Skip to content Skip to sidebar Skip to footer

Economy

അത് 10,000 കോടിയും കടന്നു!
പൗരന്മാർക്കോ കോർപ്പറേറ്റുകൾക്കോ, ഒരു ബാങ്കിൽ നിന്ന് വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറാൻ കഴിയുന്ന പണ ഉപകരണങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. അവയുടെ 21-ാമത് വിൽപ്പന 2022 ജൂലൈ ഒന്നിനും, ജൂലൈ പത്തിനും ഇടയിൽ കേന്ദ്ര സർക്കാർ നടത്തുകയുണ്ടായി. 2018-ൽ ആരംഭിച്ച ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന 389.5 കോടി രൂപ വർധിച്ച്, 10,246 കോടി രൂപയായി ഉയർന്നിരിക്കുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. ഇലക്ട്‌റൽ ബോണ്ടുകൾ പലിശരഹിതമാണ്, അവ കൈപ്പറ്റിയതായി ആരും…
എല്‍.ഐ.സിയുടെ അറിഞ്ഞുകൊണ്ടുള്ള പരാജയം!
സിദ്ധിഖുൽ അക്ബർ ഏറെ കെട്ടിഘോഷിക്കപ്പെടുന്ന കാര്യങ്ങള്‍ മികച്ച നിലയിൽ എത്തിയില്ലെങ്കില്‍ അതുണ്ടാക്കുന്ന നിരാശയും വലുതായിരിക്കും. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ചരിത്ര നിമിഷങ്ങളെന്ന് വിശേഷിപ്പിച്ച എല്‍.ഐ.സിയുടെ ഐ.പി.ഒയിൽ ഉണ്ടായിരിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണികളെല്ലാം തകര്‍ച്ചയിലേക്ക് നീങ്ങിയതിനാല്‍ ഇത് എല്‍.ഐ.സിയുടെ ഐ.പി.ഒയില്‍ പ്രതിഫലിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതുകാരണമാണ് ഐ.പി.ഒയുടെ ഓഹരികള്‍ വെട്ടിക്കുറച്ചത്. ആദ്യം അഞ്ച് ശതമാനം ഓഹരികളായിരുന്നു പ്രാഥമിക വില്‍പ്പനയിലൂടെ കൈമാറാന്‍ തീരുമാനിച്ചിരുന്നതെങ്കിലും വിപണിയില്‍ പ്രതികൂല സാഹചര്യമാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് 3.5 ശതമാനമാക്കി വെട്ടിക്കുറച്ചത്.…
ഈ ശ്രമം രാജ്യത്തെ വിഭജിക്കും.
രഘുറാം രാജൻ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ) വലിയൊരു വിഭാഗം വരുന്ന ന്യൂനപക്ഷത്തെ വെറും രണ്ടാം തരം പൗരന്മാരാക്കി മാറ്റാനുള്ള ശ്രമങ്ങൾ രാജ്യത്തെ ആഭ്യന്തര കലഹത്തിലേക്ക് നയിക്കുകയും വിഭജിക്കുകയും ചെയ്യും. ഭൗമരാഷ്ട്രീയ കലാപത്തിന്റെ ഈ കാലത്ത് പ്രദേശികമായും വിദേശ ഇടപെടലുകൾ വഴിയും അത് ഇന്ത്യയെ ദുർബലപെടുത്തും. ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നത് ഒരിക്കലും നന്മയിലേക്ക് നയിക്കില്ല. ശ്രീലങ്കയുടെയുടെ അനുഭവം അതാണ്. രാഷ്ട്രീയക്കാർ ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്, തൊഴിൽ പ്രതിസന്ധിയെ വഴിതിരിച്ചുവിടാൻ ശ്രമിക്കുമ്പോൾ എന്ത് സംഭവിക്കും…
അപേക്ഷകർ 22.5 കോടി, ജോലി ലഭിച്ചത് 7.22 ലക്ഷത്തിന് മാത്രം.
