Skip to content Skip to sidebar Skip to footer

Economy

പെട്രോൾ വിലയും ഓയിൽ ബോണ്ടും തമ്മിലെന്ത്?
2022 സെപ്റ്റംബറിൽ 'ബിഹൈൻഡ് വുഡ്‌സ് ഐസ് ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമാ താരവും മുൻ രാജ്യ സഭാംഗവുമായ സുരേഷ് ഗോപി, പെട്രോൾ വില വർധനവിനെതിരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ട് ബാധ്യത വീട്ടാനാണ് ബി.ജെ.പി സർക്കാർ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ബി.ജെ.പി നേതാക്കൾ അവർത്തിച്ചുന്നയിക്കുന്ന ഈ അവകാശ വാദം തെറ്റാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സുരേഷ് ഗോപിയുടെ പരാമർശം: "2004 മുതൽ…
നാം അറിയുന്നുണ്ടോ ഈ വിലക്കയറ്റത്തിൻ്റെ കാരണങ്ങൾ?
2022 ഓഗസ്റ്റിൽ, Consumer Price Index (CPI) ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ഏകദേശം 7.6% ആയിരുന്നു. ഇതിൽ 60 ശതമാനവും ധാന്യങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ കുത്തനെയുള്ള പണപ്പെരുപ്പം മൂലമാണ് സംഭവിച്ചത്. 2021 ഓഗസ്റ്റിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഭക്ഷ്യ വിലക്കയറ്റത്തിന്റെ പ്രധാന പ്രേരകങ്ങൾ ഭക്ഷ്യ എണ്ണകൾ (വാർഷിക പണപ്പെരുപ്പ നിരക്ക് ശരാശരി 33%), മാംസം (ശരാശരി പണപ്പെരുപ്പ നിരക്ക് 18%), മത്സ്യം, പാൽ, പയർവർഗ്ഗങ്ങൾ (ശരാശരി പണപ്പെരുപ്പ നിരക്ക് 8-9%) എന്നിവയാണെന്ന് കാണാം. പാലും പാലുൽപ്പന്നങ്ങളും…
ഇന്ത്യൻ വ്യവസായികൾ ഇവിടെ നിക്ഷേപിക്കാൻ മടിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യൻ വ്യവസായികൾ രാജ്യത്ത് നിക്ഷേപിക്കാൻ തയ്യാറാവുന്നില്ലെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ സെപ്റ്റംബർ 13ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് വർഷമായി, വൻതോതിലുള്ള നികുതിയിളവ് മുതൽ, ഉൽപ്പാദന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കമ്പനികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകൾ വരെ, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച നടപടികൾ മന്ത്രി വിശദീകരിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള സഹായങ്ങൾ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ഇന്ത്യൻ വ്യവസായികൾ ഇവിടെ നിക്ഷേപിക്കാൻ മടിക്കുന്നത്? "Are you Hanuman? What are…
രൂപയുടെ മൂല്യം ഇനി ഇടിയാനുണ്ടോ?
28/ 09 / 2022, ബുധനാഴ്ച്ച വിപണി തുറന്നപ്പോൾ രൂപയുടെ മൂല്യം 37 പൈസ ഇടിഞ്ഞ് യു.എസ് ഡോളറിനെതിരെ 81.93 എന്ന റെക്കോർഡ് താഴ്ച്ചയിലെത്തിയിരുന്നു. 29 / 09 / 2022 നു, 35 പൈസ ഉയർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.58 ആയി. 26/09/2022, തിങ്കളാഴ്ച രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരെ 81.41 ആയിരുന്നു. മണി കൺട്രോൾ പ്രകാരം കറൻസി കുറയുകയും ഏകദേശം 2.28% നഷ്ടപ്പെടുകയും ചെയ്ത എട്ടാമത്തെ ട്രേഡിംഗ് സെഷനായിരുന്നു…
അദാനി ഇത്ര വളർന്നതെങ്ങനെ?
അമേരിക്കൻ വാർത്ത മാധ്യമം 'ബ്ലൂംബെർഗ്'ന്റെ റിപ്പോർട്ട് പ്രകാരം 2022 സെപ്റ്റംബർ 19 ന് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമതെത്തിയിരുന്നു. പുതുതായി ഏറ്റെടുത്ത അംബുജയും എ.സി.സിയും ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം സെപ്റ്റംബർ 16 വരെയുള്ള കണക്കനുസരിച്ചു 22.25 ലക്ഷം കോടി രൂപയാണ്. എക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 20.81 ലക്ഷം കോടി രൂപയാണ്. നിക്ഷേപകര്‍ക്ക് വന്‍നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളുടെ ഗണത്തില്‍ മുന്നിലാണ് അദാനി ഗ്രൂപ്പ്.…
രാഷ്ട്രീയ പാർട്ടികളുടെ ഭൂ കുടിശ്ശിക ഗണ്യമായി കുറക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.
രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച ഭൂമിയുടെ കുടിശ്ശിക കുറക്കാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകുന്നതോടെ ബി.ജെ.പിക്ക് മാത്രം ഏകദേശം 73.22 കോടി രൂപയാണ് ലാഭം. എന്നുമാത്രമല്ല ഗവർമെന്റ് കോൺഗ്രസിന് 27 ലക്ഷം രൂപ തിരികെ നൽകുകയും വേണം. 2000 മുതൽ 2017 വരെ 14 രാഷ്ട്രീയ പാർട്ടികൾക്ക്, ദൽഹിയിലെ അതത് പാർട്ടികൾക്ക് അനുവദിച്ച ഭൂമിക്കാണ് ഇത് ബാധകമാവുക. പാർലമെന്റിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഡൽഹിയിൽ ഭൂമി അനുവദിക്കുക. ഇരു സഭകളിലും (ലോക്സഭയും രാജ്യസഭയും)101 മുതൽ 200 അംഗങ്ങളുള്ള…
കോവിഡ് കാലത്ത് ഇന്ത്യയിൽ കോടീശ്വരൻമാർ കൂടി!
ഓക്‌സ്ഫാം ഇന്ത്യയുടെ 'ഇന്ത്യ ഇനീക്വാലിറ്റി റിപ്പോര്‍ട്ട്' പരിശോധിക്കുന്നു. ഇന്ത്യയുടെ നികുതി സംവിധാനം, സാമൂഹിക മേഖലയിലെ നിക്ഷേപത്തിനും ചെലവിനും പരിഗണന നല്‍കാതിരിക്കല്‍, പൊതു സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഈ അസമത്വങ്ങള്‍ക്ക് കാരണമായി ഓക്‌സ്ഫാം ഇനീക്വാലിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. കോവിഡ് മഹാമാരിയുടെ ദുരന്തമനുഭവിച്ച 2021ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ (2020) നിന്നും 142 ആയി ഉയര്‍ന്നു. ദേശീയ സമ്പത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത് ശതമാനത്തിന്റെയും പങ്ക് 6% ആയ കാലയളവുകൂടിയാണ് ഇത്. ഫോര്‍ബ്‌സ് പട്ടികയിലുള്‍പ്പെട്ട…
ഇന്ത്യയിൽ തൊഴിലില്ലായ്‌മ ക്രമാതീതമായി പെരുകുന്നു.
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സി.എം.ഐ.ഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്കിൽ കടുത്ത വർധനവ്. 8.3 ശതമാനമായിരുന്നു ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ 12 മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈയിൽ തൊഴിലില്ലായ്മാ നിരക്ക് 6.8% ആയിരുന്നു. സി.എം.ഐ.ഇയുടെ കണക്കനുസരിച്ച്, തൊഴിലെടുക്കുന്നവരുടെ എണ്ണം ജൂലൈയിൽ 399.38 ദശലക്ഷത്തിൽ നിന്ന് ഓഗസ്റ്റിൽ 397.78 ദശലക്ഷമായി കുറഞ്ഞു, ഗ്രാമീണ ഇന്ത്യയിൽ മാത്രം 1.3 ദശലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമായി. ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 2022…
ക്ഷേമപദ്ധതികളിൽ എന്തുകൊണ്ട് സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരം നൽകണം?
