Skip to content Skip to sidebar Skip to footer

History

കാട്ടിൽനിന്ന് ഞങ്ങൾ മടങ്ങാതിരുന്നത് ഇതുകൊണ്ടാണ്.
('ആരണ്യകത്തിന്റെ സംസ്കാര'മെന്ന കവിത സമാഹാരത്തിൽനിന്ന്) ജിതേന്ദ്ര വാസവ അരക്കില്ലത്തിൽ നിങ്ങൾ ഞങ്ങളുടെ പൂർവ്വികരെ ജീവനോടെ ചുട്ടെരിച്ചു അവരുടെ തള്ളവിരലുകൾ മുറിച്ചുമാറ്റി സഹോദരരെ തമ്മിൽത്തമ്മിൽ യുദ്ധം ചെയ്യിപ്പിച്ച് കൊന്നു സ്വന്തം വീടുകൾ ചുട്ടെരിക്കാൻ നിങ്ങളവരെ പ്രേരിപ്പിച്ചു നിങ്ങളുടെ ആ നശിച്ച സംസ്കാരവും അതിന്റെ ഭീകരമായ മുഖവും കാരണമാണ് ഞങ്ങൾ കാടുകളിൽനിന്ന് മടങ്ങാതിരുന്നത് മരത്തിൽനിന്ന് ഒരില കൊഴിയുമ്പോലെ മണ്ണോട് ചേരുന്നതാണ് മരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കല്പം സ്വർഗ്ഗത്തിലല്ല ദൈവങ്ങളെ ഞങ്ങൾ അന്വേഷിക്കുന്നത് പ്രകൃതിയിലാണ് ജീവനില്ലാത്താവയ്ക്ക് ഞങ്ങളുടെ ജീവിതത്തിൽ സ്ഥാനമില്ല. പ്രകൃതിയാണ് ഞങ്ങളുടെ…
അവർ ഗാന്ധിജിയെ വീണ്ടും കൊല്ലുകയാണ്!
ഔനിന്ധ്യോ ചക്രവർത്തി. കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആവശ്യമുള്ളതാണ്, ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങൾ. ബി.ജെ.പി വാഴ്ത്തുന്ന സ്വാതന്ത്ര്യ സമരകാലത്തെ അവരുടെ വീരന്മാർക്ക് അത്ര നല്ല പ്രതിഛായയല്ല ഉള്ളത്. അവർ പ്രധാന ഘട്ടങ്ങളിൽ പലപ്പോഴും കോളനി വിരുദ്ധ സമരത്തെ എതിർത്തു. ഇത് ദേശീയതയെ ഹിന്ദുത്വവുമായി സമീകരിക്കുന്ന ഇന്നത്തെ പൊതുബോധത്തിൽ വലിയ ദ്വാരം സൃഷ്ടിക്കുന്നു. കൊളോണിയൽ വിരുദ്ധ സമരത്തിൽ ഹിന്ദുത്വത്തിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരാൾ വിനായക് ദാമോദർ സവർക്കറാണ്. 1990-കളുടെ അവസാനം മുതൽ, ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ അയാളെ…
മലബാർ: വിദ്യാഭ്യാസ വിവേചനത്തിന്റെ വർത്തമാനങ്ങൾ
തശ്‌രീഫ് കെ പി അസന്തുലിതമായ വികസനത്തിന്റെയും വിഭവ ലഭ്യതയുടെയും കാര്യത്തിൽ ചരിത്രപരമായ വിവേചനമനുഭവിക്കുന്ന മേഖലയാണ് മലബാർ ജില്ലകൾ. ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെന്ന് വാദിക്കുമ്പോഴും സർക്കാറിന്റെ വികസന വിതരണത്തിൽ മലബാർ നേരിടുന്ന വിവേചനം തുടരുകയാണ്. മാറി മാറി അധികാരത്തിൽ വന്ന ഇടത്, വലത് സർക്കാറുകൾ ഈ വിവേചന യാഥാർഥ്യത്തെ വേണ്ട വിധത്തിൽ പരിഗണിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തിട്ടില്ല. മലബാർ ജില്ലകൾ നേരിടുന്ന നീതി നിഷേധത്തിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ. വിജയ ശതമാനത്തിലും ഉന്നത പഠന നിലവാരത്തിലും…
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൻ്റെ പരിണാമങ്ങൾ.