കേന്ദ്ര സർക്കാർ സർവീസിൽ ജോലിക്ക് അപേക്ഷിച്ച 22.05 കോടിയിൽ, 7.22 ലക്ഷം പേർ മാത്രമാണ് 2014 മുതൽ റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് പാർലമെന്റിൽ ഗവൺമെൻ്റിൻ്റെ വെളിപ്പെടുത്തൽ. തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് എം.പി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ലോക്‌സഭയിൽ ഇത് സംബന്ധിച്ച ഡാറ്റ അവതരിപ്പിച്ചത്. കേന്ദ്ര സർക്കാർ തസ്തികകളിൽ ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടന്നത്, ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന 2019-'20-ലാണ്. 1.47 ലക്ഷം പേരാണ്…
നിഗൂഢമാണ് ഈ അവകാശവാദങ്ങൾ.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2021-22 സാമ്പത്തിക വർഷത്തിൽ 13,000 കോടിയായി ഉയർന്നുവെന്ന് പ്രതിരോധ മന്ത്രാലയം ഈയടുത്ത് അവകാശപ്പെടുകയുണ്ടായി. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 55% വർധനവ്. കയറ്റുമതിയുടെ 70 ശതമാനവും സ്വകാര്യമേഖലയിൽ നിന്നാണെന്ന് ഈ നേട്ടം പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിദേശത്ത് വിറ്റഴിച്ച വസ്തുക്കളുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച്, രാജ്യത്തിൻ്റെ പ്രതിരോധ കയറ്റുമതിയിലെ യഥാർത്ഥ വളർച്ചയെക്കുറിച്ചോ, വരും വർഷങ്ങളിലെ സാധ്യതകളെക്കുറിച്ചോ കൃത്യമായ ഒരു നിഗമനത്തിൽ…
രൂപയുടെ മൂല്യമിടിഞ്ഞാൽ സാധാരണക്കാരന് എന്താണ്?
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. 80 എന്ന പ്രതീകാത്മക നിലവാരം കടന്നു കഴിഞ്ഞിരിക്കുന്നു. ഒന്നാമതായി, ഫെഡറൽ റിസർവും, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്ക് ഗവർണർമാരും അഴിച്ചുവിട്ട, സാമ്പത്തിക ഞെരുക്കത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോള മാക്രോ ഇക്കണോമിക് അന്തരീക്ഷം, വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് ഡോളറിന്റെ "സുരക്ഷിത സങ്കേത"ത്തിലേക്കുള്ള പണമൊഴുക്കിന് കാരണമായി. ക്രൂഡ് ഓയിൽ വില റെക്കോർഡ് വർധനവിലെത്തിയത് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത് ഇന്ത്യയുടെ ഇറക്കുമതി വർധിപ്പിക്കുകയും അതേസമയം കയറ്റുമതിയുടെ സഞ്ചിത മൂല്യം കുറക്കുകയും അതുവഴി രാജ്യത്തിൻ്റെ വ്യാപാര…
ശ്രീലങ്ക: പഠിക്കാൻ ഏറെയുണ്ട്.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ജൂൺ 14നു അദ്ദേഹം മാലിദീപിൽ എത്തി. എന്നാൽ അദ്ദേഹത്തിനെതിരെ മാലിദ്വീപിൽ പ്രതിഷേധം ഉയർന്നതോടെ സിംഗപ്പൂരിലേക്ക് കടന്നു. അവിടെയും അധികനാൾ തങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കൂടാതെ സിംഗപ്പൂർ അദ്ദേഹത്തിന് അഭയം നൽകാൻ സാധ്യതയില്ലെന്ന രീതിയിൽ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. അഭയം നൽകണം എന്നാവശ്യപെട്ട് ഇന്ത്യയെ സമീപിച്ചതായും അഭ്യൂഹമുണ്ട്. എന്നാൽ കേന്ദ്രം ഇത് തള്ളിയിരിക്കുകയാണ്. രാജപക്‌സെ എന്ന ഭരണാധികാരിയെ അഭയാർത്തിയാക്കിയത് ശ്രീലങ്കയിൽ അടുത്ത കാലങ്ങളിലായി അരങ്ങേറിയ നാടകീയ സംഭവങ്ങളാണ്. 2022…
പഠനോപകരണങ്ങൾ മുതൽ ആശുപത്രി റൂമുകൾ വരെ. ജി.എസ്.ടി വർധനവ് ബാധിക്കുന്ന സേവനങ്ങൾ ഏതൊക്കെ?
