Skip to content Skip to sidebar Skip to footer

Harmony

കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ കാണാതായ പള്ളികള്‍
കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ നമ്മളറിയാതെ അമ്പലങ്ങളാക്കി മാറ്റിയ മുസ്ലിം പള്ളികള്‍ ഏതെല്ലാം എന്ന് പരിശോധിക്കുന്നു. ബാബരി മസ്ജിദിനു ശേഷം ഗ്യാൻ വാപി, മഥുര ഷാഹി ഈദ് ഗാഹ്, ബാബ ബുദാൻ ദർഗ തുടങ്ങിയ മുസ്ലിം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ആരോപണങ്ങളും, നിയമം ഉപയോഗിച്ച് മസ്ജിദുകൾക്ക് മേൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ 70 വർഷങ്ങൾക്കിടെ ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ അമ്പലങ്ങളായി മാറിയ മുസ്ലിം പള്ളികളെ കുറിച്ചു ഫാക്ട് ഷീറ്റ്സിന്റെ കണ്ടെത്തലുകൾ: ഫാറൂഖ് നഗര്‍ ജമാ…
ഹനുമാൻ്റെ ജന്മ സ്ഥലം: ധർമ്മസഭയിൽ സംഘർഷം. സമ്മേളനം മാറ്റിവെച്ച് സംഘാടകർ
ഹനുമാന്റെ ജന്മ സ്ഥലം തീരുമാനിക്കാനായി മഹാരാഷ്ട്രയിലെ നാസിക്കിൽ ചൊവ്വാഴ്ച വിളിച്ചുചേർത്ത ധർമ്മസഭ സമ്മേളനം സന്യാസിമാരുടെ തർക്കം കാരണം നിർത്തിവെച്ചു.
ബാബാ ബുദാൻ ദർഗ പൊളിക്കാൻ നിയമമുണ്ടോ?
ശിവസുന്ദർ കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ഗുരു ദത്താത്രേയ സ്വാമി ബാബാബുദൻ ദർഗ ഹിന്ദുക്കൾക്കും മുസ്ലിംകളിൽ ചിലർക്കും പ്രിയപ്പെട്ട പുരാതനമായ സൂഫി കേന്ദ്രമാണ്. 1991-ലെ ആരാധനാലയ നിയമം അനുസരിച്ച് സ്ഥാന പദവി സംരക്ഷിക്കുന്ന കാര്യത്തിൽ നിയമ വിമുഖത നേരിടേണ്ടി വന്ന ആരാധനാലയം കൂടിയാണിത്. എന്നാൽ ഇന്ത്യയിലുടനീളം അവരുടെ 'പരിവർത്തന' അജണ്ട നടപ്പിലാക്കാനായി ഇതേ ചട്ടപ്രകാരം നിയമ സാധുത വലതുപക്ഷ ശക്തികൾക്ക് നല്കിയതായി കാണാൻ സാധിക്കും. ചരിത്രപരമോ മറ്റു യാതൊരു തെളിവുകളോ ഇല്ലാതെ തന്നെ, ഹൈദരാലിയുടെ…
‘ധുംകേതു’വിലൂടെ കാസി നസ്റുൽ ഇസ്‌ലാം ചെയ്തത് എന്താണ്?