അംജദ് കരുനാഗപ്പള്ളി ഇന്ത്യ -ഇസ്രായേൽ ഡിപ്ലോമാറ്റിക്ക് ബന്ധത്തിന്റെ 30 വർഷം പൂർത്തിയായത് ഈ വർഷം ജനുവരിയിലായിരുന്നു. 1992ൽ ഇസ്രായേൽ എംബസി ഡൽഹിയിലും ഇന്ത്യൻ എംബസി തെൽഅവീവിലും സ്ഥാപിതമായതോടെയാണ് ഇന്ത്യ ഇസ്രായേൽ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 1950-ൽ തന്നെ ഇന്ത്യ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നുവെങ്കിലും അതിന് ഔദ്യോഗിക ഭാവം കൈവന്നത് 1992 ലായിരുന്നു. ആ സന്ദർഭത്തിൽ സൈനിക പ്രതിരോധ ഉടമ്പടിയിലും, ശാസ്ത്ര സാങ്കേതികവിദ്യയിലും കാർഷിക ബന്ധത്തിലും ഇസ്രായേലുമായി സഹകരണം ഇന്ത്യക്ക് ഉണ്ടായിരുന്നപ്പോൾ…
എൻ.സി.ആർ.ടി പാഠപുസ്‌തകങ്ങൾ ഇനി ആർ.എസ്.എസ് എഴുതും.
സ്‌കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതികൾ പുനഃക്രമീകരിക്കാൻ നിയോഗിച്ചവരിൽ 24 പേർ ആർ.എസ്എസുകാർ. പുനഃക്രമീകരിച്ച പാഠ്യ പദ്ധതിയനുസരിച്ചാണ് പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുക. അതായത് ഇനി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം പഠിക്കാം. പരീക്ഷണമെന്ന നിലയിൽ കോവിഡ് ലോക്ഡൌണിനിടെ "പാഠപുസ്‌തകങ്ങൾ യുക്തിസഹമാക്കുന്നതിന്റെ" ഭാഗമായി ഗുജറാത്ത് വംശഹത്യ, സിഖ് വംശഹത്യ, നക്സലൈറ്റ് മുന്നേറ്റങ്ങൾ, അടിയന്തരാവസ്‌ഥ എന്നിവയെ പറ്റിയുള്ള പാഠഭാഗങ്ങൾ എൻ.സി.ആർ. ടി ഒഴിവാക്കിയിരുന്നു. ആസ്വാദ്യകരവും ആകർഷകവുമായ പാഠ്യപദ്ധതിക്കും അധ്യാപനത്തിനും വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പിന്റെ ചെയർമാനായി നിയോഗിച്ചിട്ടുള്ളത് ആർ.എസ്.എസിന്റെ വിദ്യാഭാസ വിഭാഗമായ വിദ്യാഭാരതി അഖിലേന്ത്യ പ്രസിഡന്റ്…
ഹനുമാൻ്റെ ജന്മ സ്ഥലം: ധർമ്മസഭയിൽ സംഘർഷം. സമ്മേളനം മാറ്റിവെച്ച് സംഘാടകർ
ഹനുമാന്റെ ജന്മ സ്ഥലം തീരുമാനിക്കാനായി മഹാരാഷ്ട്രയിലെ നാസിക്കിൽ ചൊവ്വാഴ്ച വിളിച്ചുചേർത്ത ധർമ്മസഭ സമ്മേളനം സന്യാസിമാരുടെ തർക്കം കാരണം നിർത്തിവെച്ചു.
പുലിറ്റ്സർ ലഭിച്ച ഇന്ത്യയുടെ കൊവിഡ് പ്രതിസന്ധി ചിത്രങ്ങൾ
റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി തലവനായിരുന്ന മരണപ്പെട്ട ഡാനിഷ് സിദ്ദിഖി , റോയിട്ടേഴ്‌സിലെ തന്നെ അദ്‌നാൻ അബിദി, ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ സന്ന ഇർഷാദ് മാട്ടൂ, അമിത് ദേവ് എന്നിവർക്കാണ് 2022 ലെ പുലിറ്റ്സർ. ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിന്റെ കവറേജിനാണ് ഈ അവാർഡ് ലഭിച്ചത്. രാജ്യവ്യാപകമായി കൊവിഡ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും ഏപ്രിൽ, മെയ് മാസങ്ങളിലെ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കൂട്ട ശവസംസ്‌കാരങ്ങളും അടങ്ങിയ ചിത്രങ്ങളാണ് ഇവരെ അവാർഡിന് അർഹനാക്കിയത്.…
ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരമെത്ര?