ഉയർന്ന ധനകമ്മിയും കടബാധ്യതകളും ഉള്ളപ്പോൾ തന്നെ ചില സംസ്ഥാനങ്ങൾ വികസന പ്രവർത്തനങ്ങളിലും ക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും മുന്നിട്ട് നിൽക്കുന്നതായി കാണാം. കേരളം, വെസ്റ്റ് ബംഗാൾ പോലുള്ള സംസ്ഥാനങ്ങൾ കാര്യക്ഷമമായ ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവരിലെ ജനസമൂഹത്തിന്റെ കൂടുതൽ ക്രിയാത്മകമായ ഉൽപാദന ക്ഷമത ഉറപ്പുവരുത്താനും കാരണമായി. ഇത് സാധ്യമാക്കുന്നത് സംസ്ഥാനങ്ങൾ അവരവരുടെ ഫെഡറൽ അധികാര ഘടനയിൽ നിന്നുകൊണ്ട് ആസൂത്രണങ്ങൾ നിർവഹിക്കുമ്പോൾ ആണ്. കേന്ദ്രത്തെ സംബന്ധിച്ച് സംസ്ഥാനങ്ങൾ അവരുടെ ഫെഡറൽ അധികാര ഘടനയെ ഉപയോഗപ്പെടുത്തി നടത്തുന്ന പദ്ധതികളോട്, വിശിഷ്യാ…
ഗ്രാമീണ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന ജാതി, മത, ലിംഗ വിവേചനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നു.
2019-20 കാലയളവിൽ നിത്യ വരുമാന/സ്വയം തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന എസ്.സി / എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവർ- 35.2 ശതമാനവും ഇതര വിഭാഗങ്ങളിൽ നിന്നുള്ളവരുടേത് 41.5 ശതമാനവുമാണ്. പ്രാതിനിധ്യത്തിൽ 6.3 ശതമാനം വ്യത്യാസമുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. മനുഷ്യ വിഭവങ്ങളും അവരുടെ അനുഭവങ്ങളുമാണ് ഈ വ്യത്യാസത്തെ സ്വാധീനിക്കുന്നത് എന്ന് ഓക്‌സ്ഫാം ഇന്ത്യ വിശകലനം ചെയ്യുന്നു. 2004-05 കാലയളവില്‍ തൊഴിൽ വിവേചനം 80% ആയിരുന്നുവെങ്കിൽ 2019-20 വര്‍ഷത്തില്‍ ഇത് 59% ആയി കുറഞ്ഞു. ഗ്രാമീണമേഖലയിൽ സ്ഥിരം തൊഴിലുകള്‍ ചെയ്യുന്ന…
നഗര പ്രദേശങ്ങളിലെ തൊഴിൽ, വേതന വിവേചനങ്ങൾ.
ഓക്സഫാം ഇന്ത്യ പുറത്തുവിട്ട INDIA DISCRIMINATION 2022 റിപ്പോർട്ട് രാജ്യത്ത് വിവിധ മേഖലയിലുള്ള വിവേചനങ്ങളുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വ്യത്യസ്ത മേഖലയിലെ ജാതി, മത, ലിംഗ വിവേചനങ്ങളെയാണ് റിപ്പോർട്ട് പ്രധാനമായും കാണിക്കാൻ ശ്രമിക്കുന്നത്. 2004-05 മുതൽ 2019-20 വരെയുള്ള കാലയളവിൽ ജാതി, മത മേഖലയിലെ വിവേചനങ്ങളിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും ലിംഗ വിവേചനം ഒരു മാറ്റവും ഇല്ലാതെ തുടരുന്നു എന്ന് റിപ്പോർട്ട് കാണിക്കുന്നു. തൊഴിൽ വിപണിയിലെ വിവേചനങ്ങളെ കുറിച്ചുള്ള കണക്കുകളാണ് ചുവടെ. തൊഴിൽ എടുക്കുന്നവരെ തന്നെ മൂന്നായി…
മാനവ വികസന സൂചികയിൽ ഇന്ത്യ 132 ആം സ്ഥാനത്ത്‌.
'യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം റിപ്പോർട്ട്' പ്രകാരം, 2021-ലെ മാനവ വികസന സൂചികയിൽ, 191 രാജ്യങ്ങളിൽ 132 ആം സ്ഥാനത്താണ് ഇന്ത്യ. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനുള്ള രാജ്യത്തെ പൗരന്മാരുടെ കഴിവ്, അറിവ് സമ്പാദിക്കാനുള്ള അവസരം, ജീവിത നിലവാരം തുടങ്ങിയ ഘടകങ്ങളാണ് മാനവ വികസന സൂചിക തയ്യാറാക്കാൻ റിപ്പോർട്ട് കണക്കിലെടുത്തിട്ടുള്ളത്. 2022 സെപ്റ്റംബർ 8 നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 1990 മുതൽ, 2019 വരെ ഇന്ത്യയുടെ മാനവ വികസന സൂചികയിൽ എല്ലാ വർഷവും പുരോഗതിയുണ്ടായിരുന്നു. എന്നാൽ, 2020 ൽ…
കേരള സർക്കാരിന് കൂടുതൽ മുതൽ മുടക്കുള്ള പദ്ധതിയിൽ അവകാശവാദവുമായി കേന്ദ്രം.
"ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അതിനനുസരിച്ച് സംവേദനക്ഷമമായ പ്രവർത്തനങ്ങളുമാണ് മുന്നോട്ട് വെക്കുന്നത്‌. ദരിദ്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷത്തോളം വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തോളം വീടുകൾ പൂർത്തികരിച്ചിരിക്കുന്നു എന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്". സെപ്റ്റംബർ ഒന്നാം തീയതി കൊച്ചിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. വീട് നിർമ്മാണം സംബന്ധിച്ച്…
പിടിച്ചെടുത്ത കള്ളനോട്ടുകളിൽ 60%വും 2000 രൂപയുടേത്.
എൻ.സി.ആർ.ബിയുടെ 'ക്രൈം ഇൻ ഇന്ത്യ 2021 റിപ്പോർട്ട്' പ്രകാരം, 2021ൽ ഇന്ത്യയിൽ പിടിച്ചെടുത്ത കള്ളനോട്ടുകളിൽ 60 ശതമാനവും 2000 രൂപയുടെ നോട്ടുകളാണ്. പിടിച്ചെടുത്ത 20.39 കോടി കള്ളനോട്ടുകളിൽ 12.18 കോടിയോളമാണ് 2000 രൂപയുടെ നോട്ടുകളുള്ളത്. 2016 ൽ കേന്ദ്ര സർക്കാർ, 500-1000 നോട്ടുകൾ നിരോധിച്ചുകൊണ്ട് 500 - 2000 ന്റെ പുതിയ നോട്ടുകൾ ഇറക്കിയിരുന്നു. രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച ഈ തീരുമാനത്തിനു പിന്നിലെ പ്രധാന ഉദ്ദേശ്യങ്ങളിൽ ഒന്ന് കള്ളനോട്ടുകൾ ഇല്ലാതാക്കലായിരുന്നുവെന്ന് സർക്കാർ…
ഗൗതം അദാനി എൻ.ഡി.ടി.വിയിൽ ഓഹരി സ്വന്തമാക്കിയത് എങ്ങനെ?
കൗശൽ ഷ്രോഫ് വലിയ മുതൽമുടക്ക് ആവശ്യമായി വരുന്ന, വിവിധ വ്യവസായ മേഖലകളിലേക്ക് വളർച്ച വ്യാപിപ്പിക്കുന്നതിന്റെ ഫലമായി അദാനി ഗ്രൂപ് ഭീമമായ കടത്തിലാണെന്ന് 'ക്രെഡിറ്റ്സൈറ്റ്‌സ്' എന്ന ഗവേഷക സംഘടനയുടെ റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ്, 'വിശ്വപ്രധാൻ കൊമേഷ്യൽ പ്രൈവറ്റ് ലിമിറ്റഡ്' (വി.പി.സി.എൽ ) എന്ന ചെറിയ കമ്പനി ഏറ്റെടുത്തതായി അദാനി ഗ്രൂപ് മാധ്യമങ്ങളെ അറിയിക്കുന്നത്. വി.പി.സി.എല്ലി.ലൂടെ അദാനി പ്രമുഖ മാധ്യമസ്ഥാപനമായ എൻ.ഡി.ടി.വിക്കുമേൽ നിയന്ത്രണം സാധ്യമാക്കിയത് എങ്ങനെയെന്ന് പരിശോധിക്കുന്നു. എൻ.ഡി.ടി.വിയുടെ സ്ഥാപക എഡിറ്റർമാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർക്ക്…
എന്‍.ഡി.ടി.വിയില്‍ 29.18% ഓഹരി സ്വന്തമാക്കി അദാനി മീഡിയ നെറ്റ്‌വർക്ക്സ്.