ജൂലൈ 18 മുതൽ, പാലും തൈരും തുടങ്ങി 5,000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ആശുപത്രി റൂമുകൾ ഉൾപ്പെടെയുള്ള നിരവധി സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതി വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. അസംസ്‌കൃത വസ്തുക്കളുടെ നികുതി അന്തിമ ഉൽപ്പന്നത്തേക്കാൾ കൂടുതലായ ഇൻവെർട്ടഡ് ഡ്യൂട്ടി ഘടന നീക്കം ചെയ്ത് നിരക്കുകൾ യുക്തിസഹമാക്കാൻ കഴിഞ്ഞ മാസം ചരക്ക് സേവന നികുതി കൗൺസിൽ തീരുമാനിച്ചിരിക്കുന്നു. ജി.എസ്.ടി കൗൺസിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഉയർന്ന നികുതിനിരക്കിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ ആശങ്ക ഉന്നയിച്ചിരുന്നു. ഇത് രാജ്യത്തെ പൗരന്മാരുടെ മേൽ…
“ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ” കെ. ചന്ദ്രശേഖർ റാവു.
നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യയിൽ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥയെന്നും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. "ഇന്ദിര ഗാന്ധിക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാനുള്ള ധൈര്യമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യയിൽ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്." നരേന്ദ്ര മോദിയുടെ 2012ലെ ഒരു വീഡിയോ ഉയർത്തികാട്ടിയായിരുന്നു ചന്ദ്രശേഖർ റാവുവിൻ്റെ പ്രതികരണം. 2012 ൽ യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞതിനെ ചോദ്യം ചെയ്യുന്ന മോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പും ശേഷവും എടുക്കുന്ന നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുകയാണ് റാവു.…
മോദി സർക്കാരിനു കീഴിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചോ?
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നിട്ട് എട്ട് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ സന്ദർഭത്തിൽ തങ്ങളുടെ ഭരണകാലത്ത് കൈവരിച്ചിട്ടുള്ള നഗരപ്രദേശങ്ങളിലെ ഗതാഗത വളർച്ചയുമായി ബന്ധപ്പെട്ട് സർക്കാരും, നരേന്ദ്ര മോദി അടക്കമുള്ള നിരവധി മന്ത്രിമാരും, ബി.ജെ.പി നേതാക്കളും ചില അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. With the number of operational airports doubling over the last #8YearsOfInfraGati, air travel is now becoming accessible even in the remote corners of the country.…
മോദി ഗവൺമെൻ്റ് സാമ്പത്തിക പരാജയം!
അരുൺ കുമാർ. നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായതിന്റെ മൂന്നാം വാർഷികം ജൂൺ ആദ്യത്തിൽ ബി.ജെ.പി ആഘോഷിക്കുകയുണ്ടായി. എന്നാൽ, ഈ സ്വാഭിനന്ദന കോപ്രായം, തുടർച്ചയായ ചില സംഭവവികാസങ്ങൾ കാരണം കലങ്ങിപ്പോയി. അതെല്ലാം തന്നെ നരേന്ദ്ര മോഡി ഭരണകാലത്ത് സംഭവിച്ചിട്ടുള്ള പാളിച്ചകളായിരുന്നു. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന വാർത്തയായിരുന്നു ആദ്യം വന്നത്. പിന്നീട് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ കോലിളക്കം സൃഷ്ടിച്ചു. ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും പരിക്കുകളിൽ നിന്ന്…
സ്വിസ്സ് ബാങ്കുകളിൽ വർധിക്കുന്ന ഇന്ത്യൻ നിക്ഷേപങ്ങൾ.