ഹിബ സി / നർവീൻ 'ഓർമ്മ, അഭിമാനം, നീതി' (Memory, Dignity, and Justice) ഇതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ എല്ലാ വർഷവും ആചരിച്ചു വരുന്ന അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ ദിനത്തിന്റെ (International holocaust remembrance day) ഈ വർഷത്തെ പ്രമേയം. ഹിറ്റ്ലർ ജർമ്മനിയിൽ നടത്തിയതുപോലുള്ള വംശഹത്യകൾ ഇനി ലോകത്ത് ഉണ്ടാവാതിരിക്കാനുള്ള ബോധവൽക്കരണം ഈ ദിനചരണത്തിലൂടെ സാധിക്കുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്. മനുഷ്യ മനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ നാസി കൂട്ടക്കൊലകൾക്ക് ആധാരമായ പ്രത്യയശാസ്ത്രം പല കാലത്ത് പല രീതിയിൽ…
ഇന്ത്യയിൽ ഒരു വംശഹത്യ വളരെ അടുത്താണ്!
പ്രൊഫ. ഗ്രിഗറി സ്റ്റാന്റോൺ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ജെനോസൈഡ് വാച്ച്' എന്ന എൻ.ജി.ഒയുടെ പ്രസിഡന്റ് പ്രൊഫ. ഗ്രിഗറി സ്റ്റാന്റോണിന്റെ ഒരു വീഡിയോ ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1994ൽ സംഭവിച്ച റുവാണ്ടൻ വംശഹത്യ താൻ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു, അത്തരം ഒരു വംശഹത്യയുടെ സാധ്യത ഇന്ത്യയിൽ കാണുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് 'ഹരിദ്വാർ ധരം സൻസദ്' എന്ന പേരിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി. മൂന്ന് ദിവസം…
ചരിത്ര സ്മാരകങ്ങളും കോർപ്പറേറ്റ് വൽക്കരിക്കുന്നു?
തിഷേധിച്ചവർക്ക് നേരെ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയും ആയിരത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമക്കായാണ് അമൃതസറിൽ ഇങ്ങനെയൊരു സ്മാരകം നിർമിച്ചത്. അതിന്റ ചില ഭാഗങ്ങളാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഉൽഘാടനം ചെയ്തത്. അതിനുശേഷം നവീകരണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നവീകരണ പ്രവർത്തനത്തിനെതിരെ നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഭീകരമായ ജാലിയൻ വാലാബാഗ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ…
താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!
വൈദേശിക ശക്തികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അഫ്ഗാൻ ഭൂപ്രകൃതി നന്നായി അറിയാവുന്ന, അഫ്ഗാൻ മുജാഹിദുകൾ എന്ന പേരിൽ അറിയപ്പെടുന്ന പോരാളികളുടെ സഹായത്തോടെയാണ്  യു.എസ്‌.എസ്‌.ആറി.നെ  പരാജയപ്പെടുത്താൻ അമേരിക്കക്കു സാധിച്ചത്. അമേരിക്കൻ  പോപ്പുലർ കൾച്ചറിലടക്കം ആഘോഷിക്കപ്പെട്ട പദമാണ് അഫ്ഗാൻ ജിഹാദ്. റാംബോ പോലുള്ള ഹോളിവുഡ് സിനിമകളിലും അഫ്ഗാൻ മുജാഹിദുകളെ പോസിറ്റീവ് ആയി ചിത്രീകരിക്കുന്ന സാഹചര്യം പോലും അമേരിക്ക രൂപപ്പെടുത്തിയിരുന്നു. ഭാഗം -1 | അഫ്ഗാനിസ്ഥാനിലെ അധികാര മത്സരങ്ങൾ! ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ കൊല്ലപ്പെട്ടപ്പോൾ, അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് ഒട്ടുമിക്ക രാഷ്ട്ര…