സമകാലിക ഇന്ത്യയിൽ കവി കാസി നസ്രുൽ ഇസ്‌ലാമിനെ വായിക്കുന്നതിൻ്റെ പ്രസക്തി വിശകലനം ചെയ്യുന്നു. കവിതകളിലൂടെയും മാസികകളിലൂടെയും ഗാനങ്ങളിലൂടെയുമാണ് കാസി നസ്രുൽ ഇസ്ലാം തൻ്റെ ആശയങ്ങൾ പ്രബോധനം ചെയ്തത്. ലോകം ശിഥിലമാക്കപ്പെടുകയും രാജ്യത്തെ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, ബംഗാളി കവിയും പത്രപ്രവർത്തകനും സംഗീതസംവിധായകനും ആക്ടിവിസ്റ്റുമായ കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ജീവിതവും ആശയങ്ങളും പരിശോധിക്കുന്നത് ഉചിതമാണ്. ശ്രദ്ധേയനായ സാഹിത്യപ്രതിഭയും സവിശേഷ ചിന്തകനുമായിരുന്ന അദ്ദേഹം, ആത്മാവിഷ്കാരത്തിനും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തന്റെ…
‘അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ്’ ബാബ മുഹമ്മദിൻ്റെ മുദ്രാവാക്യവും ഹിന്ദു- മുസ്ലിം ഐക്യ മാതൃകകളും
നകുൽ സിംഗ് സോഹ്നി "അവർ 'ഹർ ഹർ മഹാദേവ്' എന്ന മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു, ഞാൻ അതിൽ 'അല്ലാഹു അക്ബർ' ചേർത്തു. രണ്ടും ഒരുമിച്ച് ഭാരതീയ കിസാൻ യൂണിയന്റെ ഏറ്റവും ശക്തമായ മുദ്രാവാക്യമായി മാറി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള കർഷക നേതാവ് ബാബ ഗുലാം മുഹമ്മദ് ജൗലയെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യത്തെ അനുഭവമാണിത്. 2022 മെയ് 16-നാണ് ബാബ മരണപ്പെട്ടത്. അന്തരിച്ച ഭാരതീയ കിസാൻ യൂണിയൻ (BKU) നേതാവ് മഹേന്ദ്ര സിംഗ് ടികായിത്തിന്റെ വലംകൈയ്യായിരുന്നു അദ്ദേഹം. ടികായിത്തിന്റെ…
ഗ്യാൻവ്യാപി മസ്ജിദ്: എഴുപത്തിമൂന്ന് വർഷങ്ങൾക്കു ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു.
അപൂർവാനന്ദ് വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ സർവേ തുടരാൻ അനുമതി നൽകി കൊണ്ടുള്ള സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസമാണ് വന്നത്. മുസ്ലിംകൾക്കെതിരെയുള്ള അനീതിയുടെ മറ്റൊരു ഉദാഹരണമാണ് ഈ വിധിയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയും ഇത്തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചത്. ഗ്യാൻവാപി മസ്ജിദ് തർക്കഭൂമിയാക്കാൻ മുമ്പും ഇത്തരത്തിൽ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അലഹബാദ് ഹൈക്കോടതി എല്ലാം തടയുകയായിരുന്നു. ഇതുസംബന്ധിച്ച് ഒരു നിയമം തന്നെ ഉണ്ടായിരുന്നു. ഈ നിയമത്തിൽ പറയുന്നത്,1947…
ഉച്ച ഭക്ഷണത്തിൽ ബീഫ്: അസമിൽ പ്രധാനാധ്യാപിക അറസ്റ്റിൽ
അസമിലെ ഗോൽപാറയിൽ ഉച്ചഭക്ഷണത്തിനായി സ്‌കൂളിലേക്ക് ബീഫ് കൊണ്ടുവന്നു എന്നാരോപിച്ച് പ്രധാന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അസമിൽ ബീഫ് നിരോധിച്ചിട്ടില്ല. എന്നാൽ, 2021ൽ കൊണ്ടുവന്ന പുതിയ നിയമം പ്രകാരം, ഹിന്ദു-സിഖ് -ജൈന മതക്കാർ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെയോ, വൈഷ്ണവ ആശ്രമങ്ങളുടെയോ അഞ്ച് കിലോമീറ്റർ ചുറ്റളവിലും കന്നുകാലി കശാപ്പും ബീഫ് വിൽപനയും പാടില്ല. 'അസം കന്നുകാലി സംരക്ഷണ നിയമം 2021' ലെ ഭേദഗതി പ്രകാരം "അനധികൃത കന്നുകാലി കച്ചവടത്തിൽ" നിന്ന് ലഭിച്ച പണം ഉപയോഗിച്ച് കഴിഞ്ഞ ആറ് വർഷമായി…
ബാബരി മുതൽ ഗ്യാൻ വാപി വരെ: സംഘപരിവാർ അജണ്ടകളെ സഹായിക്കുന്ന കോടതികൾ
1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാകോടതിയുടെ ഉത്തരവാണ് അഞ്ചുവർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകരെ അയോധ്യയിലെ ബാബരിമസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചതെന്നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലുള്ള വിധിയിൽ നിരീക്ഷിച്ചത്. 1986-ലെ ഉത്തരവ് ബാബരി മസ്ജിദിന്റെ പൂട്ടുകൾ തുറക്കുന്നതിലേക്ക് നയിച്ചെന്നും, ഇത് ദേശീയതലത്തിൽ തർക്കം രൂപപ്പെടുത്തിയെന്നും ഖാൻ തന്റെ വിധിന്യായത്തിൽ കുറിക്കുന്നു. അതിനുമുമ്പ് അയോധ്യക്കും ഫൈസാബാദിനും അപ്പുറത്തേക്ക് ഈ തർക്കത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. അയോധ്യയിലെ ബാബരി മസ്ജിദ്, വാരണാസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി…
പ്രത്യാശയുടെ ”സാമരസ്യ നടിഗെ”യുമായി ഉടുപ്പി.