സ്വിസ് ബാങ്കുകളിൽ ഇന്ത്യൻ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപം 14 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ 3.83 ബില്യൺ സ്വിസ് ഫ്രാങ്ക് (30,500 കോടി രൂപ) എത്തിയിരിക്കുന്നു. സ്വിറ്റ്സർലൻഡിലെ സെൻട്രൽ ബാങ്കിൽ നിന്നുള്ള വാർഷിക കണക്കാണ് പുറത്ത് വന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ ഇടപാടുകാർ സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുക വർധിക്കുന്നത്. കഴിഞ്ഞ വർഷം, ഇന്ത്യൻ അക്കൗണ്ടുകളിൽ മൊത്തം 2.55 ബില്യൺ സ്വിസ് ഫ്രാങ്കുകളുടെ (20,700 കോടിയിലധികം) നിക്ഷേപം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, അതായത് 2019ലെ 899…
യു പി യിലെ തൊഴിലില്ലായ്മ ആ അവകാശവാദം തെറ്റാണ്
ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ തൊഴിലില്ലായ്മ 18 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞുവെന്ന് ജൂൺ 3 വെള്ളിയാഴ്ച്ച ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ നടന്ന ഉത്തർപ്രദേശ് നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുകയുണ്ടായി. 2017 മുതൽ സംസ്ഥാനത്ത് തന്റെ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ആദിത്യനാഥ് പറഞ്ഞത്; “ഞങ്ങൾ സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു, ക്രമസമാധാന നില മെച്ചപ്പെടുത്തി, പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ 'ഒരു ജില്ല-ഒരു ഉത്പന്നം' പദ്ധതി നടപ്പിലാക്കി" എന്നാണ്.…
അവരിപ്പോഴും വിസർജ്ജിക്കുന്നത് വെളിയിടങ്ങളിൽ തന്നെ!
2019-ൽ ഇന്ത്യയെ വെളിയിട വിസർജനത്തിൽ നിന്ന് മുക്തമാക്കിയെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും, 2019-21ൽ NFHS നടത്തിയ ഏറ്റവും പുതിയ സർവേ കാണിക്കുന്നത് 19 ശതമാനം ഇന്ത്യൻ വീടുകളിലും ഒരു തരത്തിലുള്ള ശുചിമുറി സൗകര്യങ്ങളും ഇല്ല എന്നാണ്. എന്നിരുന്നാലും, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്ന കുടുംബങ്ങളുടെ ശതമാനം 2015-16 ൽ ഉണ്ടായിരുന്ന 39 ശതമാനത്തിൽ നിന്ന് 2019-21 ൽ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബീഹാറിലാണ് (62 ശതമാനം) ഏറ്റവും കുറവ് ശുചിമുറി സൗകര്യമുള്ളത്. ജാർഖണ്ഡിൽ 70 ശതമാനം ആളുകളും…
മോദിയുടെ വ്യാപാര നയങ്ങൾ പരാജയമാണ്!
സാമ്പത്തിക നയം സ്ഥിരതയുള്ളതും പ്രവചിക്കാവുന്നതുമായിരിക്കണം. ഫ്ലിപ്പ്-ഫ്ലോപ്പുകൾ വിശാലമായ സാമ്പത്തിക വളർച്ചയ്ക്ക് ഗുണം ചെയ്യില്ല. 2021-22ൽ ചരക്കുകളിലും സേവനങ്ങളിലുമായി ഇന്ത്യ 670 ബില്യൺ ഡോളറിന്റെ കയറ്റുമതി രേഖപ്പെടുത്തിയിരുന്നു. തദടിസ്ഥാനത്തിൽ, “കയറ്റുമതി കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥ” സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങൾ കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വിശദീകരിക്കുകയുണ്ടായി. എന്നാൽ, ഒരു മാസത്തിനകം ഗോതമ്പ്, പരുത്തി, പഞ്ചസാര, സ്റ്റീൽ എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അരിയുടെ കയറ്റുമതിക്കും പരിധി നിശ്ചയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ…