രഥയാത്രയും ബാബരി മസ്ജിദ് ധ്വംസനവും
ബാബരി മസ്‌ജിദ്‌ നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ 1990 സെപ്റ്റംബര്‍ 15ന് തുടങ്ങി ഒക്ടോബര്‍ അവസാനം വരെ നീണ്ടുനിന്ന രാഷ്ട്രീയ യാത്രയായിരുന്നു രഥയാത്ര. വിശ്വഹിന്ദു പരിഷത്തും മറ്റു ഹിന്ദുത്വ സംഘടനകളുമുയര്‍ത്തിയ ക്ഷേത്രനിര്‍മ്മാണ ആവശ്യത്തിന് പിന്തുണയറിയിച്ചുകൊണ്ട് തുടങ്ങിയ യാത്ര കേവല രാഷ്ട്രീയ യാത്ര എന്നതിലുപരിയായി, മതപരമായ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ആവശ്യങ്ങളുമെല്ലാം ഉയര്‍ത്തിയിരുന്നു.‍ ഗുജറാത്തിലെ സോംനാഥില്‍ നിന്നും ആയിരക്കണക്കിന് കര്‍സേവകരുടെ അകമ്പടിയോടെയായിരുന്നു രഥയാത്രയുടെ ആരംഭം. ഗുജറാത്ത്, മഹാരാഷ്ട്ര,…
അമേരിക്കൻ സ്വാതന്ത്ര്യ പോരാട്ടത്തിന് പ്രചോദനമേകി ഹൈദരലിയും ടിപ്പു സുൽത്താനും
ഹൈദരലിയും ടിപ്പു സുൽത്താനും, യൂറോപ്യൻ കൊളോണിയൽ ശക്തികളായിരുന്ന ഫ്രാൻസിനും ബ്രിട്ടനും സൈനികപരവും രാഷ്ട്ര തന്ത്രവുമായ അനേകം പാഠങ്ങൾ കൈമാറിയിട്ടുണ്ട്. അവരുടെ ധീരതയും രാഷ്ട്രീയ തന്ത്രങ്ങളും അനേകം ദശകങ്ങളോളം സമുദ്രങ്ങൾക്കപ്പുറം വടക്കേ അമേരിക്കയിൽ വരെ ചലനങ്ങൾ ഉണ്ടാക്കി. മാത്രമല്ല അവ അമേരിക്കൻ സ്ഥാപക നേതാക്കളെ അവരുടെ പോരാട്ടത്തിൽ പ്രചോദിപ്പിക്കുകയും കൂടെ ഇന്ത്യയെ കുറിച്ചുള്ള ധാരണ രൂപീകരിക്കാൻ സഹായിക്കുകയും ചെയ്‌തു. 1776 ജൂലൈ 4ന് വടക്കേ അമേരിക്കയിലെ 13 ബ്രിട്ടീഷ് കോളനികൾ പങ്കെടുത്ത രണ്ടാം കോണ്ടിനെന്റൽ കോണ്ഗ്രസിൽ വെച്ച് അമേരിക്കൻ…
മുഗൾ മ്യൂസിയത്തിന് ശിവജിയുടെ നാമധേയം: പൊതുഇടങ്ങളുടെ കാവിവത്കരണങ്ങളുടെ തുടർച്ചകൾ
നഗരങ്ങളും തെരുവുകളും വിമാനത്താവളങ്ങളും പുനർനാമകരണം നടത്തി ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രവും സ്വത്വവും മായ്ക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന യോഗിയുടെ പ്രഖ്യാപനം. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, കല, പെയിന്റിങ്ങുകള്‍, പാചകം, പുരാവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുഗള്‍ രാജഭരണ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ…
കേരളത്തിലെ തോട്ടം തൊഴിലാളികള്‍: അവഗണനകളുടെ ചരിത്രം
പ്രകൃതി ദുരന്തങ്ങളോ അവകാശ സമരങ്ങളോ ഉണ്ടാവുന്ന സമയങ്ങളില്‍ മാത്രമാണ് കേരളത്തിലെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലെ മുഖ്യധാരയിലേക്ക് കടന്നുവരാറുള്ളത്. അതുതന്നെ, നാലോ അഞ്ചോ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലോ രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള പരസ്‌പര കുറ്റപ്പെടുത്തലുകളിലോ വിമർശന വാഗ്വാദങ്ങളിലോ ഒതുങ്ങുകയും അതിനുശേഷം തോട്ടം തൊഴിലാളികൾ ചിത്രത്തില്‍ നിന്നും പതിയെ മാഞ്ഞുപോവാറുമാണ് പതിവ്. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങൾ ഇത്തരത്തിലെന്തെങ്കിലും സംഭവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ഇത്തരം അവഗണനകള്‍ക്കും ക്രൂരതകള്‍ക്കും വലിയൊരു ചരിത്രമുണ്ട്. നമ്മുടെ…