കഴിഞ്ഞ നാല് മാസങ്ങളായി, ഹിജാബ് വിരോധം മുതല്‍ ക്ഷേത്രത്തിനടുത്ത് കച്ചവടംചെയ്യുന്ന മുസ്ലിംകളോടുള്ള സാമ്പത്തിക ബഹിഷ്‌കരണം വരെയുള്ള വാര്‍ത്തകളാല്‍ നിറഞ്ഞിരുന്ന ഉഡുപ്പി പട്ടണത്തില്‍, പ്രത്യാശയുടെയും ഐക്യത്തിന്റെയും മാതൃക തീര്‍ത്ത് ''സാമരസ്യനടിഗെ'' സംഘടിപ്പിച്ചു. സഹബല്‍വെ ഉഡുപ്പിയും കര്‍ണാടക പ്രോഗ്രസീവ് അസോസിയേഷന്‍ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച സഹവര്‍ത്തിത്വത്തിനും സൗഹാര്‍ദത്തിനും വേണ്ടിയുള്ള കണ്‍വെന്‍ഷന് മുന്നോടിയായുള്ള മാര്‍ച്ചിലേക്ക് കര്‍ണാടകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ജനക്കൂട്ടം ഉഡുപ്പിയിലെത്തി. മെയ് 14 ശനിയാഴ്ച്ച ഉച്ചയോടെ ഉഡുപ്പിയിലെ അജ്ജര്‍കാട് ഹുതാത്മ ചൗക്കില്‍ നിന്ന് ആരംഭിച്ച് ക്രിസ്ത്യന്‍ സ്‌കൂള്‍ (മിഷന്‍ കോമ്പൗണ്ട്) വരെയുള്ള…
നിയമങ്ങൾ കാറ്റിൽ പറത്തി ആരാധനാലയങ്ങൾ കയ്യേറുമ്പോൾ!
1991ലെ പ്ലേസസ് ഓഫ് വര്‍ഷിപ് നിയമം പൂര്‍ണമായി ലംഘിക്കുന്ന നടപടികളാണ് ഗ്യാന്‍ വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്നതെന്ന് അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി അമര്‍ ശരണ്‍ പറയുന്നു; ''പള്ളിയില്‍ നിന്ന് ചില ഹിന്ദു പുരാവസ്തുക്കള്‍ കണ്ടെത്തുക എന്നതാണ് സര്‍വേയിലൂടെ പരാതിക്കാരുടെ ലക്ഷ്യം. എന്നാല്‍, പ്രസ്തുത സ്ഥലം ഔറംഗസേബ് ഗ്യാന്‍ വാപി പള്ളി സ്ഥാപിക്കുന്നതിനായി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്ന് പരാതിയില്‍ തന്നെ പറയുന്നു. മുസ്ലീം സമുദായത്തിലെ അംഗങ്ങളും പള്ളിയും 1947 ഓഗസ്റ്റ് 15 ന് സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ഇത്…
ഗ്യാൻ വാപി പള്ളിയിൽ നമസ്കാരം തുടരാം.