പ്രതീക്ഷക്ക് വക നൽകാത്ത ഇന്ത്യൻ സാമ്പത്തിക രംഗം.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യയിൽ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളിൽ ഭൂരിഭാഗവും ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് ലഭിച്ചത്. എന്നാൽ, ബാക്കിയുള്ളവർക്ക് പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക പ്രയാസങ്ങളുടെയും വർധിച്ച വേദനകളാണ് അനുഭവിക്കേണ്ടി വന്നത്. എല്ലാ സാമ്പത്തിക പ്രതിസന്ധികളും മറികടക്കാൻ അതത് സമൂഹങ്ങൾക്ക് സാധിക്കാറുണ്ട്. എന്നാൽ നിലവിലെ ഇന്ത്യൻ സാമ്പത്തിക മേഖല കാണുമ്പോൾ അത് സാധ്യമാകുമോ എന്നൊരു ചോദ്യം മുന്നിൽ വന്നു നിൽക്കുന്നു. ഡൗവ്വിനും നാസ്ഡാകിനും ഒറ്റ രാത്രികൊണ്ടുണ്ടായ തകർച്ച ഇന്ത്യയിൽ മറ്റൊരു ഓഹരി വിപണി തകർച്ചയെക്കുറിച്ചുള്ള ഭയം കൊണ്ടുവരുന്നു. തികച്ചും…
ശ്രീലങ്ക; കാണുന്നത് താത്കാലിക ഐക്യം.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിലക്കയറ്റം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുകയും പ്രക്ഷോഭങ്ങൾ രാജ്യത്ത് മുഴുവനായി വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രക്ഷോഭം മന്ത്രിമായരുടെയും എംപി മായുടേയും വീടുകളും മറ്റും പ്രതിഷേധക്കാർ കത്തിക്കുന്ന അവസ്ഥ വരെ എത്തി. പ്രമുഖ നേതാക്കളിൽ പലരും രായ്ക്കുരാമാനം നാടുവിട്ടു. ജനരോക്ഷം പ്രസിഡൻ്റ് ഗോതബയ രാജപക്സ (Gotabaya Rajapaksa), അദ്ദേഹത്തിൻ്റെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നിവർക്കെതിരെയാണ്. കോവിഡ്19 നെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്നതിലുള്ള…
കോവിഡ് കാലത്തെ ആശുപത്രി കിടക്കകൾ
ചെന്നൈയിലെ പ്രമുഖ ഗവണ്മെന്റ് ആശുപത്രിയായ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് പുറത്ത് മെയ് ഉച്ചതിരിഞ്ഞ് 29-ലധികം ആംബുലൻസുകൾ അണിനിരനിരുന്നു. ആംബുലൻസിനുള്ളിൽ രോഗികളെ ഓരോരുത്തരെയായി പരിശോധിച്ചുകൊണ്ട് പുറത്ത് ഡോക്ടർമാരുടെ ഒരുസംഘവും. ആശുപത്രിയിലെ 1,618 കിടക്കകളും നിറഞ്ഞിരുന്നു.  രോഗികളും ബന്ധുക്കളും യാചിച്ചിട്ടും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. കാരണം, അവിടെ ഇടമുണ്ടായിരുന്നില്ല. ആംബുലൻസിൽ ഡോക്ടർമാർ പരിശോധിച്ചുകൊണ്ടിരിക്കെ തന്നെ രണ്ട് രോഗികൾ മരിച്ചു. സ്വകാര്യ ആശുപത്രികൾ വളരെ ഗുരുതരമായ രോഗികളെയാണ് അങ്ങോട്ട് അയക്കുന്നതെന്ന് ആശുപത്രി…
വർഗീയത ബാംഗ്ലൂരിനെ തകർക്കുമോ!?
കർണാടകയിൽ വംശീയ ആക്രമണങ്ങൾ രൂക്ഷമായതോടെ നിക്ഷേപം തേടി ഐ.ടി കമ്പനികൾ തമിഴ്നാട്ടിലേക്ക് പോകുന്നു. ഇന്ത്യയുടെ " ഐ.ടി ഹബ്" ആയി കണക്കാക്കപ്പെടുന്ന കർണാടക, ലോകത്തിലെ നാലാമത്തെ വലിയ ടെക്നോളജി ക്ലസ്റ്ററിന്റെ ആസ്ഥാനമാണ്. എന്നാൽ കർണാടകയെ വർഗീയ ധ്രുവീകരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ബംഗളൂരു ആസ്ഥാനമായുള്ള നിരവധി ഐ.ടി കമ്പനികൾ തങ്ങളുടെ ബിസിനസുകൾക്ക് ഇടം തേടി തമിഴ്‌നാട് സർക്കാരിനെ സമീപിച്ചിട്ടുണ്ടന്നാണ് ThePrint പുറത്ത് വിട്ട റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത കാലത്തായി ഐ.ടി കമ്പനികളിൽ നിന്ന് അന്വേഷണങ്ങൾ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.