ് അനാലിസിസ് പുറത്ത് വിട്ടത്. ജാതി വിഭാഗങ്ങളെ തരം തിരിച്ച കുട്ടികളുടെ കണക്ക് പരിശോധിച്ചാൽ    പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലായ്മ  കുട്ടികൾ നേരിടുന്നുവെന്നാണ് റിസേർച്ച് സെന്റെറിന്റ കണക്കുകൾ പറയുന്നത്. സവർണ്ണ…
ലൈംഗിക ചൂഷണത്തിനെതിരെ ജർമ്മൻ ജിംനാസ്റ്റിക്ക്
വർഷങ്ങളായി നിലനിൽക്കുന്ന ലൈംഗിക ചൂഷണ മനോഭാവങ്ങൾ മാറ്റാനാണ് ജർമൻ ടീം ഇത്തവണ പുതിയ വസ്ത്ര രീതി പരീക്ഷിച്ചത്. സ്പോട്സിൽ മാത്രമല്ല മറ്റു മേഖലകളിലേയും ലൈംഗിക ചൂഷണ സ്വഭാവമുള്ള വസ്ത്രധാരണാ രീതികൾക്കെതിരെ, ലോകമെങ്ങും സ്ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നതിന് ഇത് കാരണമായെങ്കിൽ! വലിയ സന്ദേശങ്ങൾ ലോകത്തിന് നൽകുന്നു എന്നതാണ് ടോകിയോ ഒളിമ്പിക്സിൻ്റെ ഒരു പ്രത്യേകത. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്നെതിരായ വനിതാ കായിക താരങ്ങളുടെ ക്രിയാത്മക പ്രതിഷേധമാണ് അതിൽ ഏറ്റവും പ്രധാനം. സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ നിർണായകമായ ചുവടുവെപ്പായി ഇതിനെ…
മെഡലിൻ്റെ അഭിമാനം ജാതിയുടെ അപമാനം
2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും, നാം ജാതിയുടെ മതിൽക്കെട്ടുകളിൽ അപമാനകരമാം വിധം അഭിരമിക്കുകയാണെന്ന് പറയാതെ വയ്യ. ടോക്കിയോവിൽ പി.വി സിന്ധുവും ലവ്‌ലിനയും ഇന്ത്യയുടെ യശസ്സ് ഉയർത്തിയപ്പോൾ, ഓൺലൈനിൽ ഇവരുടെ ജാതിയും മതവും പരതി ചിലർ ഇന്ത്യയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തിയിരിക്കുന്നു.  അവർ എല്ലാം മറന്ന് പോരാടി രാജ്യത്തിന് ഒളിമ്പിക്സ് മെഡൽ സമ്മാനിക്കുന്നു. രാജ്യം പക്ഷേ, അവരുടെ ജാതി തിരഞ്ഞ് അപമാനം തിരിച്ച് നൽകുന്നു. 2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും,…
യു.എ.പി.എ കേസുകൾ ഇങ്ങനെ!
യു.എ.പി.എ  ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവർ എത്രയാണ്?  ഇതേക്കുറിച്ച് പാർലമെന്റിലും രാജ്യസഭയിലും നടന്ന ചർച്ചയിൽ നിന്ന് ലഭിക്കുന്ന വിശദാംശങ്ങളിൽ ചിലത് ഇങ്ങനെയാണ്. "യു.എ.പി.എ നിയമ പ്രകാരം 2019ൽ 1,948 പേരെ അറസ്റ്റ് ചെയ്യുകയും 34 പേരെ കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്തു" തീവ്രവാദ വിരുദ്ധ നിയമ പ്രകാരം എത്ര പേർ ജയിലിൽ കഴിയുന്നുണ്ട് എന്ന ഡി.എം.കെ.യുടെ രാജ്യാസഭാംഗം തിരുച്ചി ശിവയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ്‌ നൽകിയ മറുപടി. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണ്…
ദേശസുരക്ഷയുടെ പേരിൽ പൗരസ്വാതന്ത്ര്യം ഹനിക്കണോ?
രാജ്യസുരക്ഷ സുപ്രധാനം തന്നെയാണ്. എന്നാൽ അതുറപ്പു വരുത്താനുള്ള ശ്രമങ്ങൾ ചിലപ്പോൾ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും വിപരീതമായി ബാധിക്കുന്നുണ്ട്. രഹസ്യ നിരീക്ഷണം എന്ന രീതി സ്വകാര്യതയെ ഹനിക്കുന്നുണ്ട്. എന്നാൽ, നിരീക്ഷണത്തിനിരയായതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പേരുകൾ പരിശോധിച്ചാൽ ദേശ സുരക്ഷ എന്ന പേരിൽ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഭരണകൂടവുമായി ഭിന്നാഭിപ്രായം പുലർത്തുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന കാര്യം വ്യക്തമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്നും പൊതുജനങ്ങൾക്കും നേരെയുള്ള അക്രമണത്തെയാണ് പെഗസസ് വിവാദം സത്യത്തിൽ പ്രതിഫലിപ്പിക്കുന്നത്. ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരുമടങ്ങുന്ന ഒരു പ്രത്യേക പട്ടികയിലെ ആളുകൾ രഹസ്യ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.