ഗ്യാൻ വാപി പള്ളിയിൽ നമസ്കരിക്കുന്നതിനു തടസ്സമുണ്ടാകരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്‌ലിംകൾക്ക് നമസ്‌കാരത്തിനായി പള്ളിയിൽ വരുന്നതിൽ നിന്ന് തടസ്സമാകാതെ, "ശിവലിംഗം" കണ്ടെത്തിയ ഗ്യാൻവാപി പള്ളിയിലെ പ്രദേശം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റിനോട് സുപീം കോടതി. ഗ്യാൻവാപി പള്ളിയിൽ എവിടെ നിന്നാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് വാരാണസി ഭരണകൂടത്തോട് സുപ്രീം കോടതി ചോദിച്ചു. "ശിവലിംഗം കൃത്യമായി എവിടെയാണ് കണ്ടെത്തിയത്?" ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അന്വേഷിച്ചു. മസ്ജിദ് സമുച്ചയത്തിൽ സർവേ നിർത്തിവെക്കാൻ വാരാണസി അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്…
ഗ്യാൻ വാപ്പിക്ക് പിന്നാലെ മഥുര ഷാഹി മസ്ജിദും.
വാരണസിയിലെ ഗ്യാൻ വാപി മസ്ജിദ് വിഷയം കോടതിയിലിരിക്കെ, കൃഷ്ണജന്മഭൂമിയോട് ചേർന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദിന്റെ വീഡിയോഗ്രാഫി ആവശ്യപ്പെട്ട് സമാനമായ ഒരു ഹർജി മഥുരയിലെ പ്രാദേശിക കോടതിയിൽ. "പള്ളിയുടെ പരിസരത്ത് ഹിന്ദു പുരാവസ്തുക്കളുടെയും പുരാതന മത ലിഖിതങ്ങളുടെയും അസ്തിത്വം" നിർണ്ണയിക്കാൻ, "ഗ്യാൻ വാപി പള്ളിയുടെതുപോലെ " സൈറ്റിന്റെ വിലയിരുത്തലിനായി ഒരു അഭിഭാഷക കമ്മീഷണറെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നാല് മാസത്തിനകം തീർപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ്…
വാരണസിയിലെ മുസ്ലിം പള്ളിയും തകർക്കപ്പെടുമോ?
മമ്മുട്ടി അഞ്ചുകുന്ന് വാരണസിയിലെ ഗ്യാൻവാപി മസ്ജിദിനുള്ളിൽ നടത്തിയ സർവേയിൽ, നിലവറയിൽ ശിവലിംഗം കണ്ടെത്തിയത്രെ! ഇന്നു മുതൽ നിലവറ അടച്ചിടാനും മസ്ജിദിൽ നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും കോടതി വിധി വന്നു കഴിഞ്ഞു. വാരണസിയിലെ വിഖ്യാതമായ ഹൈന്ദവ ക്ഷേത്രം തകർത്തു കൊണ്ടാണ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചത് എന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. ഇത് ഉന്നയിച്ചുകൊണ്ട് അവർ നിയമപോരാട്ടത്തിന് ഒരുങ്ങുമ്പോൾ, അതേ രീതിയിൽ തന്നെ നേരിടാനാണ് മസ്ജിദ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. ഇത് അയോധ്യയല്ല എന്ന ഉറച്ച ശബ്ദമാണ് അവരുയർത്തിയത്. ശിവനുമായി ബന്ധപ്പെട്ട…
ഗ്യാൻ വാപി മസ്ജിദ് : നിലവറ അടച്ച് സീൽ വയ്ക്കാൻ ഉത്തരവിട്ട് കോടതി.