‌മുസ്‌ലിംവിരുദ്ധ കലാപങ്ങളുടെ ചരിത്രവും സംഘപരിവാര്‍ ആസൂത്രണങ്ങളും
ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായിരിക്കുമ്പോഴും ഇന്ത്യയിലെ മുസ്‌ലിംകൾ കാലങ്ങളായി അനുഭവിച്ചു വരുന്ന ശക്തമായ അരക്ഷിതാവസ്ഥ നിലനിര്‍ത്തുന്നതില്‍‍ അവരെ ലക്ഷ്യം വെച്ചുകൊണ്ട് ഇടക്കിടെ സൃഷ്‌ടിക്കപ്പെടുന്ന കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വലിയ പങ്കുണ്ട്. കോളനിയാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാക്കുന്ന ഒരുപാട് കലാപ ചരിത്രങ്ങള്‍ നമുക്കു കാണാന്‍ കഴിയും. പൊതുവെ ഭരണകൂടത്തിനെതിരെയോ പോലീസിനെതിരെയോ നടക്കുന്ന ജനമുന്നേറ്റങ്ങളെയാണ് കലാപങ്ങള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് സമുദായങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടുകൊണ്ടാണ് പൊതുവെ വീക്ഷിക്കാറുള്ളത്. ചരിത്രകാരനായ ഗ്യാനേന്ദ്ര പാണ്ഡേ നീരിക്ഷിക്കുന്നതുപോലെ, അനേകമായ എന്നാല്‍…
ഭീമാ കൊറേഗാവ്; സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും തടവില്‍
ഭീമാ കോറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാചരണ ഭാഗമായി 2018 ജനുവരി ഒന്നിന് എല്‍ഗര്‍ പരിഷത്തിന്റെ പരിപാടിയില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരെന്നും മാവോയിസ്റ്റുകളെ സഹായിച്ചിരുന്നുവെന്നും പോലീസിന്റെ വ്യാജ ആരോപണം. പൂനെയിലെ ഭീമ കൊറേഗാവ് അക്രമ‌ സംഭവങ്ങളില്‍ പങ്കുണ്ടെന്ന വ്യാജ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലടച്ച പൊതുപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും മോചനത്തിനായി ഇന്ത്യയിലും രാജ്യാന്തര തലത്തിലും പ്രതിഷേധം ശക്തമാവുന്നു.  ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മറവിരോഗവും ബാധിച്ചു.…
‘ക്ഷേത്രധ്വംസകനോ’ ടിപ്പു?
ടിപ്പുവിന്റെ പടയോട്ട കാലത്ത് ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ത്തിരുന്നുവെന്ന വാദം പ്രചാരത്തിലുണ്ട്. ടിപ്പുവും സൈന്യവും പ്രവേശിക്കാത്ത സ്ഥലങ്ങളില്‍പോലും ക്ഷേത്രങ്ങള്‍ തകര്‍ത്തത് ടിപ്പു സുല്‍ത്താനാണെന്ന വാമൊഴിക്കഥകളും വ്യാപകമാണ്. അതില്‍ എത്രമാത്രം വസ്‌തുതകളുണ്ട്? ടിപ്പുവിന്റെ കേരളത്തിലെ പടയോട്ടവുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശങ്ങളില്‍പോലും പ്രചരിപ്പിക്കുന്ന ക്ഷേത്ര ധ്വംസനകഥകള്‍ ടിപ്പു സുല്‍ത്താന്‍ എന്ന അധിനിവേശവിരുദ്ധ പോരാളി പുലര്‍ത്തിയിരുന്ന സമുദായ സാഹോദര്യചരിത്രത്തെ നിരാകരിക്കുന്നവയാണ്. കേരളത്തിലേക്കുള്ള ടിപ്പു സുല്‍ത്താന്റെ കടന്നുവരവിന് മൈസൂരിന്റെ സാമ്പത്തിക താല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും മാത്രമാണ് കാരണം. കേരളത്തിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കല്‍ ടിപ്പു സുല്‍ത്താന്റെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.