എൻഡിടിവി യുടെ 29.18 ശതമാനം ഓഹരി വാങ്ങി അദാനി മീഡിയ നെറ്റ്‌വർക്ക്സ്. ഓഹരി ഉടമസ്ഥരായ വി.പി.സി.എൽ മുഖേനയാണ് ഇതെന്ന് അദാനി ഗ്രൂപ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എൻ.ഡി.ടി.വി യുടെ 29.18 ശതമാനം ഓഹരി കൈവശമുള്ള ആർ.ആർ.പി.ആർ എന്ന കമ്പനിയുടെ 99.5 ശതമാനം ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആർ.ആർ.പി.ആറിന്റെ പൂർണ നിയന്ത്രണം വി.സി.പി.എല്ലിന്റെ കീഴിലാകും. പുതുമാധ്യമ മേഖലയില്‍ നിലയുറപ്പിക്കാനുള്ള അദാനി മീഡിയ നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് എ.എം.ജി നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ സിഇഓ സഞ്ജയ്…
ആഗോള സൂചികകളിൽ ഇന്ത്യയുടെ സ്ഥാനമെവിടെ?
എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കഴിഞ്ഞ നമ്മുടെ രാജ്യത്തിൻ്റെ ചില മറുവശങ്ങൾ കൂടി. ആഗോള സൂചികകളുടെ അടിസ്ഥാനത്തിൽ നാം പല രംഗത്തും എവിടെ എത്തിനിൽക്കുന്നുവെന്ന് ഫാക്റ്റ്ഷീറ്റ്സ് പരിശോധിക്കുന്നു. നാം തിരുത്തേണ്ട മേഖലകൾ ഏതൊക്കെയെന്ന് തിരിച്ചറിയുക മുന്നോട്ട് പോകാൻ അനിവാര്യമാണ്. 1 . മാധ്യമ സ്വാതന്ത്ര്യ സൂചിക 180 ഓളം രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകരുടെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള താരതമ്യമാണ് മാധ്യമ സ്വാതന്ത്ര്യ സൂചിക. 2002 ൽ ഈ സൂചിക പ്രകാരം 80 ആം സ്ഥാനത്തുണ്ടായിരുന്ന…
സാമ്പത്തിക സ്വയം ഭരണാവകാശം വികസനത്തിലേക്കുള്ള വഴിയാണ്.
ധരണിധരൻ പാർലമെൻ്റിലെ ചോദ്യോത്തര വേളയിൽ, വിലകയറ്റത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയം ഭരണാവകാശം പരിമിതമാണെന്നിരിക്കെ, ജി.എസ്.ടി അടക്കമുള്ള പരോക്ഷ നികുതി വർധനവ് മൂലം വിലക്കയറ്റവും അസമത്വത്തിവും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളം- തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കൃത്യമായ ഇടപെടലുകളിലൂടെ പണപെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നത് പാടെ വിസ്മരിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം. വളരുന്ന അസമത്വം…
പരിഹാരമില്ലാതെ തുടരുന്ന കർഷക ആത്മഹത്യകൾ
2018-ന് ശേഷം രാജ്യത്തുടനീളം ഓരോ വർഷവും 5,000ൽ പരം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് അടുത്തിടെ രാജ്യസഭയിൽ അവതരിപ്പിച്ച റിപോർട്ടിൽ കൃഷി മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാഗം രാഘവ് ഛദ്ദ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങൾ അവതരിപ്പിച്ചത്. കണക്കുകൾ പ്രകാരം 2020ൽ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5,570 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിൽ 2,567 പേർ മഹാരാഷ്ട്രയിൽ…
ആ സബ്‌സിഡി ഒഴിവാക്കുകയാണോ?
2013ൽ യു.പി.എ സർക്കാരിന്റെ കീഴിലാണ് പഹൽ എന്ന് ചുരുക്കി വിളിക്കുന്ന (ഡയറക്ട് ബെനിഫിറ്റ്‌സ് ഫോർ ദ എൽ.പി.ജി. കൺസ്യൂമേഴ്‌സ് സ്‌കീം) പ്രത്യക്ഷ ഹസ്തന്തരിത് ലാഭ് ആരംഭിച്ചത്. പദ്ധതി തുടങ്ങിയ ഉടനെ കോടതി ഇടപെട്ട് നിർത്തിവെച്ചിരുന്നു. അതിനുശേഷം 2014ൽ സബ്‌സിഡി ലഭിക്കുന്നതിന് ആധാർ വേണമെന്ന നിബന്ധന ഒഴിവാക്കിയാണ് പഹൽ പേരിട്ട പദ്ധതി വീണ്ടും തുടങ്ങിയത്. മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇത് പരിഷ്കരിച്ച് രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കാൻ തുടങ്ങി. ഈ പദ്ധതിക്ക് കീഴിൽ, ഉപഭോക്താക്കൾ ഒരു ഗാർഹിക എൽ.പി.ജി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.