വാരാണസിയിലെ ഗ്യാൻ വാപി മസ്ജിദ് നിലവറ അടച്ച് സീൽ വെക്കാൻ ജില്ലാ സിവിൽ കോടതിയുടെ ഉത്തരവ്. സർവ്വേ നടത്തിയ അന്വേഷണ കമ്മീഷ്ണർമാർ നിലവറയിൽ ശിവ ലിംഗം കണ്ടെത്തിയതായി അറിയിച്ച പശ്ചാത്തലതിലാണിത്. നിലവറക്ക് CRPF സുരക്ഷ ഒരുക്കാനും, മസ്ജിദിന്റെ ഈ ഭാഗത് ഇരുപതിൽ കൂടുതൽ പേരെ നമസ്കരിക്കാൻ അനുവദിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. നാളെ റിപ്പോർട്ട് പരിഗണിച്ച ശേഷം കോടതി തുടർനടപടി തീരുമാനിക്കും. ഗ്യാൻ വാപി പള്ളിയിലെ അഞ്ജുമാൻ ഇൻതെജാമിയ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സർവേ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്…
ശ്രീലങ്ക; കാണുന്നത് താത്കാലിക ഐക്യം.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിലക്കയറ്റം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുകയും പ്രക്ഷോഭങ്ങൾ രാജ്യത്ത് മുഴുവനായി വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രക്ഷോഭം മന്ത്രിമായരുടെയും എംപി മായുടേയും വീടുകളും മറ്റും പ്രതിഷേധക്കാർ കത്തിക്കുന്ന അവസ്ഥ വരെ എത്തി. പ്രമുഖ നേതാക്കളിൽ പലരും രായ്ക്കുരാമാനം നാടുവിട്ടു. ജനരോക്ഷം പ്രസിഡൻ്റ് ഗോതബയ രാജപക്സ (Gotabaya Rajapaksa), അദ്ദേഹത്തിൻ്റെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നിവർക്കെതിരെയാണ്. കോവിഡ്19 നെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്നതിലുള്ള…
ഹിന്ദു രാഷ്ട്രത്തിന്റെ ആസൂത്രണവും ഇന്ത്യൻ ‘ട്രാഡ്’ സിന്റെ വിദ്വേഷ ലോകവും
"വത്തിക്കാൻ നഗരത്തിന്റെ ചരിത്രത്തിലൂടെയാണ് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പാത കടന്നുപോകുന്നത്". ജനുവരി 11-ന് ട്വിറ്റർ സ്‌പേസുകളിൽ നടന്ന തത്സമയ ഓഡിയോ ചർച്ചയിൽ പങ്കെടുത്ത ഒരാൾ മുന്നോട്ടുവച്ച വാദമാണിത്. “ട്രാഡുകളെക്കൂടാതെ ഒരു ഹിന്ദുരാഷ്ട്രം സാധ്യമാണോ? ആണെങ്കിൽ അതെങ്ങനെയായിരിക്കും?" ഇതായിരുന്നു ചർച്ചയുടെ വിഷയം. ഹിന്ദു സവർണ്ണവാദികൾ ആഗ്രഹിക്കുന്ന ഒരു ബദൽ രാഷ്ട്രീയമാണ് ഹിന്ദു രാഷ്ട്രം. അവർ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ മതേതര ഭരണഘടന പൊളിച്ച്, ഹിന്ദുക്കൾക്ക് പ്രഥമസ്ഥാനം നൽകുന്നതിനായി നിലവിലുള്ള സ്ഥാപനങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ഇത് സൃഷ്ടിക്കപ്പെടുക. ട്വിറ്റർ സ്‌പേസിൽ ചർച്ചയ്ക്ക്…
സങ്കുചിത ദേശീയത ഇന്ത്യൻ ബഹുസ്വരതയെ തകർക്കുകയാണ്!
റാം പുനിയാനി സംസ്കാരം ജീവിതത്തിന്റെ വളരെ കൗതുകകരമായ ഒരു വശമാണ്. സംസ്കാരം മനസ്സിലാക്കാൻ സാമൂഹിക ജീവിതത്തിന്റെ വിവിധ വശങ്ങളായ ഭക്ഷണം, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, മതം എന്നിവ നിരീക്ഷിച്ചാൽ മതിയാകും. ഇന്ത്യപോലെ, ഒരുപാട് വൈവിധ്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന ബഹുസ്വര രാജ്യത്ത് സംസ്കാരത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച് മനസ്സിലാക്കി തരുന്ന ഒരു ചിത്രപ്പണിയുണ്ട്. ഇന്ത്യയിൽ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ നൽകിയിട്ടുള്ള സംഭാവനകളുടെ കൂടിച്ചേരലാണ് സംസ്‌കാരത്തിന്റെ മുഖമദ്ര. അങ്ങനെ വരുമ്പോൾ, യഥാർത്ഥത്തിൽ എന്താണ് ഇന്ത്യൻ സംസ്കാരം? രാജ്യത്തെ പ്രായോഗിക ബഹുസ്വരതയുടെ…
ഉച്ചഭാഷിണി നിയന്ത്രണം; പുതിയ ഉത്തരവിറക്കി കർണാടക സർക്കാർ
പതിനഞ്ച് ദിവസത്തിനകം ലൌഡ്സ്പീക്കറുകൾ (ഉച്ചഭാഷിണി) നീക്കം ചെയ്യുകയോ, ഉപയോഗിക്കാനുള്ള അനുമതി വാങ്ങുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കുലർ ഇറക്കി കർണാടക സർക്കാർ. പള്ളികളിൽ നിന്നുള്ള ബാങ്ക് വിളിക്കെതിരെ കർണാടകയിലെ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളായ ശ്രീരാമസേന, ബജ്‌റംഗ്ദൾ, ഹിന്ദു ജനജാഗ്രതി സമിതി എന്നിവ, 'ഹനുമാൻ ചാലിസ' കാമ്പയിൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ഉത്തരവ് വന്നിരിക്കുന്നത്. ഉത്തരവ് പുറപ്പെടുവിച്ചതിന് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് സർക്കാരിന് നന്ദി പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ട് പള്ളികളിൽന്ന് ബാങ്ക് വിളിക്കുന്നതിനെതിരെ നിലവിൽ ഹിന്ദു ദേശീയ സംഘടനകൾ രാജ്യവ്യാപകമായി…
ഇങ്ങനെയൊക്കെയാണല്ലോ ഇസ്ലാം സ്ത്രീയോട് ചെയ്‌തത്!
ഹിബ വി ഞാൻ ആദ്യമായി പ്രസംഗിച്ചത് മദ്രസ വേദിയിലാണ്. ഇത്ര ബാസുള്ള ശബ്ദം വെച്ച് ഒരു നാണക്കേടും ഇല്ലാതെ ഇസ്ലാമിക ഗാനവും മാപ്പിളപ്പാട്ടും പാടി തീർത്തത് മദ്രസ സർഗ്ഗമേളകളിലാണ്. ക്വിസ്, പ്രസംഗം, പൊതു പരീക്ഷക്ക് ഡിസ്റ്റിഗ്‌ഷൻ തുടങ്ങി ഒരുപാട് സമ്മാനങ്ങൾ ഞാൻ മദ്രസയിൽന്ന് വാങ്ങി കൂട്ടിയുണ്ട്. അടി കിട്ടും, പോവാൻ മടിയാണ് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വാശി പിടിച്ച് മദ്രസ പോക്ക് അഞ്ചാം ക്ലാസ്സിൽ വെച്ച് നിർത്തിയതും ഇതേ ഞാൻ തന്നെയാണ്. എനിക്ക് അഞ്ചാം…
‘കിംഗ് റാവു’ കേവല പ്രാതിനിധ്യമല്ല – വൗഹിനി വര
' അമേരിക്കൻ പത്രപ്രവർത്തകയായ വൗഹിനി വരയുടെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ നോവലായ ‘ദ ഇമ്മോർട്ടൽ കിംഗ് റാവു’വിൽ, ദലിതർ കേവലം അടിച്ചമർത്തപ്പെട്ട ഇരകളല്ല. മറിച്ച്, സ്വപ്നങ്ങളുള്ള സംരംഭകരും നവീനരുമാണ്. നോവലിന്റെ ഗ്ലോബൽ റിലീസിന് മുന്നോടിയായി 'ദി ഹിന്ദു' വിനു വേണ്ടി അനിന്ദിതാ ഘോഷ് വൗഹിനി വരയുമായി നടത്തിയ അഭിമുഖം. ചൊദ്യം 1 13 വർഷം മുമ്പാണ് നിങ്ങൾ ഈ നോവൽ എഴുതാൻ തുടങ്ങിയത്. എന്തായിരുന്നു ഈ കഥയുടെ ഉറവിടം? ഈ കാലയളവിൽ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുണ്ടായ ദ്രുതഗതിയിലുള്ള…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.